ടെലികോം സ്പെക്ട്രം ലേലം; പണം വാരിയെറിഞ്ഞ് അംബാനി-കൂടുതൽ അറിയാം

Home
editorial
telecom-spectrum-auctions-explained
undefined

കേന്ദ്ര സർക്കാർ കഴിഞ്ഞ രണ്ട് ദശകങ്ങളായി ടെലികോം സ്പെക്ട്രം ലേലം നടത്തി പണം സമാഹരിച്ചുവരികയാണ്. ഇതിലൂടെ ലഭിക്കുന്ന പണം നിരവധി വികസന പദ്ധതികൾക്കായി  സർക്കാർ വിനിയോഗിക്കും. ടെലികോം കമ്പനികൾ രാജ്യത്തെ തങ്ങളുടെ ശ്യംഖല എത്രമാത്രം വിപുലീകരിക്കാൻ പദ്ധതിയിടുന്നുവെന്ന് ലേലത്തിലൂടെ നമുക്ക് മനസിലാക്കാം. 4 ജി എയർ തരംഗങ്ങൾക്കായുള്ള സ്പെക്ട്രം ലേലം മാർച്ച് 1,2 തീയതികളിൽ നടന്നിരുന്നു. ശരിക്കും എന്താണ് ടെലികോം സ്പെക്ട്രം ലേലമെന്നും അതിന്റെ പ്രവർത്തന രീതികളെ പറ്റിയുമാണ് മാർക്കറ്റ്ഫീഡ് ഇന്ന് വിശദീകരിക്കുന്നത്. 

എന്താണ് ടെലികോം സ്പെക്ട്രം ലേലം?

ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന പ്രത്യേക  റേഡിയോ തരംഗങ്ങളെയാണ് സ്പെക്ട്രം എന്ന് പറയുന്നത്. ഇതിൽ എഫ്.എം, എ.എം, ബ്ലൂടൂത്ത്,വെെഫെെ  എന്നിവ ഉൾപ്പെടും. തരംഗദൈർഘ്യം (wavelength),വ്യാപ്‌തി (amplitude), ആവൃത്തി (frequency) എന്നിവയാണ് സ്പെക്ട്രത്തെ നിർവചിക്കുന്ന പ്രധാന ഘടകങ്ങൾ. ഈ റേഡിയോ തരംഗങ്ങൾക്ക് 3 കിലോഹെർട്സ്  മുതൽ 300 ജിഗാഹെർട്സ് വരെ  ഫ്രീക്യുഎൻസിയാണ് ഉള്ളത്. വ്യത്യസ്ഥമായ  ഫ്രീക്യുഎൻസികൾ  വിവിധ സാഹചര്യങ്ങളിലായി  ഉപയോഗിക്കും. 

നമ്മൾ ഉപയോഗിക്കുന്ന മൊബെെൽ ഫോണുകൾ  പ്രവർത്തിപ്പിക്കുന്നതിനും  തരംഗങ്ങൾ അത്യാവശ്യമാണ്. അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന ഇത്തരം വായുതരംഗങ്ങൾക്ക് തടസം നേരിടാതിരിക്കുന്നതിനായി നിശ്ചിത ഫ്രീക്യുഎൻസി ക്രമീകരിച്ചിട്ടുണ്ടാകും. 800 മെഗാഹെർട്സ് (MHz), 900 MHz, 1,800 MHz, 2,100 MHz, 2,300 MHz എന്നിവയാണ് സാധാരണയായി ടെലികോം കമ്പനികൾ ഉപയോഗിക്കുന്നത്.

