ചെന്നൈ സൂപ്പർ കിംഗ്സ്, റിലയൻസ് റീട്ടെയിൽ തുടങ്ങിയ ഓഹരികളിൽ ഐപിഒയ്ക്ക് മുമ്പായി നിക്ഷേപം നടത്തണമോ? മാർക്കറ്റ്ഫീഡ് വായനക്കാർക്കായി സുവർണ്ണാവസരം

Home
editorial
want to invest in csk and reliance retail know how
undefined

ഇന്നത്തെ കാലത്ത് ഓഹരികളിൽ നിക്ഷേപം നടത്തുക എന്നത് നിങ്ങളെയും എന്നെയും പോലെയുള്ള നിക്ഷേപകർക്ക് വളരെ എളുപ്പമാണ്.അനേകം ബ്രോക്കർമ്മാരുടെ സേവനം ലഭ്യമായതിനാൽ തന്നെ നിങ്ങൾക്ക് ഇതിനായി സാധിക്കും. എന്നാൽ Oyo Rooms, Chennai Super Kings, Reliance Retail തുടങ്ങിയ സ്വകാര്യ കമ്പനികളിൽ എങ്ങനെയാണ് നിക്ഷേപം നടത്തുകയെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?

ഐപിഒയ്ക്ക് മുമ്പായി തന്നെ ലിസ്റ്റ് ചെയ്യാത്ത കമ്പനികളിൽ നിക്ഷേപിച്ച് കൊണ്ട് കോടികൾ സമ്പാദിക്കുന്ന പ്രമുഖ നിക്ഷേപകനായ രാകേഷ് ജുൻജുൻവാലയെ പറ്റിയുള്ള ലേഖനങ്ങൾ നിങ്ങൾ ഒരുപക്ഷേ വായിച്ചിരിക്കാം. പതിറ്റാണ്ടുകളായി സ്വകാര്യ ഇക്വിറ്റി വിപണിയിൽ ഉയർന്ന ആസ്തിയുള്ള വ്യക്തികൾക്കും  വെഞ്ച്വർ ക്യാപിറ്റലിസ്റ്റുകൾക്കും മാത്രമേ നിക്ഷേപം നടത്താൻ സാധിച്ചിരുന്നുള്ളു. എന്നാൽ ഇപ്പോൾ ഇത് മാറുകയാണ്. എന്താണ് സ്വകാര്യ ഇക്വിറ്റി വിപണിയെന്നും ഐപിഒയ്ക്ക് മുമ്പായി ഇത്തരം കമ്പനികളുടെ ഓഹരികളിൽ എങ്ങനെ നിക്ഷേപം നടത്താമെന്നുമാണ് മാർക്കറ്റ്ഫീഡ് ഇപ്പോൾ ചർച്ചചെയ്യുന്നത്. 

എന്താണ് സ്വകാര്യ ഇക്വിറ്റി?

ഇന്ത്യയിലെ സ്വകാര്യ ഉടമസ്ഥതയിലുള്ള കമ്പനികളിലോ സ്റ്റാർട്ടപ്പുകളിലോ നിക്ഷേപം നടത്തുന്ന പ്രമുഖ വെഞ്ച്വർ ക്യാപിറ്റലിസ്റ്റുകളുടെയും എച്ച്എൻഐകളുടെയും വാർത്തകൾ പലപ്പോഴും നമ്മൾ കേട്ടിട്ടുണ്ട്.  ഈ നിക്ഷേപങ്ങളെ മാർക്കറ്റ് നിബന്ധനകളിൽ പ്രൈവറ്റ് ഇക്വിറ്റി എന്ന് വിളിക്കപ്പെടുന്നു. കമ്പനികളെ അവരുടെ ദൈനംദിന പ്രവർത്തനങ്ങൾ നടത്താനും നൂതന ഉൽപ്പന്നങ്ങളിലോ സാങ്കേതികവിദ്യയിലോ പ്രവർത്തിക്കാനും വളർച്ച വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു. ഇത്തരം സ്വകാര്യ നിക്ഷേപങ്ങൾ വിപുലീകരണങ്ങൾ, വൈവിധ്യവൽക്കരണം അല്ലെങ്കിൽ ഏറ്റെടുക്കലുകൾ എന്നിവയ്ക്കായി ഉപയോഗിക്കുന്നു. ഇതിന്റെ ശക്തമായ ഫണ്ട്  ഉപയോഗിച്ച്, സ്ഥാപനങ്ങൾക്ക് ലാഭകരമായ ബിസിനസ്സ് മോഡലുകളിലേക്ക് നേരിട്ട് പ്രവേശനം നത്താനാകും. കമ്പനികൾ ക്രമേണ വളർന്ന് കൊണ്ട് ഐപിഒ ചെയ്യുമ്പോൾ, ഈ ആദ്യകാല നിക്ഷേപകർക്കും പ്രൊമോട്ടർമാർക്കും അവരുടെ ഓഹരികൾ വളരെ ഉയർന്ന മൂല്യത്തിൽ വിൽക്കാൻ സാധിക്കും. 


