റിലയൻസ് സാമ്രാജ്യത്തിന്റെ നേതൃത്വ സ്ഥാനം ഒഴിയാൻ ഒരുങ്ങി മുകേഷ് അംബാനി? സ്വത്ത് വിഭജനം കമ്പനിയെ ബാധിക്കുന്നത് എങ്ങനെ?

Home
editorial
what-is-mukesh-ambanis-succession-plan-for-reliance
undefined

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിനെ ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയാക്കി മാറ്റിയതിൽ മുകേഷ് അംബാനിക്കുള്ള പങ്ക് വളരെ വലുതാണ്. ആർഐഎൽ രാജ്യത്തെ പ്രധാന മേഖലകളിൽ പ്രബലമായ സാന്നിധ്യം കെെവരിച്ചു കഴിഞ്ഞു. ഇത് ഇന്ത്യയുടെ വികസനത്തിന് നിർണായക പങ്ക് വഹിക്കുന്ന സ്ഥാപനമാക്കി കമ്പനിയെ മറ്റി. അടുത്തിടെ വളരെ വലിയ നേട്ടങ്ങളാണ് കമ്പനി കെെവരിച്ചിരുന്നത്.  നിലവിൽ 215 ബില്യൺ ഡോളർ മൂല്യമുള്ളതാണ് റിലയൻസിന്റെ ബിസിനസ്സ് സാമ്രാജ്യം. 

ഊർജ മേഖല മുതൽ ടെലികോം വരെ വിവിധ മേഖലകളിൽ വ്യാപിച്ചു കിടക്കുന്ന ബിസിനസ് സാമ്രാജ്യത്തിന്റെ നേതൃമാറ്റം വേഗത്തിലാക്കാനുള്ള പദ്ധതികളെക്കുറിച്ച് അംബാനി കഴിഞ്ഞ ആഴ്ച പരാമർശം നടത്തിയിരുന്നു. നിക്ഷേപകരും മാധ്യമ സ്ഥാപനങ്ങളും വർഷങ്ങളായി ഈ വിഷയത്തിൽ ഊഹാപോഹങ്ങൾ നടത്തിവരികയാണ്. അടുത്ത തലമുറയ്ക്ക് അധികാരങ്ങൾ നൽകി കൊണ്ട് പരമ്പരാഗത സ്വത്തുക്കൾ ഭാഗം വക്കുന്നതിനായി അംബാനി പദ്ധതിയിടുന്നു. പരമ്പരാഗത സ്വത്തുക്കൾ ഭാഗം വക്കാനായി മുകേഷ് അംബാനി പദ്ധതികൾ ആസൂത്രണം ചെയ്യുന്നത് റിലയൻസിനെ എങ്ങനെ ബാധിക്കുമെന്നും ഇത് അദ്ദേഹം എങ്ങനെ ലക്ഷ്യമിടുന്നുവെന്നുമാണ് മാർക്കറ്റ്ഫീഡ് ഈ ലേഖനത്തിലൂടെ നോക്കി കാണുന്നത്.

സ്വത്തുക്കൾ ഭാഗം വയ്ക്കാനുള്ള പദ്ധതി ആർഐഎല്ലിനെ എങ്ങനെ ബാധിക്കും?

പിന്തുടർച്ചാ അവകാശം എന്നത് ഒരു ബിസിനസ് കുടുംബത്തെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. 2002ൽ റിലയൻസിന്റെ സ്ഥാപകനായ ധീരുഭായ് അംബാനി പക്ഷാഘാതത്തെ തുടർന്ന് മരണപ്പെട്ടു. സ്വത്തുകൾ ഭാഗംവച്ചു നൽകി കൊണ്ട് വിൽപ്പത്രം നേരത്തെ തയ്യാറാക്കിവച്ചിട്ടില്ലാത്തതിനെ തുടർന്ന് അദ്ദേഹത്തിന്റെ മക്കളായ മുകേഷ് അംബാനിയും അനിൽ അംബാനിയും തമ്മൽ തകർക്കം ഉണ്ടായി. ആസമയം 28000 കോടി രൂപയുടെ ആസ്തിയായിരുന്നു റിലയൻസിന് ഉണ്ടായിരുന്നത്. ആരെല്ലാം ഏതെല്ലാം ബിസിനസുകൾ നടത്തണം എന്നത് സംബന്ധിച്ച ആശങ്കകളും അപ്പോൾ നിലനിന്നിരുന്നു.

