Editorial
വെഹിക്കിൾ സ്ക്രാപ്പേജ് പോളിസി, അറിയേണ്ടതെല്ലാം
പഴയ വാഹനങ്ങൾ ഉപേക്ഷിക്കുന്നതിനും പുതിയ വാഹനങ്ങൾ വാങ്ങുന്നതിനും പ്രോത്സാഹനം നൽകുന്ന വെഹിക്കിൾ സ്ക്രാപ്പേജ് പോളിസിയെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും അറിയുക. ഈ നയം ഓട്ടോമൊബൈൽ വ്യവസായത്തിന് ഉത്തേജനം നൽകുകയും മലിനീകരണം കുറയ്ക്കുകയും ചെയ്യും.

Key takeaways
- ഓഗസ്റ്റിൽ ഗുജറാത്തിൽ നടന്ന നിക്ഷേപക ഉച്ചകോടിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വാഹന സ്ക്രാപ്പേജ് നയം പ്രഖ്യാപിച്ചത്.
- ഫിറ്റ്നസ് ടെസ്റ്റ് സ്ക്രാപ്പേജ് നിയമ പ്രകാരം 15 വർഷത്തിലധികം പഴക്കമുളള വാണിജ്യ വാഹനങ്ങളും ഇരുപത് വർഷത്തിലധികം പഴക്കമുളള യാത്രാ വാഹനങ്ങളും ഫിറ്റ്നസ്, എമിഷൻ ടെസ്റ്റുകളിൽ പങ്കെടുക്കേണ്ടതുണ്ട്.
- ഒരു ഉടമ സ്ക്രാപ്പേജിനായി വാഹനങ്ങൾ നൽകിയാൽ വാഹനത്തിന്റെ എക്സ്-ഷോറൂം വിലയുടെ 4-6 ശതമാനം സ്ക്രാപ്പേജ് മൂല്യം ലഭിക്കും.
- പുതിയ വാഹനത്തിന് രജിസ്ട്രേഷൻ ഫീസ് ഈടാക്കില്ല, കൂടാതെ പാസഞ്ചർ വാഹനങ്ങൾക്ക് 25 ശതമാനം വരെയും വാണിജ്യ വാഹനങ്ങൾക്ക് 15 ശതമാനം വരെയും റോഡ് നികുതിയിൽ ഇളവ് ലഭിക്കും.
- സ്ക്രാപ്പേജ് നയം 10,000 കോടി രൂപയുടെ നിക്ഷേപം നേടുമെന്നും മേഖലയിൽ 35,000ൽ അധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു.
ഓഗസ്റ്റിൽ ഗുജറാത്തിൽ നടന്ന നിക്ഷേപക ഉച്ചകോടിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വാഹന സ്ക്രാപ്പേജ് നയം പ്രഖ്യാപിച്ചത്. രാജ്യത്ത് അനേകം പഴയ വാഹനങ്ങളുണ്ട്. ഇവ അപകടങ്ങൾക്കും മലിനീകരണത്തിനും കാരണമാകുന്നു. റോഡുകളിൽ പ്രവർത്തിക്കാൻ അനുയോജ്യമല്ലാത്ത പഴയ വാഹനങ്ങൾ ഉപേക്ഷിക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ പുതിയ നയം അവതരിപ്പിച്ചത്. ഇതിനാെപ്പം പുതിയ വാഹനങ്ങൾ വാങ്ങാൻ ആളുകളെ പ്രഹത്സാഹിപ്പിച്ച് കൊണ്ട് ഓട്ടോമൊബൈൽ വ്യവസായത്തിന് ഉത്തേജനം നൽകുക കൂടിയാണ് സർക്കാരിന്റെ പദ്ധതി.
എന്താണ് വാഹന സ്ക്രാപ്പേജ് നയം?
