ആഗോള സെമികണ്ടക്ടർ ക്ഷാമം; ഓട്ടോ, സ്മാർട്ട്ഫോൺ മേഖലകൾ പ്രതിസന്ധിയിലോ?

Home
editorial
the-global-semiconductor-shortage
undefined

കഴിഞ്ഞ ഒരു വർഷക്കാലമായി നമ്മുടെ കംപ്യൂട്ടർ,സ്മാർട്ട്ഫോൺ നിർമാതാക്കൾ നേരിട്ടുവരുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് സെമികണ്ടക്ടർ ക്ഷാമം. ഏതൊരു ഇലക്ട്രിക് ഉപകരണത്തിന്റെയും തലച്ചോറ് എന്ന് അറിയപ്പെടുന്ന ചിപ്പുകളുടെ വിതരണം 2020 മുതൽ
കുറഞ്ഞിരിക്കുകയാണ്. ആപ്പിൾ, സാംസങ്, ഫോർഡ്, സോണി തുടങ്ങി നിരവധി കമ്പനികൾ തങ്ങളുടെ ഉത്പന്നങ്ങൾ വിതരണം ചെയ്യാനും ഏറെ വെെകി. ഈ ക്ഷാമത്തിന് പിന്നിലെ കാരണമാണ് മാർക്കറ്റ്ഫീഡ് ഇന്ന് പങ്കുവയ്ക്കുന്നത്.

എന്താണ് സെമികണ്ടക്ടറുകൾ?

വെെദ്യുതി കടത്തിവിടാൻ കഴിയുന്ന സിലിക്കൺ വസ്തുവെന്ന് സെമികണ്ടക്ടറുകളെ നമുക്ക് വിശേഷിപ്പിക്കാം. ചിപ്പ് രൂപത്തിലുള്ള ഈ സെമികണ്ടക്ടറുകൾ ഇപ്പോഴുള്ള എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളുടെയും അവിഭാജ്യ ഘടകമാണ്. വാഹനങ്ങളിലെ പവർ സ്റ്റീയറിംഗ്, ബ്രേക്ക് സെൻസർ, പാർക്കിംഗ് ക്യാമറ തുടങ്ങിയവ എല്ലാം തന്നെ ഇത്തരം ചിപ്പുകളെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്.

ഡെലോയിറ്റിന്റെ റിപ്പോർട്ട് പ്രകാരം ഒരു പെട്രോൾ, ഡീസൽ കാറിൽ 1300 ചിപ്പുകളും ഒരു ഇലക്ട്രിക് വാഹനത്തിൽ 3500 ചിപ്പുകളും കാണും. ഇന്ന് ലഭ്യമാകുന്ന ചിപ്പുകൾക്ക് എല്ലാം തന്നെ അസാധാരണമായ ശക്തിയാണുള്ളത്. ഇതിന് ആവശ്യക്കാർ ഏറെയുമാണ്.

സെമികണ്ടക്ടർ ക്ഷാമത്തിനുള്ള കാരണം?

കൊവിഡ് വ്യാപനവും ലോക്ക്ഡൗണും
  • കൊവിഡ് ലോക്ക്ഡൗണിനെ തുടർന്ന് ആഗോള തലത്തിൽ തന്നെ ഇലക്ട്രിക് ഉപകരണങ്ങളുടെ ആവശ്യകത കൂടിവന്നിരുന്നു. നമ്മൾ എല്ലാവരും തന്നെ സമയം ചെലവഴിക്കുന്നതിനായി സ്മാർട്ട്ഫോൺ, ടിവി, കംപ്യൂട്ടർ എന്നിവ ഏറെ നേരം  ഉപയോഗിക്കാൻ ആരംഭിച്ചു. ഇതിനാൽ തന്നെ ഇത്തരം ചിപ്പ് വിതരണ കമ്പനികൾ എല്ലാം ഇലക്ട്രോണിക്ക് ഉപകരണങ്ങൾ നിർമിക്കുന്ന കമ്പനികൾക്ക് കൂടുതൽ ചിപ്പ് നൽകാൻ ആരംഭിച്ചു. ഈ സമയം ഓട്ടോ മൊബെെൽ കമ്പനികൾ എല്ലാം തന്നെ അടച്ചുപൂട്ടിയിരുന്നു. എന്നാൽ കൊവിഡ് ലോക്ക്ഡൗൺ പിൻവലിച്ചതോടെ ഓട്ടോ കമ്പനികൾ വാഹന നിർമാണം പുനരാരംഭിച്ചു. എന്നാൽ ആവശ്യമായ ചിപ്പുകൾ ലഭ്യമാകാതെ വരികയും ആഗോള വാഹന നിർമാതക്കൾക്ക് അത് തിരിച്ചടിയാവുകയും ചെയ്തു.

  • കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ വാഹനങ്ങളുടെ ആവശ്യകത കുറയുമെന്ന് കരുതി ആഗോള നിർമാതാക്കൾ എല്ലാം തന്നെ വിൽപ്പന വെട്ടികുറച്ചു. എന്നാൽ അധികം വെെകാതെ ലോക്ക്ഡൗൺ പിൻവലിച്ചപ്പോൾ സ്വകാര്യ വാഹനങ്ങളുടെ ആവശ്യകത കുതിച്ചുയർന്നു. ഇത് ജനങ്ങൾ ആരും തന്നെ പൊതുവാഹനങ്ങളിൽ യാത്ര ചെയ്യാൻ താത്പര്യപെടാതിരുന്നത് കൊണ്ടാണ്. ചിപ്പുകളുടെ ക്ഷാമത്തെ തുടർന്ന് ആവശ്യകതയ്ക്ക് ഒത്ത വിതരണം നടത്താൻ കമ്പനികൾക്ക് സാധിച്ചില്ല.

  • കൊവിഡിനെ തുടർന്ന് ഏവരും വീടുകളിൽ തന്നെ ഇരുന്ന്  ജോലി ചെയ്യാൻ ആരംഭിച്ചു. ഓൺലെെൻ ക്ലാസുകളും മീറ്റിംഗുകളും സൂം ഉൾപ്പെടെയുള്ള വീഡിയോ കോൺഫ്രസിംഗിലൂടെ നടത്തി. കംപ്യൂട്ടറുകൾക്കും ലാപ്പ്ടോപ്പുകൾക്കും ഉയർന്ന നിലവാരമുള്ള വീഡിയോ ഓഡിയോ ലഭിക്കണമെങ്കിൽ വേഗതയേറിയ ചിപ്പും ആവശ്യമായി.
വിതരണവും ആവശ്യകതയും
  • കഴിഞ്ഞ വർഷം സാധാരണയിലും അധികം CPUs, GPUs എന്നിവ ചിപ്പ് നിർമാണ കമ്പനികൾ ഉത്പാദിപ്പിച്ചു ഇലക്ട്രോണിക് ഉപകരണ നിർമാണ കമ്പനികൾക്ക് നൽകി. ക്രിപ്പ്റ്റോകറൻസി മെെനേർസിന് പോലും ഉയർന്ന ചിപ്പുകൾ ലഭ്യമായിരുന്നില്ല. ഇവ എല്ലാം ഗെയിമിംഗ് ആവശ്യക്കാർ വാങ്ങി കൂട്ടിയതായി നിരവധി റിപ്പോർട്ടുകൾ പറയുന്നു.

  • വിതരണത്തേക്കാൾ ഉയർന്ന ആവശ്യകതയാണ് 2020ൽ ഉണ്ടായതെന്നാണ്  ഗ്രാഫിക്സ് കാർഡ് നിർമാതാക്കളായ എൻ‌വിഡിയയും എ‌എം‌ഡിയും പറയുന്നത്.

  • Taiwan Semiconductor Manufacturing Company, Samsung Foundries എന്നീ രണ്ട് കമ്പനികളാണ് ആഗോള തലത്തിൽ ഉയർന്ന ചിപ്പുകൾ വിതരണം ചെയ്യുന്നത്. സാധാരണ ഗതിയിൽ തങ്ങളുടെ ശേഷിയുടെ 80 മുതൽ 90 ശതമാനം വരെ  കമ്പനി നിർമിക്കാറുണ്ട്. ആവശ്യകത ഉയർന്നാൽ എൻ‌വിഡിയയും എ‌എം‌ഡിയും ടിഎസ്എംസിയുടെ സഹായത്തോടെ കൂടുതൽ ചിപ്പ് നിർമിക്കും.