അവരുടെ മാതാവായ കോകിലാബെൻ അംബാനി 2005 ഓടെ സ്വത്തുക്കൾ ഇരുമക്കൾക്കുമായി വീതിച്ചു നൽകി. ഓയിൽ റിഫെെനറി, പെട്രോകെമിക്കൽ ബിസിനസ് എന്നിവ മുകേഷ് അംബാനിക്ക് നൽകിയപ്പോൾ ധനകാര്യം, അടിസ്ഥാന സൗകര്യങ്ങൾ, വൈദ്യുതി, ടെലികോം സംരംഭങ്ങൾ എന്നിവ അനിൽ അംബാനിക്ക് കൈമാറി. ഇതിന് ശേഷം എന്ത് സംഭവിച്ചുവെന്ന് നമുക്ക് എല്ലാവർക്കും അറിയുന്ന കാര്യമാണ്.

അനിൽ അംബാനി എന്ന വൻമരം വീണു:

2008-ൽ അനിൽ അംബാനി 42 ബില്യൺ ഡോളർ ആസ്തിയുള്ള ലോകത്തിലെ ആറാമത്തെ വലിയ സമ്പന്നനായിരുന്നു. എന്നിരുന്നാലും, മോശമായി നടപ്പിലാക്കിയ പല പദ്ധതികളുടെയും ഫലമായി അദ്ദേഹത്തിന്റെ എല്ലാ ബിസിനസ്സുകളും ഇപ്പോൾ കടക്കെണിയിൽ മുങ്ങി നിൽക്കുകയാണ്.  ടെലികോം വ്യവസായത്തിലെ കനത്ത മത്സരവും സാങ്കേതിക മുന്നേറ്റവും കാരണം റിലയൻസ് കമ്മ്യൂണിക്കേഷൻ എന്ന അനിൽ അംബാനിയുടെ കമ്പനി വലിയ തിരിച്ചടി നേരിട്ടു. റിലയൻസ് ഇൻഫ്ര, റിലയൻസ് ക്യാപിറ്റൽ, റിലയൻസ് പവർ എന്നിവ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവയ്ക്കാതെ ഇരുന്നതും തിരിച്ചടിയായി.

ഈ സ്ഥാപനങ്ങൾ പതിനായിരക്കണക്കിന് കോടികളുടെ വായ്പ തിരിച്ചടയ്ക്കാതെ നിയമപോരാട്ടം നടത്തി വരികയാണ്. 2020-ൽ, ലണ്ടൻ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ താൻ പാപ്പരാണെന്നും  തന്റെ ആസ്തി “പൂജ്യം” ആണെന്നും അനിൽ അംബാനി പറഞ്ഞതായ തെളിവുകൾ പുറത്തുവന്നിരുന്നു. ഇതേതുടർന്ന് ജയിലിലേക്ക് പോകാനിരുന്ന അനിൽ അംബാനിയെ കാലഹരണപ്പെട്ട പേയ്‌മെന്റുകൾ തീർപ്പാക്കാൻ ഇടപെട്ടു കൊണ്ട് മുകേഷ് അംബാനി രക്ഷപ്പെടുത്തുകയും ചെയ്തു. ബിസിനസുകളെ മുന്നോട്ട് നയിക്കുന്നതിന് ആവശ്യമായ നവീകരണവും നിക്ഷേപവും അനിൽ അംബാനിയുടെ പക്കൽ ഇല്ലായിരുന്നു. ഈ സംഭവങ്ങൾ റിലയൻസ് ബ്രാൻഡിനെ പ്രതികൂലമായി ബാധിച്ചു.

