വാട്സാപ്പ് ഉൾപ്പെടെയുള്ള ആപ്പുകൾക്ക് പുറത്ത് ചാർജ് ഈടാക്കാൻ ഒരുങ്ങി സർക്കാർ? ഡ്രാഫ്റ്റ് ടെലികോം ബിൽ 2022; അറിയേണ്ടതെല്ലാം

Home
editorial
why-does-everyone-hate-the-draft-telecom-bill-2022
undefined

രണ്ട് മാസം മുമ്പ് 2022 ലെ ടെലികമ്മ്യൂണിക്കേഷൻ ബില്ലിന്റെ കരട് കേന്ദ്ര സർക്കാർ അവതരിപ്പിച്ചിരുന്നു. ടെലികോം മേഖലയിലെ നിയമങ്ങൾ അപ്പ് ഡേറ്റ് ചെയ്യേണ്ടതുണ്ടെന്നാണ് കേന്ദ്ര സർക്കാർ കുരതുന്നത്. അതേസമയം ഈ നിയമത്തിനെതിരിരെ അനേകം പേർ എതിർപ്പ് അറിയിച്ചിരുന്നു. ഈ ബിൽ നടപ്പായാൽ വാട്സാപ്പ്, ടെലഗ്രാം തുടങ്ങിയ ആപ്പുകൾക്ക് മേൽ സർക്കാരിന് ചാർജ് ഈടാക്കാനാകും.

പുതിയ ടെലികോം ബിൽ എന്താണെന്നാണ് ഇന്നത്തെ ലേഖനത്തിലൂടെ മാർക്കറ്റ്ഫീഡ് വിശദമാക്കുന്നത്. 

എന്താണ് ഡ്രാഫ്റ്റ് ടെലികോം ബിൽ 2022?

ടെലികോം മേഖലയിലെ നിലവിലുള്ള നിയമങ്ങളിൽ ഭേദഗതി വരുത്തുന്നതിനായി കേന്ദ്ര സർക്കാർ കൊണ്ടു വരാൻ പോകുന്ന ബില്ലാണ് ഡ്രാഫ്റ്റ് ടെലി കമ്മ്യൂണിക്കേഷൻ ബിൽ 2022. നിലവിലുള്ള ഇന്ത്യൻ ടെലിഗ്രാഫ് ആക്ട് (1885), വയർലെസ് ടെലിഗ്രാഫി ആക്ട് (1933), ടെലിഗ്രാഫ് വയർലെസ് ആക്ട്(1950) എന്നിവ പുതിയ ബിൽ വരുന്നതോടെ ഇല്ലാതെയാകും.

ടെലികോം മേഖല ഓരോ ദിവസവും വളർന്ന് വരികയാണെന്ന് നമുക്ക് അറിയാം. ഇക്കാരണത്താൽ തന്നെ നിലവിൽ ഉള്ള പഴഞ്ചൻ നിയമങ്ങൾ പൊളിച്ചെയുതണമെന്നാണ് സർക്കാർ കരുതുന്നത്. പുതിയ ബിൽ പാസാക്കുന്നതിലൂടെ ടെലികോം മേഖലയിൽ കാര്യമായ മാറ്റങ്ങൾ നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

പ്രധാന ഫീച്ചേഴ്സ്:

 • ഒടിടിയെ ടെലികോം സർവീസസിന്റെ കീഴിൽ കൊണ്ട് വരാനൂള്ള നീക്കം ഇതിലൂടെ നടക്കുന്നുണ്ട്. അതായിത് വാട്ട്സാപ്പ്,ടെലഗ്രാം, മറ്റു അനുബന്ധ ആപ്പുകൾ എന്നിവയ്ക്ക്
  ടെലികോം ലൈസൻസ് ആവശ്യമായി വന്നേക്കും.
 • ഇതിലൂടെ സർക്കാരിന് ലൈസൻസ് ഫീസ്, രജിസ്ട്രേഷൻ ഫീസ്, പലിശ, പിഴ തുക എന്നിവ ഈടാക്കാൻ സാധിക്കും.
 • ബിൽ സ്പെക്ട്രം അലോക്കേഷൻ സംബന്ധിച്ച കാര്യങ്ങൾക്ക് വ്യക്ത ലഭിക്കും. കമ്മ്യൂണിക്കേഷന് വേണ്ടി ഉപയോഗിക്കുന്ന റേഡിയോ തരംഗങ്ങളെയാണ് സ്പെക്ട്രം എന്ന് പറയുന്നത്. ഇത് സ്പെക്ട്രം കൈകാര്യം ചെയ്യുന്നതിലെ സർക്കാരിന്റെ അധികാരത്തെ വർദ്ധിപ്പിക്കും.
 • സിം എടുക്കുന്നതിനും ഒടിടിയിൽ അകൌണ്ട് തുടങ്ങുന്നതിനും കൃത്യമായ രേഖകൾ നൽകേണ്ടി വരും. ഓരോ രജിസ്ട്രേഷനും കെവൈസി വേണ്ടിവരും. വ്യാജ രേഖകൾ നൽകിയാൽ ഒരു വർഷം വരെ തടവും 50000 രൂപ പിഴയും ചുമത്തിയേക്കും.
 • തർക്കങ്ങളും പരാതിയും വളരെ എളുപ്പത്തിൽ പരിഹരിക്കാൻ ഡ്രാഫ്റ്റ് ബിൽ സഹായിക്കും.

ജനങ്ങൾ ബില്ലിനെ എതിർക്കുന്നത് എന്തിന്?

