വീണ്ടും ഓഹരികൾ വാങ്ങികൂട്ടാൻ ഒരുങ്ങി വിദേശ നിക്ഷേപ സ്ഥാപനങ്ങൾ? ഫിൻ നിഫ്റ്റി എക്സ്പെയറി ഇന്ന്  - പ്രീമാർക്കറ്റ് റിപ്പോർട്ട്

Home
market
will-fii-inflow-continue-finnifty-expiry-today-pre-market-analysis
undefined

പ്രധാനതലക്കെട്ടുകൾ

Reliance Industries: ജർമ്മൻ റീട്ടെയിലർ മെട്രോ എജിയുടെ ഇന്ത്യയിലെ ക്യാഷ് ആൻഡ് ക്യാരി ബിസിനസ്സ് ഏകദേശം 500 ദശലക്ഷം യൂറോയ്ക്ക് ഏറ്റെടുക്കാൻ ഒരുങ്ങി കമ്പനി.

State Bank of India:
സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ അറ്റാദായം 74 ശതമാനം ഉയർന്ന് 13265 കോടി രൂപയായി.

Power Grid Corporation: സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ അറ്റാദായം 8 ശതമാനം ഉയർന്ന് 3650 കോടി രൂപയായി.

Tata Motors: പാസഞ്ചർ വാഹനങ്ങളുടെ വില നവംബർ 7 മുതൽ 0.9 ശതമാനം വരെ വർദ്ധിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കി.

Cipla:  സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ അറ്റാദായം 12 ശതമാനം ഉയർന്ന് 797 കോടി രൂപയായി.

ഇന്നത്തെ വിപണി സാധ്യത

വെള്ളിയാഴ്ച ഫ്ലാറ്റായി 18065 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് നീങ്ങി 18015ൽ സപ്പോർട്ട് രേഖപ്പെടുത്തി.  തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 64 പോയിന്റുകൾക്ക് മുകളിലായി 18117ന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

41370 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 41000 ശക്തമായി നിലനിർത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 40 പോയിന്റുകൾക്ക് താഴെയായി 41258 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി 0.4 ശതമാനം ഇടിഞ്ഞു.

യുഎസ് വിപണി വെള്ളിയാഴ്ച നേട്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണിയും നേട്ടത്തിൽ അടച്ചു.

ചൈന ഒഴികെയുള്ള ഏഷ്യൻ വിപണികൾ നേട്ടത്തിലാണ്
ഇപ്പോൾ വ്യാപാരം നടത്തുന്നത്.

യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യൂച്ചേഴസ് എന്നിവ താഴ്ന്ന നിലയിൽ കാണപ്പെടുന്നു.

SGX NIFTY 18,300-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

18,075, 18,000, 17,960 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട്  ഉള്ളതായി കാണാം. 18,180, 18,255, 18,300, 18,350 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 41,100, 41,000, 40,800, 40,500 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 41,300, 41,500, 41,670, 41,840 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ഫിൻ നിഫ്റ്റിയിൽ 18,530, 18,430, 18,275 എന്നിവിടെ സപ്പോർട്ട് പ്രതീക്ഷിക്കാം.  18,625, 18,690, 18,735, 18,800 എന്നിവിടെ പ്രതിബന്ധം അനുഭവപ്പെട്ടേക്കാം.

ഇന്ത്യ വിക്സ് 15.7 ആയി കാണപ്പെടുന്നു.

19000ലാണ് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ കോൾ ഒഐയുള്ളത്. 18000ൽ ഏറ്റവും കൂടുതൽ പുട്ട് ഒഐയും കാണപ്പെടുന്നു.

41500ലാണ് ബാങ്ക് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ കോൾ ഒഐയുള്ളത്. 41000ൽ ഏറ്റവും കൂടുതൽ പുട്ട് ഒഐയും കാണപ്പെടുന്നു.

നാളെ ഗുരു നാനാക് ജയന്തിയെ തുടർന്ന് വിപണി അവധി ആയിരിക്കും. അതിനാൽ തന്നെ ഫിൻ നിഫ്റ്റിയുടെ എക്സ്പെയറി ഇന്നാണ് നടക്കുക. സൂചികയിലെ അവസാന നിമിഷങ്ങളിലെ ചാഞ്ചാട്ടം ഓർക്കുക.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ വാങ്ങികൂട്ടിയതാണ് വിപണിയുടെ മുന്നേറ്റത്തിന് കാരണം.

നിഫ്റ്റി ശക്തമായ ഗ്രീൻ കാൻഡിലാണ് രൂപപ്പെടുത്തിയത്. ബാങ്ക് നിഫ്റ്റി ഡോജി കാൻഡിലിലാണ് ആഴ്ചയിൽ വ്യാപാരം അവസാനിപ്പിച്ചത്. ബാങ്കിംഗ് സൂചിക എക്കാലത്തെയും ഉയർന്ന നിലയക്ക് അടുത്താണുള്ളത്.

ചൈന കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ സീറോ കോവിഡ് നയം കർശനമായി പാലിക്കുമെന്ന് ഉദ്യോഗസ്ഥർ ആവർത്തിച്ചു. തൽഫലമായി, ക്രൂഡ് ഓയിൽ വില കുറഞ്ഞു.

യുഎസിലെ തൊഴിൽ കണക്കുകൾ മികച്ചതാണെന്ന് കാണാം. കൂടുതൽ പേർക്ക് തൊഴിൽ ലഭിച്ചു. എന്നാൽ തൊഴിൽ ഇല്ലാത്തവരുടെ എണ്ണവും വർദ്ധിച്ചതായി കാണാം.

ഇന്ത്യൻ വിപണി ഇതുവരെ കണ്ടിട്ടില്ലാത്ത റേഞ്ചുകളിലൂടെ വ്യാപാരം നടത്താൻ തയ്യാറുടുക്കുകയാണ്. എന്നാൽ ഇവിടെ ശക്തമായ ഒരു വിൽപ്പന ഉണ്ടായാൽ സൂചികി 18000ന് താഴേക്ക് നീങ്ങിയേക്കാം. ഇത്തവണ പുതിയ ഉയരങ്ങൾ കീഴടക്കാൻ നിഫ്റ്റിക്ക് ആകുമോ എന്ന് നോക്കാം.

നിഫ്റ്റിയിൽ മുകളിലേക്ക് 18350 താഴേക്ക് 18000 എന്നിവ ശ്രദ്ധിക്കുക. 

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

Post your comment

No comments to display

  Honeykomb by BHIVE,
  19th Main Road,
  HSR Sector 3,
  Karnataka - 560102

  linkedIntwitterinstagramyoutube
  Crafted by Traders 🔥© marketfeed 2023