ബിസിനസ് സാമ്രാജ്യം പടുത്തുയർത്തി മുകേഷ് അംബാനി:

അനിൽ അംബാനി നഷ്ടത്തിലേക്ക് കൂപ്പുകുത്തിയപ്പോൾ മുകേഷ് അംബാനി തന്റെ കമ്പനിയെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കമ്പനിയായി വളർത്തിയെടുത്തു. 1,601 ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള ആർഐഎൽ ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയാണ്. ഊർജം, മെറ്റീരിയൽസ്, റീട്ടെയിൽ, ടെലികോം, വിനോദം, ഡിജിറ്റൽ സേവനങ്ങൾ എന്നിവയിലുടനീളം ഒരു സംയോജിത സ്ഥാപനമായി മാറാൻ ആർഐഎല്ലിന് സാധിച്ചു. അവരുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും എല്ലാ ഇന്ത്യക്കാരും സാമ്പത്തികവും സാമൂഹികവുമായ സ്പെക്‌ട്രത്തിലുടനീളം ഉപയോഗിക്കുന്നു.  2021 ജൂൺ വരെ, ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ ആർഐഎല്ലിന്റെ സംഭാവന എന്നത് സമാനതകളില്ലാതെ 6.8 ശതമാനമായി തന്നെ തുടരുന്നു.

തന്റെ സഹോദരനുമായി ഉണ്ടായ സ്വത്തു തകർക്കം വരും തലമുറയിൽ ഉണ്ടാകാതെ ഇരിക്കുവാനായി മുകേഷ് അംബാനി ഇപ്പോൾ സുഗമമായ അധികാര കെെമാറ്റം ഉറപ്പാക്കാൻ ആഗ്രഹിക്കുന്നു. അംബാനി കുടുംബത്തിലെ ഒരു കലഹമോ വീഴ്ചയോ റിലയൻസിന്റെ വളർച്ചയ്ക്ക് മാത്രമല്ല, സമ്പദ്‌വ്യവസ്ഥയ്ക്കും വിനാശകരമായിരിക്കും.

സ്വത്തുക്കൾ ഭാഗം വയ്ക്കാനുള്ള പദ്ധതി എങ്ങനെ?

ഡിസംബർ 28 ന് നടന്ന കുടുംബദിന പ്രസംഗത്തിൽ, അധികാര കൈമാറ്റത്തിന് വ്യക്തമായ വ്യവസ്ഥകൾ ഉണ്ടാക്കാത്ത പിതാവിന്റെ തെറ്റ് ഒഴിവാക്കാനാണ് താൻ ലക്ഷ്യമിടുന്നതെന്ന് മുകേഷ് അംബാനി പറഞ്ഞു. അടുത്ത തലമുറയിലേക്കുള്ള നേതൃമാറ്റം ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം സൂചന നൽകി. ആകാശ് അംബാനി, ഇഷ അംബാനി, അനന്ത് അംബാനി എന്നീ മൂന്ന് പേരാണ് റിലയൻസിന്റെ അടുത്ത അനന്തര അവകാശികൾ. റിലയൻസ് ഇൻഡസ്ട്രീസിനെ കൂടുതൽ ഉയരങ്ങളിലെത്തിക്കാനാകുമെന്ന് മുകേഷ് അംബാനിക്ക് വലിയ വിശ്വാസമുണ്ട്.