ലേല പ്രക്രിയ

രാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ കാണപ്പെടുന്ന എല്ലാ പൊതു സ്വത്തുക്കളും കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഇതിൽ വായു തരംഗങ്ങളും ഉൾപ്പെടുന്നു. വൈദ്യുതകാന്തിക സ്പെക്ട്രത്തിന്റെ പ്രത്യേക ബാൻഡുകളിലൂടെ സിഗ്നലുകൾ കൈമാറുന്നതിനുള്ള അവകാശങ്ങൾ  വിൽക്കുന്നതിനായി സർക്കാർ നടത്തുന്ന ലേലമാണ് ടെലികോം സ്പെക്ട്രം ലേലം. വർദ്ധിച്ചു വരുന്ന ഇന്റർനെറ്റ്, ടെലിഫോൺ ഉപയോഗത്തെ തുടർന്ന് കൂടുതൽ തരംഗങ്ങൾക്കായി കൂടുതൽ സ്ഥലം ആവശ്യമായി വരും. ലേലത്തിലൂടെ ടെലികോം കമ്പനികൾക്ക് ആവശ്യമായ  സ്പെക്ട്രം വിറ്റുകൊണ്ട് പണം സമാഹരിക്കുകയാണ് സർക്കാർ.

രാജ്യത്ത് മൊത്തം  22 ടെലികോം  സര്‍ക്കിളുകളാണുള്ളത്. ഈ സർക്കിളിനുള്ളിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന കമ്പനികൾ ഏത് തന്നെയായാലും യു.എ.എസ് (Unified Access Services) നേടേണ്ടത് അത്യാവശ്യമാണ്.  സ്പെക്ട്രം നിരവധി ബ്രാൻഡുകളിലായി വിവിധ ഫ്രീക്യുഎൻസികളിൽ നിശ്ചിത കാലത്തേക്കാണ് സർക്കാർ വിൽക്കുക. 20 വർഷത്തേക്ക്  ലെെസൻസ്  സ്വന്തമാക്കാനുള്ള ലേലം  ടെലികമ്മ്യൂണിക്കേഷൻ  വകുപ്പാണ് നടത്തിവരുന്നത്.

ഇതിന് മുമ്പ് 2016ലാണ് ലേലം നടത്തിയിരുന്നത്. 5.60 ലക്ഷം കോടി രൂപയ്ക്ക്  2,354.55 MHz സ്പെക്ട്രമാണ് സർക്കാർ അന്ന് ലേലത്തിൽ വച്ചിരുന്നത്. എന്നാൽ  965 MHz സ്പെക്ട്രം  മാത്രമാണ് (40 ശതമാനം) വിൽക്കപ്പെട്ടത്. ടെലികോം കമ്പനികൾ വാങ്ങിയിരുന്ന വായുതരംഗങ്ങളുടെ കാലാവധി അവസാനിക്കാനിരിക്കെ 2021ൽ വീണ്ടും ഒരു ടെലികോം സ്പെക്ട്രം ലേലം നടത്തേണ്ടത് അനിവാര്യമായിരുന്നു.

2021 മാർച്ച്- സ്പെക്ട്രം ലേലം

മാർച്ച് 1നാണ്  ടെലികോം വകുപ്പ് 3.92 ലക്ഷം കോടി രൂപയ്ക്ക്  2,251 MHz സ്പെക്ട്രം ലേലത്തിന് വച്ചത്.   700MHz, 800MHz, 900MHz, 1,800MHz, 2,100MHz, 2,300MHz, 2,500MHz തുടങ്ങിയ ഏഴ് ബ്രാൻഡുകളിലായാണ് സർക്കാർ ഇവ ലേലത്തിന് വച്ചത്. 20 വർഷത്തെ കാലാവധിയാണ് സ്പെക്ട്രത്തിനുള്ളത്. 10000 കോടി രൂപയുടെ ബിഡ് പ്ലൊയിസ് ചെയ്തു കൊണ്ട്  ലേലത്തിൽ ഏറ്റവും കൂടുതൽ ഇ.എം.ഡി (Earnest Money Deposit)  തുക പറഞ്ഞത്  Reliance Jio-യാണ്. Bharti Airtel 3000 കോടി രൂപയും Vodafone Idea 475 കോടി രൂപയുടെയും ബിഡ് പ്ലെയിസ് ചെയ്തു. ലേലത്തിന് മുമ്പായി നൽകുന്ന  തുകയാണ്   ഇ.എം.ഡി.

