ഐപിഒയ്ക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്ന അപകടം, അറിയാതെ പോകുന്നത് റീട്ടെയിൽ നിക്ഷേപകർ മാത്രമോ?
2021ൽ അനേകം നിക്ഷേപകർ ഐപിഒയിലേക്ക് ആകർഷിതരായതായി കാണാം. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തു കൊണ്ട് കമ്പനിയുടെ യഥാർത്ഥ മൂല്യം അൺലോക്ക് ചെയ്യാൻ കോർപ്പറേറ്റ് കമ്പനികൾ ഏറെയും ഈ അവസരം ഉപയോഗപ്പെടുത്തി. ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ ഇന്ത്യ റേറ്റിംഗ്സ് ആൻഡ് റിസർച്ച് പറയുന്നത് പ്രകാരം 2022 സാമ്പത്തിക വർഷമാണ് രണ്ട് പതിറ്റാണ്ടിലേറെയായി നിക്ഷേപകർ ഏറ്റവും കൂടുതൽ ഐപിഒകൾക്കായി കാത്തിരുന്നത്. 2021ലെ ഐപിഒ ബുൾ റണ്ണിനെ സൂക്ഷമമായി പരിശോധിച്ചാൽ കമ്പനികൾ അകാരണമായി തന്നെ ലിസ്റ്റ് ചെയ്യാൻ ശ്രമം നടത്തിയിട്ടുള്ളതായി കാണാം. ഐപിഒയിലൂടെ നിക്ഷേപ നേട്ടം നിലനിർത്താൻ ഇനിയുള്ള കമ്പനികൾക്ക് സാധിക്കുമോ? ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികൾ അമിത വിലയിലാണോ ഉള്ളത്? ഐപിഒ വഴി സമാഹരിക്കുന്ന തുക കമ്പനികൾ ശരിയായ രീതിയിൽ ആണോ ഉപയോഗിക്കുന്നത്? തുടങ്ങിയ ചോദ്യങ്ങളാണ് ഇപ്പോൾ നിക്ഷേപകരുടെ മനസിലുള്ളത്. ഈ കാര്യങ്ങളാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.
ഐപിഒ അമിത വിലയിലോ?
2022 സാമ്പത്തിക വർഷത്തിൽ 72 ഓളം കമ്പനികളാണ് ഐപിഒയുമായി രംഗത്തെത്തിയത്. ജനുവരി മുതൽ നവംബർ വരെ 52ൽ 38 ഓളെ കമ്പനികളാണ് ഐപിഒയിലൂടെ ലിസ്റ്റിംഗ് ഗെയിൻ രേഖപ്പെടുത്തിയത്. ഐപിഒ വിലയേക്കാൾ ഉയർന്ന വിലയ്ക്ക് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുമ്പോഴാണ് ലിസ്റ്റിംഗ് ഗെയിൻ ഉണ്ടാകുന്നത്. വിതരണ സെെസിനെ തുടർന്ന് 10 ടോപ്പ് കമ്പനികൾ 17 ശതമാനത്തിന്റെ ശരാശരി ലിസ്റ്റിഗ് ഗെയിൻ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇൻഡ്- റായുടെ കണക്കുകൾ പ്രകാരം 2022 സാമ്പത്തിക വർഷം 85600 കോടി രൂപയുടെ 71 ഐപിഒകളാണുള്ളത്. പോയവർഷം 27000 കോടി രൂപയുടെ 56 ഐപിഒകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഐപിഒ വഴി എൽ.ഐ.സി 100000 കോടി രൂപയാണ് സമാഹരിക്കാൻ ഒരുങ്ങുന്നത്. ഈ വർഷം അവസാനത്തോടെ ഇത് നടക്കുകയും, മൊത്തം 200000 കോടി രൂപയുടെ ഇഷ്യു സെെസ് ഉണ്ടാകുകയും ചെയ്തേക്കും. സോമാറ്റോ, നൈകാ, പേ ടി എം, പോളിസി ബസാർ തുടങ്ങിയ ന്യൂ ഏജ് ടെക്ക് കമ്പനികളാണ് ഐപിഒ ബുൾ റണിന് നേതൃത്വം നൽകിയിരുന്നത്. പരമ്പരാഗത കമ്പനികളിൽ നിന്ന് വ്യത്യസ്തമായി, പുതിയ കാലത്തെ സാങ്കേതിക-അധിഷ്ഠിത കമ്പനികൾ ബ്രാൻഡ് അറിയുന്നതിലും പ്രീമിയം മൂല്യം അൺലോക്കിംഗിനുമായി ലിസ്റ്റ് ചെയ്യുന്നു.
കോർപ്പറേറ്റ് കടങ്ങൾ തീർക്കാൻ ഐപിഒകൾ സഹായകരമാകുന്നില്ലെ?
