ടേം ഇൻഷുറൻസ് എന്തിന് വാങ്ങണം? അറിയേണ്ടതെല്ലാം
പുതിയ വർഷം തുടങ്ങുമ്പോൾ സാമ്പത്തികപരമായി സുരക്ഷിതരായി ഇരിക്കുന്നതിനായി നിങ്ങൾ തീർച്ചയായും ഒരു ടേം ഇഷ്യുറൻസ് എടുത്തിരിക്കേണ്ടത് അനിവാര്യമാണ്. നിങ്ങളുടെ കുടുംബത്തിന്റെ നെടുംതൂൺ നിങ്ങളായിരിക്കാം. ഈ സാഹചര്യത്തിൽ നിങ്ങൾക്ക് നിർഭാഗ്യകരമായ എന്തെങ്കിലും സംഭവിച്ചാൽ അത് വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചേക്കാം.
ഇവിടെയാണ് ടേം ഇൻഷുറൻസ് നിങ്ങൾക്ക് രക്ഷകൻ ആകുന്നത്.
എന്താണ് ടേം ഇൻഷുറൻസ്?
നിശ്ചിത കാലത്തേക്ക് നിങ്ങൾക്ക് സാമ്പത്തികപരമായി സുരക്ഷ നൽകുന്ന ഒരു പ്രത്യേക തരം ലൈഫ് ഇൻഷുറൻസാണിത്. ഈ കാലയളവിനുള്ളിൽ പോളിസി ഹോൾഡർ മരണപ്പെട്ടാൽ, ആരെയാണോ നോമിനി ആക്കി വെച്ചിട്ടുള്ളത് അവർക്ക് വലിയ ഒരു തുക ലഭിക്കും. നിങ്ങളുടെ കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷയുമായി താരതമ്യം ചെയ്യുമ്പോൾ ടേം ഇൻഷുറൻസിന് വളരെ ചെറിയ തുക മാത്രമെ ആകുന്നുള്ളു.
20 വയസുള്ള ആരോഗ്യവാനായ ഒരു യുവാവിന് 1 കോടി രൂപ വരെ അടുത്ത 25 വർഷത്തേക്ക് ടേം ഇൻഷ്യുർ ചെയ്യാം. ഇതിനായി മാസം 500 രൂപ വീതം നൽകിയാൽ മതിയാകും. ചില ലൈഫ് ഇൻഷ്യുറൻസുകളെ പോലെ ടേം ഇൻഷ്യുറൻസ് മെച്ച്യൂർ ആയാൽ കമ്പനി നിങ്ങൾ നൽകിയ തുക തിരികെ നൽകുകയില്ല.
എന്തിന് ഒരു ടേം ഇൻഷുറൻസ് എടുക്കണം?
- ചെറിയ തുക പ്രീമിയം നൽകിയാൽ വളരെ വലിയ തുകയുടെ കവറേജ് ടേം ഇൻഷുറൻസിലൂടെ ലഭിക്കും.
- ടേം ഇൻഷുറൻസ് എടുത്തിട്ടുള്ള വ്യക്തി മരണപ്പെട്ടാൽ, അയാളുടെ പ്രിയപ്പെട്ടവർക്ക് ഇത് സാമ്പത്തിക സുരക്ഷിതത്വം നൽകുന്നു.
- നിങ്ങളുടെ കുടുംബത്തിന് വരുമാനം നിങ്ങളിലൂടെ മാത്രമാണ് ലഭിക്കുന്നതെങ്കിൽ, നിങ്ങൾക്ക് എന്തെങ്കിലും അപകടം സംഭവിച്ചാൽ ജോലിക്ക് പോകാൻ സാധിക്കാത്ത സാഹചര്യം ഉണ്ടായാൽ ഈ ടേം ഇൻഷ്യുറൻസ് നിങ്ങളുടെ നിത്യേനയുള്ള ചെലവുകൾക്ക് സഹായകരമാകും.
