ഗംഗാ ശുദ്ധീകരണ പദ്ധതിയുമായി വിഎ ടെക് വാബാഗ്, കമ്പനിയിലെ നിക്ഷേപ സാധ്യതകൾ

Home
editorial
the-company-keeping-ganga-clean-va-tech-wabag-analysis
undefined

ശുദ്ധമായ കുടിവെള്ളത്തിന്റെ വിതരണവും ലഭ്യത കുറവും ഇന്ന് ഇന്ത്യ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്നങ്ങളിൽ ഒന്നാണ്. മലിനജലത്തിലൂടെ കോളറ മുതൽ അനേകം ഗുരുതര രോഗങ്ങളാണ് പടർന്ന് കൊണ്ടിരിക്കുന്നത്.

വായു മലിനീകരണവും സുരക്ഷിതമല്ലാത്ത ജലസ്രോതസ്സുകളും ഇന്ത്യയിലെ രോഗങ്ങൾക്ക് ഏറെയും കാരണമാകുന്നു. ആസിഡ് മഴയും വ്യാവസായിക മാലിന്യങ്ങൾ തള്ളുന്നതും മൂലം ശുദ്ധജല സ്രോതസ്സുകൾ നശിക്കുന്നതാണ് ഇന്ന് ഇന്ത്യ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന്. ഇവിടെയാണ് രാകേഷ് ജുൻജുൻവാലയുടെ വിഎ ടെക് വാബാഗിന്റെ സാധ്യത.

വിഎ ടെക് വാബാഗിനെ പറ്റിയാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.

VA Tech Wabag 

90 വർഷത്തിലേറെ പ്രവർത്തി പരിചയമുള്ള ഒരു വാട്ടർ ട്രീറ്റ്മെന്റ് ആൻഡ് മാനേജ്മെന്റ് കമ്പനിയാണ് വിഎ ടെക് വാബാഗ്. ചെന്നെെ ആസ്ഥാനമായാണ് കമ്പനി പ്രവർത്തിക്കുന്നത്. 20 രാജ്യങ്ങളിലായി ആഗോള തലത്തിലും കമ്പനി പ്രവർത്തിച്ചു വരുന്നു. ഇന്ത്യ, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിലായി കമ്പനിക്ക് ശക്തമായ ആർ ആൻഡ് ഡി കേന്ദ്രങ്ങളുണ്ട്. ഏഷ്യയിലെ മികച്ച നാലാമത്തെ സ്വകാര്യ വാട്ടർമാനേജ്മെന്റ് കമ്പനിയായി വാബാഗ് തിരഞ്ഞെടുക്കപ്പെട്ടിടുണ്ട്.

എന്താണ് വാബാഗ് ചെയ്യുന്നത്?
 1. മലിനജല ശുദ്ധീകരണം: ഇതിലൂടെ വീടുകളിൽ നിന്നും ചെറുകിട വ്യവസായങ്ങളിൽ നിന്നും പുറന്തള്ളുന്ന മലിനജലത്തിൽ നിന്ന് മാലിന്യങ്ങൾ നീക്കംചെയ്യുന്നു.

 2. കുടി വെള്ളം: ഇതിലൂടെ വിവിധ സ്രോതസ്സുകളിൽ നിന്നുള്ള വെള്ളം  ഫിൽട്രേഷൻ, അണുനാശിനി എന്നിവയിലൂടെ കുടിവെള്ളമാക്കി മാറ്റുന്നു.

 3. വ്യാവസായിക ജലശുദ്ധീകരണം: വ്യവസായങ്ങൾ പരിസ്ഥിതി മലിനമാക്കുന്ന വിവിധ തരം മാലിന്യങ്ങൾ പുറംതള്ളുന്നുണ്ട്. ശുദ്ധജല സ്രോതസ്സുകളിലേക്ക് ഇവ ഒഴുകുന്നതിനുമുമ്പ് വെള്ളം നിർവീര്യമാക്കാൻ വാബാഗ് വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു.

 4. ഉപ്പുവെള്ള ശുദ്ധീകരണം: ഇതിലൂടെ സമുദ്രജലം ശുദ്ധീകരിച്ച് കമ്പനി കുടിവെള്ളമാക്കി മാറ്റുന്നു.
വാബാഗിന്റെ പ്രാഥമിക പദ്ധതികൾ
 1. എഞ്ചിനീയറിംഗ്, സംഭരണം, നിർമാണം(EPC)

 2. പ്രവർത്തനവും പരിപാലനവും

 3. ഡിസൈൻ-ബിൽഡ്-ഓപ്പറേറ്റ്

പദ്ധതികൾ ലഭിക്കുന്നത് എവിടെ നിന്ന്?

