ഇന്ത്യൻ ഫാർമാ കമ്പനികൾ എ.ബി.സി.ഡി ടെക്നോളജീസിൽ നിക്ഷേപം നടത്തുന്നത് എന്ത് കൊണ്ട് ? പിന്നിലെ രഹസ്യം അറിയാം
ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫാർമാ വിപണികളിൽ ഒന്നാണ് ഇന്ത്യൻ ഫാർമാ വിപണി. എല്ലാ മേഖലകളും ഓൺലെെൻ രംഗത്തേക്ക് കാലുറപ്പിക്കുമ്പോൾ ഫാർമാ മേഖലയും ഓൺലെെൻ രംഗത്തേക്ക് ചുവടുവയ്ക്കുകയാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ചില ദിവസങ്ങളായി ഇന്ത്യൻ ഫാർമാ കമ്പനികൾ എല്ലാം തന്നെ ചില കമ്പനികളുടെ ഓഹരി ഏറ്റെടുക്കുന്നതായി നമ്മൾ കേട്ടിരുന്നു.
സൺ ഫാർമ, കാഡില ഹെൽത്ത് കെയർ, ലുപിൻ, ടോറന്റ് ഫാർമ എന്നിവ ബിസിനസ്സ്-ടു-ബിസിനസ് ഹെൽത്ത് കെയർ പ്ലാറ്റ്‌ഫോമായ ഫാർമറാക്ക് ഏറ്റെടുക്കുന്നതിനായുള്ള ചർച്ചകൾ നടത്തിവരികയാണ്.
മേൽപ്പറഞ്ഞ നാല് കമ്പനികളും പുതുതായി ആരംഭിച്ച എ.ബി.സി.ഡി ടെക്നോളജീസിന്റെ 20 ശതമാനം ഓഹരി വീതം 40 കോടി രൂപയ്ക്ക് ഏറ്റെടുത്തതായും റിപ്പോർട്ടുണ്ട്.
എ.ബി.സി.ഡി ടെക്നോളജീസ് ഇന്ത്യോ ഹെൽത്ത് സർവീസസ് എന്ന് പുനർനാമകരണം ചെയ്യും. തുടർന്ന് ഇത് പൂനെ ആസ്ഥാനമായുള്ള ഫാർമറാക്ക് ഏറ്റെടുക്കും. ഫാർമറാക്കിന് നിലവിൽ 3,000 മുതൽ 4,000 വിതരണക്കാരും ഒരു ലക്ഷത്തോളം ചില്ലറ വ്യാപാരികളുമുണ്ട്. പ്രമുഖ ഫാർമാ കമ്പനികൾ എല്ലാം തന്നെ തങ്ങളുടെ ചരക്ക് വിതരണം ഡിജിറ്റലാക്കാനും സുഗമമാക്കാനുമുള്ള ശ്രമത്തിലാണ്.
ഓൺലൈൻ ബി 2 ബി വിപണിയിലും ഓൺലൈൻ ഫാർമാ മേഖലയിലും നിർണായക സാന്നിധ്യമാകാൻ ഫാർമറാക്കിന്റെ സംവിധാനങ്ങൾ ഉപയോഗിക്കാൻ ഇന്ത്യയിലെ പ്രമുഖ കമ്പനികൾ ആഗ്രഹിക്കുന്നു. ഫാർമറാക്കിന്റെ 100 ശതമാനം ഓഹരിയും എ.ബി.സി.ഡി ടെക്നോളജീസ് ഏറ്റെടുക്കാൻ ഒരുങ്ങുകയാണ്.
ഓൺലെെൻ ഫാർമ വിഭാഗത്തിൽ മത്സരിക്കുന്നതിനായി ഫാർമ കമ്പനികൾ ഒരു കെ.പി.എം.ജിയെ നിയോഗിച്ചതായും റിപ്പോർട്ടുണ്ട്.
