സ്വിച്ച് ഡൽഹി; ഇലക്ട്രിക് വാഹനങ്ങളുടെ വരവ്, രാജ്യത്തുണ്ടാകാൻ പോകുന്നത് വലിയ മാറ്റങ്ങൾ

Home
editorial
why-you-should-look-into-switch-delhi-campaign-for-electric-vehicles
undefined

ലോകത്ത്  ഏറ്റവും  കൂടുതൽ മലിനമാക്കപ്പെട്ട  നഗരങ്ങളുടെ പട്ടികയെടുത്താൽ മുൻ നിരയിൽ തന്നെയുണ്ടാകും  ഇന്ത്യയുടെ തലസ്ഥാന നഗരമായ ന്യൂഡൽഹിയുടെ പേര്. ഡൽഹിയിൽ മാത്രമല്ല നോയിഡ, ഹരിയാനയിലെ ഫരീദാബാദ് തുടങ്ങി ഉത്തരേന്ത്യയിലെ നിരവധി സംസ്ഥാനങ്ങളും വായുമലിനീകരണത്തിന്റെ പിടിയിലാണ്. ഒരു പ്രദേശത്തെ വായുമലിനീകരണത്തിന്റെ കണക്ക് അടയാളപ്പെടുത്തുന്ന  സൂചികയാണ് AQI. 0 മുതൽ 500 വരെയാണ്  സൂചികയിൽ അടയാളപ്പെടുത്തിയിട്ടുള്ളത്. ചുവടെ നൽകിയിരിക്കുന്ന ടേബിൾ പരിശോധിക്കുക.

വായുമലിനീകരണം  301ന് മുകളിൽ ആയാൽ  ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്ന മുന്നറിയിപ്പാണ്  AQI നൽകുന്നത്.

പട്ടിക കണ്ട എല്ലാവരും നിങ്ങളുടെ നാട്ടിലെ വായുമലിനീകരണത്തിന്റെ അളവ് എത്രയാകുമെന്ന് ചിന്തിച്ചിരിക്കാം. എന്നാൽ കഴിഞ്ഞ ചില ദിവസങ്ങളിലായി ഡൽഹിയിലെ മലിനീകരണത്തിന്റെ തോത് ഈ പട്ടിക പ്രകാരം 500ന് മുകളിലാണെന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാനാകുമോ? വായുമലിനീകരണം രൂക്ഷമായതോടെ ഡൽഹി സർക്കാർ കഴിഞ്ഞ വർഷം ദിവസങ്ങളോളം സ്കൂളുകളും കോളേജുകളും അടച്ചിടാൻ നിർദേശം നൽകിയിരുന്നു.

കൊവിഡ് മഹാമാരി മൂലം രാജ്യം ലോക്ക് ഡൗണിലേക്ക് നീങ്ങിയപ്പോൾ ഏവർക്കും  മാസ്ക് ധരിക്കേണ്ടി വന്നു. നിത്യജീവിതത്തിലേക്കുള്ള മാസ്ക്കിന്റെ കടന്നുവരവ് മറ്റുള്ളവർക്ക് പുതുമയായിരുന്നുവെങ്കിലും ഡൽഹി നിവാസികൾക്ക് ഇത് അത്ര പുതിയ കാര്യമായിരുന്നില്ല.  വായുമലിനീകരണത്തിൽ നിന്നും രക്ഷനേടാൻ  കഴിഞ്ഞ രണ്ട് മൂന്ന് വർഷമായി ഡൽഹിയിലുള്ളവർ മാസ്ക് ധരിച്ചാണ് പുറത്തിറങ്ങിയിരുന്നത്. പ്രത്യേകിച്ചും ശെെത്യകാലങ്ങളിൽ. തലസ്ഥാന നഗരം ഇത്തരത്തിൽ മലിനമാകാൻ നിരവധി കാരണങ്ങളുണ്ടെങ്കിലും വാഹനങ്ങളിൽ നിന്നും പുറം തള്ളുന്ന പുകയാണ് പ്രധാനകാരണങ്ങളിൽ ഒന്ന്. 

