ശക്തമായി നിലയുറപ്പിച്ച് യുഎസ് വിപണി, നിഫ്റ്റി 16000 മറികടക്കുമോ? - പ്രീമാർക്കറ്റ് റിപ്പോർട്ട്

Home
market
us-markets-stay-strong-can-nifty-break-16000-again-share-market-today
undefined

പ്രധാനതലക്കെട്ടുകൾ

Tata Elxsi: ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 63 ശതമാനം ഉയർന്ന് 184.7 കോടി രൂപയായി. വരുമാനം 30 ശതമാനം ഉയർന്ന് 725.9 കോടിയായി.

Tata Steel Long Products: ജൂൺ പാദത്തിൽ കമ്പനി 331.09 കോടി രൂപയുടെ അറ്റനഷ്ടം രേഖപ്പെടുത്തി.

GKP Printing:  ബോണസ് വിതരണം ചെയ്യുന്നത് പരിഗണിക്കാനായി കമ്പനി ആഗസ്റ്റ് ഒന്നിന് യോഗം ചേരും.

GTPL Hathway: ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 9 ശതമാനം ഇടിഞ്ഞ് 43.25 കോടി രൂപയായി.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഗ്യാപ്പ് അപ്പിൽ 16022 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീണു. ദിവസത്തെ താഴ്ന്ന നില തകർത്ത സൂചിക
കൂടുതൽ നഷ്ടം രേഖപ്പെടുത്തി. തുടർന്ന് 28 പോയിന്റുകൾക്ക് താഴെയായി 15939 എന്ന നിലയിൽ  നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി
ഗ്യാപ്പ് അപ്പിൽ 34840 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ മുകളിലേക്ക് കയറിയെങ്കിലും പിന്നീട് താഴേക്ക് വീണു. തുടർന്ന് 177 പോയിന്റുകൾ/ 0.51 ശതമാനം താഴെയായി 34651 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി എഫ്.എം.സി.ജി ലാഭത്തിൽ അടച്ചു.

യൂഎസ് വിപണികൾ താഴ്ന്ന നിലയിൽ അടച്ചു. യൂറോപ്പ്യൻ വിപണികൾ വൻ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

ഏഷ്യൻ വിപണികൾ ഉയർന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് , യൂറോപ്യൻ ഫ്യുച്ചേഴ്സ് എന്നിവയും ഉയർന്ന നിലയിൽ വ്യാപാരം നടത്തുന്നു.

SGX NIFTY 15,990- ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

15,870, 15,800, 15,670 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 16,000, 16,050, 16,150 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും. 

ബാങ്ക് നിഫ്റ്റിയിൽ 34,550, 34,390, 34,000  എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 35,000, 35,400, 35,550  എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ഇന്ത്യ വിക്സ് 18.3 ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 2800 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1800 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.

കഴിഞ്ഞ ഒരു മാസം കൊണ്ട് 20 ശതമാനമാണ് വിക്സ് ഇടിഞ്ഞത്.

സർക്കാർ വിഡ്ഫാൾ നികുതി ഒഴിവാക്കിയേക്കുമെന്ന റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ റിലയൻസ് ഓഹരി ശക്തമായ നീക്കം നടത്തി. ഓഹരിയിലേക്ക് ശ്രദ്ധിക്കുക.

ഗുജറാത്തിലെ കനത്ത മഴയെത്തുടർന്ന് പ്രധാനമന്ത്രി സന്ദർശനം മാറ്റിവച്ചതിനാൽ GIFT നഗരത്തിലെ SGX നിഫ്റ്റി ഫ്യൂച്ചറിന്റെ ലോഞ്ച് മാറ്റിവച്ചു. ഫ്യൂച്ചേഴ്സ് ആരംഭിച്ചു കഴിഞ്ഞാൽ 19 മണിക്കൂർ ആകും ട്രേഡിംഗ് സമയം. എസ്.ജി.എക്സ് നിഫ്റ്റി സിംഗപ്പൂർ വ്യാപാരം തുടരുമെങ്കിലും വരും മാസങ്ങളിൽ പ്രവർത്തനം അവസാനിപ്പിക്കും.

ചൈനയിലെ ക്വാർട്ടർളി ജിഡിപി 0.4 ശതമാനമായി രേഖപ്പെടുത്തി. ചൈനീസ് മാർക്ക്റ്റ് ഇപ്പോഴും ലാഭത്തിലാണുള്ളത്.

നമ്മുടെ ഡബ്ല്യുപിആ 15.2 ശതമാനമായി കുറഞ്ഞു. ഇത് പ്രതീക്ഷിച്ചതിലും കുറച്ച് നല്ലതാണ്.

HDFC BANK -ന്റെ ഫലങ്ങൾ നാളെ പുറത്ത് വരും.

നിഫ്റ്റിയിൽ താഴേക്ക്15,870, മുകളിലേക്ക് 16050 എന്നിവ ശ്രദ്ധിക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

Post your comment

No comments to display

    Full name
    WhatsApp number
    Email address
    * By registering, you are agreeing to receive WhatsApp and email communication
    Upcoming Workshop
    Join our live Q&A session to learn more
    about investing in
    high-risk, high-return trading portfolios
    Automated Trading | Beginner friendly
    Free registration | 30 minutes
    Saturday, December 9th, 2023
    5:30 AM - 6:00 AM

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023