സൺ ഫാർമ, കാഡില ഹെൽത്ത് കെയർ, ലുപിൻ, ടോറന്റ് ഫാർമ എന്നീ നാല് കമ്പനികളെ പറ്റി ഞങ്ങൾ പറഞ്ഞിരുന്നു. എന്നാൽ അടുത്തിടെ പുറത്തുവന്ന വിവരങ്ങൾ അനുസരിച്ച് ഡോ റെഡ്ഡിയും സിപ്ലയും എ.ബി.സി.ഡി ടെക്നേളജീസിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. എന്നാൽ എത്ര ശതമാനം ഓഹരിക്കായാണ് ലേലം വിളിച്ചതെന്നതിൽ വ്യക്തത വന്നിട്ടില്ല. അതേസമയം ഇ-ഫാർമാ വിപണിയിൽ ആധിപത്യം സ്ഥാപിക്കാനുള്ള ഓട്ടത്തിലാണ് മുഴുവൻ ഫാർമാ കമ്പനികളും.
റിലയൻസ് ആമസോൺ എന്നീ വമ്പൻമ്മാർക്ക് എതിരായ യുദ്ധം
റിലയൻസ് ആമസോൺ എന്നീ വമ്പൻ കമ്പനികൾ ഇതിനോട് അകം തന്നെ ഓൺലെെൻ ഫാർമാ വിപണിയുടെ ഭാഗമായി കഴിഞ്ഞു. ഇക്കാരണത്താലാകാം പ്രമുഖ കമ്പനികൾ ഒന്നിച്ചു നിന്നു കൊണ്ട് സ്ഥാപിതമാകാൻ പോകുന്ന കുത്തക കമ്പനിയെ പ്രതിരോധിക്കാൻ ശ്രമിക്കുന്നത്. കഴിഞ്ഞ വർഷം മുതലാണ് ജിയോ മാർട്ട് വഴി റിലയൻസ് തങ്ങളുടെ ഫാർമാ ഉത്പന്നങ്ങൾ വിറ്റു തുടങ്ങിയത്. നെറ്റ്മെഡ് എന്ന കമ്പനിയുടെ ഓഹരികളും കഴിഞ്ഞ വർഷം റിലയൻസ് സ്വന്തമാക്കിയിരുന്നു.
കഴിഞ്ഞ വർഷം ബെംഗളൂരിൽ ആമസോൺ മരുന്നുകൾ വിതരണം ചെയ്തിരുന്നു. ഇത് അഖിലേന്ത്യാ ഓർഗനൈസേഷൻ ഓഫ് കെമിസ്റ്റുകൾക്കും മയക്കുമരുന്ന് വിദഗ്ധർക്കും ഇടയിൽ ആശങ്കകൾ ഉയർത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 8.5 ലക്ഷം കെമിക്കലിസ്റ്റുകളെയാണ് സംഘടന പ്രതിനിധീകരിക്കുന്നത്. കഴിഞ്ഞ വർഷം റിലയൻസ്, ആമസോൺ എന്നീ വൻകിട കമ്പനികൾ ഇന്ത്യൻ ഫാർമാ വിപണിയിലേക്ക് കടക്കുന്നതിനെതിരെ മത്സരിക്കാൻ എ.ഐ.ഒ.സി.ഡി തീരുമാനിച്ചു.
മുകേഷ് അംബാനി, അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർക്ക് തങ്ങളുടെ ആശങ്കകൾ അറിയിച്ചുകൊണ്ട് എ.ഐ.ഒ.സി.ഡി കത്തയച്ചു. “ഈ നീക്കം നമ്മുടെ ദശലക്ഷക്കണക്കിന് പൗരന്മാരുടെ ഉപജീവനത്തിന് ഭീഷണിയാകും. ഒപ്പം ഇത് മത്സര വിപണിയിൽ ഒരു കുത്തക സൃഷ്ടിക്കുകയും അത് സാധാരണക്കാരന്റെ പണം റിലയൻസിന്റെ പോക്കറ്റിലേക്ക് പോകാൻ കാരണമാകുമെന്ന ആശങ്കയും ഉയർത്തുന്നു.” കത്തിൽ പറയുന്നു.