“സ്വിച്ച് ഡൽഹി” പ്രചരണത്തിന് തുടക്കം

ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും വായു മലിനീകരണം കുറയ്ക്കുന്നതിനും ഡൽഹി സർക്കാരിന്റെ  നേതൃത്ത്വത്തില്‍ ആരംഭിച്ച പുതിയ പദ്ധതിയാണ് സ്വിച്ച് ഡൽഹി. 2024 ഓടെ 5 ലക്ഷത്തോളം ഇലക്ട്രിക് വാഹനങ്ങൾ നിരത്തിലിറക്കുകയെന്നതാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം. അതായിത് പുതുതായി ഇറങ്ങുന്ന വാഹനങ്ങളുടെ 25 ശതമാനവും ഇലക്ട്രിക് വാഹനമായിരിക്കും. 

ഓൺലെെൻ ഭക്ഷണവിതരണ കമ്പനികൾ എല്ലാം തന്നെ 2023 ഓടെ തങ്ങളുടെ വാഹനങ്ങൾ 50 ശതമാനവും ഇലക്ട്രിക് ആക്കണമെന്നാണ് സർക്കാർ നയം. 2025 ഓടെ മൊത്തം വാഹനങ്ങളും ഇലക്ട്രിക്കിലേക്ക് മാറ്റിയിരിക്കണം.

പദ്ധതിയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും നടപ്പിലാക്കുന്നതിനുമായി ഡൽഹി സർക്കാർ  ഗതാഗതമന്ത്രാലയത്തിന് കീഴിലായി ഇലക്ട്രിക് വെഹിക്കിൾ ബോർഡ് രൂപീകരിച്ചു. അടുത്ത ആറ് മാസത്തിനുള്ളിൽ സർക്കാർ  വാഹനങ്ങൾ എല്ലാം തന്നെ ഇലക്ട്രിക് വാഹനങ്ങളാക്കുമെന്നും അവർ അറിയിച്ചു. ഫെബ്രുവരി 5 ന്  ഇലക്ട്രിക് ചാർജിംഗ് കേന്ദ്രങ്ങൾ സ്ഥാപിക്കാൻ സർക്കാർ കരാർ നൽകിയിരുന്നു. 100 സ്ഥലങ്ങളിലായി 500ൽ അധികം ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷനുകൾ നിർമ്മിക്കാനാണ് ഡൽഹി സർക്കാർ കരാർ നൽകിയത്. 

ആകർഷകമായ ആനുകൂല്യങ്ങൾ

പെട്രോൾ വാഹനങ്ങളിൽ നിന്നും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി സമ്പത്തിക ആനുകൂല്യങ്ങളാണ് സർക്കാർ മുന്നോട്ട് വച്ചിരിക്കുന്നത്.
ആനുകൂല്യങ്ങൾക്ക് പിന്നാലെ ഓടുന്ന മനുഷ്യന്റെ ഈ സ്വഭാവം ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന വർദ്ധിപ്പിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

Paytm
-ൽ നിന്നും 100 രൂപ ക്യാഷ് ബാക്ക് ലഭിച്ചാൽ ഉപഭോക്താവിന് ലഭിക്കുന്ന സന്തോഷം തന്നെയാണ് കമ്പനി മാർക്കറ്റ് ചെയത് പിന്നീട് അവരുടെ ലാഭമാക്കുന്നത്. ഇതേ നയം തന്നെയാണ് ഇലക്ട്രിക് വഹനങ്ങളുടെ പ്രചരണം വർദ്ധിപ്പിക്കുന്നതിനായി സർക്കാർ ഉപയോഗിക്കുന്നതും. ജനങ്ങൾ  ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാൻ
ഡൽഹി സർക്കാർ മുന്നോട്ട് വയ്ക്കുന്ന ആനുകൂല്യങ്ങൾ എന്തെല്സാമാണെന്ന് നോക്കാം.

 • ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇരുചക്രവാഹനങ്ങൾ, ഓട്ടോകൾ, ഇ-റിക്ഷകൾ എന്നിവയ്ക്ക് 30,000 രൂപ വരെ സാമ്പത്തിക പ്രോത്സാഹനം.
 • പുതിയ ഇലക്ട്രിക് കാറുകൾക്ക് 1.5 ലക്ഷം രൂപ വരെ സാമ്പത്തിക പ്രോത്സാഹനം.
 • രജിസ്ട്രേഷൻ ഫീസ്  റോഡ് ടാക്സ് എന്നിവ  എഴുതിത്തള്ളി.
 • വാഹനത്തിന്  ഒന്നര ലക്ഷം നിരക്കിൽ  ആദ്യത്തെ 1000 കാറുകൾക്ക്  ഒരു കിലോവാട്ട് ബാറ്ററി ശേഷിക്ക് 10,000 രൂപ വീതം ആനുകൂല്യമായി നൽകും.
 • പഴയ വാഹനങ്ങൾ സ്ക്രപേജിനായി നൽകി പുതിയ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നവർക്ക് 5000 രൂപ വീതം നൽകും.
 • ഇലക്ട്രിക് വാഹനങ്ങളുടെ പാർക്കിംഗിനായി 20 ശതമാനം
  സ്ഥലം ഓഫീസുകളിൽ നിർബന്ധമാക്കും.
 • യൂണിറ്റിന് 6,000 രൂപ വരെ വില വരുന്ന ചാർജിംഗ് ഉപകരണങ്ങൾ വാങ്ങുന്നതിന് 100% സബ്‌സിഡി അനുവദിക്കും. വീടുകളിലും ജോലിസ്ഥലങ്ങളിലുമുള്ള ആദ്യത്തെ 30,000 ചാർജിംഗ് പോയിന്റുകൾക്ക്  ഈ ആനുകൂല്യം  നൽകും.

നിഗമനം

കഴിഞ്ഞ ആഗസ്റ്റിലാണ് സർക്കാർ ആദ്യമായി ഇലക്ട്രക് വാഹന നയത്തെ പറ്റിയുള്ള ആദ്യ പ്രഖ്യാപനം നടത്തിയിരുന്നുത്. ഇതിനകം തന്നെ 6000-ൽ അധികം ഇലക്ട്രിക് വാഹനങ്ങൾ നിരത്തുകളിൽ ഇറങ്ങി കഴിഞ്ഞു. ഇവയുടെ റോഡ് നികുതിയും രജിസ്ട്രേഷൻ ഫീസും ഒഴിവാക്കിയത് നിർണായക തീരുമാനമായിരുന്നു.

നിലവിൽ പെട്രോൾ ഡീസൽ വാഹനങ്ങൾ വാങ്ങുന്നതിന് ഉപയോക്താവിന് 4 മുതൽ 10 ശതമാനം വരെ റോഡ് നികുതി നൽകേണ്ടി വരും. രജിസ്ട്രേഷൻ ഫീസായി 3000 രൂപയും നൽകണം. ഈ പണമെല്ലാം സർക്കാരിന്റെ വരുമാനമായിരുന്നു. ഇത് ഒഴിവാക്കി കൊണ്ട് ജനങ്ങളെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ആകർഷിക്കുകയാണ് സർക്കാർ ലക്ഷ്യം.

ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള ഡൽഹിയുടെ  നീക്കം തികച്ചും നിർണായകമാണ്.  ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യകത വർദ്ധിക്കുമ്പോൾ അവ നിർമ്മിക്കുന്നതിൽ കമ്പനികൾ കൂടുതൽ ശ്രദ്ധപുലർത്തും. ഇലക്ട്രിക് വാഹനങ്ങളുടെ വരവ് നിലവിൽ ഡൽഹി നേരിടുന്ന ഭയാനകമായ അവസ്ഥയ്ക്ക് പൂർണമായ പരിഹാരമാകില്ലെങ്കിലും ഇത് ഉറപ്പായും ഗുണകരമാകും.

സ്വിച്ച് ഡൽഹി പദ്ധതി ഡൽഹി സർക്കാരിന് നിർണായക ചുവട് വയ്പ്പ് തന്നെയാണ്. പുതിയ ഇലക്ട്രിക് വാഹനങ്ങൾ ജനപ്രീയമാകുമെന്നും അവ രാജ്യത്തെ മുഴുവൻ നിരത്തുകളിലും വെെകാതെ എത്തുമെന്നും നമുക്ക് പ്രതീക്ഷിക്കാം.

Post your comment

No comments to display

  Honeykomb by BHIVE,
  19th Main Road,
  HSR Sector 3,
  Karnataka - 560102

  linkedIntwitterinstagramyoutube
  Crafted by Traders 🔥© marketfeed 2023