അംബർല എന്റിറ്റിക്കായി മത്സരിച്ച് വൻകിട കമ്പനികൾ, വരാനിരിക്കുന്നത്​ ഡിജിറ്റൽ പേയ്​മെന്റ്​ യുദ്ധം

Home
editorial
what-are-new-umbrella-entities-why-are-tata-to-reliance-interested-in-it
undefined

സാങ്കേതിക  വികസനത്തിന്റെ ഭാഗമായി ഡിജിറ്റൽ ഇന്ത്യ കെട്ടിപ്പടുക്കുന്ന തിരക്കിലാണ് രാജ്യം. നിരവധി വൻകിട കമ്പനികൾ ഇതിന്റെ ഭാഗമാകാനുള്ള ശ്രമത്തിലാണ്. എക്‌സ്‌ക്ലൂസീവ് പേയ്‌മെന്റ് ബാങ്കുകൾക്ക് ലൈസൻസ് നൽകുക, വൈറ്റ്-ലേബൽ എടിഎമ്മുകൾ സ്ഥാപിക്കുക തുടങ്ങി ഡിജിറ്റൽ പേയ്‌മെന്റിന് ആവശ്യമായ എല്ലാ  പരീക്ഷണങ്ങളും ഇതിനോട് അകം തന്നെ റിസർവ് ബാങ്ക് നടത്തിയിട്ടുണ്ട്. എന്നാൽ  ആർബിഐ ഇപ്പോൾ ന്യൂ അംബർല എന്റിറ്റി എന്ന പുതിയ പേയ്മെന്റ് ആശയവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇതിന് ലെെസൻസ് ലഭിക്കുന്നതിനായി നിരവധി കമ്പനികളാണ് അപേക്ഷ നൽകിയിരിക്കുന്നത്. എന്താണ് ന്യൂ അംബർല എന്റിറ്റികൾ എന്നാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.

നിലവിലെ സാഹചര്യം

യു.പി.ഐ, എ.ഇ.പി.എസ്, റൂപേ, ഫാസ്റ്റ്ടാഗ് തുടങ്ങിയ പേയ്മെന്റ് സംവിധാനങ്ങൾ എല്ലാം തന്നെ നിങ്ങൾക്ക് അറിയാവുന്നതാണ്. ഇവയെല്ലാം തന്നെ നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അഥവ എൻ‌.പി‌.സി‌.ഐയാണ്  കൈകാര്യം ചെയ്യുന്നത്. റിസർവ് ബാങ്കിന് കീഴിലുള്ള ഒരു നോൺ പ്രോഫിറ്റ് സ്ഥാപനമാണ് എൻ.പി.സി.ഐ. എസ്.ബി.ഐ, പഞ്ചാബ് നാഷണൽ ബാങ്ക്, കാനറ ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നീ പ്രമുഖ ബാങ്കുകളുടെ കൺസോർഷ്യമാണ് എൻ‌.പി.‌സി‌.ഐയെ  നിയന്ത്രിക്കുന്നത്.

അടുത്തിടെ എൻ.സി.പി.ഐയിലെ പല പോരായ്മകളും പേയ്മെന്റ് സ്ഥാപനങ്ങൾ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ എല്ലാ റീട്ടെയിൽ പേയ്മെന്റ് സംവിധാനവും നിയന്ത്രിക്കുന്ന ഒരേയൊരു സ്ഥാപനമാണ് എൻ.പി.സി.ഐ. ദിനംപ്രതി ഓൺലെെൻ പേയ്മെന്റുകൾ വർദ്ധിച്ചുവരികയാണ്. 2021 ഫെബ്രുവരിയിൽ തങ്ങൾ സാങ്കേതിക പ്രശ്നങ്ങൾ നേരിടുന്നതായി  എൻ.പി.സി.ഐ തന്നെ പറഞ്ഞിരുന്നു.  എൻ.‌പി.‌സി.‌ഐയുടെ  സെറ്റിൽ‌മെൻറ് സിസ്റ്റത്തിലെ തകരാർ മൂലം നിക്ഷേപകർ‌ക്ക് കൃത്യസമയത്ത് വാങ്ങിയ മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ‌ ലഭിച്ചില്ലെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ഇതിനാൽ മറ്റു സ്വകാര്യ സ്ഥാപനങ്ങളെ കൂടി പേയ്മെന്റ് രംഗത്തേക്ക് ഇറക്കാൻ ഒരുങ്ങുകയാണ് ആർ.ബി.ഐ. ഇതിന്റെ ഭാഗമായാണ്  അംബർല എന്റിറ്റി രൂപീകരിക്കുന്നത്.  ഇതിലൂടെ രാജ്യത്തെ പേയ്മെന്റ് സംവിധാനം കൂടുതൽ മെച്ചപ്പെടും.

എന്താണ്  അംബർല എന്റിറ്റീസ് ?

അംബർല എന്റിറ്റീസ് നോൺ പ്രോഫിറ്റ് സ്ഥാപനമായി നിന്നുകൊണ്ട് രാജ്യത്തെ എടിഎമ്മുകളും വൈറ്റ്-ലേബൽ പോയിന്റ്-ഓഫ്-സെയിൽ സംവിധാനം എന്നിവ നിയന്ത്രിക്കുകയും  പ്രവർത്തിപ്പിക്കുകയും ചെയ്യും. പണയ സേവനങ്ങൾ ആധാർ പേയ്മെന്റുകൾ എന്നിവയും ഇതിൽ ഉൾപ്പെടും. ഇതിനൊപ്പം സെറ്റിൽമെന്റ്, ക്രെഡിറ്റ്, ലിക്വിഡിറ്റി, പ്രവർത്തനങ്ങളിലെ അപകടസാധ്യത തുടങ്ങിയ കാര്യങ്ങളും അംബർല എന്റിറ്റീസ് കെെകാര്യം ചെയ്യും.

