Download the App

Market

ഫെഡ് പ്രഖ്യാപനത്തിന് പിന്നാലെ കത്തിക്കയറി യുഎസ് വിപണി, ഫ്ലാറ്റായി തുറക്കാൻ നിഫ്റ്റി - പ്രീമാർക്കറ്റ് റിപ്പോർട്ട്

ഫെഡ് പലിശ നിരക്ക് ഉയർത്തിയതിന് പിന്നാലെ യുഎസ് വിപണി മുന്നേറ്റം നടത്തി. ഇന്ത്യൻ വിപണി ഫ്ലാറ്റായി തുറക്കാനാണ് സാധ്യത.

By Amal M Prashant2 min read
US Markets Rally as Fed Rate Hike Came Out as Expected; NIFTY to Open With a Gap-up - Share Market Today

Key takeaways

  • ഫെഡ് പലിശ നിരക്ക് 75 ബേസിസ് പോയിന്റായി ഉയർത്തി.
  • യുഎസ് വിപണി ലാഭത്തിൽ അടച്ചു, യൂറോപ്പ്യൻ വിപണികളും ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
  • SGX NIFTY 16,642-ൽ വ്യാപാരം നടത്തുന്നത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ഓപ്പണിഗിനുള്ള സൂചന നൽകുന്നു.
  • വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 440 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) 710 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.

പ്രധാനതലക്കെട്ടുകൾ

Tata Motors: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റനഷ്ടം 4951 കോടി രൂപയായി രേഖപ്പെടുത്തി.

Biocon: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 71 ശതമാനം ഉയർന്ന് 144 കോടി രൂപയായി.

Coromandel International: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 48 ശതമാനം ഉയർന്ന് 499 കോടി രൂപയായി..

Schaeffler India: ജൂൺ പാദത്തിൽ കമ്പനിയുടെ പ്രതിവർഷ ഏകീകൃത അറ്റാദായം 76 ശതമാനം ഉയർന്ന് 225 കോടി രൂപയായി. പോയവർഷം അറ്റാദായം 128.13 കോടി രൂപയായിരുന്നു.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഫ്ലാറ്റായി 16480 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ആദ്യം താഴേക്ക് വീണു. കൃത്യമായി അപ്പ് ട്രെൻഡിലാണ് സൂചിക ഇന്നലെ കാണപ്പെട്ടത്. തുടർന്ന് 158 പോയിന്റുകൾക്ക് മുകളിലായി 16642  എന്ന നിലയിൽ  നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി ഫ്ലാറ്റായി 36392 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ശക്തമായ മുന്നേറ്റം നടത്തി. 36500 മറികടന്നതോടെ ഇത് ഷോർട്ട് കവറിംഗിന് കാരണമായി. തുടർന്ന് 36784 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി 1.7 ശതമാനം ഉയർന്നു.

യൂഎസ് വിപണി ലാഭത്തിൽ അടച്ചു. യൂറോപ്പ്യൻ വിപണികൾ ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഏഷ്യൻ വിപണികൾ ഉയർന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് , യൂറോപ്യൻ ഫ്യുച്ചേഴ്സ് എന്നിവ നേരിയ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY 16,642- ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ഓപ്പണിഗിനുള്ള സൂചന നൽകുന്നു.

16,570-550, 16,470, 16,350 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 16,670, 16,730, 16,800  എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 36,500, 36,300, 36,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 36,800, 37,000, 37,500 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

നിഫ്റ്റിയിൽ 17000ലാണ് ഏറ്റവും കൂടുതൽ കോൾ ഒഐയുള്ളത്. 16500ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും ഉള്ളതായി കാണാം.

ബാങ്ക് നിഫ്റ്റിയിൽ 37000 എന്നിവിടെയാണ് ഏറ്റവും കൂടുതൽ കോൾ ഒഐയുള്ളത്. 36000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും ഉള്ളതായി കാണാം.

ഇന്ത്യ വിക്സ് 18.17 ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 440 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 710 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.

