ചാഞ്ചാട്ടത്തിൽ ഉലഞ്ഞ് ഓപ്ഷൻ പ്രീമിയം, 1.46 ലക്ഷം കോടി രൂപയായി ജിഎസ്ടി വരുമാനം - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

Home
market
tricky-candles-and-freaky-premiums-gst-collection-at-rs-1-46-lakh-crores-post-market-analysis
undefined

ഇന്നത്തെ വിപണി വിശകലനം 

ഇന്ന് ഗ്യാപ്പ് അപ്പിൽ 18871 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ആദ്യം താഴേക്ക് വീണു. എന്നാൽ 1 മണിക്ക് ശേഷം സൂചിക കുത്തനെ താഴേക്ക് വീണു.

തുടർന്ന്കഴിഞ്ഞ ദിവസത്തേക്കാൾ 54 പോയിന്റുകൾ/0.29 ശതമാനം മുകളിലായി 18812 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

43512 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം ലാഭമെടുപ്പിന് വിധേയമായി. പിന്നീട് മൂന്ന് മണിക്കൂറോളം സൂചിക അസ്ഥിരമായി നിന്നു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 29 പോയിന്റുകൾ/ 0.07 ശതമാനം മുകളിലായി 43260 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

ഗ്യാപ്പ് അപ്പിൽ 19480 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ഫിൻ നിഫ്റ്റി 19300ൽ ശക്തമായ സപ്പോർട്ട് രേഖപ്പെടുത്തി. 

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 10 പോയിന്റുകൾ/ 0.05 ശതമാനം മുകളിലായി 19369 എന്ന നിലയിൽ ഫിൻ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.


Nifty IT (+2.4%), Nifty Media (+2%), Nifty PSU Bank (+2.1%),
Nifty Realty (+2%), Nifty Metal (+1.5%) എന്നിവ നേട്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികളും ഫ്ലാറ്റായി ലാഭത്തിലാണ് കാണപ്പെടുന്നത്.

നിർണായക നീക്കങ്ങൾ

മെറ്റൽ ഓഹരികൾ ഇന്ന് ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു.

Tata Steel (+2.8%), Hindalco (+2.8%), Jindal Steel (+5.3%), Vedanta (+1.9%) എന്നിവ നേട്ടത്തിൽ അടച്ചു.

Brigade (+3.1%), DLF (+2.5%), Godrej Prop (+1.6%), Oberoi Realty (+4%), Prestige (+4.5%) എന്നീ റിയൽറ്റി ഓഹരികളും ഇന്ന് നേട്ടത്തിൽ അടച്ചു.

India Cements (+3%), Ambuja Cements (+1.8%), Ultratech Cements (+2.7%), JK Cement (+3.9%) തുടങ്ങിയ സിമന്റ് ഓഹരികൾ ശക്തമായ നീക്കം തുടർന്നു.

UPL (-1.3%) ഓഹരി നഷ്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

നാസ്ഡാക് ഇന്നലെ 4 ശതമാനം ഉയർന്നു.  TCS (+2.5%), TechM (+2.2%), Wipro (+1.6%), LT (+1.4%), HCL Tech (+1.3%), Infy (+1.3%) എന്നിവ നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

LTTS (+9%), Mphasis (+5.8%), Persistent (+4%), Coforge (+2%) എന്നിവയും നേട്ടത്തിൽ അടച്ചു.

Bajaj Auto (-1.1%)  Ashok Leyland (-0.07%), Tata Motors (-0.26%), TVS Motors (-0.18%), Eicher Motors (-1.3%), Maruti (-0.18%),  M&M (-0.93%) എന്നിവ നേരിയ നഷ്ടത്തിൽ അടച്ചു.

എൻസിഡി വഴി 250 കോടി രൂപ സമാഹരിക്കാൻ ബോർഡ് അനുമതി നൽകിയതിന് പിന്നാലെ PEL (+4.6%) ഓഹരി നേട്ടത്തിൽ അടച്ചു.

Easy Trip (+6.1%) ഓഹരിയും നേട്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക് 

ഇന്നത്തെ ദിവസം നിങ്ങൾ വിപണിയിലേക്ക് നോക്കിയാൽ വശങ്ങളിലേക്ക് മാത്രമാണ് നീങ്ങിയതെന്ന് കാണാം. എന്നാൽ നിങ്ങൾ ഒരു ട്രേഡിൽ ഉണ്ടായിരുന്നെങ്കിൽ ഇത് നിങ്ങൾ ഒരിക്കലും പറയുകയില്ല.

ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം വിപണിയിൽ അനേകം നീക്കങ്ങൾ നടന്നിരുന്നു. പ്രധാന സപ്പോർട്ട്, റെസിസ്റ്റന്റസ് എന്നിവ തകരുന്നതും പിന്നീട് തിരിച്ച് കയറുന്നതും, പ്രീമിയത്തിൽ ഉണ്ടാകുന്ന വില വ്യത്യാസങ്ങൾ ഇവ എല്ലാം പെട്ടെന്ന് നടന്നത് ഒരു ട്രേഡറിനെ കെണിൽ അകപ്പെടുത്തുന്ന വിധമായിരുന്നു.

ഇന്നലെ യുഎസ് വിപണി നേട്ടത്തിൽ അടച്ചു. ഏഷ്യൻ വിപണികൾ ലാഭത്തിലാണ് അടച്ചത്. എന്നാൽ ഇന്ത്യൻ വിപണി ശക്തമായി കാണപ്പെടുന്നു.

നാളത്തെ നിഫ്റ്റിയുടെ നീക്കം അടുത്താഴ്ചത്തെ വിപണിയുടെ ദിശ നിർണയിക്കും.

നവംബറിൽ ഇന്ത്യയുടെ ജിഎസ്ടി വരുമാനം 1.46 ലക്ഷം കോടി രൂപയായി രേഖപ്പെടുത്തി. പ്രതിവർഷം 11 ശതമാനത്തിന്റെ മുന്നേറ്റമാണ് ഇത്.

ഇന്നത്തെ ട്രേഡ് നിങ്ങൾക്ക് എങ്ങനെ ഉണ്ടായിരുന്നു?  കമന്റ് ചെയ്ത് അറിയിക്കുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023