വീ ആകൃതിയിൽ വീണ്ടെടുക്കൽ നടത്തി വിപണി, നിഫ്റ്റി ഫ്ലാറ്റായി അടച്ചു - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

Home
market
v shaped recovery nifty ends flat on weekly expiry indecision incoming post market analysis
undefined

ഇന്നത്തെ വിപണി വിശകലനം

ഇന്ന് 17898 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 65 പോയിന്റുകൾ താഴേക്ക് വീണു. ശേഷം 95 പോയിന്റുകൾ മുകളിലേക്ക് കയറിയ സൂചിക വീണ്ടും 100 പോയിന്റുകൾ താഴേക്ക് വീണു. അവസാന നിമിഷം 115 പോയിന്റുകളുടെ മുന്നേറ്റമാണ് സൂചിക കാഴ്ചവച്ചത്.

തുടർന്ന്
കഴിഞ്ഞ ദിവസത്തേക്കാൾ 12 പോയിന്റുകൾ/0.07 ശതമാനം മുകളിലായി 17956 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

39324 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി പിന്നീട് മുകളിലേക്ക് കയറി. എന്നാൽ 39630ൽ സമ്മർദ്ദം അനുഭവപ്പെട്ടതിനെ തുടർന്ന് സൂചിക 39300ലേക്ക് വീണു. ഉച്ചയ്ക്ക് ശേഷം സൂചിക തിരികെ കയറി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 194 പോയിന്റുകൾ/ 0.49 ശതമാനം മുകളിലായി 39656 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

Nifty Realty (+1.5%) സൂചിക മാത്രമാണ് ഇന്ന് നേട്ടത്തിൽ അടച്ചത്. മറ്റു മേഖലാ സൂചികകൾ കയറിയിറങ്ങി കാണപ്പെട്ടു.

ഏഷ്യൻ വിപണികൾ ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഫ്ലാറ്റായി ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക നീക്കങ്ങൾ

രണ്ട് ആഴ്ച തുടർച്ചയായി അസ്ഥിരമായതിന് പിന്നാലെ Kotak Bank (+3.5%) ഓഹരി ശക്തമായ ബ്രേക്ക് ഔട്ട് നടത്തി ലാഭത്തിൽ അടച്ചു.

ONGC (-2.9%), BPCL (-1.7%) എന്നീ ഓയിൽ അനുബന്ധ കമ്പനികൾ നഷ്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

ഊർജ വിപണികളിലെ ഇടപാടുകൾ പൂർണമായും പരിമിതപ്പെടുത്തുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ IEX (-3.6%) ഓഹരി നഷ്ടത്തിൽ അടച്ചു.

ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷനിൽ നിന്ന് 921 ഇലക്ട്രിക് ബസുകൾക്കുള്ള ഓർഡർ ലഭിച്ചതിന് പിന്നാലെ Tata Motors (-0.12%) ഓഹരി നഷ്ടത്തിൽ അടച്ചു.

ജൂലൈ മാസത്തെ ട്രായ് കണക്കുകൾ ഇന്നലെ പുറത്തുവന്നതിന് പിന്നാലെ Reliance (-0.14%),  Bharti Airtel (+1.4%), Vodafone Idea (-1.1%) എന്നീ ഓഹരികൾ ഇന്ന് കയറിയിറങ്ങി കാണപ്പെട്ടു.

പുതിയ പദ്ധതികൾ വരുമാനം വർദ്ധിപ്പിക്കാൻ കാരണം ആകുമെന്ന പ്രതീക്ഷയിൽ IRCTC (+6.3%) ഓഹരി നേട്ടത്തിൽ അടച്ചു.

മാർക്കറ്റ് ക്യാപ്പ് 3.5 ലക്ഷം കോടി രൂപയായതിന് പിന്നാലെ Adani Ent (+4.8%) ഓഹരി നേട്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക് 

ഉച്ചയ്ക്ക് ശേഷം നിഫ്റ്റി, ബാങ്ക് നിഫ്റ്റി എന്നീ സൂചികകളിൽ ശക്തമായ വീണ്ടെടുക്കൽ നടന്നതായി കാണാം. ഇരുസൂചികകളും രാവിലത്തെ ഉയർന്ന നില മറികടന്നതായി കാണാം.

ദിവസത്തെ കാൻഡിലിൽ താഴെയായി നിഫ്റ്റി വിക്ക് രൂപപ്പെടുത്തിയിട്ടുണ്ട്. അതേസമയം ബാങ്ക് നിഫ്റ്റി ശക്തമായി ലാഭത്തിലാണ് അടച്ചത്. ഇരു സൂചികകളും വിപണി ശക്തമാണെന്ന സൂചന നൽകുന്നു.

അതേസമയം ഇന്ത്യൻ വിപണി ആഗോള വിപണികളോട് നേരിട്ട് ഏറ്റുമുട്ടുകയാണ്. അതിനാൽ തന്നെ വ്യക്തതയ്ക്കായി യുഎസ് വിപണി ഇന്ന് എങ്ങനെ വ്യാപാരം അവസാനിപ്പിക്കുമെന്നതും അതിനൊപ്പം നാളത്തെ നിഫ്റ്റി, ബാങ്ക് നിഫ്റ്റി സൂചികകളും നീക്കവും ശ്രദ്ധിക്കേണ്ടതുണ്ട്.

HDFC Bank-ന് 1515 എന്ന സമ്മർദ്ദ രേഖ മറികടക്കാൻ സാധിച്ചില്ല. അതിനാൽ തന്നെ 1470 എന്ന സപ്പോർട്ടിലേക്ക് ശ്രദ്ധിക്കാവുന്നതാണ്.

വിഡ്ഫാൾ നികുതി സംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ തീരുമാനം എന്താകുമെന്ന് ഉടൻ അറിയാൻ സാധിക്കും. റിലയൻസിലേക്ക് ശ്രദ്ധിക്കുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023