ജെറോം പവലിന്റെ പ്രഖ്യാപനത്തിന് പിന്നാലെ കൂപ്പുകുത്തി യുഎസ് വിപണി - പ്രീമാർക്കറ്റ് റിപ്പോർട്ട്
പ്രധാനതലക്കെട്ടുകൾ
LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു.
Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി.
Adani: ഓഹരികൾ പണയംവെച്ചു എടുത്ത 7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു.
ഇന്നത്തെ വിപണി സാധ്യത
തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായ
പ്രതിബന്ധം കാഴ്ചവെച്ചു. ഇവിടെ നിന്നും സൂചിക താഴേക്ക് വീണു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾക്ക് മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
41431 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി മുകളിലേക്ക് കയറിയെങ്കിലും 41665ൽ ശക്തമായ സമ്മർദ്ദം രേഖപ്പെടുത്തി. അവിടെ നിന്നും താഴേക്ക് വീണ സൂചിക ദിവസത്തെ താഴ്ന്ന നില തകർത്ത് കൊണ്ട് കൂപ്പുകുത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 99 പോയിന്റുകൾക്ക് മുകളിലായി 41350 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഐടി 1.22 ശതമാനം നേട്ടത്തിൽ അടച്ചു.
യുഎസ് വിപണി നഷ്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണിയും കുത്തതെ ഇടിഞ്ഞു.
ഏഷ്യൻ വിപണികൾ നഷ്ടത്തിലാണ് കാണപ്പെടുന്നത്.
യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യൂച്ചേഴസ് എന്നിവ ഫ്ലാറ്റായി നഷ്ടത്തിൽ കാണപ്പെടുന്നു.
SGX NIFTY 17700-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
17,670, 17,600, 17,540 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,750, 17,800, 17,900 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 41,250, 41,170, 41,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 41,470, 41,560, 41,670 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
നിഫ്റ്റിയിൽ 17,800ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 17500ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
ബാങ്ക് നിഫ്റ്റിയിൽ 41500ൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു. 41000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 700 രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങിയപ്പോൾ, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 700 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.
ഇന്ത്യ വിക്സ് 12.5 ആയി കാണപ്പെടുന്നു.
തിങ്കളാഴ്ച മുന്നേറ്റം നടത്താൻ യുഎസ് വിപണി ശ്രമിച്ചെങ്കിലും ശക്തമായ വിൽപ്പനയെ തുടർന്ന് സൂചിക ഫ്ലാറ്റായി അടച്ചു. പവലിന്റെ പ്രസ്താവനയോടെ, ഇന്നലെ വാൾസ്ട്രീറ്റ് വൻതോതിൽ ഇടിഞ്ഞു, ഇത് ആഗോള വിപണിയിൽ ഇപ്പോഴുള്ള ഇടിവിന് കാരണമായി.
അടുത്തിടെ പുറത്തുവരുന്ന സാമ്പത്തിക കണക്കുകൾ ശക്തമാണെന്ന് ജെറോം പവൽ പറഞ്ഞു. ഈ സാഹചര്യത്തിൽ, മുമ്പ് പ്രതീക്ഷിച്ചതിലും വേഗത്തിൽ വലിയ വർധനവുകൾക്കായി ഫെഡിന് പോകേണ്ടിവരും. ഇതാണ് വിപണിയെ ആശങ്കകളിലേക്ക് നയിച്ചത്.
വെള്ളിയാഴ്ച മുതൽ നിഫ്റ്റി വീണ്ടെടുക്കൽ നടത്താൻ ശ്രമിക്കുകയാണ്. റാലി വലുതായത് കൊണ്ട് തന്നെ തിരുത്തലുകളും വലുതായേക്കും. പ്രത്യേകിച്ചും സാമ്പത്തിക ഓഹരികൾ. കരടികളുടെ കെണിയിൽ നിന്നും വിപണിയെ തിരിച്ച് പിടിക്കാൻ കാളകൾക്ക് ആകുമോ എന്ന് നോക്കാം.
7 ദിവസത്തെ ചുവന്ന കാൻഡിലുകൾ രണ്ട് ദിവസം കൊണ്ടാണ് നിഫ്റ്റി വീണ്ടെടുത്തത്. ഇത് ശക്തമായ റിക്കവറി തന്നെ സൂചിപ്പിക്കുന്നു.
നിഫ്റ്റിയിൽ മുകളിലേക്ക് 17770 താഴേക്ക് 17600 എന്നിവ ശ്രദ്ധിക്കുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.
Post your comment
No comments to display