ആക്രമണം ആരംഭിച്ച് കരടികൾ, കൂപ്പുകുത്തി നിഫ്റ്റി - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

Home
market
who let the bears out bears expiry and killer candles post market analysis
undefined

ഇന്നത്തെ വിപണി വിശകലനം 

ഇന്ന് ഗ്യാപ്പ് ഡൌണിൽ 18614 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി പ്രധാന സപ്പോർട്ടുകൾ എല്ലാം നഷ്ടപ്പെടുത്തി താഴേക്ക് വീണു. ദിവസത്തെ ഉയർന്ന നിലയിൽ നിന്നും 250 പോയിന്റുകളുടെ ഇടിവാണ് സൂചിക നേരിട്ടത്.

തുടർന്ന്
കഴിഞ്ഞ ദിവസത്തേക്കാൾ 245 പോയിന്റുകൾ/1.32 ശതമാനം താഴെയായി 18414 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

43940 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 44000ന് മുകളിലായി ഏറെ നേരം അസ്ഥിരമായി നിന്നു. പിന്നീട് താഴേക്ക് വീഴാൻ തുടങ്ങിയ സൂചിക അവസാന നിമിഷം വളരെ വലിയ പതനത്തിന് സാക്ഷ്യംവഹിച്ചു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 550 പോയിന്റുകൾ/ 1.25 ശതമാനം താഴെയായി 43498 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

19421 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ഫിൻ നിഫ്റ്റി 350 പോയിന്റുകളോളം ഇന്ന് താഴേക്ക് വീണു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 250 പോയിന്റുകൾ/ 1.28 ശതമാനം മുകളിലായി 19216 എന്ന നിലയിൽ ഫിൻ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

എല്ലാ മേഖലാ സൂചികകളും ഇന്ന് നഷ്ടത്തിൽ അടച്ചു. Nifty Bank (-1.2%), Nifty Finserv (-1.2%), Nifty IT (-2.1%), Nifty Media (-2%), Nifty Metal (-1.4%), Nifty PSU Bank (-1.8%), Nifty Realty(-1.3%) എന്നിവ നഷ്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികളും നഷ്ടത്തിൽ കാണപ്പെടുന്നു.

നിർണായക നീക്കങ്ങൾ

ഏഴ് ഓഹരികൾ മാത്രമാണ് ഇന്ന് നിഫ്റ്റി 50യിൽ നിന്നും നേട്ടത്തിൽ അടച്ചത്. Britannia (+1.2%) ഓഹരി നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

TechM (-3.9%), Coforge (-2.7%), Infy 9-2.4%), Persistent (-2.2%), Mphasis (-1.9%), TCS (-1.7%), HCL Tech (-1.7%), Wipro (-1.2%) എന്നീ ഐടി ഓഹരികൾ കുത്തനെ താഴേക്ക് വീണു.

Madras Fert(+20%- UC), Mangalore Chem & Fert (+6.4%), RFC (+3.4%), FACT (+20%-UC), NFL (+10.8%) എന്നീ ഓഹരികൾ നേട്ടത്തിൽ അടച്ചു.

Federal Bank (+0.80%) എക്കാലത്തെയും ഉയർന്ന നിലരേഖപ്പെടുത്തി ലാഭമെടുപ്പിന് വിധേയമായി.

68.2 ലക്ഷം ഓഹരികളുടെ ബ്ലോക്ക് ട്രേഡ് നടന്നതിന് പിന്നാലെ Sapphire  (+2.7%) ഓഹരി നേട്ടത്തിൽ അടച്ചു.

ഓഹരികൾ വിൽക്കാൻ സർക്കാർ തീരുമാനിച്ചതിന് പിന്നാലെ IRCTC (-6.2%) ഓഹരി നഷ്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക്

ഗ്ലോബൽ ഇവെന്റ് കഴിഞ്ഞതിനാൽ തന്നെ വിപണിയിൽ നീക്കം ഉണ്ടാകുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നു.

ഇന്നലെ ഫെഡ് പ്രഖ്യാപനത്തിന് പിന്നാലെ യുഎസ് വിപണി കുത്തെ താഴേക്ക് വീണിരുന്നു.

18,600, 18,560, 18,540 എന്നീ സപ്പോർട്ടുകൾ എല്ലാം തന്നെ നിഫ്റ്റിക്ക് നഷ്ടമായി. 18,085-130 എന്നിവ ശ്രദ്ധിക്കുക.

43,300-400 എന്നിവിടെ ബാങ്ക് നിഫ്റ്റി സപ്പോർട്ട് എടുത്തു.

ഫിൻ നിഫ്റ്റി 19200ലേക്ക് വീണു. 19160 എന്ന സപ്പോർട്ടും ശ്രദ്ധിക്കുക.

HDFC Bank, HDFC എന്നിവയുടെ കാൻഡിലിലേക്ക് നോക്കിയാൽ വിപണിയെ താഴേക്ക് കൊണ്ട് വരുന്നത് ഇൻസ്റ്റിറ്റ്യൂഷൻസ് ആണെന്ന് തോന്നാം. ഇരു ഓഹരികളും ബ്രേക്ക് ഔട്ട് നിലയിലേക്ക് വീണു. ഓഹരികളിൽ നിറയെ ബ്ലോക്ക് ഡീലുകൾ നടക്കുന്നതായി കാണാം.

ഇന്നത്തെ ദിവസം അപ്രതീക്ഷിതമായ നീക്കമാണ് ഉണ്ടായത്. നിങ്ങൾക്ക് ഇന്ന് നഷ്ടം സംഭവിച്ചെങ്കിൽ അത് 1 ശതമാനത്തിന് താഴെ ആണെങ്കിൽ നിങ്ങൾ ട്രേഡിംഗിൽ മികച്ചതാണെന്ന് മനസിലാക്കുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023