തട്ടിപ്പുകൾ, സൈബർ ഭീഷണികൾ എന്നിവ സംഭവിക്കുന്നത് തടയാനായി ഇന്ത്യയിലും വിദേശത്തുമായി നടക്കുന്ന റീട്ടെയിൽ പേയ്‌മെന്റുകൾ അനുബന്ധ പ്രശ്നങ്ങൾ എന്നിവ അംബർല എന്റിറ്റീസ്  നിരീക്ഷിക്കും.

അംബർല എന്റിറ്റീസിനുള്ള ചട്ടക്കൂടുകൾ

  • ആർബിഐയുടെ മാർഗനിർദ്ദേശ പ്രകാരം ഇന്ത്യൻ പൗരന്മാരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾക്ക്  മാത്രമെ അംബർല എന്റിറ്റീയുടെ പ്രെമോർട്ടറാകാൻ സാധിക്കു. ഒപ്പം പേയ്മെന്റ് മേഖലയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവർത്തിപരിചയം വേണം.

  • അംബർല എന്റിറ്റിക്ക് കുറഞ്ഞത് 500 കോടി രൂപയുടെ മൂലധനം ഉണ്ടായിരിക്കണം.

  • ഷെയർഹോൾഡിംഗ് രീതി വൈവിധ്യവത്കരിക്കണം. സ്ഥാപനത്തിന്റെ മൂലധനത്തിന് 25 ശതമാനത്തിന് മുകളിൽ ഓഹരി കെെവശം വച്ചിരിക്കുന്നവരെ  എല്ലാം തന്നെ പ്രെമോട്ടറായി പരിഗണിക്കാം.

  • ഒരു പ്രെമോട്ടർ ഗ്രൂപ്പിന്  40 ശതമാനത്തിന് മുകളിൽ അംബർല എന്റിറ്റിയിൽ നിക്ഷേപം നടത്താൻ സാധിക്കില്ല.

  • 300 കോടി രൂപയുടെ ആസ്തി എപ്പോഴും നിലനിർത്തണം.

  • അംബർല എന്റിറ്റിയുടെ പ്രവർത്തനങ്ങൾ
    കോർപ്പറേറ്റ് ഭരണത്തിന്റെ മാനദണ്ഡങ്ങളും  ചട്ടങ്ങളും
    അനുസരിച്ചായിരിക്കണം. എന്റിറ്റിയുടെ ഡയറക്ടർമാരുടെയോ ബോർഡ് അംഗങ്ങളുടെയോ നിയമനം സംബന്ധിച്ച അധികാരം റിസർവ് ബാങ്കിനായിരിക്കും. 

  • സർക്കാർ നിർദേശങ്ങള്‍ക്ക് അനുസൃതമായി അംബർല എന്റിറ്റിയിൽ വിദേശ നിക്ഷേപം നടത്താം. 

സമീപകാല സംഭവങ്ങൾ

പുതിയ അംബർല എന്റിറ്റിക്കുള്ള അപേക്ഷ സമർപ്പിക്കുന്നതിനായി
റിസർവ് ബാങ്ക് മാർച്ച് 31 വരെ സമയം അനുവദിച്ചിരുന്നു. റിപ്പോർട്ടുകൾ പ്രകാരം നിരവധി സ്ഥാപനങ്ങളാണ് ലെെസൻസിന്  അപേക്ഷിക്കുന്നതിനായി വിവിധ ബാങ്കുകളുമായും ടെക് കമ്പനികളുമായും  കെെകോർത്തത്. നേരത്തെ തന്നെ ഗൂഗിളുമായും, ഫേസ്ബുക്കുമായും കെെകോർത്ത റിലയൻസ് ഇൻഡസ്ട്രീസ് കൺസോർഷ്യത്തിന് വേണ്ടി അപേക്ഷിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്. എച്ച്.ഡി.എഫ്.സി  ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, മാസ്റ്റർകാർഡ്, ഭാരതി എയർടെൽ എന്നീ കമ്പനികളുമായി ടാറ്റ ഗ്രൂപ്പ് പങ്കാളിയായതായും സൂചനയുണ്ട്. ഇ-കൊമേഴ്സ് സ്ഥാപനമായ ആമസോൺ വിസ, ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവരുമായി കരാർ ഒപ്പുവച്ചു.  ലെെസൻസിന് അപേക്ഷിക്കുന്നതിനായി പേടിഎം ഒല എന്നിവരും തമ്മിൽ കെെകോർത്തു.

ഡിജിറ്റൽ പേയ്‌മെന്റ് മേഖലയിൽ ആധിപത്യം സ്ഥാപിക്കുകയെന്നതാണ് ഈ കമ്പനികളുടെ ലക്ഷ്യം. എന്നാൽ ഇതിനായി ആർ.ബി.ഐ ആരെയാണ് തിരഞ്ഞെടുക്കുന്നതെന്നും പുതിയ അംബർല എന്റിറ്റി പേയ്മെന്റ് മേഖലയിൽ കൊണ്ട് വരുന്ന മാറ്റങ്ങൾ എന്തെല്ലാമാകുമെന്നും നമുക്ക് കാത്തിരുന്ന് കാണാം.

Post your comment

No comments to display

    Full name
    WhatsApp number
    Email address
    * By registering, you are agreeing to receive WhatsApp and email communication
    Upcoming Workshop
    Join our live Q&A session to learn more
    about investing in
    high-risk, high-return trading portfolios
    Automated Trading | Beginner friendly
    Free registration | 30 minutes
    Saturday, December 9th, 2023
    5:30 AM - 6:00 AM

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023