ദുർബലമായി തുടർന്ന് ആഗോള വിപണികൾ, ശക്തി കൈവരിക്കാൻ നിഫ്റ്റിക്ക് ആകുമോ? - പ്രീമാർക്കറ്റ് റിപ്പോർട്ട്
പ്രധാനതലക്കെട്ടുകൾ
Larsen & Toubro: മുംബൈയിലും നവി മുംബൈയിലും മൊത്തം 10.8 മെഗാവാട്ട് ശേഷിയുള്ള ഡാറ്റാ സെന്ററുകൾ നിർമ്മിക്കുന്നതിനുള്ള സുപ്രധാന കരാറുകൾ കമ്പനി സ്വന്തമാക്കി.
HFCL: വിവിധ ടെലികോം സർക്കിളുകളിൽ തങ്ങളുടെ ഫൈബർ ടു ഹോം നെറ്റ്‌വർക്കും ദീർഘദൂര ഫൈബർ ശൃംഖലയും വ്യാപിപ്പിക്കുന്നതിനുള്ള സേവനങ്ങൾ നൽകുന്നതിനായി രാജ്യത്തെ പ്രമുഖ സ്വകാര്യ ടെലികോം ഓപ്പറേറ്റർമാരിൽ ഒരാളിൽ നിന്ന് കമ്പനിക്ക് 59.22 കോടി രൂപയുടെ ഓഡർ ലഭിച്ചു.
5paisa Capital: ജൂണിലെ ഒന്നാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 2.6 ശതമാനം ഉയർന്ന് 7.39 കോടി രൂപയായി.
Mishtann Foods: ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 216 ശതമാനം ഉയർന്ന് 11.03 കോടി രൂപയായി.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ഗ്യാപ്പ് ഡൌണിൽ 16152 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി യൂറോപ്യൻ വിപണി തുറക്കുന്നത് വരെ വശങ്ങളിലേക്കാണ് നീങ്ങിയത്. താഴത്തെ നിലയിൽ നിന്നും ഏകദേശം 100 പോയിന്റുകളുടെ ശക്തമായ മുന്നേറ്റമാണ് ഉണ്ടായത്. തുടർന്ന് 16216 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി ഫ്ലാറ്റായി 35053 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. തുടർന്ന് 346 പോയിന്റുകൾ/ 0.98 ശതമാനം മുകളിലായി 35470 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഐടി 3 ശതമാനം താഴേക്ക് വീണു.
യൂഎസ് വിപണി താഴ്ന്ന നിലയിൽ അടച്ചു. യൂറോപ്പ്യൻ വിപണിയും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഏഷ്യൻ വിപണികളും താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യുച്ചേഴ്സ് എന്നിവയും താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്.
SGX NIFTY 16,062- ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
16,190, 16,160, 16,120, 16,020 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 16,240, 16,275, 16,330 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 35,300, 35,000, 34,690, 34,500 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 35,500, 35,650, 35,840, 36,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
നിഫ്റ്റിയിൽ 16600ൽ ആണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 16000ൽ ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
ബാങ്ക് നിഫ്റ്റിയിൽ 35500ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 35000ൽ ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
ഇന്ത്യ വിക്സ് 18.4 ആയി കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 170 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 290 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചു.
ഇന്നലെ എഫ്ഐഐയും ഡിഐഐയും ഒരു പോലെ ഓഹരികൾ വിറ്റുകൊണ്ട് വിപണിയെ താഴേക്ക് വലിച്ചു.
അറ്റാദായം പ്രതീക്ഷിച്ച അത്ര ഉയരാത്തതിനെ തുടർന്ന് ടിസിഎസ് ഇന്നലെ കുത്തനെ വീണു. മറ്റു ഐടി ഓഹരികളും ഇതിനൊപ്പം താഴേക്ക് വീണു.
ബാങ്ക് നിഫ്റ്റിയിലെ ആഴ്ചയിലെ ചാർട്ടിലേക്ക് നോക്കിയാൽ w പാറ്റേൺ ഉള്ളതായി കാണാം. ഇതിന്റെ ടാർഗറ്റ് ഒരു 38500 ആയി കണക്കാക്കാം.
ഇന്ത്യയുടെ വ്യാവസായിക ഉൽപ്പാദന വിവരങ്ങളും നിർമാണ ഔട്ട് പുട്ടും ഇന്ന് പുറത്ത് വരും.
ആഗോള വിപണികൾ താഴേക്ക് വീഴുമ്പോൾ ഇന്ത്യൻ വിപണി ശക്തമായ മുന്നേറ്റം നടത്തുന്നത് ശ്രദ്ധേയമാണ്. ഇത് ഇന്ത്യൻ വിപണിയുടെ ശക്തിയെ സൂചിപ്പിക്കുന്നു. എന്നിരുന്നാലും കൂടുതൽ മുന്നേറ്റം നടത്താൻ ആഗോള വിപണികളുടെ പിന്തുണ ആവശ്യമാണ്. പ്രധാന പൈപ്പ് ലൈൻ വാർഷിക അറ്റകുറ്റപ്പണി ഘട്ടത്തിലേക്ക് കടന്നതിനാൽ റഷ്യയിൽ നിന്ന് ജർമ്മനിയിലേക്കുള്ള പ്രകൃതി വാതക വിതരണത്തെ അത് ബാധിക്കും.
നിഫ്റ്റിയിൽ താഴേക്ക് 16060, മുകളിലേക്ക് 16275 എന്നിവ ശ്രദ്ധിക്കുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.
Post your comment
No comments to display