ലാഭവിഹിതത്തിനായി മാത്രം കോൾ ഇന്ത്യയിൽ നിക്ഷേപം നടത്തേണ്ടതുണ്ടോ?

Home
editorial
the coal india puzzle should you invest for dividend yields
undefined

സ്വാതന്ത്ര്യം ലഭിച്ചതിന് പിന്നാലെ ഇന്ത്യൻ സർക്കാർ മിക്ക കൽക്കരി ഖനികളും ദേശീയവത്ക്കരിച്ചു. ഇതേടെയാണ് കോൾ ഇന്ത്യ ജന്മമെടുത്തത്. ലോകത്തിലെ രണ്ടാമത്തെ വലിയ കൽക്കരി ഉത്പാദന രാജ്യമാണ് ഇന്ത്യ. ഇതിനാൽ തന്നെ കൽക്കരി നിർമാണത്തിൽ കോൾ ഇന്ത്യക്ക് വലിയ ഭാവി ഉണ്ടായിരിക്കേണ്ടതാണ്. കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള കോൾ ഇന്ത്യ ലിമിറ്റഡ് 1975-ലാണ് പ്രവർത്തനമാരംഭിച്ചത്. 2020 ഏപ്രിൽ വരെയുള്ള കണക്കുകൾ പ്രകാരം കോൾ ഇന്ത്യ ലിമിറ്റഡിന് 352 ഖനികളുണ്ട്. ഇതിൽ 158 എണ്ണം  ഭൂഗർഭവും, 174  എണ്ണം  ഒപ്പൺകാസ്റ്റ്, 20 മിക്സഡ് മൈനുകൾ എന്നിങ്ങനെയാണ്. ഇന്ത്യയിലെ മൊത്തം കൽക്കരിയുടെ 83 ശതമാനവും ഉത്പാദിപ്പിക്കുന്നതും കോൾ ഇന്ത്യയാണ്.

കോക്കിംഗ് കൽക്കരി, സെമി-കോക്കിംഗ് കൽക്കരി, നോൺ-കോക്കിംഗ് കൽക്കരി, മിഡ്‌ലിംഗ്, ടാർ തുടങ്ങി നിരവധി കൽക്കരി ഉത്പന്നങ്ങളാണ് കമ്പനി നിർമിക്കുന്നത്. കൽക്കരി വ്യവസായത്തിൽ പ്രവർത്തിക്കുന്ന ഒരെയൊരു കമ്പനിയാണ് കോൾ ഇന്ത്യ. എന്നാൽ ചില സ്വകാര്യ കമ്പനികളെ കൂടി ഇതിലേക്ക് പ്രവേശിപ്പിക്കാൻ പദ്ധതിയിടുന്നതായി അഭ്യുഹങ്ങളുണ്ട്. ഇത് നടന്നാൽ കൽക്കരി ബിസിനസ് പങ്കുവയ്ക്കേണ്ടി വരും. ഇത് വിപണി വിഹിതം കുറയാൻ കാരണമായേക്കും.

അടുത്തിടെയായി കോൾ ഇന്ത്യയ്ക്ക് ഉത്പാദന ലക്ഷ്യം കൈവരിക്കാൻ കഴിയുന്നില്ല. ഇത് സ്വകാര്യവൽക്കരണത്തിന്റെ ആശങ്ക വർദ്ധിപ്പിച്ചു. രാജ്യത്ത് ഇന്ധന ഉത്പാദനം വർദ്ധിപ്പിക്കുന്നതിനായി വാണിജ്യ കൽക്കരി ഖനനം ആരംഭിക്കുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞിരുന്നു. രണ്ട് വർഷം മുമ്പ് സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾക്ക്  വാണിജ്യ ഖനനം അനുവദിച്ചിരുന്നു. ഇതിനാൽ വരും കാലങ്ങളിൽ മേഖയിൽ കടത്ത മത്സരം അരങ്ങേറിയേക്കും. 

സാമ്പത്തിക നില

2017 സാമ്പത്തിക വർഷം നേരിട്ട ഇടിവിന് ശേഷം കോൾ ഇന്ത്യയുടെ മൊത്തം വരുമാനം നിരന്തരമായി വർദ്ധിച്ചു വരികയാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ കമ്പനിയുടെ ടോപ്പ് ലൈൻ വർദ്ധന നിരക്ക് 4.84 ശതമാനമായി രേഖപ്പെടുത്തി. EBITDA 2017 മുതൽ 2019 വരെയുള്ള കാലയളവിൽ ഇരട്ടിയായി വർദ്ധിച്ചു.

2017ൽ  EBITDA 17163.51 കോടി രൂപയായിരുന്നു. രണ്ട് വർഷം കൊണ്ട് ഇത് 30840.91 കോടി രൂപയായി. എന്നാൽ കഴിഞ്ഞ വർഷം ടോപ്പ്-ലൈൻ, ഇബി‌റ്റി‌ഡി‌എ അളവുകൾ മറികടക്കുന്നതിൽ കമ്പനി പരാജയപ്പെട്ടു.  കൊവിഡ് പ്രതിസന്ധിയെ തുടർന്ന് വരുമാനത്തിൽ 3 ശതമാനം ഇടിവാണ് കമ്പനി രേഖപ്പെടുത്തിയത്. കമ്പനിയുടെ അറ്റാദായവും 4 ശതമാനം കുറഞ്ഞ്  16,714.19 കോടി രൂപയായി.

