നഷ്ടത്തിൽ മുങ്ങി പാശ്ചാത്യ വിപണികൾ, നേട്ടം നിലനിർത്തി ഏഷ്യൻ വിപണികൾ- പ്രീമാർക്കറ്റ് റിപ്പോർട്ട്

Home
market
wall-street-in-red-but-asia-in-green-pre-market-analysis
undefined

പ്രധാനതലക്കെട്ടുകൾ

NTPC: 2022 ജൂലൈയിൽ നടപ്പിലാക്കിയ ബിസിനസ് ട്രാൻസ്ഫർ കരാറിലൂടെ കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള എൻടിപിസി ഗ്രീൻ എനർജി ലിമിറ്റഡിന് 15 പുനരുപയോഗ ഊർജ ആസ്തികൾ കൈമാറ്റം ചെയ്തതായി കമ്പനി  അറിയിച്ചു.

Reliance Industries: റിലയൻസ് എസ്ഒയു ലിമിറ്റഡ് എന്ന പേരിൽ ഒരു പൂർണ്ണ ഉടമസ്ഥതയിലുള്ള സബ്സിഡിയറി സംയോജിപ്പിച്ച് കൊണ്ട് കമ്പനി വാണിജ്യ ആവശ്യങ്ങൾക്കായി പ്രോപ്പർട്ടികളുടെ വികസന ബിസിനസ്സ് തുടരുകയും സബ്സിഡിയറിയുടെ ഇക്വിറ്റി ഷെയറുകളിൽ ഒരു ലക്ഷം രൂപ നിക്ഷേപിക്കുകയും ചെയ്തു.

Aban Offshore: ഡ്രിൽഷിപ്പ് അബാൻ ഐസിഇയുടെ വിൽപ്പന പൂർത്തിയായതായി കമ്പനി എക്സ്ചേഞ്ചുകളെ അറിയിച്ചു.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഫ്ലാറ്റായി 17398 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി സാവധാനം മുകളിലേക്ക് കയറാൻ ശ്രമം നടത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 89  പോയിന്റുകൾക്ക് താഴെയായി 17304 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

40257 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യ പകുതിയിൽ അസ്ഥിരമായി കാണപ്പെട്ടു. പിന്നീട് മുന്നും പ്രകടനം കാഴ്ചവെച്ച സൂചികയിൽ അവസാന നിമിഷം വിൽപ്പന സമ്മർദ്ദം ഉണ്ടായി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 38 പോയിന്റുകൾക്ക് താഴെയായി 40269 എന്ന നിലയിൽ  ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി 0.85  ശതമാനം നഷ്ടത്തിൽ അടച്ചു.

യുഎസ്
വിപണി ,യൂറോപ്യൻ വിപണി എന്നിവ ഇന്നലെ നഷ്ടത്തിൽ  വ്യാപാരം അവസാനിപ്പിച്ചു.

ഏഷ്യൻ വിപണികൾ ലാഭത്തിലാണ് കാണപ്പെടുന്നത്.

യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യൂച്ചേഴസ് എന്നിവ കയറിയിറങ്ങി ലാഭത്തിൽ കാണപ്പെടുന്നു. 

SGX NIFTY 17375-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

17,260, 17,180, 17,085 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട്  ഉള്ളതായി കാണാം. 17,425, 17,550, 17,600 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ t 40,075, 40,000,  39,800,  39,600 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 40,360, 40,525, 40,665, 40,880 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും. 

ഫിൻ നിഫ്റ്റിയിൽ 17,905, 17,860, 17,760 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉണ്ട്. 18,040, 18,205, 18,300 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും. 

നിഫ്റ്റിയിൽ 17400ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 17000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 40500ൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു. 40000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 4600 രൂപയുടെ നെറ്റ് ഓഹരികൾ വിറ്റപ്പോൾ, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 4600 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.

ഇന്ത്യ വിക്സ് 14 ആയി കാണപ്പെടുന്നു.

സാമ്പത്തിക ഓഹരികൾ ശക്തമായ നീക്കം നടത്തി. എന്നാൽ 3 പിഎം മൂവ് നിഫ്റ്റിയിൽ ഉണ്ടായില്ല.

ഇന്ത്യയുടെ ജിഡിപി വളർച്ച 4.4 ശതമാനം ആയി രേഖപ്പെടുത്തി. ഇത് മുമ്പത്തെ 6.3 ശതമാനത്തേക്കാൾ കുറവാണ്. എന്നിരുന്നാലും ആർബിഐയുടെ 4.7 ശതമാനം എന്ന താഴ്ന്ന നിലയേക്കാൾ
മികച്ചതാണ്. ജിഡിപി കണക്കുകൾ ഓഹരി വിപണിയെ ബാധിക്കുമെന്ന് തോന്നുന്നില്ല.

യുഎസ് വിപണികളിൽ ഇടിവുണ്ടായെങ്കിലും ഏഷ്യൻ വിപണികൾ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്.  അത് കൊണ്ട് തന്നെ നിഫ്റ്റി ശക്തമായി നില കൊള്ളുമോ എന്ന് നോക്കുക.

17600 നിന്നും 17400ലേക്ക് ഉയർന്ന കോൾ ഒഐ മാറിയതായി കാണാം. ഇത് വിപണി ബെയറിഷാണെന്ന സൂചന നൽകുന്നു.
നിഫ്റ്റിയിൽ മുകളിലേക്ക് 17425  താഴേക്ക് 17260 എന്നിവ ശ്രദ്ധിക്കുക. 

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023