കൊവിഡ് ആശങ്ക, വിപണിയിൽ ചാഞ്ചാട്ടം വീണ്ടും ഉയർന്നു- പ്രീമാർക്കറ്റ് റിപ്പോർട്ട്

Home
market
volatility is back pre market analysis
undefined

പ്രധാനതലക്കെട്ടുകൾ

Sula Vineyards: ഓഹരി ഇന്ന് വിപണിയിൽ വ്യാപാരം കുറിക്കും.

Reliance Industries: ജർമ്മൻ സ്ഥാപനമായ മെട്രോ എജിയുടെ ഇന്ത്യയിലെ മൊത്തവ്യാപാര പ്രവർത്തനങ്ങൾ 2,850 കോടി രൂപയ്ക്ക് കമ്പനി ഏറ്റെടുക്കും.

Adani Power: 2022ലെ കാർബൺ ഡിസ്‌ക്ലോഷർ പ്രോജക്റ്റ് കാലാവസ്ഥാ വ്യതിയാന സുതാര്യതയ്ക്കായി ബി സ്കോർ ലഭിച്ചതായി കമ്പനി പറഞ്ഞു.

Bharat Forge:
സാർലോഹ അഡ്വാൻസ്ഡ് മെറ്റീരിയൽസ് നിർമ്മിച്ച് വിതരണം ചെയ്യുന്ന ഗ്രീൻ സ്റ്റീൽ ഉപയോഗിച്ചുള്ള ഫോർജിംഗുകളുടെ വിതരണം കമ്പനി ആരംഭിച്ചു.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഗ്യാപ്പ് അപ്പിൽ 18446 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി പിന്നീട് കുത്തനെ താഴേക്ക് വീഴാൻ തുടങ്ങി. രണ്ടാം പകുതിയോടെ സൂചിക രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി കാണപ്പെട്ടു. തുടർന്ന് 186 പോയിന്റുകൾക്ക് താഴെയായി 18199 എന്ന നിലയിൽ നിഫ്റ്റി നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

43556 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി മുകളിലേക്ക് കയറിയ 43600ൽ സമ്മർദ്ദം രേഖപ്പെടുത്തി. ഇതിന് പിന്നാലെ താഴേക്ക് വീണ സൂചിക 43000 തകർത്തു കൂപ്പുകുത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 742 പോയിന്റുകൾക്ക് താഴെയായി 42618 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി 0.5 നേട്ടത്തിൽ ഉയർന്നു.

യുഎസ് വിപണി,. യൂറോപ്യൻ വിപണിയും എന്നിവ ശക്തമായ മുന്നേറ്റം നടത്തി.

ഏഷ്യൻ വിപണികൾ ഉയർന്ന നിലയിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.

യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യൂച്ചേഴസ് എന്നിവ ഉയർന്ന നിലയിൽ  നേട്ടത്തിൽ കാണപ്പെടുന്നു.

SGX NIFTY 18,360-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

18,160, 18,130, 18,025 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട്  ഉള്ളതായി കാണാം. 18,255, 18,380, 18,450 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ  42,540, 42,350, 42,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 42,870, 43,000, 43,350 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും. 

നിഫ്റ്റിയിൽ 18500ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 18000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 43500ൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു. 42000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1000 രൂപയുടെ നെറ്റ് ഓഹരികൾ  വാങ്ങിയപ്പോൾ, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 18000 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.

ഇന്ത്യ വിക്സ് 15.6 ആയി ഉയർന്നു.

ഇന്നലെ രൂക്ഷമായ ചാഞ്ചാട്ടത്തിനാണ് വിപണി സാക്ഷ്യം വഹിച്ചത്. ഇതിനൊപ്പം തന്നെ ഐവിയും ശക്തമായി ഉയർന്നു. 43000 എന്ന സപ്പോർട്ട് നഷ്ടമായതിന് പിന്നാലെ തന്നെ വിപണിയിൽ വലിയ ചുവന്ന കാൻഡിലുകൾ രൂപപ്പെട്ടിരുന്നു.

നിലവിലെ കൊവിഡ് സാഹചര്യങ്ങൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം യോഗം വിളിച്ച് ചേർത്ത സാഹചര്യത്തിൽ വിപണിയിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. ചൈനയിലെ 60 ശതമാനത്തിൽ ഏറെ ജനങ്ങൾക്കും കൊവിഡ് പകർച്ചവ്യാധി ഉണ്ടാകുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

വിപണിയിൽ ദിശ നോക്കി വ്യാപാരം നടത്തുന്നവർക്ക് ഇന്നലെ മികച്ച ദിവസമായിരുന്നു. പ്രീമിയ ഉയർന്ന നിലയിൽ ആയതിനാൽ തന്നെ ഉയർന്ന ഡീകെ ഉണ്ടാകാനുള്ള സാധ്യതയും ഇന്ന് തള്ളികയളാൻ സാധിക്കില്ല.

ദിവസത്തെ കാൻഡിൽ മുമ്പത്തെ അപേക്ഷിച്ച് ഒരു എൻഗൽഫിംഗ് കാൻഡിൽ ആണെന്ന് പറയാം. എന്നാൽ ആഗോള വിപണികൾ ഇപ്പോൾ പോസിറ്റീവ് ആയി കാണപ്പെടുന്നു. യുഎസ് വിപണി നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

എല്ലാ പ്രധാന മേഖലാ സൂചികകളും ലാഭത്തിലാണ് കാണപ്പെടുന്നത്. ഇതിനാൽ തന്നെ വിപണിയിൽ ഗ്യാപ്പ് അപ്പ് ഓപ്പണിംഗ് സംഭവിച്ചേക്കാം. ഇന്ന് വിപണി വീഴ്ചയിൽ നിന്നും വീണ്ടെടുക്കുമോ? അതോ കൂടുതൽ ഇടിയുമോ?

ക്രൂഡ് ഓയിൽ വില ഇപ്പോൾ 80 ഡോളറിന് മുകളിൽ ആണെന്ന് കാണാം.

നിഫ്റ്റിയിൽ മുകളിലേക്ക് 18320 താഴേക്ക് 18,200 എന്നിവ ശ്രദ്ധിക്കുക. 

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023