ചാഞ്ചാട്ടം വിടാതെ വിപണി, വരാനിരിക്കുന്നത് ശക്തമായ പുൾബാക്ക്?- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

Home
market
tricky-expiry-a-pullback-incoming-post-market-analysis
undefined

ഇന്നത്തെ വിപണി വിശകലനം

ഇന്ന് ഗ്യാപ്പ് അപ്പിൽ 17920 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ദിവസത്തെ ഉയർന്ന നിലയിൽ നിന്നും 1 ശതമാനത്തിലേക്ക് നീങ്ങി. 17760ൽ സപ്പോർട്ട് എടുത്ത സൂചിക തിരികെ കയറി.

തുടർന്ന്
കഴിഞ്ഞ ദിവസത്തേക്കാൾ 37 പോയിന്റുകൾ/0.21 ശതമാനം താഴെയായി 17858 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

42238 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 42070 മറികടന്നതിന് പിന്നാലെ താഴേക്ക് വീണു. ശേഷം അസ്ഥിരമായി നിന്ന സൂചിക കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ സപ്പോർട്ട് എടുത്ത് 42000ന് മുകളിലേക്ക് കയറി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 150 പോയിന്റുകൾ/ 0.36 ശതമാനം താഴെയായി 42082 നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

18571 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ഫിൻ നിഫ്റ്റി അവസാന നിമിഷം ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 26 പോയിന്റുകൾ/ 0.14 ശതമാനം താഴെയായി 18571 എന്ന നിലയിൽ ഫിൻ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

Nifty Media (+0.80%), Nifty IT (+0.43%) എന്നിവ ശക്തമായ നീക്കം കാഴ്ചവെച്ചു. മറ്റുള്ളവ കയറിയിറങ്ങി കാണപ്പെട്ടു.

ഏഷ്യൻ വിപണികൾ ഫ്ലാറ്റായി കയറിയിറങ്ങി വ്യാപാരം അവസാനിപ്പിച്ചു. യൂറോപ്യൻ വിപണികൾ ലാഭത്തിൽ അടച്ചു.

നിർണായക നീക്കങ്ങൾ

SBI Life (+1.9%) ഓഹരി നേട്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

Divis Lab (-3.1%) ഓഹരി നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

മൂന്നാം പാദത്തിൽ അറ്റാദായം 9 ശതമാനം വളർന്ന് 6590 കോടി രൂപയായതിന് പിന്നാലെ Infosys (+0.64%) ഓഹരി നേട്ടത്തിൽ അടച്ചു.

Reliance (-2.1%), Hind Petro (-2.6%), IOC (-2.3%), BPCL (-2.1%) എന്നിവ 2 ശതമാനത്തിൽ ഏറെ താഴേക്ക് വീണു.

പോണ്ടിച്ചേരി സർക്കാരിൽ നിന്നും 170 കോടി രൂപയുടെ ഓർഡറുകൾ ലഭിച്ചതിന് പിന്നാലെ Railtel (+2.3%) ഓഹരി നേട്ടത്തിൽ അടച്ചു.

മൂന്നാം പാദത്തിൽ അറ്റാദായം 11 കോടി രൂപയായതിന് പിന്നാലെ
5Paisa (+3.3%) ഓഹരി നേട്ടത്തിൽ അടച്ചു.
.
മൂന്നാം പാദത്തിൽ അറ്റാദായം 156 കോടി രൂപയായതിന് പിന്നാലെ
Cyient (+4.2%) ഓഹരി നേട്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക് 

17,780, 17,797, 17824 എന്നീ താഴ്ന്ന നിലകൾ നിഫ്റ്റി ഇന്ന് നഷ്ടപ്പെടുത്തിയെങ്കിലും വലിയ പതനത്തിന് സൂചിക സാക്ഷ്യം വിഹിച്ചില്ല.

നിഫ്റ്റി ഒരിക്കൽ കൂടി 17,800ന് മുകളിലായി വ്യാപാരം അവസാനിപ്പിച്ചു.
ഇത് വളരെ പ്രധാനമാണ്. ഒരുപക്ഷേ നിഫ്റ്റി 17,750-800 എന്നിവ നഷ്ടമാക്കിയാൽ 17,550ലേക്ക് വീണേക്കാം.

നിലവിലെ സാഹചര്യത്തിൽ 18,100ലേക്ക് സൂചിക തിരികെ കയറാനുള്ള സാധ്യതയുണ്ട്.

ഇങ്ങനെ പറയാനുള്ള കാരണം-

 • നാസ്ഡാക് 1.7 ശതമാനം നേട്ടത്തിൽ അടച്ചിട്ടും നിഫ്റ്റി ഐടി മുകളിലേക്ക് കയറി ഇല്ല. ഇൻഫിയുടെ ഫലങ്ങൾ മികച്ചതാണ് ഇത് സൂചികയെ മുകളിലേക്ക് വലിച്ചേക്കും.
 • യുഎസ് യൂറോപ്യൻ വിപണികൾ ലാഭത്തിലാണുള്ളത്. ഇന്ത്യൻ വിപണി ഇതിനൊട് പ്രതികരിച്ചിട്ടില്ല.
 • അനേകം സ്വിങ് താഴ്ച്കൾ നഷ്ടപ്പെടുത്തിയിട്ടും നിഫ്റ്റി ഇടിഞ്ഞില്ല.
  17,750-800 എന്ന സപ്പോർട്ട് വിപണി മാനിക്കുന്നു.
 • HDFC Bank 1600 എന്ന പ്രതിബന്ധം പരീക്ഷിക്കുന്നു.
 • HDFC ഓഹരിയിൽ ശക്തമായ ബൈയിംഗ് വോള്യം കാണപ്പെടുന്നു.
 • ഇത് എല്ലാം നടക്കണമെങ്കിൽ റിലയൻസ് ഓഹരി വീഴുന്നത് കുറയ്ക്കേണ്ടത് ഉണ്ട്. ഓഹരി 3 ദിവസമായി 5 ശതമാനത്തിൽ ഏറെയാണ് വീണത്.
 • ഇതിനൊപ്പം തന്നെ ഇന്ത്യയുടെയും യുഎസിന്റെയും പണപ്പെരുപ്പ കണക്കുകൾ മികച്ചതാകാനുള്ള സാധ്യത കാണുന്നു.

നിലവിലെ വിപണിയുടെ സാഹചര്യം കണക്കിലെടുത്താണ് ഈ നിഗമനം.

ബാങ്ക് നിഫ്റ്റി 41,500-800 എന്ന സപ്പോർട്ടിലാണ് ഇപ്പോഴുള്ളത്. ഇൻട്രാഡേ ട്രെൻഡ് ലൈൻ മികച്ച വോള്യത്തിൽ മറികടന്നതായി കാണാം. വൈകാതെ തന്നെ ബാങ്ക് നിഫ്റ്റി 42500ലേക്ക് തീരികെ കയറുമെന്ന് പ്രതീക്ഷിക്കാം. എന്നിരുന്നാലും പണപ്പെരുപ്പ കണക്കുകൾ മോശമായി വന്നാൽ ഈ നിഗമനത്തെ അത് ബാധിച്ചേക്കാാം.

യുഎസ്, ഇന്ത്യ എന്നീ രാജ്യങ്ങളുടെ പണപ്പെരുപ്പ കണക്കുകൾ ഇന്ന് രാത്രി പുറത്തുവരും.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

Post your comment

No comments to display

  Honeykomb by BHIVE,
  19th Main Road,
  HSR Sector 3,
  Karnataka - 560102

  linkedIntwitterinstagramyoutube
  Crafted by Traders 🔥© marketfeed 2023