ദുർബലമായി ബാങ്ക് നിഫ്റ്റി, 18000 മറികടന്ന് നിഫ്റ്റി- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

Home
market
underperforming-bank-nifty-but-nifty-closes-above-18000-post-market-analysis
undefined

ഇന്നത്തെ വിപണി വിശകലനം

ഇന്ന് ഗ്യാപ്പ് അപ്പിൽ 17922 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 18000 മറികടന്നതിന് പിന്നാലെ ശക്തമായ ലാഭമെടുപ്പിന് വിധേയമായി. 17930ന് താഴെയായി സപ്പോർട്ട് രേഖപ്പെടുത്തിയ സൂചിക ശക്തമായ വീണ്ടെടുക്കൽ കാഴ്ചവെച്ചു.

തുടർന്ന്
കഴിഞ്ഞ ദിവസത്തേക്കാൾ 158 പോയിന്റുകൾ/0.89 ശതമാനം മുകളിലായി 18053 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

42241 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 500 ഏറെ പോയിന്റുകൾ താഴേക്ക് വീണ്. 41850ൽ സപ്പോർട്ട് എടുത്ത സൂചിക തിരികെ കയറി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 67 പോയിന്റുകൾ/ 0.16 ശതമാനം മുകളിലായി 42235 നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

18531 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ഫിൻ നിഫ്റ്റി സൂചിക രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി. എന്നിരുന്നാലും സൂചികയ്ക്ക് 18600 എന്ന സമ്മർദ്ദ രേഖമറികടക്കാൻ സാധിച്ചില്ല.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 98 പോയിന്റുകൾ/ 0.58 ശതമാനം മുകളിലായി 18604 എന്ന നിലയിൽ ഫിൻ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

Nifty FMCG (+1.2%), Nifty IT (+0.80%), Nifty Realty (+1.1%) Nifty Media (-0.86%), Nifty PSU Bank (-1.8%) എന്നിവ ശക്തമായ നീക്കം കാഴ്ചവെച്ചു.

ഏഷ്യൻ വിപണികൾ കയറിയിറങ്ങി കാണപ്പെട്ടു. യൂറോപ്യൻ വിപണി നേരിയ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക നീക്കങ്ങൾ

L&T (+3.5%) ഓഹരി നേട്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

SBIN (-1.6%) ഓഹരി നഷ്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

മൂന്നാം പാദഫലങ്ങൾ പുറത്തുവരുന്നതിന് മുമ്പായി IndusInd Bank (-0.72%) ഓഹരി നേരിയ നഷ്ടത്തിൽ അടച്ചു.

Federal Bank (-1.6) ഓഹരി ഇന്ന് ലാഭമെടുപ്പിന് വിധേയമായി.

വിൻഡ്ഫാൾ നികുതി സർക്കാർ വെട്ടുകുറയ്ക്കുമെന്ന് പറഞ്ഞതിന് പിന്നാലെ Reliance (+1.4%) ഓഹരി നേട്ടത്തിൽ അടച്ചു.

HDFC Bank (+1.4%), HDFC (+1.7%)
എന്നീ ഓഹരികളും ഇന്ന് നേട്ടത്തിൽ അടച്ചു.

മൂന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ Bank Of India (-4.5%) കുത്തനെ താഴേക്ക് വീണു. മൂന്നാം പാദത്തിൽ കമ്പനി 1151 കോടി രൂപയുടെ അറ്റാദായമാണ് രേഖപ്പെടുത്തിയത്. നേരത്തെ അത് 1027 കോടി രൂപയായിരുന്നു.

ഇന്നലെ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ Kesoram Ind (-7.7%)Angel One (-1.7%) എന്നിവ നഷ്ടത്തിൽ അടച്ചു.

Paytm (-4.9%), Nykaa (-4.9%),  Zomato (-4.8%) എന്നിവ നിഫ്റ്റി 500ലെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

വിപണി മുന്നിലേക്ക് 

വിപണി അടുത്ത ദിവസങ്ങളിലായി ശക്തമായ നീക്കമാണ് കാഴ്ചവെക്കുന്നത്. വിപണി എപ്പോഴെല്ലാം താഴേക്ക് വീഴുമ്പോൾ 18750-800 എന്ന മേഖല ശക്തമായ പിന്തുണ നൽകുന്നതായി കാണാം. എന്നാൽ 18000ന് മുകളിലേക്ക് കടക്കാൻ കരടികൾ അനുവദിക്കുന്നില്ലെന്നും കാണാം.

18000ന് അടുത്തായി ശക്തമായ സമ്മർദ്ദമാണ് നിഫ്റ്റി നേരിട്ടുവരുന്നത്. ഇവിടെ നിന്നും ശക്തമായ ഒരു ബ്രേക്ക് ഔട്ട് അല്ലെങ്കിൽ ബ്രേക്ക് ഡൌൺ പ്രതീക്ഷിക്കാവുന്നതാണ്.


17,910-920 എന്നിവിടെ നിഫ്റ്റിയിൽ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. മുകളിലേക്ക്  18,140, 18,220 എന്നിവ ശ്രദ്ധിക്കുക.


ബാങ്ക് നിഫ്റ്റി 41800ന് അടുത്തായി ശക്തമായ സപ്പോർട്ട് രേഖപ്പെടുത്തിയതായി കാണാം. സൂചിക 41500ന് താഴെ ഈ ആഴ്ച പോകുമെന്ന് കരുതാൻ സാധിക്കില്ല.

18,610-620 എന്ന ലെവൽ ഫിൻ നിഫ്റ്റിയിൽ ശ്രദ്ധിക്കുക.

 • എസ്.ബി.ഐ ഓഹരി ഇന്ന് വീണതിന് പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും തന്നെയില്ല.
 • HDFC Bank മികച്ച ഫലങ്ങൾ പുറത്തുവിട്ടു.
 • HDFC Bank, HDFC എന്നിവ ശക്തമായ സമ്മർദ്ദ രേഖയിലാണുള്ളത്.
 • ഫിൻ നിഫ്റ്റിയെ എക്സ്പെയറി ദിനം 18600ന് താഴെ നിർത്താൻ എസ്.ബി.ഐ, ഐസിഐസിഐ ബാങ്ക് എന്നിവയെ നിക്ഷേപ സ്ഥാപനങ്ങൾ ഷോർട്ട് ചെയ്തതാണെന്ന് കരുതാം.
 • ICICI Bank ഓഹരി താഴേക്ക് വന്നതിനാൽ തന്നെ ബാങ്ക് നിഫ്റ്റിയും അതിന്റെ സപ്പോർട്ടിന് താഴേക്ക് വന്നു.

വരും ദിവസങ്ങളിൽ ഈ വിശകലനം ശരിയാകുന്നുണ്ടോ എന്ന് നോക്കി കാണേണ്ടതുണ്ട്. ഇന്ന് മൂന്ന് മണിക്ക് ഉണ്ടായ നീക്കം എഫ്.ഐഐയുടെ ഭാഗത്ത് നിന്നാകുമെന്ന് പ്രതീക്ഷിക്കാം. അങ്ങനെയെങ്കിൽ അവർ ഇന്ന് നെറ്റ് ബയേഴ്സ് ആയേക്കും.

ഡിസംബറിലെ ജർമൻ സിപഐ 8.6 ശതമാനം ആയി രേഖപ്പെടുത്തി.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

Post your comment

No comments to display

  Honeykomb by BHIVE,
  19th Main Road,
  HSR Sector 3,
  Karnataka - 560102

  linkedIntwitterinstagramyoutube
  Crafted by Traders 🔥© marketfeed 2023