സെപ്റ്റംബർ 2022നാണ് കരട് ബിൽ സർക്കാർ അവതരിപ്പിച്ചത്. ഇതിന് പിന്നാലെ ഇന്ത്യയിലെ ഡിജിറ്റൽ ആവാസവ്യവസ്ഥയ്‌ക്കുള്ളിലെ സ്ഥാപനങ്ങളും വ്യക്തികളും കരട് ബില്ലിനെതിരെ ശക്തമായ പ്രതിഷേധമാണ് സോഷ്യൽ മീഡിയകളിൽ പ്രകടിപ്പിച്ചത്. പുതിയ നിയമഭേദഗതി ഡിജിറ്റൽ ഇന്ത്യയെ പിന്നിലേക്ക് വലിക്കുമെന്നാണ് പലരും പറയുന്നത്.

 • വാട്സാപ്പ്, ഫെസ്ബുക്ക് എന്നിവ ഇപ്പോൾ ഏതൊരു ഇന്ത്യക്കാരനും സന്ദേശം അയക്കാനും വിളിക്കാനും സൌജന്യമായി ഉപയോഗിക്കാം. ഇത്തരം ഫ്ലാറ്റ്ഫോമുകൾക്ക് യാതൊരു തരത്തിലുമുള്ള നിയന്ത്രണങ്ങളും സർക്കാർ ഏർപ്പെടുത്തിയിട്ടില്ല.
 • അതേസമയം റിലയൻസ് ജിയോ, ഭാരതി എയർടെൽ തുടങ്ങിയ ടെലികാം സേവന ദാതാക്കൾക്ക് സപെക്ട്രം വാങ്ങുന്നതിനായി കൂടുതൽ പണം നൽകേണ്ടി വരുന്നു. ഇക്കാരണത്താൽ തന്നെ
  നമുടെ ഡാറ്റാ ചാർജുകൾ ഉയർന്നേക്കും.
 • ബ്രോഡ്കാസ്റ്റിംഗ് സേവനങ്ങൾ, ഇ-മെയിൽ, വോയിസ് ആൻഡ് ഡാറ്റ സേവനങ്ങൾ എന്നിവ തങ്ങളുടെ നിയന്ത്രണത്തിൽ കൊണ്ട്
  വരാൻ കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്നു. ഈ കമ്പനികൾക്ക് എല്ലാം പ്രവർത്തിക്കാൻ ലൈസൻസ് നൽകാനും സർക്കാർ ആഗ്രഹിക്കുന്നു.
 • എൻഡ് ടു എൻഡ് ക്രിപ്പ്റ്റ് സേവനങൾ നൽകുന്ന ആപ്പുകളിലേക്ക് വരുന്ന മേസേജുകൾ സർക്കാർ ആവശ്യപ്പെട്ടാൽ നൽകേണ്ടി വരും.

മുന്നിലേക്ക് എങ്ങനെ?

ഈ ബിൽ നടപ്പാക്കിയാൽ  വാട്സാപ്പ്, ഗൂഗിൽ മീറ്റ് എന്നിവ ഇന്ത്യയിൽ ഉപയോഗിക്കുന്നതിന് സർക്കാരിന് ഫീസ് നൽകേണ്ടി വരും. എന്നാൽ ഇതിനെ വാട്ട്സാപ്പ് എങ്ങനെ ആകും നേരിടുക. ഈ വരുന്ന ചെവല് അവർ ഉപഭോക്താക്കളുടെ മേൽ ചുമതത്തും. ഇക്കാരണത്താൽ തന്നെ പുതിയ ആപ്പുകൾ അവതരിപ്പിക്കുന്നതിൽ നിന്നും ഡെവലപ്പേഴ്സും കമ്പനികളും പിന്തിരിഞ്ഞ് നിൽക്കും. ഇത് രാജ്യത്തിന്റെ വളർച്ചയെ ബാധിക്കും.

ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നുണ്ടോ പിന്നെ എന്തിനാണ് സർക്കാർ ഇങ്ങനെ ഒരു ബിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നതെന്ന്?  ദേശീയ സുരക്ഷ വർദ്ധിപ്പിക്കാൻ സർക്കാർ ആഗ്രഹിക്കുന്നു. തീവ്രവാദികളും ക്രിമിനലുകളും വാട്ട്സാപ്പ്, ഫെസ്ബുക്ക് എന്നിവ ഉപയോഗിച്ച് കൊണ്ട് ക്രൈം ചെയ്യാറുണ്ടെന്നും. ഇവ നിയന്ത്രാണ വിധേയം ആയാൽ കുറ്റവാളികളെ വളരെ എളുപ്പത്തിൽ കണ്ടെത്താൻ ആകുമെന്നുമാണ് സർക്കാരിന്റെ വാദം.  എന്നാൽ ഡിജിറ്റൽ കമ്മ്യൂണിക്കേഷൻസ് ആപ്പുകളിലേക്കുള്ള നിർദ്ദേശങ്ങൾ നൽകാനും സന്ദേശങ്ങൾ നിരീക്ഷിക്കാനും സർക്കാരിനെ അനുവദിക്കുന്ന ഒരു വിഭാഗം നിലവിലുള്ള ഇൻഫർമേഷൻ ടെക്നോളജി (ഐടി) നിയമത്തിൽ ഇതിനകം തന്നെ ഉണ്ടെന്ന് പലരും ചൂണ്ടികാട്ടുന്നു. ഇക്കാരണത്താൽ തന്നെ പുതിയ ലൈസൻസിംഗ് ബില്ലിന്റെ ആവശ്യമില്ലെന്ന് പറയാം.

ഡ്രാഫ്റ്റ് ടെലികോം ബില്ലിനെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്?

Post your comment

No comments to display

  Honeykomb by BHIVE,
  19th Main Road,
  HSR Sector 3,
  Karnataka - 560102

  linkedIntwitterinstagramyoutube
  Crafted by Traders 🔥© marketfeed 2023