കേതൻ പരേഖ് സ്ക്യാമ്; 40,000 കോടി രൂപയുടെ തട്ടിപ്പ് കഥ ഇങ്ങനെ 

Home
editorial
the-ketan-parekh-scam-of-2001
undefined

ഇന്ത്യൻ ഓഹരി വിപണിയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് പിടിയിലായ ഹർഷത്ത് മെഹത്തയെ ഏവർക്കും അറിയാം എന്ന് വിശ്വസിക്കുന്നു. പല നിക്ഷേപ സ്ഥാപനങ്ങളുടെയും സഹായത്തോടെ ഹർഷത്ത് വലിയ ഓഹരികളുടെ വില കൃതൃമമായി ഉയർത്തി കൊണ്ട് വന്നിരുന്നു. എന്നാൽ ഹർഷത്ത് മെഹത്ത നടത്തിയതിലും വലിയ തട്ടിപ്പ് നടത്തിയ കേതൻ പരേഖിന്റെ കഥയാണ് ഇന്നത്തെ ലേഖനത്തിലൂടെ മർക്കറ്റ്ഫീഡ് ചർച്ചചെയ്യുന്നത്.

ആരാണ് കേതൻ പരേഖ്?

കേതൻ പരേഖ് ചാർട്ടേഡ് അക്കൗണ്ടന്റ് ആയിരുന്നു. 1980 കളുടെ അവസാനത്തിൽ തന്റെ അച്ഛന്റെ ബ്രോക്കിംഗ് സ്ഥാപനമായ NH സെക്യൂരിറ്റീസിലാണ് പരേഖ് കരിയർ ആരംഭിച്ചത്. പരിക് പിന്നീട് ഹർഷദ് മേത്തയുടെ സ്ഥാപനമായ ഗ്രോമോർ റിസർച്ച് & അസറ്റ് മാനേജ്മെന്റ് എന്ന സ്ഥാപനത്തിൽ ചേർന്നു. അവിടെവെച്ച് അദ്ദേഹം വിപണിയെ പറ്റിയും നിക്ഷേപകരുടെ മാനസികാവസ്ഥയെ പറ്റിയും മനസിലാക്കി. ബിഗ് ബുള്ളും അദ്ദേഹത്തിന്റെ സഹായികളും എങ്ങനെയാണ് സിസ്റ്റത്തെ കൃത്യമമായി ഉപയോഗിച്ചതെന്ന് പരേഖ് മനസിലാക്കി. സാവധാനം പരേഖ് തന്റെ ബന്ധങ്ങൾ ശക്തമാക്കാൻ തുടങ്ങി. രാഷ്ട്രിയക്കാർ, ബിസിനസുകർ, സിനിമക്കാർ എല്ലാവരുമായി പരേഖ് ബന്ധത്തിലായി.

ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്തുന്ന ഒരു വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനം ആരംഭിക്കാൻ പരേഖ് ഒരു ഓസ്‌ട്രേലിയൻ മാധ്യമ മുതലാളിയായ കെറി പാക്കറുമായി സഹകരിച്ചു.

1992-ൽ മാധ്യമപ്രവർത്തക സുചേത ദലാൽ ഹർഷദ് മെഹത്ത നടത്തിയ ക്രമക്കേട് പുറത്ത് കൊണ്ട് വന്നിരുന്നു. ആർബിഐ ഉദ്യോഗസ്ഥർ, നിരവധി ബ്രോക്കിംഗ് സ്ഥാപനങ്ങൾ, രാഷ്ട്രിയക്കാർ, ബാങ്ക് ജീവനക്കാർ തുടങ്ങി അനേകം പേർ ഈ തട്ടിപ്പിന്റെ ഭാഗമായിരുന്നു. ഇതേതുടർന്ന് സെൻസെക്സ് ഇടിയുകയും ഹർഷത്ത് മെഹ്ത്ത അറസിറ്റിലാകുകയും ചെയ്തിരുന്നു. എന്നാൽ കേതൻ പരേഖ് ഈ ക്രമക്കേടിന്റെ ഭാഗമായിരുന്നില്ല.

ക്രമക്കേട് എന്ത്?

