യെസ് ബാങ്കിന്റെ തകർച്ചയ്ക്ക് പിന്നിലെ കാരണം അറിയാം, ഒപ്പം നിക്ഷേപ സാധ്യതകളും

Home
editorial
whats-happening-at-yes-bank
undefined

യെസ് ബാങ്ക് എന്ന് കേട്ടിട്ടില്ലാത്ത ആരും തന്നെ ഉണ്ടാകില്ല. അഴിമതിയിൽ മുങ്ങി താന്ന ബാങ്ക് പുതിയ ബോർഡ് ഓഫ് ഡയറക്ടേഴ്സിനെ നിയമിച്ചു കൊണ്ട് കരകയറാനുള്ള ശ്രമത്തിലാണ്. ബാങ്കിന്റെ ബിസിനസിൽ ഇത് ഒരു പോസിറ്റീവ് നീക്കം കാഴ്ചവക്കുന്നു. അതിനൊപ്പം തന്നെ നിക്ഷേപകരുടെയും ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും വിശ്വാസം നിലനിർത്താൻ ഇത് സഹായിക്കുമെന്നും പറയപ്പെടുന്നു.

യെസ് ബാങ്കിന്റെ തകർച്ചയുടെ കാരണങ്ങളും നിലവിലെ സാഹചര്യങ്ങളുമാണ് ഇന്നത്തെ ലേഖനത്തിലൂടെ മാർക്കറ്റ്ഫീഡ് വിശദമാക്കുന്നത്.

യെസ് ബാങ്കിന്റെ പതനം

2004-ലാണ് യെസ് ബാങ്കിന് ബാങ്കിംഗ് ലൈസൻസ് ലഭിച്ചത്. അടുത്ത പത്ത് വർഷത്തിനുള്ളിൽ തന്നെ ബാങ്കിന്റെ ലോൺ ബുക്ക് മികച്ച വളർച്ച രേഖപ്പെടുത്തി. ഓഹരി വിലയും അതിനൊത്ത് കുതിച്ച് ഉയർന്നു. പ്രൊമോട്ടർ റാണാ കപൂറിന്റെ നേതൃത്വത്തിലുള്ള മാനേജ്മെന്റ് പ്രവർത്തനങ്ങളെ പലരും ചോദ്യം ചെയ്തു.

മറ്റെവിടെ നിന്നും വായ്പ ലഭിക്കാത്ത വിവിധ കമ്പനികൾക്ക് ബാങ്ക് പലപ്പോഴായി വായ്പ നൽകി. കഫെ കോഫി ഡേയ്ക്ക് ബാങ്ക് വായ്പ നൽകി. CG Power, Jet Airways, DHFL അനിൽ അംബാനിയുടെ വിവിധ കമ്പനികൾ  IL&FS തുടങ്ങിയ അനേകം കമ്പനികൾക്ക് യെസ് ബാങ്ക് കണ്ണുപൂട്ടി പണം കടം നൽകി. ഇതിലൂടെ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ ബാങ്കിന് സാധിച്ചുവെങ്കിലും അത് വളരെ അപകടംപിടിച്ച നീക്കമായിരുന്നു. മുകളിൽ സൂചിപ്പിച്ച എല്ലാ കമ്പനികളും പൊട്ടിപൊളിഞ്ഞ് പോയതോടെ യെസ് ബാങ്ക് വെട്ടിലായി. ഇന്ത്യൻ സാമ്പത്തിക മേഖലയെ തന്നെ ഇത് പിടിച്ച് കുലുക്കി.