കഴിഞ്ഞ കുറച്ച് വർഷങ്ങളായി മികച്ച ഉൽപ്പന്നങ്ങളും സാങ്കേതികവിദ്യകളും വികസിപ്പിച്ചുകൊണ്ട് ഇന്ത്യയിൽ അധിഷ്ഠിതമായ സ്വകാര്യ കമ്പനികളും സ്റ്റാർട്ടപ്പുകളും അഭിവൃദ്ധി പ്രാപിച്ചു. 2020ൽ സ്വകാര്യ വിപണിയിലെ നിക്ഷേപം പൊതുവിപണിയിലേതിനേക്കാൾ 2.5 മടങ്ങ് കൂടുതലായി കാണപ്പെട്ടു.  ഇവൈ റിപ്പോർട്ട് പ്രകാരം ഇന്ത്യൻ സ്ഥാപനങ്ങളിലെ പിഇ, വെഞ്ച്വർ ക്യാപിറ്റൽ നിക്ഷേപം 2020 നെ അപേക്ഷിച്ച് 2021ൽ 62 ശതമാനം വർധനവ് രേഖപ്പെടുത്തി 77 ബില്യൺ ഡോളറിന്റെ റെക്കോർഡ് സൃഷിടിക്കും. ഇ-കൊമേഴ്‌സ്, ഫിൻടെക്, എഡ്-ടെക് എന്നിവ നമ്മുടെ രാജ്യത്ത് അതിവേഗം വളരുന്ന മേഖലകളായി തുടരുന്നു. ഇവയിൽ നിക്ഷേപിക്കാൻ നിങ്ങൾക്ക് താത്പര്യം ഉണ്ടോ?

നിർഭാഗ്യവശാൽ റീട്ടെയിൽ നിക്ഷേപകർക്ക് എപ്പോഴും സ്വകാര്യ ഇക്വിറ്റി മാർക്കറ്റുകളിൽ നിക്ഷേപം നടത്തുക എന്നത് കഠിനകരമാണ്. സ്വകാര്യ സ്ഥാപനങ്ങളുടെ നിക്ഷേപ റൗണ്ടുകളും ഇടപാടുകളും ദശലക്ഷക്കണക്കിന് ഡോളറിന് മൊത്തമായി നടത്തപ്പെടുന്നു, ചെറുകിട നിക്ഷേപകർക്ക് ഇത് സാധ്യമല്ല.  പിഇ നിക്ഷേപങ്ങൾ തീർത്തും ഇലിക്യുഡ് ആണ്. അതിനാൽ തന്നെ ലോക്ക് ഇൻ പിരീഡ് ഉള്ളതായി കാണാം. മിക്ക കേസുകളിലും, ഈ ഇടപാടുകളിൽ സുതാര്യതയുടെ അഭാവം നിലനിൽക്കുന്നുണ്ട്. ഹാപ്പിയസ്റ്റ് മൈൻഡ്‌സ് ടെക്, നൈകാ, ലാറ്റന്റ് വ്യൂ അനലിറ്റിക്‌സ് തുടങ്ങിയ കമ്പനികൾ അവരുടെ ഐപിഒ നടത്തിയപ്പോൾ മിക്ക നിക്ഷേപകരും അതിൽ മുൻ കൂട്ടി നിക്ഷേപിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ടാകും. വിലകുറഞ്ഞ കമ്പനികളുടെ ഓഹരികൾ വാങ്ങുന്നത്  നിക്ഷേപത്തിന്റെ മികച്ച രീതിയാണ്. 

