വിലക്കയറ്റം കൊമ്പത്ത്, പുറത്തുവന്നത് ഞെട്ടിക്കുന്ന കണക്കുകൾ, വിപണിക്ക് തിരിച്ചടിയായേക്കും? - പ്രീമാർക്കറ്റ് റിപ്പോർട്ട്
പ്രധാനതലക്കെട്ടുകൾ
Nykaa: ഡിസംബർ പാദത്തിലെ അറ്റാദായം 9 കോടി രൂപയായി കമ്പനി രേഖപ്പെടുത്തി. പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 33 ശതമാനം ഉയർന്ന് 1462 കോടി രൂപയായി.
Zee Entertainment: കമ്പനിയുടെ പ്രതിവർഷ അറ്റാദായം 91 ശതമാനം ഇടിഞ്ഞ് 24 കോടി രൂപയായി രേഖപ്പെടുത്തി.
Power Finance Corporation: അറ്റാദായം 8 ശതമാനം ഉയർന്ന് 3860 കോടി രൂപയായി.
Adani Enterprises: കമ്പനിയുടെ മൂന്നാം പാദഫലങ്ങൾ ഇന്ന് പുറത്തുവരും.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ഫ്ലാറ്റായി 17861 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീണെങ്കിലും 17720ൽ സപ്പോർട്ട് എടുത്ത് തിരികെ കയറാൻ ശ്രമംനടത്തി. തുടർന്ന് 86 പോയിന്റുകൾക്ക് താഴെയായി 17771 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
41572 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ദുർബലമായി കാണപ്പെട്ടു. തുടർന്ന് 41282 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഐടി 1.9 ശതമാനം നേട്ടത്തിൽ അടച്ചു.
യുഎസ് വിപണി നേട്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണിയും നേട്ടത്തിൽ അടച്ചു.
ഏഷ്യൻ വിപണികൾ ഉയർന്ന നിലയിൽ കാണപ്പെടുന്നു.
യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യൂച്ചേഴസ് എന്നിവ നേരിയ നഷ്ടത്തിൽ കാണപ്പെടുന്നു.
SGX NIFTY 17800-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ടു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
17,720, 17,650, 17,580 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,800, 17,915, 17,970, 18,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 41,100, 41,000, 40,700 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 41,400, 41,600, 41,800, 42,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ഫിൻ നിഫ്റ്റിയിൽ 18,340, 18,250, 18,110 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 18,450, 18,550, 18,660 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
നിഫ്റ്റിയിൽ 18000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 17800ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
ബാങ്ക് നിഫ്റ്റിയിൽ 41500ൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു. 41500ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.
ഫിൻ നിഫ്റ്റിയിൽ 18500ൽ ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു. 18400ൽ ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1300 രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങിയപ്പോൾ, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 500 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.
ഇന്ത്യ വിക്സ് 13.7 ആയി കാണപ്പെടുന്നു.
നിഫ്റ്റിയിലെ കഴിഞ്ഞ ദിവസത്തെ കാൻഡിൽ നഷ്ടത്തിലാണ് കാണപ്പെട്ടത്. കഴിഞ്ഞ രണ്ട് ആഴ്ചയിലെ കാൻഡിലും ലാഭത്തിലാണെങ്കിലും ഡോജി രൂപത്തിലാണ് ഉണ്ടായിരുന്നത്.
വരുമാനപ്രതീക്ഷ 50 ശതമാനം വെട്ടികുറച്ചതിന് പിന്നാലെ അദാനി ഓഹരികൾ ഇന്നലെ കുത്തനെ താഴേക്ക് വീണിരുന്നു. അദാനി എന്റർപ്രൈസസിന്റെ ഫലങ്ങൾ ഇന്ന് പുറത്തുവരും.
ഇന്ത്യയുടെ സിപിഐ കണക്കുകൾ ഞെട്ടിക്കുന്നതാണ്. 5.9 ശതമാനം ആണ് നമ്മൾ പ്രതീക്ഷിച്ചിരുന്നത്. നേരത്തെ ഇത് 5.7 ശതമാനം ആയിരുന്നു. എന്നാൽ ഇപ്പോൾ ഇത് 6.52 ശതമാനം ആയി വർദ്ധിച്ചു. ഇത് വിപണിക്ക് ഒട്ടും നല്ലതല്ല.
യുഎസിലെ പണപ്പെരുപ്പ കണക്കുകൾ ഇന്ന് പുറത്തുവരും. ഇത് ഇന്ത്യൻ സിപിഐയെക്കാളും പ്രധാനപ്പെട്ടതാണ്. വിപണിയിൽ അനിശ്ചിതത്വം നിലനിൽക്കുന്നു. അത് കൊണ്ട് തന്നെ ഓവർനൈറ്റ് പോസിഷൻ ഉള്ളവർ ശ്രദ്ധിക്കുക.
ഇന്ന് ഫിൻനിഫ്റ്റി എക്സ്പെയറി ആണ്. 18400 എന്നത് ഉയർന്ന പുട്ട് ഒഐയുള്ള സ്ഥലമാണ്. 18,340. 18,450, 18,550 എന്നിവയും ശ്രദ്ധിക്കുക.
ആഗോള തലത്തിൽ കാര്യങ്ങൾ നേരിയതോതിൽ പോസിറ്റീവ് ആയി കാണപ്പെടുന്നു. യുഎസ് വിപണി നേട്ടത്തിൽ അടച്ചു. എന്നാൽ ജപ്പാന്റെ സാമ്പത്തിക കണക്കുകൾ പുറത്തുവന്നത് അത്ര മെച്ചമല്ല. പണപ്പെരുപ്പം ഉയർന്നത്, എണ്ണ വില കൂടുന്നത് ഇതെല്ലാം കൊണ്ട് തന്നെ
അഭ്യന്തരതലത്തിൽ കാര്യങ്ങൾ മെച്ചമാണെന്ന് പറയാൻ സാധിക്കില്ല.
നിഫ്റ്റിയിൽ മുകളിലേക്ക് 17800 താഴേക്ക് 17720 എന്നിവ ശ്രദ്ധിക്കുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.
Post your comment
No comments to display