- ഇതിനൊപ്പം തന്നെ നിങ്ങൾക്ക് നികുതി ഇളവും ലഭിക്കുന്നതാണ്. പ്രീമിയമായി നൽകുന്ന തുകയുടെ 1.5 ലക്ഷം രൂപ വരെ നിങ്ങൾക്ക് സെക്ഷൻ 80C പ്രകാരം നികുതി ഇളവ് ലഭിക്കും. 25000 രൂപവരെ സെക്ഷൻ 80D പ്രകാരവും ഇളവ് നേടാവുന്നതാണ്. അത് പോലെ തന്നെ മരണ ശേഷം ലഭിക്കുന്ന ടേം ഇൻഷുറൻസ് തുകയ്ക്ക് മുകളിലും നികുതി ഇളവ് ലഭിക്കുന്നതാണ്.
ഇത് എങ്ങനെ പ്രവർത്തിക്കുന്നു?
- ഒന്നാമതായി, നിങ്ങളുടെ കുടുംബത്തിന്റെ അറ്റവരുമാനം, ആശ്രിതരുടെ എണ്ണം, ലോൺ ഇഎംഐകൾ, ജീവിതശൈലി ചെലവുകൾ എന്നിവ പോലുള്ള ഘടകങ്ങൾ നിങ്ങൾ പരിശോധിക്കേണ്ടതുണ്ട്. നിങ്ങളുടെ കുടുംബത്തിന്റെ വാർഷിക വരുമാനത്തിനേക്കാൾ 10 മുതൽ 20 ഇരട്ടിയാകണം ടേം ഇൻഷ്യുറൻസ് തുക.
- പോളിസി ടേം സമയം നിങ്ങൾക്ക് 5 മുതൽ 50 വർഷം വരെ ആകാം. ഇവിടെ sum assured 20 ലക്ഷം മുതൽ 1 കോടി രൂപ വരെയാകാം. പോളിസി ഹോൾഡർ മരിച്ചാൽ നോമിനിക്ക് ലഭിക്കുന്ന തുകയാണിത്.
- നിങ്ങൾ ഒരു ടേം ഇൻഷ്യുറൻസ് എടുക്കാൻ നേരം വളരെ ചെറിയ ഒരു തുക ഇതിനായി നൽകേണ്ടതുണ്ട്. വളരെ ചെറിയ പ്രായത്തിൽ തന്നെ ടേം ഇൻഷ്യുറൻസ് എടുത്താൽ നിങ്ങൾക്ക് വളരെ ചെറിയ തുക മാത്രം പ്രീമയമായി നൽകിയാൽ മതിയാകും.
- ടേം ഇൻഷ്യുറൻസ് എടുത്ത വ്യക്തി മരണപ്പെട്ടാൽ ഇൻഷ്യുറൻസ് കമ്പനി വലിയ തുക നോമിറ്റേറ്റ് ചെയ്ത വ്യക്തിക്ക് നൽകുന്നു.
- കാലാവധി കഴിയുമ്പോൾ പോളിസി ഹോൾഡർ ജീവിച്ചിരുന്നാൽ ഒരു രൂപ പോലും തിരികെ ലഭിക്കുകയില്ല. അതിനാൽ നിങ്ങളുടെ കവറേജ് വിപുലീകരിക്കാനോ സ്ഥിരമായ ലൈഫ് ഇൻഷുറൻസ് പോളിസിയായി മാറ്റാനോ അനുവദിക്കുന്ന ടേം ഇൻഷുറൻസ് പോളിസികളെ ശ്രദ്ധയോടെ തിരഞ്ഞെടുക്കുക.
ടേം ഇൻഷ്യുറൻസ് എന്നത് വളരെ പ്രധാനപ്പെട്ടെ ഒരു സാമ്പത്തിക ടൂളാണ്. നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഇത് സാമ്പത്തിക ഭദ്രതയും സുരക്ഷിതത്വവും സമാധാനവും നൽകുന്നു. ഇന്ത്യയിലെ അംഗീകൃതമായ ഇൻഷ്യുറൻസ് കമ്പനികളുടെ പ്ലാറ്റ്ഫോമുകളിലൂടെ നിങ്ങൾക്ക് അനുയോജ്യമായ ഇൻഷുറൻസ് പോളിസി നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്.
Post your comment
No comments to display