നിക്ഷേപിക്കണമെന്ന് ആവശ്യപ്പെട്ട് ഉപഭോക്താക്കൾക്ക് എസ്എംഎസ് അയച്ചു, രുചി സോയക്ക് കിട്ടിയത് സെബിയുടെ വക എട്ടിന്റെ പണി

Home
editorial
what is happening between sebi and ruchi soya
undefined

രൂചി സോയ ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഓഹരി വിലയിൽ അടുത്തിടെ രൂക്ഷമായ ചാഞ്ചാട്ടമാണ് പ്രകടമായത്. പതഞ്ജലിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ ഫോളോ ഓൺ പബ്ലിക് ഓഫർ (എഫ്പിഒ) സെബിയുടെ നിരീക്ഷണത്തിലാണ്. രുചി സോയ കമ്പനിയുടെ എഫ്.പിഒയുമായി ബന്ധപ്പെട്ട് അടുത്തിടെ ഉണ്ടായ സംവഭവികാസങ്ങളും കമ്പനിക്ക് എതിരെയുള്ള സെബിയുടെ നടപടിയുമാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.

രുചി സോയ ഇൻഡസ്ട്രീസ് ലിമിറ്റഡ്

ഇന്ത്യൻ ഭക്ഷ്യ എണ്ണ മേഖലയിലെ തന്നെ പ്രധാന എഫ്.എം.സി.ജി കമ്പനികളിൽ ഒന്നാണ് രുചി സോയ ഇൻഡസ്ട്രീസ് ലിമിറ്റഡ്. ടെക്സ്ചർ ചെയ്ത സോയ പ്രോട്ടീൻ, തേൻ, ആട്ട, ബിസ്കറ്റ്, നൂഡിൽസ്, വെൽനസ് ഉൽപ്പന്നങ്ങൾ എന്നി കമ്പനി വിപണനം ചെയ്യുന്നു. രാജ്യത്തെ വിവിധ പ്ലാന്റേഷനുകളിലായി കമ്പനി പ്രവർത്തിച്ചു വരുന്നു.

ഉയർന്ന ഉത്പാദന ചെലവും കുറഞ്ഞ മാർജിനെ തുടർന്നും കഴിഞ്ഞ ഒരു പതിറ്റാണ്ടായി രുചി സോയ വൻ തടസങ്ങൾ നേരിട്ടുവരികയാണ്. കമ്പനി വിലകുറഞ്ഞ ഇറക്കുമതിയുമായി മത്സരിക്കുകയും ഇതേതുടർന്ന് ബിസിനസ് പരാജയപ്പെടുകയും ചെയ്തു. ഇതിനൊപ്പം തന്നെ കമ്പനി ഉപഭോക്താക്കൾക്ക് ഉദാരമായ ക്രെഡിറ്റ് നിബന്ധനകൾ വാഗ്ദാനം ചെയ്യ്തിരുന്നു, ഇത് വീണ്ടെടുക്കാനും കമ്പനിക്ക് സാധിച്ചില്ല. 2017ൽ കമ്പനി 9000 കോടി രൂപയുടെ കടബാധ്യതയാണ് വരുത്തിവച്ചത്. ഇതോടെ ബാങ്കുകളുടെ ഒരു കൺസോർഷ്യം രുചി സോയയെ പാപ്പരത്ത കോടതിയിലേക്ക് വരെ എത്തിച്ചു.  രുചി സോയ മറ്റൊരു എഫ്എംസിജി സ്ഥാപനത്തിന് വിറ്റുകൊണ്ട് പാപ്പരത്ത നടപടികൾ പരിഹരിക്കാൻ വായ്പ നൽകിയവർ സമ്മതിച്ചു. അങ്ങനെ, ബാബാ രാംദേവിന്റെ പതഞ്ജലി ആയുർവേദ്  മുന്നോട്ട് വരികയും ആർഎസ്ഐഎല്ലിന്റെ 99 ശതമാനം  ഓഹരികൾ ഏറ്റെടുക്കുകയും 4,000 കോടി രൂപ കുടിശ്ശിക തീർക്കുകയും ചെയ്തു.