കമ്പനിക്ക് പ്രധാനമായും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും മറ്റ് ബഹുരാഷ്ട്ര ഏജൻസികളുടെയും ഓർഡറുകളാണ് ലഭിക്കുന്നത്.
ഇതിനാൽ തന്നെ കമ്പനിയുടെ ഓർഡറുകൾ എല്ലാം തന്നെ ശക്തമാണ്.

2021 മാർച്ചിലെ കണക്കു പ്രകാരം കമ്പനിയുടെ ബുക്ക് ഓർഡർ എന്നത് 9500 കോടി രൂപയാണ്. ഇത് കമ്പനിയുടെ വിപണി മൂലധനത്തേക്കാൾ കൂടുതലാണ്.

കമ്പനി നിലവിൽ പ്രവർത്തിക്കുന്ന പദ്ധതികൾ ഏതെല്ലാം എന്ന് നോക്കാം.

 • Namami Gange Project: നമാമി ഗംഗെ പദ്ധതിയുടെ ഭാഗമായി ബീഹാർ അർബൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ നിന്ന് 1,187 കോടി രൂപയുടെ ഓർഡർ വാബാഗിന് ലഭിച്ചിട്ടുണ്ട്. ഗംഗാ നദി ശുദ്ധീകരിക്കുന്നതിനാണ് കമ്പനിക്ക് പദ്ധതി ലഭിച്ചിരിക്കുന്നത്.

 • One City One Operator: ആഗ്രയിലും ഗാസിയാബാദിലുമായി 22 മലിനജല ശുദ്ധീകരണ പ്ലാന്റുകൾ, 70 പമ്പിംഗ് സ്റ്റേഷനുകൾ, 4,200 കിലോമീറ്ററിലധികം വരുന്ന ഭൂഗർഭ ശൃംഖല എന്നിവയുടെ പ്രവർത്തനത്തിനും പരിപാലനത്തിനുമായുള്ള 1,477 കോടി രൂപയുടെ പദ്ധതി കമ്പനി നടപ്പാക്കി വരുന്നു.

 • Refinery and Petrochemicals: മംഗലാപുരം, ഡാങ്കോട്ട് എന്നിവിടങ്ങളിൽ കമ്പനി യഥാക്രമം 467 കോടിയുടെയും 700 കോടിയുടെയും ഓർഡറുകൾ നടപ്പിലാക്കുന്നു. വാബാഗ് പ്രതിദിനം 30 ദശലക്ഷം ലിറ്റർ ശേഷിയുള്ള ഒരു പ്ലാന്റ് നിർമിക്കുന്നു. ഒപ്പം 10 വർഷത്തേക്ക് ഇതിന്റെ പരിപാലനവും നർവഹിക്കും. 

കമ്പനിയെ നയിക്കുന്നത് ആര്?

Mr. Rajiv Mittal, MD & CEO: മൂന്ന് പതിറ്റാണ്ടുകളുടെ വ്യാവസായിക അനുഭവമുള്ള മിത്തൽ കമ്പനിയുടെ നട്ടെല്ലായി പ്രവർത്തിക്കുന്നു. കമ്പനി ആഗോള സാന്നിധ്യം ഉറപ്പാക്കുന്നതിനായി അദ്ദേഹം നിർണായക പങ്കുവഹിച്ചു.

Mr. Maly Mukherjee, Chairman: ഖനന, ഉരുക്ക് വ്യവസായത്തിൽ 40 വർഷത്തിലേറെ പ്രവർത്തി പരിചയമുള്ള ഇദ്ദേഹം കമ്പനിക്ക് ഒരു ആസ്തി തന്നെയാണ്. ഇതിന് മുമ്പ് അദ്ദേഹം എസ്സാർ സ്റ്റീൽ ഗ്ലോബലിന്റെ സിഇഒ ആയി സേവനമനുഷ്ഠിച്ചിരുന്നു.

