കാർലൈൽ-പിഎൻബി കരാർ പരാജയപ്പെട്ടത് എന്ത് കൊണ്ട്? കൂടുതൽ അറിയാം

Home
editorial
the-failed-carlyle-pnb-deal-explained
undefined

2021-ന്റെ ആരംഭത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് ഹൗസിംഗ് ഫിനാൻസ് മുൻഗണനാ ഓഹരികളും കൺവെർട്ടിബിൾ ബോണ്ടുകളും വിതരണം ചെയ്തു കൊണ്ട്  4,000 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിട്ടു. പിഎൻബി ഹൗസിംഗ് ഫിനാൻസ് ഈ ഓഹരികൾ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കാർലൈൽ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള നിക്ഷേപ സ്ഥാപനങ്ങൾക്കും ആദിത്യ പുരിയുടെ കുടുംബ നിക്ഷേപ സ്ഥാപനങ്ങൾക്കും മറ്റ് ഒരു കൂട്ടം ഓഹരി ഉടമകൾക്കും അനുവദിക്കാൻ തീരുമാനിച്ചു. എന്നാൽ പ്രോക്സി ഉപദേശക സ്ഥാപനമായ എസ്ഇഎസ്, സെബിക്ക് മുമ്പാകെ ഒരു പ്രശ്നം ഉന്നയിക്കുകയും അത് ഒടുവിൽ ഇടപാട് നിർത്തലാക്കാൻ കാരണമാവുകയും ചെയ്തു. പിഎൻബി-കാർലൈൽ ഇടപാട് എന്താണെന്നും അത് പരാജയപ്പെടാനുള്ള കാരണവുമാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്. 

കഥ ഇങ്ങനെ

2021 ജൂണിൽ പിൻ.എൻ.ബി  ഹൗസിംഗ് ഫിനാൻസിന്റെ ഡയറക്ടർ ബോർഡ് കമ്പനിയുടെ ഒരു കൂട്ടം ഓഹരി ഉടമകൾക്ക് ‘മുൻഗണന ഓഹരികൾ’ അനുവദിച്ചുകൊണ്ട് 4,000 കോടി രൂപ മൂലധനം സമാഹരിക്കാനുള്ള തീരുമാനത്തിന് അംഗീകാരം നൽകി. സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കാർലൈൽ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള നിക്ഷേപ സ്ഥാപനങ്ങൾ നിക്ഷേപ റൗണ്ടിന്റെ ഭൂരിഭാഗവും നയിക്കും. ഇതേതുടർന്ന് കമ്പനിയിലെ കൂടുതൽ ഓഹരി പങ്കാളിത്തം കാരണം പൊതുമേഖലാ സ്ഥാപനത്തിന് മേൽ കാർലൈൽ ഗ്രൂപ്പിന് കൂടുതൽ നിയന്ത്രണം ലഭിക്കും. 4,000 കോടി രൂപയുടെ നിക്ഷേപ പദ്ധതിയിൽ 3,185 കോടി രൂപയും ഗ്രൂപ്പ് നിക്ഷേപിക്കും. ഇടപാട് പൂർത്തിയാകുന്നതോടെ പഞ്ചാബ് നാഷണൽ ബാങ്കിന്റെ മൊത്തം ഷെയർഹോൾഡിംഗ് 32 ശതമാനത്തിൽ നിന്ന്  20 ശതമാനമായി കുറയും.

പ്രോക്‌സി ഉപദേശക സ്ഥാപനമായ സ്റ്റേക്ക്‌ഹോൾഡർ എംപവർമെന്റ് സർവീസസ് (എസ്ഇഎസ്) ധനസമാഹരണ പദ്ധതിയെ എതിർത്ത് കൊണ്ട് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയെ (സെബി) സമീപിച്ച് ആശങ്കകൾ അറിയിച്ചു. ഓഹരി ഉടമകളുടെ മീറ്റിംഗുകളിൽ  വോട്ടുചെയ്യാനുള്ള സേവനം ഷെയർഹോൾഡർമാർക്ക് നൽകിവരുന്ന സ്ഥാപനമാണ്  പ്രോക്സി. ഒരു കമ്പനിയുടെ വാർഷിക മീറ്റിംഗിൽ വോട്ട് ചെയ്ത മാനേജ്‌മെന്റ്, ഷെയർഹോൾഡർ പ്രൊപ്പോസലുകൾ എന്നിവയെക്കുറിച്ചുള്ള ഡാറ്റയും ശുപാർശകളും ഈ സ്ഥാപനം നിക്ഷേപ സ്ഥാപനങ്ങൾക്ക് നൽകുന്നു.