സംഭവം പുറത്തറിഞ്ഞതോടെ യെസ് ബാങ്ക് ഓഹരി തകർന്ന് താഴേക്ക് വീഴാൻ തുടങ്ങി. നിഷ്‌ക്രിയ ആസ്തികൾ റിപ്പോർട്ട് ചെയ്യാത്തതിന് ബാങ്കിന് എതിരെ ആർബിഐ അറിയിപ്പ് നൽകി കൊണ്ടിരുന്നു. വളരെ ക്രമരഹിതമായ ക്രെഡിറ്റ് മാനേജ്മെന്റ് രീതി, ഗുരുതരമായ ഭരണ പോരായ്മകൾ എന്നിവ കാരണം 2018 ൽ റാണാ കപൂറിനെ വീണ്ടും സിഇഒ ആയി നിയമിക്കാനുള്ള നീക്കംസെൻട്രൽ ബാങ്ക് തടഞ്ഞു. ഇതേതുടർന്ന്
ഓഹരി വില കുത്തനെ വീണു.

പിന്നീട് എന്ത് സംഭവിച്ചു?

2019 മാർച്ചിൽ രവ്‌നീത് ഗിൽ യെസ് ബാങ്കിന്റെ എംഡിയും സിഇഒയുമായി ചുമതലയേറ്റു. ബാങ്കിന്റെ ബോർഡിൽ  ആർബിഐ  ഒരു അംഗത്തെ കൂടി നിയമിച്ചു. പുതിയ നിക്ഷേപകരിൽ നിന്ന് പുതിയ മൂലധനം സ്വരൂപിക്കാൻ അവർ ശ്രമിച്ചു. എന്നാൽ വിശ്വാസ്യത നഷ്ടപ്പെട്ടതിനാൽ ബാങ്കിന് ഫണ്ട് സ്വരൂപിക്കാനായില്ല. യെസ് ബാങ്ക് ഓഹരികൾ വിറ്റ് കൊണ്ട് മൂലധനം സമാഹരിക്കാൻ ശ്രമിച്ചപ്പോൾ പലരും അതിന്റെ ബാലൻസ് ഷീറ്റിൽ പൊരുത്തക്കേടുകൾ ഉള്ളതായി കണ്ടെത്തി.

ഇതേ കാലയളവിൽ തന്നെ സെബി ബാങ്കിനെതിരെ ഇൻസൈഡർ ട്രേഡിംഗ് ലംഘനങ്ങളെക്കുറിച്ച്  അന്വേഷണവും ആരംഭിച്ചു. 2020 മാർച്ചോടെ ബാങ്കിലെ മോശം ലോൺ 40000 കോടി രൂപയായി ഉയർന്നു. 2018 ഓഗസ്റ്റിൽ 390 രൂപ ഉണ്ടായിരുന്ന ബാങ്കിന്റെ ഓഹരി വില 2020 മാർച്ചിൽ 25 രൂപയായി മാറി.

ആർബിഐ ഇടപെടൽ

യെസ് ബാങ്ക് മൊത്തത്തിൽ തകർന്ന് അടിയുന്നതിന് മുമ്പായി ആർബിഐ ഇടപെട്ടു. 2020 മാർച്ചിൽ ആർബിഐ യെസ് ബാങ്കിനായി ഒരു കരട് പുനർനിർമ്മാണ പദ്ധതി തയ്യാറാക്കി. സെൻട്രൽ ബാങ്ക് ബാങ്കിന് മേൽ മൊറട്ടോറിയം ഏർപ്പെടുത്തുകയും ഒരാൾക്ക് 50,000 രൂപ മാത്രം പിൻവലിക്കാനുള്ള നിയന്ത്രണവും ഏർപ്പെടുത്തി. പുനഃസംഘടിപ്പിച്ച ബാങ്കിന്റെ 49 ശതമാനം ഓഹരികൾ ഏറ്റെടുക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ  മൂലധനം നിക്ഷേപിക്കുമെന്നും ആർബിഐ വ്യക്തമാക്കി. നിക്ഷേപകരുടെ പണം സംരക്ഷിക്കുമെന്നും എല്ലാ ജീവനക്കാരും കുറഞ്ഞത് ഒരു വർഷമെങ്കിലും ജോലിയിൽ തുടരുമെന്നും ആർബിഐയുടെ പദ്ധതി നിർദ്ദേശിച്ചു.

