ആടിയുലഞ്ഞ് വിപണി, 3 ശതമാനം തകർന്ന് പി.എസ്.യു ബാങ്ക് - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

Home
market
volatile-movements-with-momentum-psu-bank-down-nearly-3-post-market-analysis
undefined

ഇന്നത്തെ വിപണി വിശകലനം 

ഇന്ന് ഗ്യാപ്പ് ഡൌണിൽ 18319 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 15 മിനിറ്റ് കൊണ്ട് ലാഭത്തിലായി കാണപ്പെട്ടു. എന്നാൽ പിന്നീട് സൂചിക കുത്തനെ താഴേക്ക് വീണു. സൂചിക മൊത്തമായി ചാഞ്ചാട്ടത്തിന് വിധേയമായി കാണപ്പെട്ടു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 145 പോയിന്റുകൾ/0.79 ശതമാനം താഴെയായി 18269 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

43261എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 350 പോയിന്റുകളോളം മുന്നേറ്റം നടത്തി. എന്നാൽ 43600 എന്ന സമ്മർദ്ദ രേഖ മറികടക്കാൻ കഴിയാതെ ഇരുന്ന സൂചിക കുത്തനെ താഴേക്ക് വീണ് 43076 രേഖപ്പെടുത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 278 പോയിന്റുകൾ/ 0.64 ശതമാനം താഴെയായി 43219 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

19106 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ഫിൻ നിഫ്റ്റി 19200 എന്ന സമ്മർദ്ദം മറികടക്കാൻ സാധിക്കാതെ താഴേക്ക് വീണു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 104 പോയിന്റുകൾ/ 0.54 ശതമാനം മുകളിലായി 19111 എന്ന നിലയിൽ ഫിൻ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

എല്ലാ മേഖലാ സൂചികകളും ഇന്ന് നഷ്ടത്തിൽ അടച്ചു. Nifty Auto (-1%, Nifty IT (-1.3%), Nifty Media (-1.3%), Nifty Pharma (-1.4%), Nifty PSU Bank (-2.9%), Nifty Realty(-1.5%) എന്നിവ നഷ്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികളും 1 ശതമാനം നഷ്ടത്തിൽ കാണപ്പെടുന്നു.

നിർണായക നീക്കങ്ങൾ

Tata Motors (+1.1%) ഓഹരി നിഫ്റ്റി 50യിൽ നിന്നും നേട്ടത്തിൽ അടച്ചു.

Dr Reddy (-3.5%) ഓഹരി നേട്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

M&M (-2.7%), Adani Ports (-2.6%), Asian Paints (-2.6%), BPCL, SBIN (-2%) എന്നീ ഓഹരികൾ രണ്ട് ശതമാനത്തിൽ ഏറെ നേട്ടത്തിൽ അടച്ചു.

ഷുഗർ കയറ്റുമതി കോട്ട വർദ്ധിപ്പിക്കാൻ സർക്കാർ പദ്ധതിയിടുന്നതായി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ Balram Chini (+2.1%), Eid Parry (+3.4%), Shree Renuka (3.4%), Dwarikesh Sugar (+4.5%), Dhampur Sugar (+5.6%), Dalmia Sugar (+5.6%) എന്നിവ നേട്ടത്തിൽ അടച്ചു.

Madras Fert(+20%- UC), Mangalore Chem & Fert (+4.9%), FACT (+20%-UC), NFL (+10.4%) എന്നിവയും നേട്ടത്തിൽ അടച്ചു.

Rajesh Exports (+4.2%), kalyan Jewellers (+5.4%)
എന്നീ ഗോൾഡ് അനുബന്ധ ഓഹരികളും നേട്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക്

വിപണി ഇന്നലെ മുതൽ ദുർബലമായി കാണപ്പെടുന്നു. നിഫ്റ്റി മിഡ് ക്യാപ്പ് 1.6 ശതമാനം ഇടിഞ്ഞത് തിരിച്ചടിയായി.

നിഫ്റ്റി പിഎസ്.യു ബാങ്ക് ഇന്ന് കുത്തനെ താഴേക്ക് വീണു. 3800- 3500 എന്ന നിലയിലേക്ക് ഇത് വീണേക്കും.

ആഗോള വിപണികൾ ദുർബലമായതിനാൽ തന്നെ വിപണി ദുർബലമായി കാണപ്പെടുന്നു. ഇത് ലാഭമെടുപ്പിന് കാരണമാകുന്നു.

17,900-18,100 എന്നിവിടെ നിഫ്റ്റിയിൽ ശക്തമായ സപ്പോർട്ട് പ്രതീക്ഷിക്കാം. വിപണിയുടെ നീക്കം ശക്തമാകുന്നതിനാൽ തന്നെ വൈഡ് റേഞ്ച് പരിഗണിക്കേണ്ടതാണ്.

ബാങ്ക് നിഫ്റ്റിയിൽ അടുത്ത ആഴ്ചത്തേക്ക് 41500 ശക്തമായ സപ്പോർട്ട് ആയി പരിഗണിക്കാം. 10 ആഴ്ചയിലെ തുടർച്ചയായ മുന്നേറ്റം ബാങ്കിംഗ് സൂചികയ്ക്ക് നഷ്ടമായി.

യുകെ ജിഡിപി ഗ്രോത്ത് അടുത്ത വ്യാഴാഴ്ച പുറത്തുവരും.

ജനുവരി രണ്ടാം ആഴ്ചയോടെ പ്രധാന കമ്പനികളുടെ മൂന്നാം പദഫലങ്ങൾ പുറത്തുവരും ശ്രദ്ധിക്കു.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

Post your comment

No comments to display

  Honeykomb by BHIVE,
  19th Main Road,
  HSR Sector 3,
  Karnataka - 560102

  linkedIntwitterinstagramyoutube
  Crafted by Traders 🔥© marketfeed 2023