ഇൻഡ്- റായുടെ കണക്കുപ്രകാരം 26 ശതമാനം കമ്പനികൾ ഐപിഒ വഴി സമാഹരിച്ച പണം കോർപ്പറേറ്റ് ആവശ്യങ്ങൾക്കായി മാറ്റിവച്ചു. 19 ശതമാനം കമ്പനികളും ക്യാപ്പിറ്റൽ വർദ്ധിപ്പിക്കുന്നതിനായും, 19 ശതമാനം നിലവിലെ വായ്പ അടയ്ക്കാനും 11 ശതമാനം ഓഫർ ഫോർ സെയിൽ ക്യാരി ഔട്ട് ചെയ്യുന്നതിനായും ഉപയോഗിച്ചു. ഐപിഒ വഴി ഫണ്ട് സമാഹരിക്കുന്നതിനും നിലവിലുള്ള കടം കുറയ്ക്കുന്നതിനുമാണ് പ്രധാനമായും കമ്പനികൾ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഇപ്പോൾ അനേകം കമ്പനികൾ തങ്ങളുടെ ബ്രാൻഡ് അറിയപ്പെടുന്നതിനായി ഇത് ഉപയോഗിച്ചിട്ടുള്ളതായി കാണാം.
വിലകുറഞ്ഞ കൊമേഴ്‌സ്യൽ പേപ്പറിന്റെ (സിപി) ലഭ്യതയും ഐപിഒ ബുൾറണിന്റെ ആക്കം കൂട്ടി. ഹ്രസ്വകാല ഉപയോഗത്തിനായി (ഒരു വർഷം വരെ ബാങ്കിംഗ് ഇതര സ്ഥാപനങ്ങളിൽ നിന്ന് കടമെടുക്കുന്നവയാണ് സിപി. ഐപിഒ നിക്ഷേപകർ, ഏറെയും സ്ഥാപനങ്ങൾ, അവരുടെ ഐപിഒ ഗിഗ് ഇന്ധനമാക്കാൻ ബാങ്കിംഗ് ഇതര സാമ്പത്തിക കമ്പനികളിൽ നിന്ന് കടം വാങ്ങുകയാണ് പതിവ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോൾ എൻ.ബി.എഫ്സികൾക്കുള്ള വ്യക്തിഗത വായ്പാ പരിധി ഒരു കോടി രൂപയായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഈ നീക്കം പുതിയ ഐപിഒ സബസ്ക്രിപ്ഷനെ പ്രതികൂലമായി ബാധിച്ചതായി കാണാം.
മുന്നിലേക്ക്
2021ൽ പണവും സാമ്പത്തിക ലഘൂകരണവും വളരെ വലിയ പണലഭ്യതയാണ് വിപണിയിൽ എത്തിച്ചത്. ഇതാണ് ബുൾ റണ്ണിന് പിന്തുണ നൽകിയത്. കേന്ദ്ര ബാങ്കുകൾ പലിശ നിരക്കുകൾ വെട്ടിക്കുറച്ചതോടെ അടുത്തിടെ ഉണ്ടായ ഐപിഒകളിലൂടെ പണം വിപണിയിലേക്ക് ഇറങ്ങാൻ തുടങ്ങി. ഇവയിൽ ഏറെയും അമിതവിലയുള്ളവയായിരുന്നു.
ചില കമ്പനികൾ ലിസ്റ്റ് ചെയ്യപ്പെട്ടതിന്റെ കാരണം തന്നെ ആശങ്കകൾ ഉളവാക്കുന്നതാണ്. ചില്ലറ വിൽപ്പനക്കാരും സ്ഥാപന നിക്ഷേപകരും ഒരുപോലെ സൃഷ്ടിക്കുന്ന ഹൈപ്പിൽ നിന്ന് പ്രീമിയം മൂല്യനിർണ്ണയം നേടുക എന്ന ഉദ്ദേശത്തോടെയാണ് പല കമ്പനികളും അടുത്തിടെ ഐപിഒ നടത്തിയത്. ഐപിഒ വഴി ലഭിച്ച തുക ഈ കമ്പനികൾ ശരിയായ വിധത്തിൽ ഉപയോഗിച്ചില്ലെങ്കിൽ ഭാവിയിൽ സാമ്പത്തിക പ്രതിസന്ധി നേരിട്ടേക്കാം. ഇത് നിക്ഷേപകരുടെ അതൃപ്തിക്ക് കാരണമായേക്കാം. ഇത് കമ്പനിയുടെ വാല്യുവേഷനെ താഴേക്ക് വലിച്ചേക്കാം. ഒമെെക്രോൺ വകഭേദത്തിന്റെ ഭീഷണിയും, ഓയിൽ വിലയിൽ ഉണ്ടാകുന്ന വ്യത്യാസങ്ങളും, പലിശ നിരക്കുകളിൽ ഉണ്ടായേക്കാവുന്ന മാറ്റങ്ങളും നിക്ഷേപകരെ ആശയക്കുഴപ്പത്തിലാക്കിയേക്കാം. സുരക്ഷിതമായി ഇപ്പോൾ എവിടെ നിക്ഷേപിക്കണമെന്ന് ഓരോ നിക്ഷേപകരും മനസിലാക്കേണ്ടതുണ്ട്.
Post your comment
No comments to display