ചാഞ്ചാട്ടത്തിൽ മുങ്ങി യുഎസ് വിപണികൾ, 16,500-16,700 റേഞ്ച് മറികടക്കാൻ നിഫ്റ്റിക്ക് ആകുമോ? - പ്രീമാർക്കറ്റ് റിപ്പോർട്ട്

Home
market
volatility-in-the-us-markets-can-nifty-break-16500-16700-zone-share-market-today
undefined

പ്രധാനതലക്കെട്ടുകൾ

SBI Cards and Payment Services: 2,500 കോടി രൂപയുടെ ധനസമാഹരണത്തിന് കമ്പനിയുടെ ഡയറക്ടർ ബോർഡിന്റെ അംഗീകാരം ലഭിച്ചു.

NMDC: ലംപ് ഓറിന്റെ വില ടണ്ണിന് 4,400 രൂപയായും പിഴ ടണ്ണിന് 3,310 രൂപയായും കോർപ്പറേഷൻ നിശ്ചയിച്ചു.

Pharmaids Pharmaceuticals: പ്രൊമോട്ടറായ സാധനാല വെങ്കിട റാവു ജൂൺ 6 ന് കമ്പനിയുടെ 6.98 ശതമാനം ഓഹരികൾ ഓപ്പൺ മാർക്കറ്റ് വഴി വിറ്റഴിച്ചു. ഇതോടെ അദ്ദേഹത്തിന്റെ ഓഹരി വിഹിതം 22.39 ശതമാനത്തിൽ നിന്നും 15.41 ശതമാനമായി കുറഞ്ഞു.

Dish TV India: പ്രമോട്ടർ എന്റിറ്റി വേൾഡ് ക്രെസ്റ്റ് അഡ്വൈസേഴ്സ് എൽഎൽപി കമ്പനിയുടെ  0.51 ശതമാനം ഇക്വിറ്റി ഓഹരികൾ ഓപ്പൺ മാർക്കറ്റ് വഴി വിറ്റഴിച്ചു. ഇതോടെ ഓഹരി വിഹിതം 0.56 ശതമാനത്തിൽ നിന്നും 0.05 ശതമാനമായി കുറഞ്ഞു.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീണു. ശേഷം നേരിയ രീതിയിൽ മുന്നേറ്റം നടത്തിയ സൂചിക 16600ന് അടുത്തായി സമ്മർദ്ദം രേഖപ്പെടുത്തി. തുടർന്ന് 15 പോയിന്റുകൾക്ക് താഴെയായി 16570 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി
ഗ്യാപ്പ് ഡൌണിൽ 35179 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ മുകളിലേക്ക് കയറി 35100ൽ സപ്പോർട്ട് രേഖപ്പെടുത്തി. ശേഷം 35400ന് അടുത്തായി പ്രതിബന്ധം നേരിട്ട സൂചിക ദിവസം മുഴുവൻ ഫ്ലാറ്റായി കാണപ്പെട്ടു. തുടർന്ന് 35 പോയിന്റുകൾ/ 0.10 ശതമാനം മുകളിലായി 35310 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി മെറ്റൽ ശക്തമായ മുന്നേറ്റം നടത്തി.

യൂഎസ് വിപണി
രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി അവസാനം ലാഭത്തിൽ അടച്ചു. യൂറോപ്യൻ വിപണികളും ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഏഷ്യൻ വിപണികൾ കയറിയിറങ്ങിയാണ് വ്യാപാരം നടത്തുന്നത്.  യുഎസ് ഫ്യൂച്ചേഴ്സ്, യൂറോപ്യൻ ഫ്യുച്ചേഴ്സ് 0.5 ശതമാനം താഴെയാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY  16,465 - ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

16,560, 16,500, 16,450, 16,400, 16,365 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 16,600, 16,700, 16,800, 16,920 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 35,200, 35,000, 34,800 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 35,550, 35,750, 36,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

നിഫ്റ്റിയിൽ 17200, 17000 എന്നിവിടെയാണ് ഏറ്റവും ഉയർന്ന കോൾ ഒഐ ഉള്ളത്. 16300, 16500 എന്നിവിടെ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 36000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 34000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.

ഇന്ത്യ വിക്സ് 20.2 ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 2,400 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1900 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.

തുടർച്ചയായി ഇത് ആറാമെത്തെ ദിവസമാണ് നിഫ്റ്റി 16500-16700 എന്ന റേഞ്ചിനുള്ളിൽ തന്നെ വ്യാപാരം നടത്തുന്നത്. ശക്തമായ ഒരു പിന്തുണ ലഭിച്ചാൽ മാത്രമെ ഈ നില മറികടന്ന് സൂചികയ്ക്ക് മുന്നേറാൻ സാധിക്കുകയുള്ളു. നാളത്തെ പലിശ നിരക്ക് വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച ധനനയ സമിതിയുടെ തീരുമാനം ഇതിന് കാരണമാകുമോ?

വിദഗ്ധരുടെ ഭാഗത്ത് നിന്നും പലിശ നിരക്ക് ഉയർത്തും എന്ന പ്രതീക്ഷയാണുള്ളത്. എന്നാൽ പോയിന്റ് സംബന്ധിച്ച് ആശങ്ക നിലനിൽക്കുന്നു. ചിലർ 50 ബെസിസ് പോയിന്റുകൾ ഉയർത്തുമെന്നും ചിലർ 40 പോയിന്റ് ഉയർത്തുമെന്നും അഭിപ്രായപ്പെടുന്നു.

ഇൻഫോസിസ് തിരികെ കയറുമ്പോൾ നിഫ്റ്റി മുകളിലേക്ക് കയറുമ്പോഴും റിലയൻസ് ഓഹരി നേരിയ തോതിൽ ബെയറിഷായി കാണപ്പെട്ടു. എച്ച്.ഡി.എഫ്.സി ബാങ്ക് ഫ്ലാറ്റായി അടച്ചു.

വിക്സ് 20 മുകളിൽ തന്നെയാണ് ഉള്ളത്. യുഎസ് വിക്സ് 30ന് താഴേക്ക് വന്നു. അത് നിഫ്റ്റിയിൽ നേരിയ ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സാധ്യത നൽകുന്നു. എന്നാൽ യുഎസ് വിപണി ഇപ്പോഴും ചാഞ്ചാട്ടത്തിന് വിധേയമാണ്.

കഴിഞ്ഞ ആഴ്ചത്തെ എക്സ്പെയറി പോലെ തന്നെയാണ് 16450ൽ നിന്നും നിഫ്റ്റി വീണ്ടെടുക്കൽ നടത്തിയത്. വെള്ളിയാഴ്ചത്തെ സ്വിംഗ് പോയിന്റായ 16600 ഇന്നലെ ശക്തമായ സമ്മർദ്ദ രേഖയായി. ഈ നില ശ്രദ്ധിക്കാവുന്നതാണ്.

ഓസ്ട്രേലിയൻ റിസർവ് ബാങ്ക് തങ്ങളുടെ പലിശ നിരക്ക് ഉയർത്തുന്ന പ്രഖ്യാപനം രാവിലെ 10 മണിക്ക് നടത്തും. പലിശ നിരക്ക് ഉയർത്താൻ തന്നെയാണ് സാധ്യത. ഗ്യാപ്പ് ഡൌണിൽ നിഫ്റ്റി 16450 വരെ പോയേക്കാം. ഈ നിലയിൽ സപ്പോർട്ട് എടുക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക.

നിഫ്റ്റിയിൽ  16,500-16,700  എന്ന റേഞ്ച് ശ്രദ്ധിക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023