പമ്പ് ആൻഡ് ഡമ്പ് എന്ന ഹർഷത്ത് മെഹത്തയുടെ അതേ രീതി തന്നെയാണ് കേതൻ പരേഖും ഉപയോഗിച്ചിരുന്നത്. വിവിധ സാമ്പത്തിക സ്ഥാപനങ്ങളിൽ നിന്നും ഹർഷത്ത് മെഹത്തയ്ക്ക് നിയമവരുദ്ധമായി പണംലഭിച്ചിരുന്നു. ഈ പണം ഉപയോഗിച്ചു കൊണ്ട് ഹർഷത്ത് നേരിട്ടും അല്ലാതെയും ഓഹരികൾ വാങ്ങാൻ ആരംഭിച്ചു. ഇതോടെ ഓഹരി വിപണി കത്തിക്കയറി എക്കാലത്തെയും പുതിയ ഉയരങ്ങൾ കീഴടക്കി. ഹർഷത്ത് വാങ്ങുന്ന ഓഹരികൾ ഭാവിയിൽ വലിയ ലാഭം നൽകുമെന്ന് ഏവരും വിശ്വസിച്ചു. വില അധികമായി ഉയർന്ന് നിൽക്കുന്ന സമയത്ത് മെഹത്തയും കൂട്ടാളികളും ഓഹരികൾ മൊത്തമായി വിറ്റ് ലാഭമുണ്ടാക്കിയിരുന്നു. ചില മാറ്റങ്ങൾ വരുത്തി കൊണ്ട് കേതൻ പരേഖും ഇത് തന്നെയാണ് ചെയ്യാൻ ശ്രമിച്ചത്.

ഇൻഫർമേഷൻ, കമ്മ്യൂണിക്കേഷൻ, എൻന്റർറ്റൈൻമെന്റ് മേഖലകളാണ് ശക്തമായി വളരാൻ പോകുന്നത് എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. 1999- 2000 കാലഘട്ടങ്ങളിലായി ഡോ.കോം ബൂം തുടങ്ങിയിരുന്നതെ ഉള്ളു. അതിനാൽ തന്നെ ഇത്തരം നിരവധി കമ്പനികളുടെ ഓഹരികളിൽ അദ്ദേഹം പമ്പ് ചെയ്ത് വില ഉയർത്താൻ ശ്രമിച്ചു. ഇതിനൊപ്പം തന്നെ നിക്ഷേപ സ്ഥാപനങ്ങളെ സമീപിച്ചു കൊണ്ട് ക്രമക്കേടിന്റെ ഭാഗമാകാനും അതിലൂടെ ഓഹരി വിലയെ നിയന്ത്രിക്കാമെന്നും പരേഖ് പറഞ്ഞു.

നിക്ഷേപ സ്ഥാപനങ്ങളെ ആകർഷിച്ചത് എങ്ങനെ?

നിക്ഷേപ സ്ഥാപനങ്ങൾ ഉയർന്ന ട്രേഡിംഗ് വോള്യവും മാധ്യമ ശ്രദ്ധയും ഉള്ള ഓഹരികളിൽ മാത്രമേ നിക്ഷേപിക്കുവെന്ന് കേതൻ പരേഖ് മനസിലാക്കി. ഇതിന് വേണ്ടി തന്നെ പരിക് ഒരു നിയമവരുദ്ധ ട്രേഡിംഗ് സംവിധാനം കണ്ടെത്തി.

ഒരു ബ്രോക്കർ ഒരു കമ്പനിയുടെ നിശ്ചിത കോണ്ടിറ്റി ഓഹരികൾ വിൽക്കുമ്പോൾ അതേ വിലയിൽ മറ്റൊരു ബ്രോക്കർ അതേ കോണ്ടിറ്റി ഓഹരികൾ വിൽക്കുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ തിരഞ്ഞെടുത്ത ഓഹരിയിൽ ഉയർന്ന ബൈയിംഗ് വോള്യം കാണപ്പെടും.


ഇതിനോട് അകം തന്നെ വളർന്ന് വരുന്ന ഐടി, മീഡിയ, ടെലികോം, ഓഹരികളിലാണ് പാരിക് ഈ ക്രമകേട് കാണിച്ചത്. Zee Telefilms, Tips, Aftek Infosys, Mukta Arts, Himachal Futuristic Communication Ltd (HFCL), PentaMedia Graphics തുടങ്ങിയ ഓഹരികൾ അക്കാലത്ത് കെ10 എന്ന് അറിയപ്പെട്ടിരുന്നു.