എങ്ങനെയാണ് സ്വകാര്യ കമ്പനികളിൽ നിക്ഷേപിക്കുക?

റീട്ടെയിൽ നിക്ഷേപകർ തങ്ങളുടെ പോർട്ട്‌ഫോളിയോ വൈവിധ്യവത്കരിക്കാനും മികച്ച വരുമാനം നേടാനും നിരന്തരമായി പുതിയ വഴികൾ അന്വേഷിക്കുന്നത് കാണാം.  ഇത്പോലെ, സ്വകാര്യ കമ്പനികളുടെ ഇക്വിറ്റിയിൽ നിക്ഷേപിക്കുന്നത് അവരുടെ വളർച്ചയുടെ ഭാഗമാകാൻ നമ്മളെ അനുവദിക്കുന്നു. ഇന്ത്യക്കാർക്ക് വേണ്ടി സ്വകാര്യ ഇക്വിറ്റി ജനാധിപത്യവൽക്കരിക്കാൻ ലക്ഷ്യമിടുന്ന ലീഡോഫ് എന്ന പുതിയ പ്ലാറ്റ്‌ഫോമിലൂടെ ഇത്തരം നിക്ഷേപങ്ങൾ ഇപ്പോൾ സാധ്യമാണ്.

ഡിജിറ്റൽ പ്ലാറ്റ്‌ഫോം പ്രധാനമായും റീട്ടെയിൽ നിക്ഷേപകർക്ക് ഉള്ള പ്രവേശന തടസ്സം തകർക്കുകയും പ്രമുഖ സ്വകാര്യ കമ്പനികളിൽ നിക്ഷേപിക്കാൻ നിങ്ങളെ അനുവദിക്കുകയും ചെയ്യുന്നു. തടസ്സമില്ലാത്ത നിക്ഷേപ പ്ലാറ്റ്ഫോം നൽകുന്നതിന് ഇടനിലക്കാരെയും മറ്റു ഡോക്യുമെന്റേഷൻ പ്രക്രിയകളെയും ഇത് വെട്ടിക്കുറക്കുന്നു. ചെന്നൈ സൂപ്പർ കിംഗ്‌സ്, ഉടൻ ഐപിഒയ്ക്ക് ഒരുങ്ങുന്ന ഓയോ റൂംസ്, ഫാം ഈസി, റിലയൻസ് റീട്ടെയിൽ തുടങ്ങിയ  കമ്പനികളിൽ ഏറ്റവും കുറഞ്ഞ തുകയായ 10000 രൂപയിൽ നിക്ഷേപം നടത്താൻ ലീഡോഫ് നിങ്ങളെ അനുവദിക്കുന്നു. വൻ വളർച്ചാ സാധ്യതയുള്ള ഈ സ്ഥാപനങ്ങളുടെ സാമ്പത്തിക റിപ്പോർട്ടുകളും പ്രധാനപ്പെട്ട രേഖകളും പരിശോധിച്ചുകൊണ്ട് ഒരാൾക്ക് യുക്തിസഹമായ നിക്ഷേപ തീരുമാനങ്ങൾ എടുക്കവുന്നതാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പായി ഏവരും ഈ റിപ്പോർട്ടുകൾ എല്ലാം തന്നെ വായിച്ച് മനസിലാക്കേണ്ടതാണ്.

ഇത് എങ്ങനെ പ്രവർത്തിക്കുന്നു?

സ്വകാര്യ ഉടമസ്ഥതയിലുള്ള കമ്പനികളുടെ ആദ്യകാല നിക്ഷേപകരുടെയും സ്ഥാപകരുടെയും മറ്റ് ഷെയർഹോൾഡർമാരുടെയും വിപുലമായ ശൃംഖല ലീഡോഫ് സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ , അവർ വിവിധ സ്ഥാപനങ്ങളിൽ നിന്ന് ഓഹരികൾ കണ്ടെത്തുകയും അതിന്റെ പ്ലാറ്റ്‌ഫോമിലെ മറ്റു ഉപയോക്താക്കൾക്ക് നേരിട്ട് കൈമാറുകയും ചെയ്യുന്നു. ഓഹരി വിലകൾ അതാത് കമ്പനികളും അവരുടെ ഓഡിറ്റിംഗ് സ്ഥാപനങ്ങളും വിലയിരുത്തുന്നു. നിങ്ങൾ ഒരു ഓർഡർ നൽകുമ്പോൾ, ലീഡ്ഓഫ് നിങ്ങളുടെ നിലവിലുള്ള ഡീമാറ്റ് അക്കൗണ്ടിലേക്ക് നേരിട്ട് ഓഹരികൾ കൈമാറും.