ഇതിനൊപ്പം റിലയൻസ്, ആമസോൺ എന്നീ കമ്പനികൾ തങ്ങളുടെ ബിസിനസ് സ്വതന്ത്രമായി പ്രവർത്തിപ്പിച്ചാൽ അത് ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗത്തിന് കാരണമാകുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ഒപ്പം വൻകിട കമ്പനികൾക്ക് കിഴിവുകൾ നൽകി ഉപഭോക്താക്കളെ ആകർഷിക്കാനാകും. ഇതിനാൽ നിലവിലുള്ള ഫാർമാ വിപണിക്ക് ഉപഭോക്താക്കളെ നഷ്ടമായേക്കും. ഇത് അകേനം കെമിക്കലിസ്റ്റുകളുടെ ജോലി നഷ്ടപ്പെടാൻ കാരണമായേക്കും.
ഇന്ത്യൻ ഫാർമാ വിപണിയിൽ ഇ-ഫാർമയുടെ വരവ് വിപ്ലവം സൃഷ്ടിക്കുമോ ?
കൊവിഡ് വ്യാപനത്തെ തുടർന്ന് ജനങ്ങൾ എല്ലാം തന്നെ വീടുകളിൽ കഴിയൂവാൻ ആരംഭിച്ചിരുന്നു. ഒപ്പം വീണ്ടുമൊരു ലോക്ക്ഡൗൺ സംഭവിച്ചേക്കുമെന്ന ഭീതിയും വർദ്ധിച്ചു വരുന്ന കൊവിഡ് കേസുകൾ കാഴ്ചവക്കുന്നു. കഴിഞ്ഞ 12 മാസമായി ആളുകൾ എല്ലാം തന്നെ ഓൺലെെൻ ഷോപ്പിംഗിനെ ആശ്രയിച്ചാണ് കഴിഞ്ഞിരുന്നത്. അതേസമയം യുഎസ്, യൂറോപ്യൻ രാജ്യങ്ങളിൽ ഇ-ഫാർമ ബിസിനസ് മികച്ച മുന്നേറ്റമാണ് കാഴ്ചവക്കുന്നത്.
വിദേശ രാജ്യങ്ങളിൽ ഇ-ഫാർമ ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും ഇന്ത്യയുടെ ഘടനാപരമായ രീതി കൊണ്ട് ഓൺലെെൻ ഫാർമാ മേഖല കാര്യമായ വിജയം നേടിയില്ല. എന്നാൽ കൊവിഡ് വ്യാപനത്തെ തുടർന്ന് ഇ-ഫാർമയോട് ഉള്ള ആളുകളുടെ സമീപനം തന്നെ മാറി. ഒപ്പം ഓൺലെെനായി ഡോക്ടറെ കാണാനും ആളുകൾ ആരംഭിച്ചു. ഇതിനാൽ തന്നെ രോഗം വന്നാലും മിക്കവരും ഇപ്പോൾ ആശുപത്രിയിൽ പോയി ഡോക്ടറെ കാണാറില്ല. ഇത് എല്ലാം തന്നെ ലാപ്പ്ടോപ്പ്, സ്മാട്ട്ഫോൺ എന്നിവയുടെ സഹായത്തോടെ ഓൺലെെനായി ചെയ്യാം. ഇതിലൂടെ ഡോക്ടർമാരുടെ ബിസിനസും വർദ്ധിച്ചു.
ഞങ്ങളുടെ അഭിപ്രായത്തിൽ ഇ-ഫാർമ വിപണി ഇനിയും ശക്തമായ മുന്നേറ്റം കാഴ്ചവച്ചേക്കും. എന്നാൽ അധികൃതർ ഇതിൽ കർശനമായ നിയന്ത്രണങ്ങൾ കൊണ്ടുവരെണ്ടതുണ്ട്. കാരണം ജനങ്ങൾക്ക് ഒരേ സമയം ന്യായമായ വിലയിലും അവരുടെ ആരോഗ്യത്തിന് പ്രശ്നങ്ങൾ ഉണ്ടാകാത്തതരം സുരക്ഷിതമായ മരുന്നുകളും ലഭിക്കണം. ഇതിനാൽ തന്നെ ഇ-ഫാർമാ മേഖല ഒരു കമ്പനിയുടെയും കുത്തകയായി മാറുന്നില്ലെന്ന് സർക്കാർ ഉറപ്പുവരുത്തണം. അതേസമയം വരും ആഴ്ചകളിൽ എ.ബി.സി.ഡി ടെക്നോളജീസിന്റെ അപ്പ്ഡേറ്റുകൾ എന്താകുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം.
Post your comment
No comments to display