ദേശീയ ലോജിസ്റ്റിക്സ് നയം; അറിയേണ്ടതെല്ലാം

Home
editorial
the-national-logistics-policy-2022-explained
undefined

മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു ലോജിസ്റ്റിക്സ് മേഖല എന്നത് ഏതൊരു സമ്പദ്‌വ്യവസ്ഥയിലും ആഭ്യന്തര, അന്തർദേശീയ വ്യാപാരത്തിന്റെ നട്ടെല്ലായി മാറുമെന്നത് നമുക്ക് അറിയാവുന്ന കാര്യമാണ്. ഇത് എല്ലാ സുപ്രധാന വ്യവസായങ്ങളെയും ബന്ധിപ്പിക്കുകയും അന്തിമ ഉപഭോക്താവിന് ചരക്കുകളുടെയും സേവനങ്ങളുടെയും സുഗമമായ വിതരണ ശൃംഖല നൽകുകയും ചെയ്യുന്നു. ഒരു ലോജിസ്റ്റിക് മേഖലയ്ക്ക് കാര്യക്ഷമമായ ഗതാഗത സംവിധാനങ്ങൾ, ഇൻവെന്ററി മാനേജ്മെന്റ് (വെയർഹൗസിംഗ്), വിവരങ്ങൾ വേഗത്തിൽ കൈമാറുക, ഉപഭോക്തൃ സേവനം എന്നിവ ആവശ്യമാണ്.

കഴിഞ്ഞ സെപ്റ്റംബർ 17 പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ ലോജിസ്റ്റിക്സ് നയം (NLP) പ്രഖ്യാപിച്ചിരുന്നു. ചരക്കുകളുടെ ചലനം സുഗമമാക്കാനും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ വ്യാപാര മേഖലയെ ഉത്തേജിപ്പിക്കാനുമാണ് പുതിയ ലോജിസ്റ്റിക്സ് നയം ലക്ഷ്യമിടുന്നത്. നിലവിൽ ഇന്ത്യൻ ലോജിസ്റ്റിക്‌സ് മേഖല അഭിമുഖീകരിക്കുന്ന വെല്ലുവിളികളികൾ എന്തെല്ലാമെന്നും, പുതിയ നയം എങ്ങനെയാണ് അവയെ അഭിമുഖീകരിക്കാൻ പോകുന്നതെന്നുമാണ് ഇന്നത്തെ ലേഖനത്തിലൂടെ മാർക്കറ്റ്ഫീഡ് ചർച്ചചെയ്യുന്നത്.

ലോജിസ്റ്റിക്സ് മേഖല നേരിടുന്ന പ്രധാന വെല്ലുവിളികൾ

  • സർക്കാർ കണക്കുകൾ പ്രകാരം ഇന്ത്യൻ ലോജിസ്റ്റിക്സ് വിപണിയുടെ മൂല്യം 200 ബില്യൺ ഡോളറാണ്. എന്നിരുന്നാലും, ഈ മേഖല വളരെ സങ്കീർണ്ണവും കാര്യക്ഷമമല്ലാത്തതുമാണ്, കാരണം ഇത് കൈകാര്യം ചെയ്യാൻ പ്രത്യേക വകുപ്പുകളില്ല. 20 സർക്കാർ ഏജൻസികൾ, 40 സർക്കാർ പങ്കാളിത്ത ഏജൻസികൾ, 36 ലോജിസ്റ്റിക് സേവനങ്ങൾ, 129 ഉൾനാടൻ കണ്ടെയ്നർ ഡിപ്പോകൾ, 168 കണ്ടെയ്നർ ചരക്ക് സ്റ്റേഷനുകൾ, കൂടാതെ മറ്റു നിരവധി ഇടനിലക്കാരുമുണ്ട്. ഇക്കാരണങ്ങളാൽ തന്നെ ചരക്ക് നീക്കത്തിന് അനേകം പേപ്പർ വർക്കുകൾ പൂർത്തിയാക്കേണ്ടതുണ്ട്.

നിലവിൽ, ഒരു ഉൽപ്പന്നം ഒരു പോയിന്റിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റുന്നതിനുള്ള ലോജിസ്റ്റിക് ചെലവ് 100 രൂപ ആണെങ്കിൽ, കസ്റ്റംസ്, പേപ്പർവർക്കുകൾ, ഇൻഷുറൻസ്, അഡ്മിനിസ്ട്രേഷൻ ചെലവുകൾ എന്നിവയ്ക്ക് ഏകദേശം 12 രൂപ ആവശ്യമായി വരും.
ഇന്ത്യയിലെ ലോജിസ്റ്റിക് ചെലവ് നമ്മുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ജിഡിപി) ഏകദേശം 13 ശതമാനം ആണ്, ഇത് യുഎസ്, യൂറോപ്പ്, ചൈന എന്നിവയേക്കാൾ കൂടുതലാണ്.