ഫിറ്റ്നസ് ടെസ്റ്റ്
സ്ക്രാപ്പേജ് നിയമ പ്രകാരം 15 വർഷത്തിലധികം പഴക്കമുളള വാണിജ്യ വാഹനങ്ങളും ഇരുപത് വർഷത്തിലധികം പഴക്കമുളള യാത്രാ വാഹനങ്ങളും ഫിറ്റ്നസ്, എമിഷൻ ടെസ്റ്റുകളിൽ പങ്കെടുക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി വാഹനത്തിന്റെ വിവിധ സംവിധാനങ്ങൾ പരിശോധിക്കപ്പെടും. പരിശോധന വിജയിച്ചാൽ ഉടമയ്ക്ക് ഭീമമായ ഫീസ് നൽകി കൊണ്ട് വാഹനം വീണ്ടും രജിസ്റ്റർ ചെയ്ത് ഉപയോഗിക്കാവുന്നതാണ്. അഥവ ടെസ്റ്റിൽ വിജയിച്ചില്ലെങ്കിൽ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാകും. ഇതോടെ ഉടമസ്ഥന് വാഹനം ഉപേക്ഷിക്കേണ്ടി വരും. ഇത്തരം വാഹനം ഇഎൽവി വിഭാഗത്തിലേക്ക് മാറ്റപ്പെടും. പിന്നീട് ഇവ അംഗീകൃത വെഹിക്കിൾ സ്ക്രാപ്പിംഗ് ഫെസിലിറ്റിയിലേക്ക് മാറ്റപ്പെടും. പൊതു-സ്വകാര്യ പങ്കാളിത്ത രീതിയിലാകും ഇവ നടപ്പിലാക്കുക. കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം സ്ക്രാപ്പിംഗ് സൗകര്യങ്ങൾ, രജിസ്ട്രേഷൻ, പിന്തുടരേണ്ട സ്ക്രാപ്പിംഗ് രീതികൾ എന്നിവ സംബന്ധിച്ച നിയമങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
ഇൻസെറ്റീവ്സ്,ഡിസ്ഇൻസെറ്റീവ്
- ഒരു ഉടമ സ്ക്രാപ്പേജിനായി വാഹനങ്ങൾ നൽകിയാൽ വാഹനത്തിന്റെ എക്സ്-ഷോറൂം വിലയുടെ 4-6 ശതമാനം സ്ക്രാപ്പേജ് മൂല്യം ലഭിക്കും.
- പാസഞ്ചർ വാഹനങ്ങൾക്ക് 25 ശതമാനം വരെയും വാണിജ്യ വാഹനങ്ങൾക്ക് 15 ശതമാനം വരെയും റോഡ് നികുതിയിൽ ഇളവ് ലഭിക്കും.
- ഓട്ടോ-നിർമ്മാതാവ് ഒരു പുതിയ വാഹനത്തിന്റെ എക്സ്-ഷോറൂം വിലയിൽ 5 ശതമാനത്തിന്റെ കിഴിവ് നൽകും.
- പുതിയ വാഹനത്തിന് രജിസ്ട്രേഷൻ ഫീസ് ഈടാക്കില്ല.
വാഹന സ്ക്രാപ്പേജ് പോളിസിയുടെ പ്രാധാന്യം എന്ത്?
പുതിയ നയത്തിലൂടെ സർക്കാർ ലക്ഷ്യമാക്കുന്നത്:
- പഴയ വാഹനങ്ങൾ ഉപേക്ഷിച്ച് പുതിയ വാഹനങ്ങൾ വാങ്ങാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുക.
- റോഡിലൂടെ പോകുന്ന വാഹനങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക, അതുവഴി റോഡപകടങ്ങൾ കുറയ്ക്കുക.
- പഴയ വാഹനങ്ങൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ആളുകളിൽ നിന്ന് പണം ഈടാക്കിക്കൊണ്ട് വരുമാനം വർദ്ധിപ്പിക്കുക.
- പഴയ ലോഹങ്ങളും സ്പെയറുകളും ഉപേക്ഷിക്കുന്നത് വിലകുറഞ്ഞ അസംസ്കൃത വസ്തുക്കൾ നൽകുന്നു. ഇതിലൂടെ ഓട്ടോ നിർമ്മാതാക്കൾക്ക് ഉത്പാദനച്ചെലവ് കുറയ്ക്കാൻ സാധിക്കും.
- പഴയ വാഹനങ്ങൾ മൂലമുണ്ടാകുന്ന മലിനീകരണം കുറയ്ക്കുക.
റോഡിലൂടെ ഓടാൻ അനുയോജ്യമല്ലാത്ത വാഹനങ്ങൾ അപകടസാധ്യതയും മലിനീകരണവും വർദ്ധിക്കാൻ പ്രധാന കാരണമാകും. 20 വർഷത്തിന് മുകളിൽ പഴക്കമുളള ലൈറ്റ് മോട്ടോർ വാഹനങ്ങളുടെ എണ്ണം 51 ലക്ഷത്തിൽ കൂടുതലാണെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു. 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള 34 ലക്ഷം വാഹനങ്ങൾ രാജ്യത്തുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സ്ക്രാപ്പേജ് നയം 10,000 കോടി രൂപയുടെ നിക്ഷേപം നേടുമെന്നും മേഖലയിൽ 35,000ൽ അധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
പഴയ കാറുകൾ റീസൈക്കിൾ ചെയ്യുന്നതിലൂടെ രാജ്യത്തെ അലൂമിനിയം, ചെമ്പ്, സ്റ്റീൽ, ഇരുമ്പ് എന്നിവയുടെ ഇറക്കുമതി കുറയ്ക്കാൻ സഹായിക്കും. സ്പെയർ പാർട്ട്സ് എളുപ്പത്തിൽ ലഭിക്കുന്നതിലൂടെ ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യകത വർദ്ധിക്കും.