മുകേഷ് അംബാനിയുടെ പ്രസംഗത്തിന്റെ ചെറിയ ഭാഗം: 


“എന്റെ തലമുറയിൽപ്പെട്ട മുതിർന്നവർ മുതൽ അടുത്ത തലമുറയിലെ യുവ നേതാക്കൾ വരെ ഈ പ്രക്രിയ ത്വരിതപ്പെടുത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. റിലയൻസിലെ ഉയർന്ന കഴിവുള്ള, അങ്ങേയറ്റം പ്രതിബദ്ധതയുള്ള, അവിശ്വസനീയമാംവിധം വാഗ്ദാനങ്ങൾ നൽകുന്ന യുവ നേതൃത്വ പ്രതിഭകൾക്ക് ഞാനും ഉൾപ്പെടെ ഉള്ള എല്ലാ മുതിർന്നവരും വഴിമാറി കൊടുക്കണം. നമ്മൾ അവരെ നയിക്കണം, അവരെ പ്രാപ്തരാക്കണം, പ്രോത്സാഹിപ്പിക്കണം, അവരെ ശാക്തീകരിക്കണം, അവർ നമ്മളേക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കുമ്പോൾ അഭിനന്ദിക്കണം. റിലയൻസിൽ അതിന്റെ നേതാക്കളെ മറികടക്കുന്ന ഒരു സംഘടനാ സംസ്കാരം നാം കെട്ടിപ്പടുക്കണം.” മുകേഷ് അംബാനി പറഞ്ഞു.

ചില റിപ്പോർട്ടുകൾ പ്രകാരം ആഐഎൽ ഹോൾഡിംഗ് കമ്പനിയുടെ ഓഹരികൾ ഒരു ട്രസ്റ്റിൽ ഉൾപ്പെടുത്തും, അതിൽ മുകേഷ്, ഭാര്യ നിത അംബാനി, അവരുടെ മൂന്ന് മക്കൾ എന്നിവർ ഉൾപ്പെടും. ദീർഘകാല വിശ്വസ്തരും എക്സിക്യൂട്ടീവുകളും ട്രസ്റ്റിന്റെ ബോർഡിൽ സ്ഥാനങ്ങൾ വഹിച്ചേക്കാം. സംരംഭകത്വ പ്രേരണ കുടുംബാംഗങ്ങൾക്കൊപ്പം നിലനിൽക്കുമ്പോൾ, കമ്പനിയുടെ ദൈനംദിന പ്രവർത്തനങ്ങൾ ഉയർന്ന തലത്തിൽ പ്രവർത്തിക്കും.

കമ്പനിയുടെ  സമ്പന്നമായ പൈതൃകം നിലനിർത്തുന്നതിനായി നൂതന ആശയങ്ങൾ അവതരിപ്പിക്കുകയും അവ കാര്യക്ഷമമായി നടപ്പിലാക്കുകയും ചെയ്യുമെന്ന് പുതിയ തലമുറയിലെ നേതൃത്തം പ്രതീക്ഷിക്കുന്നു. ഡിജിറ്റൽ സാങ്കേതിക വിദ്യ, പുനരുപയോഗ ഊർജ മേഖലകളിലേക്കുള്ള സംരംഭം  എന്നിവ അംബനിയുടെ മൂന്ന് മക്കളും ചേർന്ന് നയിക്കും. ലോകത്തിലെ ഏറ്റവും വലിയ ബിസിനസ് ഹൗസുകളിലൊന്ന് നടത്തുന്നതിലെ സമ്മർദങ്ങൾ അവർ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്

റിലയൻസിന്റെ പിന്തുടർച്ച പദ്ധതിയെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം എന്താണ് ? കമന്റ് ചെയ്ത് അറിയിക്കുക.

Post your comment

No comments to display

  Full name
  WhatsApp number
  Email address
  * By registering, you are agreeing to receive WhatsApp and email communication
  Upcoming Workshop
  Join our live Q&A session to learn more
  about investing in
  high-risk, high-return trading portfolios
  Automated Trading | Beginner friendly
  Free registration | 30 minutes
  Saturday, December 9th, 2023
  5:30 AM - 6:00 AM

  Honeykomb by BHIVE,
  19th Main Road,
  HSR Sector 3,
  Karnataka - 560102

  linkedIntwitterinstagramyoutube
  Crafted by Traders 🔥© marketfeed 2023