ഐടി സൂചിക വീണ്ടും പിടിവിട്ട് താഴേക്ക് വീഴുമോ? ഇന്ന് ഫിൻ നിഫ്റ്റി എക്സ്പെയറി - പ്രീമാർക്കറ്റ് റിപ്പോർട്ട്
പ്രധാനതലക്കെട്ടുകൾ
HDFC: റീട്ടെയിൽ പ്രൈം ലെൻഡിംഗ് നിരക്കിൽ 35 ബേസിസ് പോയിന്റ് വർദ്ധനവ് പ്രഖ്യാപിച്ച് കമ്പനി, ഇപ്പോൾ ഏറ്റവും കുറഞ്ഞ നിരക്ക് 8.65 ശതമാനമാണ്.
Ipca Laboratories: ട്രോഫിക് വെൽനെസിന്റെ 6.53 ശതമാനം അധിക ഓഹരികൾ കമ്പനി സ്വന്തമാക്കി.
SEPC: കമ്പനിയുടെ നിലവിലുള്ള ഷെയർഹോൾഡർമാർക്ക് റൈറ്റ് ഇഷ്യുവിലൂടെ ഇക്വിറ്റി ഷെയറുകൾ വിതരണം ചെയ്ത് കൊണ്ട് ഫണ്ട് സ്വരൂപിക്കാനുള്ള നിർദ്ദേശം കമ്പനിയുടെ ഡയറക്ടർ ബോർഡ് ഡിസംബർ 27 ന് പരിഗണിക്കും.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ഫ്ലാറ്റായി 18288 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റമാണ് കാഴ്ചവെച്ചത്. രണ്ടാം പകുതിയിലും മുന്നേറ്റം തുടർന്ന സൂചിക അവസാനം 151 പോയിന്റുകൾക്ക് മുകളിലായി 18420 എന്ന നിലയിൽ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
43348 എന്ന നിലയിൽ നേരിയ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി സാവധാനം മുകളിലേക്ക് കയറി. എന്നാൽ പൊതുവെ മോശം പ്രകടനമാണ് സൂചിക കാഴ്ചവെച്ചത്. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 194 പോയിന്റുകൾക്ക് മുകളിലായി 43414 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഐടി 0.5 ശതമാനം ഇടിഞ്ഞു.
യുഎസ് വിപണി നഷ്ട ത്തിൽ അടച്ചു. യൂറോപ്യൻ വിപണിയും നേട്ടത്തിൽ അടച്ചു.
ഏഷ്യൻ വിപണികൾ താഴ്ന്ന നിലയിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.
യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യൂച്ചേഴസ് എന്നിവ 0.2 ശതമാനം നേട്ടത്തിൽ കാണപ്പെടുന്നു.
SGX NIFTY 18,360-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
18,390, 18,330, 18,250 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 18,440, 18,520, 18,600 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 43,350, 43,240, 43,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 43,440, 43,600, 43,885 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ഫിൻ നിഫ്റ്റിയിൽ 19,250, 19,200, 19,100 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 19,300, 19,390, 19,470 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
നിഫ്റ്റിയിൽ 1900ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 18300ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
ബാങ്ക് നിഫ്റ്റിയിൽ 44000ൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു. 43000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.
ഫിൻ നിഫ്റ്റിയിൽ 19400ൽ ഏറ്റവും ഉയർന്ന കോൾ ഒഐ, 19200ൽ ഏറ്റവും ഉയർന്ന പുട്ട്ഒഐയും കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 600 രൂപയുടെ നെറ്റ് ഓഹരികൾ വിറ്റപ്പോൾ, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 700 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.
ഇന്ത്യ വിക്സ് 13.7 ആയി ഉയർന്നു.
വിപണിയുടെ പ്രൈസ് ആക്ഷൻ ശക്തമായ മുന്നേറ്റത്തിനുള്ള സൂചനയാണ് കഴിഞ്ഞ ദിവസം തന്നത്. ഓരോ തിരുത്തലും വാങ്ങലിലേക്ക് കടന്നിരുന്നു.
നാസ്ഡാക് തുടർച്ചയായി താഴേക്കാണ് നീങ്ങുന്നത്. ഇത് ഒരിക്കലും ഐടി സൂചികയ്ക്ക് നല്ലതല്ല. 28300 സൂചികയിൽ ശ്രദ്ധിക്കുക. 1500 ഇൻഫോസിസിനും 3200 ടിസിഎസിനും ഉള്ള പ്രധാന ലെവലുകളാണ് ശ്രദ്ധിക്കുക.
2570-2610 എന്ന റേഞ്ചിലാണ് റിലയൻസ് ഓഹരി നിൽക്കുന്നത്. 1.3% നേട്ടത്തിൽ അടച്ചു.
ബാങ്ക് നിഫ്റ്റി ഇന്നലെ മോശമായി നിന്നെങ്കിലും എച്ച്.ഡി.എഫ്.സി ബാങ്ക് ശക്തമായി നിലകൊണ്ടു. ഫിൻ നിഫ്റ്റി 0.8 ശതമാനത്തിൽ ഏറെ നേട്ടത്തിൽ അടച്ചു. ഇന്ന് ഫിൻ നിഫ്റ്റി എക്സ്പെയറി ആണ്. 19170- 19370 എന്നിവ ശ്രദ്ധിക്കുക.
പലിശ നിരക്കിൽ മാറ്റം വരുത്താതെ തുടർന്ന് ചൈന. ബാങ്ക് ഓഫ് ജപ്പാൻ തങ്ങളുടെ ധനനയം ഇന്ന് വ്യക്തമാക്കും. പണപ്പെരുപ്പം എങ്ങനെ നിയന്ത്രണത്തിൽ ആക്കുമെന്നതിൽ തങ്ങൾക്ക് വ്യക്തത ഇല്ലെന്ന് ദക്ഷിണ കൊറിയ വ്യക്തമാക്കി.
ജർമനിയുടെ പിപിഐ ഇന്ന് പുറത്തുവരും. യൂറോപ്യൻ വിപണി ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്ന് നോക്കാം.
നിഫ്റ്റിയിൽ മുകളിലേക്ക് 18410 താഴേക്ക് 18,130 എന്നിവ ശ്രദ്ധിക്കുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.
Post your comment
No comments to display