പ്രമുഖ നിക്ഷേപകനായ രാകേഷ് ജുൻജുൻവാലയ്ക്ക് 170 കോടി രൂപയുടെ നിക്ഷേപമാണ് വാബാഗിൽ ഉള്ളത്. ഗ്ലോബൽ അസറ്റ് മാനേജ്മെന്റ് കമ്പനി, ഹെർമിസ്, കെബിഐ വാട്ടർ ഫണ്ട്, മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നിവയാണ് കമ്പനിയിൽ നിക്ഷേപമുള്ള വിദേശ സ്ഥാപനങ്ങൾ. മ്യൂച്ചൽ ഫണ്ട്സ് 3 ശതമാനം വിഹിതം മാത്രമാണ് കെെവശംവച്ചിട്ടുള്ളത്.

സാമ്പത്തിക സ്ഥിതി

 • 2021 സാമ്പത്തിക വർഷം കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 10.8 ശതമാനം വർദ്ധിച്ച് 2834 കോടി രൂപയായി. 2020ൽ ഇത് 2557 കോടി രൂപയായിരുന്നു. 2.5 ശതമാനത്തിന്റെ സിഎജിആർ വരുമാന വളർച്ചയാണ് 5 വർഷം കൊണ്ട് കമ്പനി സ്വന്തമാക്കിയത്.

 • 2021 സാമ്പത്തിക വർഷം നികുതിക്ക് ശേഷിയുള്ള ലാഭം 100.8 കോടി രൂപയായി രേഖപ്പെടുത്തി. 2020ൽ ഇത് 90.9 കോടി രൂപയായിരുന്നു. അറ്റാദായത്തിൽ 5 വർഷം കൊണ്ട് 2.6 ശതമാനത്തിന്റെ സിഎജിആർ വളർച്ചയാണുണ്ടായത്. 
   

2018 സാമ്പത്തിക വർഷം മുതൽ കമ്പനിയുടെ വരുമാനം നെഗറ്റീവ് വളർച്ചയാണ് കാണിക്കുന്നത്. 

ലാഭക്ഷമത

പലിശയ്ക്ക് മുമ്പുള്ള വരുമാനം, നികുതി മൂല്യത്തകർച്ച, ഇബിഐടിഡിഎ മാർജിൻ, പാറ്റ് മാർജിൻ എന്നിവയുടെ അടിസ്ഥാനത്തിൽ കമ്പനിയുടെ 5 വർഷത്തെ ലാഭം എങ്ങനെയുണ്ടെന്ന് പരിശോധിച്ച് നോക്കാം.

കമ്പനിയുടെ ഇബിഐടിഡിഎ മാർജിൻ 8.2 ആണെന്ന് കാണാം. ഇതിന് അർത്ഥം വരുമാനമായി ലഭിക്കുന്ന ഓരോ 100 രൂപയ്ക്കും കമ്പനിക്ക് 8.2 രൂപ EBITDA ആയി നിലനിർത്താനാകുമെന്നതാണ്.  പലിശ, നികുതി എന്നവ അടച്ചതിന് ശേഷം 3.5 രൂപ അറ്റാദായമായി ലഭിക്കുകയും ചെയ്യും.

കഴിഞ്ഞ വർഷങ്ങളിലെ പ്രവർത്തനം വിലയിരുത്തുമ്പോൾ കമ്പനിക്ക് വളർച്ച ഇല്ലെന്നത് ആശങ്ക ഉയർത്തുന്നു.

ഇപ്പോൾ കമ്പനിയുടെ ആർഒഇ, ആർഒസിഇ എന്നിവയിലേക്ക് നോക്കാം.

ആർഒഇ, ആർഒസിഇ എന്നിവ ഉയർന്ന കമ്പനി വളർച്ച കെെവരിക്കുന്നതായി കാണാം. ആർഒഇ, ആർഒസിഇ എന്നിവ തമ്മിലുള്ള വ്യത്യാസം കമ്പനിയുടെ കടത്തെ സൂചിപ്പിക്കുന്നു.

ലിവറേജ്

ഡെറ്റ് ടു ഇക്യുറ്റി: ഇത് കമ്പനിയുടെ ഇക്യുറ്റിയും കടവും തമ്മിലുള്ള തരതമ്യം കാണിക്കുന്നു. ഈ അനുപാതം ഉയർന്നാൽ കടം കൂടുതലാണെന്ന് വിലയിരുത്താം.