ലീഡ്ഓഫ് ബാങ്ക് തലത്തിലുള്ള സുരക്ഷയും ഉപയോക്തൃ-സൗഹൃദ ഡാഷ്‌ബോർഡും വാഗ്ദാനം ചെയ്യുന്നു. അതുവഴി റീട്ടെയിൽ നിക്ഷേപകർക്ക് അവരുടെ ഇടപാടുകൾ ട്രാക്ക് ചെയ്യാനാകും.  കമ്പനി ഷെയർ ബൈബാക്ക് വഴിയോ പബ്ലിക് ലിസ്റ്റിംഗ് നടക്കുമ്പോഴോ നിങ്ങൾക്ക് ഓഹരികൾ വിൽക്കാൻ സാധിക്കും. സ്വകാര്യ ഇക്വിറ്റി വാങ്ങുകയും വിൽക്കുകയും ചെയ്യുന്നത് ഇന്ത്യയിൽ നിയമവിധേയമാണ്.

നിക്ഷേപം നടത്തുന്നതിനായി മൂന്ന് ഘട്ടങ്ങളിലൂടെയായി നിങ്ങൾക്ക് ഇടപാട് പൂർത്തിയാക്കാൻ സാധിക്കും:

  • നിങ്ങൾ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന കമ്പനി ബ്രൗസ് ചെയ്യുക. സമഗ്രമായ  സ്ക്രീനിംഗ് പ്രക്രിയയ്ക്ക് ശേഷം ഉയർന്ന വളർച്ചയുള്ള നിരവധി സ്ഥാപനങ്ങളെ ലീഡ്ഓഫ് തിരഞ്ഞെടുത്ത് നൽകും.

  • ഇൻ-പ്ലാറ്റ്ഫോം റിപ്പോർട്ടുകളുടെ സഹായത്തോടെ കമ്പനിയെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ മനസിലാക്കി ഉചിതമായ തീരുമാനം എടുക്കാവുന്നതാണ്.

  • പണമടച്ച്  24-48 മണിക്കൂറിനുള്ളിൽ നിങ്ങളുടെ നിലവിലുള്ള ഡീമാറ്റ് അക്കൗണ്ടിലേക്ക് ഓഹരികൾ നേരിട്ട് ട്രാൻസ്ഫർ ചെയ്യപ്പെടും.

ഈയിടെയായി മിക്ക ഐ‌പി‌ഒകളും ഓവർ‌ സബ്‌സ്‌ക്രൈബ് ചെയ്യപ്പെടുകയും ഭാഗ്യശാലികളായ നിക്ഷേപകർക്ക് കാര്യമായ ലിസ്റ്റിംഗ് നേട്ടങ്ങൾ ലഭിക്കുകയും ചെയ്തത് നിങ്ങൾ കണ്ടിട്ടുണ്ടാകും. ഇതേ നേട്ടം വളരെ നേരത്തെ തന്നെ നിങ്ങൾക്ക് ലഭിച്ചാൽ എങ്ങനെയുണ്ടാകുമെന്ന് ചിന്തിച്ച് നോക്കിയെ. ഇന്ത്യയുടെ സ്വകാര്യ വിപണികളുടെ വളർച്ചയുടെ ഭാഗമാകാൻ സജീവ നിക്ഷേപകരുടെ ക്ലബ്ബിൽ ചേരുക. ലീഡ്ഓഫ് ഇപ്പോഴും ഒരു ‘വെയ്റ്റ്‌ലിസ്റ്റ്’ മോഡിൽ ആണുള്ളത്. എന്നാൽ മാർക്കറ്റ്ഫീഡ് വായനക്കാർക്ക് ഈ ക്യൂ ഒഴിവാക്കി ഈ ലിങ്കിലൂടെ പ്ലാറ്റ്‌ഫോമിന്റെ ഭാഗമാകാവുന്നതാണ്.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023