തകർന്ന് അടിഞ്ഞ് യുഎസ് വിപണി, പിടിച്ച് നിൽക്കാൻ നിഫ്റ്റിക്ക് ആകുമോ? - പ്രീമാർക്കറ്റ് റിപ്പോർട്ട് 

Home
market
wall-street-falls-pre-market-analysis-pre-market-analysis
undefined

പ്രധാനതലക്കെട്ടുകൾ

Hindustan Zinc: കമ്പനിയും അതിന്റെ ഷെയർഹോൾഡർമാരും തമ്മിലുള്ള ക്രമീകരണത്തിന്റെ നിർദ്ദിഷ്ട സ്കീമിന്റെ കാര്യത്തിൽ NCLT ഉത്തരവിന് അനുസൃതമായി മാർച്ച് 29 ന് കമ്പനിയുടെ ഇക്വിറ്റി ഷെയർഹോൾഡർമാരുടെ യോഗം നടത്തുമെന്ന് കമ്പനി അറിയിച്ചു.

Lupin: ലുറാസിഡോൺ ഹൈഡ്രോക്ലോറൈഡ് ടാബ്‌ലെറ്റുകൾ യുഎസ് വിപണിയിൽ അവതരിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു.

SBI: കടപത്ര വിതരണത്തിലൂടെ ബാങ്ക് 4544 കോടി രൂപ സമാഹരിച്ചു.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ 17906 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 17925ൽ ശക്തമായ സമ്മർദ്ദം രേഖപ്പെടുത്തി താഴേക്ക് വീണു.  പിന്നീട് 17820ൽ സപ്പോർട്ട് എടുത്ത സൂചിക വീണ്ടെടുക്കൽ നടത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് 18  പോയിന്റുകൾക്ക് താഴെയായി 17827 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

40796 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി മുകളിലേക്ക് കയറി. 40900ന് അടുത്തായി സമ്മർദ്ദം നേരിട്ട് സൂചിക താഴേക്ക് വീണു. സൂചിക വീണ്ടും 40600ന് അടുത്തായി സപ്പോർട്ട് എടുത്തു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 28 പോയിന്റുകൾക്ക് താഴെയായി 40674 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി 0.9 ശതമാനം നേട്ടത്തിൽ അടച്ചു.

യുഎസ് വിപണി ഇന്നലെ കുത്തനെ താഴേക്ക് വീണു. യൂറോപ്യൻ വിപണി നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

ഏഷ്യൻ വിപണികൾ താഴ്ന്ന നിലയിലാണ് കാണപ്പെടുന്നത്.

യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യൂച്ചേഴസ് എന്നിവയും ലാഭത്തിൽ കാണപ്പെടുന്നു. 

SGX NIFTY 17775-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

17,800, 17,770, 17,720, 17,600 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട്  ഉള്ളതായി കാണാം. 17,910, 17,985, 18,035, 18,135 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 40,600, 40,300,  40,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 40,750, 40,900, 41,200 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും. 

നിഫ്റ്റിയിൽ 18000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 17500ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 41500ൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു. 40000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.

ഫിൻ നിഫ്റ്റിയിൽ 18500ൽ ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു. 18250ൽ ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 500 രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങിയപ്പോൾ, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 200 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചു.

ഇന്ത്യ വിക്സ് 14 ആയി കാണപ്പെടുന്നു.

പുടിന്റെ പ്രസംഗം 2:30ന് ഉള്ളത് കൊണ്ട് തന്നെ വിപണിയിൽ അനിശ്ചിതത്വം നിലനിന്നിരുന്നു. 2022 സെപ്റ്റംബറിൽ പുടിൻ യുദ്ധവുമായി ബന്ധപ്പെട്ട് പ്രസംഗം നടത്തിയത് നിങ്ങൾ ഓർക്കുന്നുണ്ടോ?

ഫിൻ നിഫ്റ്റിയിൽ മണിക്കൂർ ചാർട്ടിൽ 18245 എന്ന സപ്പോർട്ട് സൂചിക നിലനിർത്തുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. ഫെബ്രുവരി 7ന് സൂചിക അവിടെ നിന്നാണ് ബൌൺസ് ബാക്ക് ചെയ്തിരുന്നത്. അതു കൊണ്ട് തന്നെ ഈ നില ശ്രദ്ധിക്കുക.

യുഎസ് വിപണി ഇന്നലെ കുത്തനെ താഴേക്ക് വീണിരുന്നു. ഈ വർഷത്തെ ഏറ്റവും വലിയ പതനമായിരുന്നു അത്. സേവന പിഎംഐ ഉയർന്നതാണ് ഈ പതനത്തിനുള്ള കാരണം. ഇത് 50.2 ആയി രേഖപ്പെടുത്തി. അതേസമയം സാമ്പത്തിക കണക്കുകൾ നല്ലതാണെന്ന് കാണാം.

ഇന്ന് രാത്രി ഫെഡ് യോഗം നടക്കുന്നത് കൊണ്ട് തന്നെ ആരും ഓവർ നൈറ്റ് പോസിഷനുകൾ ഹോൾഡ് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുന്നതാകും നല്ലത്.

എൻ.എസ്.ഇ ഇന്ററസ്റ്റ് റേറ്റ് ഡെറിവേറ്റുകളുടെ ട്രേഡിംഗ് സമയം 5 മണിവരെ ആക്കിയേക്കും. സ്റ്റോക്ക് മാർക്കറ്റ് ടൈമിംഗിലും സമാനമായ ഒരു വിപുലീകരണം ഉണ്ടാകുമോ എന്നറിയാൻ നിങ്ങൾ കാത്തിരിക്കുകയാണെന്ന് എനിക്ക് അറിയാം. കാശ് മാർക്കറ്റ് 5 മണിവരെ നീട്ടുന്നത് സംബന്ധിച്ച് എൻ.എസ്.ഇ ബ്രോക്കർമ്മാരിൽ നിന്നും ഫീഡ്ബാക്ക് നേടിയിട്ടുണ്ട്.

നിഫ്റ്റിയിൽ മുകളിലേക്ക് 17910  താഴേക്ക് 17770  എന്നിവ ശ്രദ്ധിക്കുക. 

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023