  • നിലവിൽ എല്ലാ ചിപ്പ് നിർമാണ കമ്പനികളും തങ്ങളുടെ ശേഷി 100 ശതമാനം ഉപയോഗിച്ചു കൊണ്ട് കൂടുതൽ ചിപ്പുകൾ നിർമിക്കുകയാണ്. ഇതിനാൽ തന്നെ  മുൻ കൂട്ടി ബുക്ക് ചെയ്തതിന് അനുസരിച്ച് മാത്രമെ എ.എം.ഡി, ആപ്പിൾ തുടങ്ങിയ കമ്പനികൾക്ക് ചിപ്പുകൾ ലഭിക്കു.

ഈ ക്ഷാമം എപ്പോൾ പരിഹരിക്കപ്പെടും?

സെമികണ്ടക്ടര്‍ ക്ഷാമം മെഡിക്കൽ സപ്ലൈസ് മുതൽ ഇലക്ട്രിക് വാഹന രംഗത്തെ വരെ പ്രതിസന്ധിയിലാക്കിയതിനെ തുടർന്ന്  ഫെബ്രുവരിയിൽ  യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍  ഒരു എക്‌സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനായി 37 ബില്യൺ ഡോളർ ഫെഡറൽ ഫണ്ടിംഗിനായി അദ്ദേഹം ആവശ്യപ്പെട്ടു. വർദ്ധിച്ചു വരുന്ന ആവശ്യകത പരിഹരിക്കപ്പെടാൻ നിർമാണ ശേഷി വർദ്ധിപ്പിച്ചതായി ചിപ്പ് നിർമാണ കമ്പനികൾ പറഞ്ഞു. അരിസോണയിൽ 35 ബില്യൺ ഡോളർ വരുന്ന ഉത്പാദന കേന്ദ്രം സ്ഥാപിക്കുമെന്ന് ടിഎസ്എംസി അറിയിച്ചു.

ഉത്പാദനം വർദ്ധിപ്പിക്കുവാനായി 10 ബില്യൺ ഡോളർ ആവശ്യമായി വരുന്നു. പുതുതായി സ്ഥാപിക്കാൻ പോകുന്ന യൂണിറ്റുകൾ പൂർത്തിയാക്കാനും കമ്പനിക്ക് ഏറെ വർഷങ്ങൾ വേണ്ടിവന്നേക്കും. എന്നാൽ ഈ ഫാർക്ടറികളുടെ പണി പൂർത്തിയായാലും പ്രശ്നങ്ങൾ അവസാനിക്കുന്നില്ല. ചിപ്പ് നിർമാണം ഏറെ സങ്കീർണമാണ്. 26 ആഴ്ചവരെയാണ് ഒരു ചിപ്പ് നിർമിക്കുവാനാവശ്യമായി വരുന്നത്. ഇതിനാെപ്പം  വിതരണ ശൃംഖല കൂടി വിപുലീകരിക്കേണ്ടതുണ്ട്. സെമികണ്ടക്ടർ ക്ഷാമം ദീർഘകാലത്തേക്ക് നീളുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ആഗോള ചിപ്പ് ക്ഷാമം അടുത്ത വർഷം കൂടി തുടരുമെന്നാണ് റിപ്പോർട്ടുകൾ. ഇത് ഓട്ടോ സ്മാർട്ട്ഫോൺ, ജിപിയു നിർമാതാക്കൾക്ക് തിരിച്ചടിയാകും. ഇതിനാൽ തന്നെ ഇത്തരം ഉത്പന്നങ്ങളുടെ വില ഇനിയും ഉയർന്നേക്കും.

ഓട്ടോ ഇലക്ട്രിക് മേഖല ഈ പ്രതിസന്ധി എങ്ങനെ മറികടക്കുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം.

Post your comment

No comments to display

    Full name
    WhatsApp number
    Email address
    * By registering, you are agreeing to receive WhatsApp and email communication
    Upcoming Workshop
    Join our live Q&A session to learn more
    about investing in
    high-risk, high-return trading portfolios
    Automated Trading | Beginner friendly
    Free registration | 30 minutes
    Saturday, December 2nd, 2023
    5:30 AM - 6:00 AM

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023