4,000 കോടി രൂപയുടെ മൂലധന സമാഹരണ പദ്ധതിയുമായി ബന്ധപ്പെട്ട് എസ്ഇഎസ് സെബിക്ക് മുന്നിലേക്ക് വച്ച ആശങ്കകൾ:

  • പിഎൻബി ഹൗസിംഗ് ഫിനാൻസിന്റെ പ്രിഫറൻഷ്യൽ ഷെയറുകളുടെ വില അന്യായമാണ്. പൊതുമേഖലാ സ്ഥാപനം ആയതിനാൽ കമ്പനിക്ക് സ്വകാര്യ എതിരാളികളേക്കാൾ വളരെ കുറഞ്ഞ പിഇ അനുപാതമാണുള്ളത്. ഓഹരികളുടെ വില തിരഞ്ഞെടുത്തപ്പോൾ അത് പരിഗണിച്ചിട്ടില്ല.

  • പ്രമേയം പാസാക്കുന്നുവെന്ന് ഉറപ്പാക്കാൻ ഓഹരി ഉടമകളെ തിരഞ്ഞെടുക്കുന്നതിന് ഒരു മുൻഗണനാ അലോട്ട്മെന്റ് നടത്തുന്നുണ്ട്. ഈ നീക്കം ന്യൂനപക്ഷ ഓഹരി ഉടമകളുടെ താൽപ്പര്യങ്ങളെ അപകടത്തിലാക്കും.

ഇടപാടിനെക്കുറിച്ച് എസ്.ഇ.എസ് ആശങ്കകൾ ഉന്നയിച്ചതിനെത്തുടർന്ന്, മൂലധന സമാഹരണത്തിനായുള്ള വോട്ടെടുപ്പ് നടക്കാനിരിക്കുന്ന അടിയന്തര പൊതുയോഗം നിർത്തിവയ്ക്കാൻ സെബി പി.എൻ.ബി ഹൗസിംഗ് ഫിനാൻസിന് ഉത്തരവ് നൽകി. ഇതിനു പിന്നാലെ പിഎൻബി ഹൗസിംഗ് ഫിനാൻസ് സെബിക്കെതിരെ സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രൈബ്യൂണലിനെ (എസ്എടി) സമീപിച്ചു.

സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രിബ്യൂണൽ ഈ വിഷയത്തിൽ സമ്മിശ്രമായ വിധിയാണ് പുറപ്പെടുവിച്ചത്. വിധിയിൽ സെബിക്ക് അനുകൂലമായ ചില പ്രസ്താവനകളും പിഎൻബി ഹൗസിംഗ് ഫിനാൻസിന് അനുകൂലമായ ചില പ്രസ്താവനകളും അടങ്ങിയിരിക്കുന്നു. എന്നാൽ 2021 ഒക്ടോബറിൽ, പിഎൻബി ഹൗസിംഗ് ഫിനാൻസ് കാർലൈലിനുള്ള മുൻഗണനാ ഓഹരി വിൽപ്പന അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചു.

നിഗമനം

ഈ സാഹചര്യത്തിൽ പിഎൻബി ഹൗസിംഗ് ഫിനാൻസിലെ ഓഹരികൾ ലയിപ്പിക്കാൻ കമ്പനിക്ക് ഉദ്ദേശ്യമില്ലെന്ന് പഞ്ചാബ് നാഷണൽ ബാങ്ക് പ്രഖ്യാപിച്ചു. ഇടപാട് അവസാനിപ്പിച്ചതിന് ശേഷം കമ്പനിക്ക് ‘നിയമപരമായി’ പോകാൻ പദ്ധതിയില്ലെന്നും പിഎൻബി ഹൗസിംഗ് ഫിനാൻസ് സിഇഒയും എംഡിയുമായ ഹർദയാൽ പ്രസാദ് പറഞ്ഞു. പകരമായി കമ്പനി അതിന്റെ ബിസിനസ്സ് വളർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 4,000 കോടി രൂപയുടെ ഇടപാട് പിഎൻബി ഹൗസിംഗ് ഫിനാൻസിന് വളരെ നിർണായകമായിരുന്നു. വീടിനുള്ള ഡിമാൻഡ് വർധിച്ചതും കുറഞ്ഞ പലിശനിരക്കും കാരണം ഭവന വായ്പ വിപണിക്ക് ധനസഹായം നൽകാൻ കമ്പനി ആഗ്രഹിച്ചിരുന്നു. ‘അന്യായമായ’ പല ഇടപാടുകളും സെബിയുടെ മൂക്കിൻ തുമ്പത്ത് നടക്കുമ്പോൾ ഈ പ്രത്യേക ഇടപാടിനെതിരെയുള്ള ഉറച്ച നടപടി സെബിയുടെ അമിത ഉത്തരവാദിത്ത ബോധത്തെ സൂചിപ്പിക്കുന്നു.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023