കഴിഞ്ഞ 3 വർഷത്തിനുള്ളിൽ കമ്പനി കടം ഗണ്യമായി കുറച്ചതായി കാണാം. ഡെറ്റ് ടു ഇക്യുറ്റി ഇപ്പോൾ 0.22 ആണ്. വാബാഗിന്റെ ഓരോ 100 രൂപയ്ക്കും 22 രൂപ കടമുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. 

ക്യാഷ് ഫ്ലോ

കാഷ്ഫ്ലോ കൃത്യമായി നിന്നാൽ മാത്രമെ കമ്പനിയുടെ പ്രവർത്തനങ്ങൾ സരളമായി നടക്കുകയുള്ളു. കമ്പനിയുടെ പ്രധാന പ്രവർത്തനങ്ങളിൽ നിന്ന് എത്ര പണം ഒഴുകുന്നുവെന്ന് ഇത് സൂചിപ്പിക്കുന്നു.  കഴിഞ്ഞ 10 വർഷമായി  വാബാഗ് ലാഭത്തിലാണെങ്കിലും 4 വർഷത്തോളം പണമൊഴുക്ക് പ്രതികൂലമായിരുന്നു.

നിഗമനം

ശക്തമായ ഓർഡർ ബുക്ക് ഉള്ള ഒരു സമർപ്പിത ജല മാനേജ്മെന്റ് കമ്പനിയാണ് വിഎ ടെക് വാബാഗ്. ഈ മാസം ആദ്യം മലേഷ്യയിലെ ജോഹോറിൽ ഒരു മലിനജല ശുദ്ധീകരണ പ്ലാന്റ് രൂപകൽപ്പന ചെയ്യുന്നതിനും നിർമിക്കുന്നതിനുമായി കമ്പനിക്ക് 11.45 മില്യൺ ഡോളറിന്റെ ഓർഡർ ലഭിച്ചു. ആഗോള ജല-മാനേജ്മെന്റ് സ്ഥാപനമായി പ്രവർത്തിക്കാൻ കമ്പനി എല്ലാ വഴികളും തേടുന്നു. ഇന്ത്യ ഒരു  വ്യാവസായിക കേന്ദ്രമായി മാറുന്നതിനാൽ, വാബാഗിന്റെ ജല ശുദ്ധീകരണ സേവനങ്ങൾക്ക് ശക്തമായ ആവശ്യകതയുണ്ടാകും.  ഇതിനൊപ്പം ദിവസവും 55 ലിറ്റർ ശുദ്ധജലം പൗരന്മാർക്ക് വിതരണം ചെയ്യാനുള്ള ഇന്ത്യൻ സർക്കാരിന്റെ നയം ജല മാനേജ്മെന്റ് കമ്പനികൾക്ക്  ഏറെ പ്രയോജനം ചെയ്യും.

കമ്പനിയുടെ സാമ്പത്തിക നില അൽപ്പം ആശങ്ക ഉയർത്തുന്നു. ഇത്തരത്തിൽ അസ്ഥിരമായ പണമൊഴുക്കും ലാഭം കുറയുന്നതും കമ്പനിയുടെ കാര്യക്ഷമതയെ പ്രതികൂലമായി ബാധിച്ചേക്കും. വാബാഗിന്റെ മാനേജ്മെന്റ് ഈ പ്രശ്നം എങ്ങനെ പരിഹരിക്കുമെന്നത് കണ്ട് തന്നെ അറിയേണ്ടതുണ്ട്.

കമ്പനിയുടെ ഓഹരി 75.83 ശതമാനത്തിന്റെ നേട്ടമാണ് കഴിഞ്ഞ ഒരു വർഷമായി കെെവരിച്ചത്. നിലവിൽ ഓഹരി 334 രൂപയിലാണ് വ്യാപാരം നടത്തുന്നത്. ഇത് 52 ആഴ്ചയിലെ ഉയർന്ന നിലയ്ക്ക് താഴെയാണുള്ളത്. 

Post your comment

No comments to display

  Full name
  WhatsApp number
  Email address
  * By registering, you are agreeing to receive WhatsApp and email communication
  Upcoming Workshop
  Join our live Q&A session to learn more
  about investing in
  high-risk, high-return trading portfolios
  Automated Trading | Beginner friendly
  Free registration | 30 minutes
  Saturday, December 9th, 2023
  5:30 AM - 6:00 AM

  Honeykomb by BHIVE,
  19th Main Road,
  HSR Sector 3,
  Karnataka - 560102

  linkedIntwitterinstagramyoutube
  Crafted by Traders 🔥© marketfeed 2023