ഓഹരി വില 10 രൂപയായി നിശ്ചയിച്ചതിനു പുറമേ, ബാങ്കിന്റെ 81 അധിക ടയർ-1 മൂലധന ബോണ്ടുകൾക്ക് (ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന) മൂല്യമില്ലെന്നും ആർബിഐ പ്രഖ്യാപിച്ചു. കൂടാതെ, ബാങ്കിന്റെ ബോർഡിൽ ഇപ്പോൾ സർക്കാർ നിയമിച്ച നാല് ഡയറക്ടർമാരും രണ്ട് എസ്ബിഐ നോമിനികളും രണ്ട് ആർബിഐ നോമിനികളും ഉൾപ്പെടുന്നു.

യെസ് ബാങ്കിനെ രക്ഷിക്കാൻ എസ്ബിഐയുടെ നേതൃത്വത്തിൽ എട്ട് ധനകാര്യ സ്ഥാപനങ്ങൾ ഏറ്റെടുക്കുകയും 10,000 കോടി രൂപ സംയോജിത മൂലധന നിക്ഷേപമായി നൽകുകയും ചെയ്തു.

മുന്നിലേക്ക് എങ്ങനെ?

ഈ ആഴ്ച ആദ്യത്തോടെ യെസ് ബാങ്ക് ഒരു ഇതര ബോർഡ് രൂപീകരിക്കുന്നതിനുള്ള പ്രക്രിയ ആരംഭിച്ചു. തുടർച്ചയായി രണ്ട് വർഷം കനത്ത നഷ്ടം നേരിട്ടതിന് ശേഷം 2022 സാമ്പത്തിക വർഷത്തിൽ ലാഭത്തിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെയാണ് പുനർനിർമ്മാണ പദ്ധതി നടപ്പാക്കുന്നത്. 2022 മാർച്ചിൽ ബാങ്കിന്റെ ഡെപ്പോസിറ്റ് ബുക്ക് 1.05 ലക്ഷം കോടി രൂപയിൽ നിന്ന് 1.97 ലക്ഷം കോടി രൂപയായി ഇരട്ടിയായി. ആസ്തിയുടെ ഗുണമേന്മ നേരിയ തോതിൽ മെച്ചപ്പെട്ടു. യുപിഐ പോലുള്ള ഏറ്റവും ഉയർന്ന വിപണി വിഹിതമുള്ള ഡിജിറ്റൽ പേയ്‌മെന്റുകളിലുള്ള  നേതൃത്വവും ബാങ്ക് നിലനിർത്തി. ഓരോ മൂന്ന് ഡിജിറ്റൽ ഇടപാട് നടക്കുമ്പോഴും അതിൽ ഒന്ന് ഇപ്പോൾ യെസ് ബാങ്കിന്റെ ഇൻഫ്രാസ്ട്രക്ചർ വഴി  പ്രോസസ്സ് ചെയ്യപ്പെടുന്നു.

“പുനർനിർമ്മാണ പദ്ധതി നടപ്പിലാക്കിയത് മുതൽ ബാങ്ക് അതിന്റെ അടിത്തറ പുനരുജ്ജീവിപ്പിക്കാനും പുനർനിർമ്മിക്കാനും സഹായിക്കുന്ന ഒന്നിലധികം പരിവർത്തന സംരംഭങ്ങൾ ഏറ്റെടുത്തു. ബാങ്ക് വളർച്ചയും ലാഭക്ഷമതയും കൈവരിക്കുന്നത് തുടരുകയാണ്.”
യെസ് ബാങ്ക് പറഞ്ഞു.

യെസ് ബാങ്കിനെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം എന്താണ് കമന്റ് ചെയ്ത് അറിയിക്കു.

Post your comment

No comments to display

  Honeykomb by BHIVE,
  19th Main Road,
  HSR Sector 3,
  Karnataka - 560102

  linkedIntwitterinstagramyoutube
  Crafted by Traders 🔥© marketfeed 2023