പതനം

ഹർഷത്ത് മെഹത്ത്ക്ക് സംഭവിച്ചത് പോലെ തന്നെ പരേഖിനും അത്യാഗ്രഹം വർദ്ധിച്ചു. ഓഹരി വില ഉയർത്താൻ അദ്ദേഹത്തിന് കൂടുതൽ പണം ആവശ്യമായി വന്നു. അതിനായി അദ്ദേഹം ആ കമ്പനികളുടെ തന്നെ പ്രൊമോട്ടേഴ്സിനെ സമീപിച്ചു. കമ്പനിയുടെ കൂടുതൽ ഓഹരികളും കൈവശമുള്ള പ്രൊമോട്ടേഴ്സ് വലിയ ലാഭം ലഭിക്കുമെന്ന് കരുതി അതിന് തയ്യാറായി. ഇതിലൂടെ തങ്ങളുടെ മൊത്തം ആസ്തി കൂടും. ബാങ്കിൽ ഓഹരികൾ പണയംവെച്ച് കൊണ്ട് വായ്പയെടുക്കാം എന്നിങ്ങനെ അനേകം നേട്ടങ്ങളും പ്രൊമോട്ടേഴ്സിന് ലഭികും.

പരേഖ് ബോർഡ് അംഗമായിരുന്ന ഗ്ലോബൽ ട്രസ്റ്റ് ബാങ്ക്, മധവപുര മെർകാന്റിലി കോർപ്പറേറ്റീവ് ബാങ്ക് എന്നി ബാങ്കുകളിൽ നിന്നും അദ്ദേഹം വലിയ തുക എടുത്തു. ഇതിനായി ബാങ്കിംഗ് അധികൃതരെ സ്വാധീനിക്കാൻ പരേഖിന് കഴിഞ്ഞു. സ്റ്റോക്ക് ബ്രോക്കർമാർക്ക് 15 കോടി രൂപയിൽ കൂടുതൽ വായ്പയായി നൽകരുതെന്ന് ആർബിഐയുടെ മാർഗനിർദ്ദേശം നിലനിന്നിരുന്നു. എന്നാൽ ഈ ബാങ്കുകൾ പരേഖിന് 800, 100 കോടികൾ വീതം വായ്പയായി നൽകി. 

കഥ പുറത്തായത് എങ്ങനെ?

ബാങ്ക് ഓഫ് ഇന്ത്യ തങ്ങളെ 137 കോടി രൂപ വഞ്ചിച്ചുവെന്ന് ആരോപിച്ചതോടെയാണ് കേതൻ പരേഖിന്റെ തട്ടിപ്പിനെക്കുറിച്ചുള്ള വാർത്തകൾ ആദ്യം പുറത്ത് വരുന്നത്. ടൈംസ് ഓഫ് ഇന്ത്യയുടെ സുചേത ദലാൽ മുഴുവൻ അഴിമതിയും പുറത്തുകൊണ്ടുവരികയും ഇത് സംബന്ധിച്ച ഒരു വിശദമായി റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതോടെ ഓഹരി വിപണി 2001ൽ കുത്തനെ താഴേക്ക് വീണു. ഇതിന് പിന്നാലെ പരേഖിന് എതിരെ ആർബിഐ അന്വേഷണം ആരംഭിച്ചു.

ഇൻസൈഡർ ട്രേഡ് നടത്തിയെന്ന് കണ്ടെത്തിയതിന് പിന്നാലെ സിബിഐ പരേഖിനെ അറസ്റ്റ് ചെയ്തു. 2017 വരെ ട്രേഡ് ചെയ്യുന്നതിൽ നിന്നും പരേഖിന് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. ഫ്രണ്ട് കമ്പനികളെ ഉപയോഗിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതായി സെബി കണ്ടെത്തി. അന്വേഷണത്തിന്റെ ഫലമായി ഏകദേശം 26 സ്ഥാപനങ്ങളെ വ്യാപാരത്തിൽ നിന്നും സെബി നിരോധിച്ചു. പിന്നീട് 2014 മാർച്ചിൽ വഞ്ചന കുറ്റത്തിന് പ്രത്യേക സിബിഐ കോടതി പരേഖിനെ ശിക്ഷിക്കുകയും രണ്ട് വർഷത്തെ കഠിന തടവിന് വിധിക്കുകയും ചെയ്തു.

മണി മാഫിയ എന്ന ഡിസ്കവറി പ്ലസിലെ എപിസോഡ് കണ്ടാൽ നിങ്ങൾക്ക് പരേഖിന്റെ 40000 കോടി രൂപയുടെ തട്ടിപ്പ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിക്കും.

Post your comment

No comments to display

    Full name
    WhatsApp number
    Email address
    * By registering, you are agreeing to receive WhatsApp and email communication
    Upcoming Workshop
    Join our live Q&A session to learn more
    about investing in
    high-risk, high-return trading portfolios
    Automated Trading | Beginner friendly
    Free registration | 30 minutes
    Saturday, December 2nd, 2023
    5:30 AM - 6:00 AM

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023