ഫെഡ് പലിശ നിരക്ക് പ്രതീക്ഷിച്ചത് പോലെ തന്നെ 75 ബേസിസ് പോയിന്റായി ഉയർത്തി. ഇതേതുടർന്ന് യുഎസ് വിപണി ശക്തമായ മുന്നേറ്റം നടത്തി. സമ്പദ് വ്യവസ്ഥ പതിയെ നീങ്ങുമെന്ന് പ്രതീക്ഷിക്കുന്നെങ്കിലും സാമ്പത്തിക മാന്ദ്യം ഉണ്ടായേക്കില്ലെന്ന് പവൽ പറഞ്ഞു.

16500ൽ കൂടുതൽ പുട്ട് അഡിഷൻ ഉള്ളതായി കാണാം. എന്നാൽ 17000ൽ ഉള്ള കോളിനേക്കാൾ കുറവാണിത്. അത് കൊണ്ട് തന്നെ വിപണി ബുള്ളിഷാണെന്ന് കരുതാം. ഫ്ലാറ്റായി തുറക്കുന്ന വിപണിക്ക് ഇത് പിന്തുണ നൽകിയേക്കും.

മാസത്തെ എക്സ്പെയറി ആയതിനാൽ തന്നെ വിപണിയിൽ ചാഞ്ചാട്ടം രൂക്ഷമായേക്കാം. പെട്ടെന്നുള്ള കെണികളിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കുക. രാവിലെ തന്നെ ഐവി ഇടിഞ്ഞതായി കാണാം. ഇതേതുടർന്ന് ഓപ്ഷൻ പ്രീമിയം വീണതായി കാണാം.

നിഫ്റ്റിയിൽ താഴേക്ക് 16550, മുകളിലേക്ക് 16730 എന്നിവ ശ്രദ്ധിക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

Frequently asked questions

ഫെഡ് പലിശ നിരക്ക് എത്രയാണ് ഉയർത്തിയത്?

ഫെഡ് പലിശ നിരക്ക് പ്രതീക്ഷിച്ചത് പോലെ തന്നെ 75 ബേസിസ് പോയിന്റായി ഉയർത്തി.

ജൂൺ പാദത്തിൽ Tata Motors-ന്റെ ഏകീകൃത അറ്റനഷ്ടം എത്രയാണ്?

ജൂൺ പാദത്തിൽ Tata Motors-ന്റെ ഏകീകൃത അറ്റനഷ്ടം 4951 കോടി രൂപയായി രേഖപ്പെടുത്തി.

ജൂൺ പാദത്തിൽ Biocon-ന്റെ ഏകീകൃത അറ്റാദായം എത്ര ശതമാനം ഉയർന്നു?

ജൂൺ പാദത്തിൽ Biocon-ന്റെ ഏകീകൃത അറ്റാദായം 71 ശതമാനം ഉയർന്ന് 144 കോടി രൂപയായി.

Written by

Amal M Prashant

Related reads

Markets to Recover After SVB Crisis? Pre Market Analysis
Market

എസ്.വി.ബി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ തിരികെ കയറാൻ ഒരുങ്ങി വിപണി?- പ്രീമാർക്കറ്റ് റിപ്പോർട്ട് 

സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ ഇന്ത്യൻ വിപണിയുടെ പ്രീമാർക്കറ്റ് റിപ്പോർട്ട്. നിഫ്റ്റി, ബാങ്ക് നിഫ്റ്റി നിലകളും പ്രധാന കമ്പനി വാർത്തകളും അറിയുക.

Nifty Forms Hammer Pattern! Is Selling Pressure Over? - Post-Market Analysis
Market

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞു? - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ രൂപപ്പെട്ടു, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞോ? ഇന്നത്തെ വിപണി വിശകലനം, പ്രധാന ഓഹരികളുടെ പ്രകടനം, ആഗോള വിപണികളുടെ സ്വാധീനം എന്നിവ അറിയുക.

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട് 
Market

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട് 

ഇന്നത്തെ നിഫ്റ്റി പ്രീമാർക്കറ്റ് റിപ്പോർട്ട്: SGX NIFTY നഷ്ടത്തിൽ, യുഎസ്, യൂറോപ്യൻ, ഏഷ്യൻ വിപണികൾ താഴോട്ട്. പ്രധാന സപ്പോർട്ട്, റെസിസ്റ്റൻസ് നിലകൾ അറിയുക.

Find your money leaks

Join 2.4M+ Indians · Free · 2 min