കോൾ ഇന്ത്യ ഈ വർഷം വളരെ വലിയ വെല്ലുവിളിയാണ് നേരിട്ടുവരുന്നത്.  2020 മാർച്ച് പാദം മുതൽ 2021 ജൂൺ പാദം വരെ  ആവശ്യകതയിൽ  ഗണ്യമായ കുറവുണ്ടായി. ഈ പാദത്തിൽ കമ്പനിയുടെ വരുമാനം ഏകദേശം മൂന്നിലൊന്നായി കുറഞ്ഞു.  രാജ്യവ്യാപകമായ ലോക്ക്ഡൗണിനെ തുടർന്ന് സമാനമായ നഷ്ടം എല്ലാ കമ്പനികളും നേരിട്ടിരുന്നു. ഈ വർഷത്തെ അവസാന മൂന്ന് പാദത്തിലും കമ്പനി മികച്ച പ്രകടനം കാഴ്ചവച്ചതായി ചുവടെ നൽകിയിട്ടുള്ള ചാർട്ട് പരിശോധിച്ചാൽ നിങ്ങൾക്ക് മനസിലാകും.

കഴിഞ്ഞ മൂന്ന് വർഷവും നാലാം പാദത്തിൽ കമ്പനി ലാഭത്തിലാണ് കാണപ്പെടുന്നത്. ഇത് യാദൃശ്ചികമോ, പ്രത്യേക കാരണത്താലോ ആകാം. എന്നാൽ ഇത് തുടർന്നാൽ വാർഷിക അടിസ്ഥാനത്തിൽ കോൾ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവച്ചേക്കും.

2020 സാമ്പത്തിക വർഷത്തെ നാലാം പാദത്തെ അപേക്ഷിച്ച് 2021ലെ നാലാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 55 ശതമാനം ഇടിഞ്ഞതിന് ശേഷവും 2021ലെ രണ്ടാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 42 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. കൊവിഡ് പ്രതിസന്ധിയെ തുടർന്നുണ്ടായ നഷ്ടങ്ങളെ മറികടക്കാൻ ഇത് സാഹായിച്ചുവെന്ന് പറയാം. നാലാം പാദ ഫലങ്ങൾ പുറത്തുവന്നിട്ടില്ലത്തതിനാൽ നിക്ഷേപകർ ഇപ്പോഴും ശുഭാപ്തി വിശ്വാസത്തിലാണ്. 

മൂലധന നേട്ടങ്ങളില്ലേ?

കമ്പനിയുടെ സാമ്പത്തികം ശക്തമായ വീണ്ടെടുക്കലിനുള്ള സൂചന നൽകുന്നു. എന്നാൽ ചാർട്ട് മറ്റൊരു കഥയാണ് പറയുന്നത്. കഴിഞ്ഞ മാർച്ചിൽ സംഭവിച്ച ഇടിവാണ് മിക്ക ഓഹരികളുടെയും ഏറ്റവും താഴ്ന്ന നില. എന്നാൽ കോൾ ഇന്ത്യ കഴിഞ്ഞ് ഒക്ടോബറിൽ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. പിന്നീട് തിരികെ കയറാൻ ഓഹരി ശ്രമം നടത്തിയെങ്കിലും ഇത് അത്ര എളുപ്പമാകില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. ഓഹരി ഇപ്പോഴും വശങ്ങളിലേക്കാണ് വ്യാപാരം നടത്തുന്നത്.

ഓഹരി എക്കാലത്തെയും  ഉയർന്ന നിലയായ 400-450 എന്ന നിലയേക്കാൾ വളരെ താഴെയാണെന്ന് പ്രത്യേകം പറയേണ്ടതില്ല. നിങ്ങളിൽ ആരും ഉയർന്ന വിലയിൽ ഇത് വാങ്ങിയിട്ടില്ലെന്ന് കരുതുന്നു. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഈ ഓഹരിയോട് താത്പര്യ പ്രകടിപ്പിച്ചിട്ടില്ല. 2019 ഡിസംബറിൽ കമ്പനിയുടെ 8.5 ശതമാനം ഓഹരിയാണ് എഫ്.ഐ.ഐ.എസിന്റെ പക്കലുണ്ടായിരുന്നത്. 2020ൽ ഇത് 6.5 ശതമാനമായി കുറച്ചു. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ കൂടുതൽ പണം ഇറക്കിയതിനെ തുടർന്ന് കഴിഞ്ഞ വർഷം ഓഹരികൾ വളരെ അധികം റിട്ടേൺസ് നൽകുന്നത് നമ്മൾ കണ്ടിരുന്നു. കോൾ ഇന്ത്യ സാവധാനം  സുസ്ഥിരമായ പാത പിന്തുടരുകയാണ്.

ഉയർന്ന ലാഭ വിഹിതം നൽകുന്നതിനാൽ  ദീർഘ കാല നിക്ഷേപത്തിനായി കോൾ ഇന്ത്യ പരിഗണിക്കാവുന്നതാണ്. സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയായതിനാൽ ഇത്തരം നേട്ടങ്ങൾ ലഭിക്കുമെന്നതിൽ സംശയം ഒന്നും തന്നെയില്ല. എന്നാൽ എൻ.എസ്.ഇ നിങ്ങൾക്കായി ആയിരത്തിലേറെ ഓഹരികൾ വാഗ്ദാനം ചെയ്യുമ്പോൾ ഹ്രസ്വകാല നേട്ടത്തിന് നല്ലത് കോൾ ഇന്ത്യയാണെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടോ?

കോൾ ഇന്ത്യ ഓഹരികൾ നിങ്ങൾ ഇപ്പോഴും നഷ്ടത്തിൽ സൂക്ഷിക്കുന്നുണ്ടോ? കമ്പനിയുടെ ഭാവി കാല പ്രവർത്തനങ്ങളെ നിങ്ങൾ എങ്ങനെ നോക്കി കാണുന്നു? തീർച്ചയായും കമന്റ് ചെയ്ത് അറിയിക്കുക. 

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023