Frequently asked questions
എന്താണ് വാഹന സ്ക്രാപ്പേജ് നയം?
വാഹന സ്ക്രാപ്പേജ് നയം അനുസരിച്ച്, 15 വർഷത്തിലധികം പഴക്കമുള്ള വാണിജ്യ വാഹനങ്ങളും 20 വർഷത്തിലധികം പഴക്കമുള്ള യാത്രാ വാഹനങ്ങളും ഫിറ്റ്നസ്, എമിഷൻ ടെസ്റ്റുകളിൽ പങ്കെടുക്കണം, അതിൽ പരാജയപ്പെട്ടാൽ വാഹനം ഉപേക്ഷിക്കേണ്ടി വരും.
വാഹന സ്ക്രാപ്പേജ് പോളിസിയുടെ പ്രധാന ലക്ഷ്യങ്ങൾ എന്തൊക്കെയാണ്?
വാഹന സ്ക്രാപ്പേജ് പോളിസിയുടെ പ്രധാന ലക്ഷ്യങ്ങൾ പഴയ വാഹനങ്ങൾ ഉപേക്ഷിച്ച് പുതിയ വാഹനങ്ങൾ വാങ്ങാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുക, റോഡപകടങ്ങൾ കുറയ്ക്കുക, മലിനീകരണം കുറയ്ക്കുക, ഓട്ടോ നിർമ്മാതാക്കൾക്ക് ഉത്പാദനച്ചെലവ് കുറയ്ക്കുക എന്നിവയാണ്.
സ്ക്രാപ്പേജ് പോളിസി പ്രകാരം ഒരു വാഹനം സ്ക്രാപ്പ് ചെയ്യുമ്പോൾ ലഭിക്കുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണ്?
സ്ക്രാപ്പേജ് പോളിസി പ്രകാരം ഒരു വാഹനം സ്ക്രാപ്പ് ചെയ്യുമ്പോൾ വാഹനത്തിന്റെ എക്സ്-ഷോറൂം വിലയുടെ 4-6 ശതമാനം സ്ക്രാപ്പേജ് മൂല്യം ലഭിക്കും, പുതിയ വാഹനത്തിന് രജിസ്ട്രേഷൻ ഫീസ് ഈടാക്കില്ല, കൂടാതെ റോഡ് നികുതിയിൽ ഇളവുകളും ലഭിക്കും.
Written by
Cherian VargheseRelated reads

24000 കോടി രൂപയുടെ ഐപിഒയ്ക്ക് ഒരുങ്ങി മാമേർത്ത്; കൂടുതൽ അറിയാം
മാമേർത്ത് IPO-യെക്കുറിച്ചും Honasa Consumer Ltd-നെക്കുറിച്ചും കൂടുതൽ അറിയുക. 2400 കോടി രൂപയുടെ IPO-യും കമ്പനിയുടെ വളർച്ചയും വെല്ലുവിളികളും ഇവിടെ വിശദീകരിക്കുന്നു.

Sah Polymers Ltd IPO: അറിയേണ്ടതെല്ലാം
രാജസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന Sah Polymers Ltd-ന്റെ IPO വിശേഷങ്ങൾ, പ്രൈസ് ബാൻഡ്, തീയതികൾ, സാമ്പത്തിക സ്ഥിതി, അപകടസാധ്യതകൾ എന്നിവയെക്കുറിച്ച് അറിയുക.

2023ൽ സാമ്പത്തിക മാന്ദ്യം ഉണ്ടായാൽ എങ്ങനെ നേരിടാം?
2023ൽ സാമ്പത്തിക മാന്ദ്യം ഉണ്ടായാൽ അതിനെ എങ്ങനെ നേരിടാമെന്ന് ഈ ലേഖനം വിശദീകരിക്കുന്നു. മാന്ദ്യത്തിന്റെ കാരണങ്ങൾ, ഓഹരി വിപണിയിലെ സ്വാധീനം, പ്രതിരോധ മാർഗ്ഗങ്ങൾ എന്നിവ ചർച്ച ചെയ്യുന്നു.
Find what’s wrong with your money.
Join 2.4M+ Indians spotting the leaks in their finances, and fixing them, on the marketfeed app.
Get the appJoin 2.4M+ Indians · Free · 2 min