ഉയർന്ന ലോജിസ്റ്റിക് ചെലവുകൾ കാരണം, ഇന്ത്യയുടെ കയറ്റുമതിക്കുള്ള മത്സരക്ഷമത കുറഞ്ഞു. നമ്മുടെ രാജ്യത്തുടനീളമുള്ള മോശം അടിസ്ഥാന സൗകര്യങ്ങൾ, വർദ്ധിച്ചുവരുന്ന ഇന്ധനച്ചെലവ്, നിയമപരമായ സങ്കീർണതകൾ എന്നിവ ചരക്ക് ഗതാഗതത്തെ സാരമായി ബാധിച്ചിരുന്നു. നിലവിലുള്ള ചില നെറ്റ്‌വർക്കുകൾ ഉപയോഗശൂന്യമായി തുടരുന്നതും കാലതാമസത്തിന് കാരണമായി.

എന്താണ് നാഷണൽ ലോജിസ്റ്റിക്സ് പോളിസി?

ഏകദേശം മൂന്ന് വർഷമായി, ലോജിസ്റ്റിക് മേഖലയിലെ സ്ഥാപനങ്ങളുടെയും പങ്കാളികളുടെയും ആശങ്കകൾ പരിഹരിക്കുന്നതിനുള്ള ഒരു നയത്തിനായി ഇന്ത്യൻ സർക്കാർ പ്രവർത്തിച്ചു വരികയാണ്. കൊവിഡ് പകർച്ചവ്യാധിയെ തുടർന്ന് ഇതിൽ കാലതാമസം വന്നിരുന്നു.

ദേശീയ ലോജിസ്റ്റിക്സ് നയത്തിന്റെ പ്രധാന സവിശേഷതകൾ:
  • അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ലോജിസ്റ്റിക്സ് ചെലവ് ജിഡിപിയുടെ 12-13 ശതമാനത്തിൽ നിന്ന് ജിഡിപിയുടെ 8 ശതമാനമായി കുറയ്ക്കാൻ പുതിയ നയം ലക്ഷ്യമിടുന്നു.
  • ചരക്ക് നീക്കത്തിന് റോഡ് ഗതാഗതത്തെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന് ഇന്ത്യൻ സർക്കാർ ഒരു റോഡ്മാപ്പ് സൃഷ്ടിക്കും. റെയിൽവേ, ഷിപ്പിംഗ്, വ്യോമഗതാഗതം തുടങ്ങിയ കൂടുതൽ ഓപ്ഷനുകൾ ഇതിനായി പരിഗണിക്കും. രാജ്യത്തുടനീളം തന്ത്രപരമായി ലോജിസ്റ്റിക് പാർക്കുകൾ/ഹബ്ബുകൾ സ്ഥാപിക്കാനും സർക്കാർ പദ്ധതിയിടുന്നു.
  • ഏറ്റവും പ്രധാനമായി, ഇന്ത്യൻ ലോജിസ്റ്റിക് മേഖലയെ ആഗോള നിലവാരത്തിന് അനുസൃതമായി കൊണ്ടുവരുന്നതിന് ഡിജിറ്റൈസേഷനിൽ പ്രധാന ശ്രദ്ധ കേന്ദ്രീകരിക്കും. Integration of Digital System (IDS), Unified Logistics Interface Platform (ULIP), Ease of Logistics (ELOG),System Improvement Group (SIG) എന്നിവയാണ് നാല് പ്രധാന ഫിച്ചേഴ്സ്.
  • IDS- ഇതിന് കീഴിൽ റോഡ് ഗതാഗതം, റെയിൽവേ, കസ്റ്റംസ്, വ്യോമയാനം, വാണിജ്യം എന്നീ വകുപ്പുകളിൽ നിന്നുള്ള വിവരങ്ങൾ ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ സംയോജിപ്പിക്കും.