എഫ്.പി.ഒ

സെബിയുടെ ഓഹരി കൈവശം വയ്ക്കുന്നതിനുള്ള നിയമ പ്രകാരം  പതഞ്ജലിക്ക് രുചി സോയയുടെ ഓഹരി 75 ശതമാനമായി കുറയ്ക്കേണ്ടതുണ്ട്. ഈ മാസം ആദ്യം രുചി സോയ 4,300 കോടി രൂപ സമാഹരിക്കാനും പതഞ്ജലിയുടെ ഓഹരി 81% ആയി കുറയ്ക്കാനും ഒരു ഫോളോ ഓൺ പബ്ലിക് ഓഫർ (FPO) ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത് വഴി രുചി സോയ പുതിയ ഓഹരികൾ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുകയും അതിന്റെ നിലവിലെ ഷെയർഹോൾഡിംഗ് പാറ്റേണിനെ ലയിപ്പിക്കുകയും ചെയ്തു. മാർച്ച് 24-ന് ആരംഭിച്ച് മാർച്ച് 28-ന് അവസാനിച്ച എഫ്.പി.ഒ മൊത്തം 3.59 മടങ്ങ് സബ്‌സ്‌ക്രിപ്‌ഷൻ രേഖപ്പെടുത്തി. ഈ കാലയളവിൽ, പതഞ്ജലിയുടെ ഉപഭോക്താക്കൾക്കിടയിൽ ഇത് സംബന്ധിച്ച അനാവശ്യ എസ്.എം.എസുകൾ  പ്രചരിക്കുന്നതായി സെബി കണ്ടെത്തി.

ഉപഭോക്താക്കൾക്ക് എസ്.എം.എസ് അയച്ച നടപടി അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയ സെബി ഫോളോ ഓൺ പബ്ലിക് ഓഫറിൽ(എഫ്പിഒ) പങ്കെടുക്കാനുള്ള അപേക്ഷകൾ പി‌ൻവലിക്കാൻ നിക്ഷേപകർക്ക് അവസരം നൽകി. ഇത്തരം സന്ദേശങ്ങളുടെ പ്രചാരത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിനായി എല്ലാ നിക്ഷേപകർക്കും പരസ്യ രൂപത്തിൽ നോട്ടീസ് നൽകാൻ പതഞ്ജലിയോടും എഫ്പിഒയുടെ ലീഡ് മാനേജർമാരോടും സെബി നിർദ്ദേശിച്ചു. അതേസമയം സന്ദേശങ്ങൾ തങ്ങളോ തങ്ങളുടെ ഏതെങ്കിലും ഡയറക്ടർമാരോ പ്രൊമോട്ടർമാരോ ഗ്രൂപ്പ് കമ്പനികളോ നൽകിയതല്ലെന്നാണ് രുചി സോയ പറയുന്നത്. 

സെബിയുടെ ഇടപെടൽ

എഫ്.പിഒ പിൻവലിക്കാൻ നിക്ഷേപകർക്ക് പ്രത്യേകം അവസരം ഒരുക്കാൻ സെബി രുചി സോയയോട് ആവശ്യപ്പെട്ടു. ബിഡ് സമർപ്പിച്ച എല്ലാ അപേക്ഷകർക്കും അവരുടെ ബിഡ് പിൻവലിക്കാൻ മാർച്ച് 30 വരെ സമയമുണ്ടെന്ന് അറിയിച്ചു കൊണ്ട് ഒരു എസ്എംഎസ് അയച്ചു. വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ രണ്ടാം ദിവസം ബിഡിന്റെ 97 ശതമാനവും പിൻവലിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എങ്കിലും  ഉയർന്ന ആസ്തിയുള്ള വ്യക്തികളിൽ നിന്നും (HNIs) ചെറുകിട റീട്ടെയിൽ നിക്ഷേപകരിൽ നിന്നും വലിയ രീതിയിലുള്ള പിൻവലിക്കൽ നടന്നതായി കാണുന്നില്ല. സംഭവങ്ങളെ തുടർന്ന് പല നിക്ഷേപകരും സമ്മർദത്തിന് വിധേയരാകുകയും എഫ്‌പി‌ഒ സബ്‌സ്‌ക്രൈബ് ചെയ്യുന്നത് അപകടമാണെന്ന് കരുതുകയും ചെയ്യുന്നു. 

എഫ്‌പിഒയുടെ മൊത്തത്തിലുള്ള സബ്‌സ്‌ക്രിപ്‌ഷൻ 3.6ൽ നിന്നും 3.4 ആയി കുറഞ്ഞു. പുതിയ ഓഹരികൾ അനുവദിക്കുന്നത് സംബന്ധിച്ച വ്യക്തമായ കണക്കുകൾ ഏപ്രിൽ അഞ്ചിന് പ്രഖ്യാപിക്കും. നിലവിൽ എഫ്.പിഒയുടെ ഭാഗമായി ഓഹരികൾ വാങ്ങിയവരുടെ പണം നഷ്ടമാകുമോ? അതോ ഇപ്പോൾ നിലനിൽക്കുന്ന വാർത്തകൾ പിൽക്കാലത്ത് ഇല്ലാതെ ആകുമോ? കാത്തിരുന്ന് കാണേണ്ടതുണ്ട്.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023