  • ULIP- ഗതാഗത മേഖലയുമായി ബന്ധപ്പെട്ട എല്ലാ ഡിജിറ്റൽ സേവനങ്ങളും ഒരൊറ്റ പോർട്ടലിലേക്ക് ഇത് കൊണ്ടുവരും.
  • സർക്കാരിനെ സമീപിച്ച് പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് വ്യവസായ അസോസിയേഷനുകൾക്ക് ELOG ഉപയോഗിക്കാം.

ഇതിലൂടെ ഇന്ത്യൻ ലോജിസ്റ്റിക്സ് മേഖലയിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാ പ്രധാന സ്ഥാപനങ്ങൾക്കും തത്സമയ ചലനങ്ങൾ ട്രാക്ക് ചെയ്യാനും ഡോക്കുമെന്റ്സ് ഡിജിറ്റലായി ആക്സസ് ചെയ്യാനും വിലപ്പെട്ട സമയം ലാഭിക്കാനും സാധിക്കും.

മുന്നിലേക്ക് എങ്ങനെ?

നിലവിലെ പ്രക്രിയകൾ പുനഃക്രമീകരിക്കുന്നതിലൂടെ ലോജിസ്റ്റിക് മേഖലയിലെ എല്ലാ തടസ്സങ്ങളും പൊരുത്തക്കേടുകളും നീക്കം ചെയ്യാനാണ് എൻഎൽപി  ലക്ഷ്യമിടുന്നത്. അതിവേഗത്തിലുള്ള വളർച്ചയ്‌ക്കായി സാങ്കേതികമായി പ്രാപ്‌തവും ചെലവ് കുറഞ്ഞതും സുസ്ഥിരവും വിശ്വസനീയവുമായ ലോജിസ്റ്റിക്‌സ് ഇക്കോസിസ്റ്റം വികസിപ്പിക്കുക എന്നതാണ് സർക്കാരിന്റെ കാഴ്ചപ്പാട്.


ഇന്ത്യയുടെ ലോജിസ്റ്റിക്‌സ് മേഖല നിലവിൽ റോഡ്‌വേകളെ വളരെയധികം ആശ്രയിച്ചിരിക്കുന്നു. 2022 സാമ്പത്തിക വർഷത്തോടെ രാജ്യത്തുടനീളമുള്ള  വലിയ ഹൈവേ ശൃംഖല വികസിപ്പിക്കുന്നതിനായി 2015-ൽ ഭാരത്മാല പദ്ധതി ആരംഭിച്ചിരുന്നു. ഇപ്പോഴും ആറ് വർഷത്തെ കാലതാമസമാണ് പദ്ധതി നേരിടുന്നത്. ഇതിന് ആവശ്യമായ വസ്തുക്കളുടെ വിലകളും കൂടി വരികയാണ്. റോഡുകളും തുറമുഖങ്ങളും തമ്മിലുള്ള ബന്ധമാണ് മറ്റൊരു നിർണായക പ്രശ്നം. ചരക്ക് ഗതാഗതത്തിനായി മാത്രം ഇന്ത്യക്ക് ഇതുവരെ ഒരു പ്രത്യേക റെയിൽ ഇടനാഴി ഇല്ല എന്നതും ശ്രദ്ധേയമാണ്.

ഇന്ത്യയിലെ ലോജിസ്റ്റിക് കമ്പനികൾ അവരുടെ നിലവിലെ നെറ്റ്‌വർക്കുകൾ വികസിപ്പിക്കാനും ശേഷി വർദ്ധിപ്പിക്കാനും ശ്രമിക്കുന്നതായി കാണാം. Blue Dart, Container Corporation of India, VRL Logistics, Allcargo Logistics, Navkar Corp, Aegis Logistics, Mahindra Logistics, TCI Express എന്നിവയാണ് ഇന്ത്യയിലെ ലിസ്റ്റഡ് ലോജിസ്റ്റിക്സ് കമ്പനികൾ. ദേശീയ ലോജിസ്റ്റിക്സ് നയം നടപ്പിലാക്കാനിരിക്കെ ഈ കമ്പനികളുടെ ഓഹരികളിലേക്ക് ശ്രദ്ധിക്കാവുന്നതാണ്.

Post your comment

No comments to display

    Full name
    WhatsApp number
    Email address
    * By registering, you are agreeing to receive WhatsApp and email communication
    Upcoming Workshop
    Join our live Q&A session to learn more
    about investing in
    high-risk, high-return trading portfolios
    Automated Trading | Beginner friendly
    Free registration | 30 minutes
    Saturday, December 9th, 2023
    5:30 AM - 6:00 AM

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023