1,800, 2,100, 2,300, 2,500 എന്നീ  മെഗാഹെർട്സ് ബാൻഡുകളുടെ അന്തിമ ബിഡ് തുകയുടെ 50% മുൻ‌കൂറായി നൽകി കമ്പനികൾക്ക് ഇവ വാങ്ങാവുന്നതാണ്. ബാക്കി തുക രണ്ട് വർഷത്തിനുള്ളിൽ 16 തവണകളായി 7.3 ശതമാനം പലിശ നിരക്കിൽ അടച്ചു തീർക്കാനും സർക്കാർ അവസരം നൽകും.

ഫലങ്ങൾ

മാർച്ച് 2ന് സ്‌പെക്ട്രം ലേലം അവസാനിച്ചപ്പോള്‍ സര്‍ക്കാരിന് 77814.80 കോടി രൂപ ലഭിച്ചു.  800 MHz, 900 MHz, 1800 MHz, 2100 MHz,2300 MHz എന്നീ ബ്രാൻഡുകളാണ് ലേലത്തിൽ വിറ്റ് പോയത്. ഉയർന്ന വിലയെ തുടർന്ന്  700 മെഗാഹെർട്സ്, 2,500 മെഗാഹെർട്സ് പ്രീമിയം ബാൻഡുകൾ വാങ്ങാൻ കമ്പനികൾ തയ്യാറായില്ല.

 • Reliance Jio: ലേലത്തിൽ ഏറ്റവും കൂടുതൽ പണം വാരിയെറിഞ്ഞ റിലയൻസ് ജിയാ 57,122.65  കോടി രൂപയുടെ സ്പെക്ട്രം സ്വന്തമാക്കി.
 • Bharti Airtel: 18,699 കോടി രൂപയ്ക്ക് ലേലത്തില്‍ 355.45 മെഗാഹെര്‍ട്‌സാണ്  ഭാരതി എയർടെൽ സ്വന്തമാക്കിയത്. പുതിയ സ്പെക്ട്രത്തിലൂടെ ഗ്രാമപ്രദേശങ്ങളിലെ കവറേജ് വർദ്ധിപ്പിക്കുമെന്നും കമ്പനി അറിയിച്ചു.
  രാജ്യത്തെ ഒമ്പത് കോടി ഉപഭോക്താക്കളെ ഇത് സഹായിക്കുമെന്നും കമ്പനി പറഞ്ഞു.

 • Vodafone Idea: 1,993.40 കോടി രൂപയ്ക്ക് അഞ്ചു മേഖലകളിലായി 0.8 മെഗാഹെട്സ് സ്പെക്ട്രമാണ്  വൊഡഫോണ്‍ ഐഡിയ   സ്വന്തമാക്കിയത്. ഇതിലൂടെ രാജ്യത്തെ 4ജി കവറേജ് വർദ്ധിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.

നിഗമനം

14 സ്പെക്ട്രം ലേലങ്ങളാണ് കേന്ദ്ര സർക്കാർ ഇക്കാലയളവിൽ നടത്തി വന്നിട്ടുള്ളത്. ഇതിലൂടെ നിശ്ചിതമായ വരുമാനം സ്വന്തമാക്കാനും സർക്കാരിന് സാധിച്ചു. എന്നിരുന്നാലും വലിയ രീതിയിലുള്ള അഴിമതികൾക്കുള്ള സാധ്യതയും ഇതിൽ നിലനിൽക്കുന്നു. 2 ജി സ്പെക്ട്രം അഴിമതി നിങ്ങൾക്ക് ഓർമ്മയുണ്ടെന്ന് കുതുന്നു. മുൻ ടെലികോം മന്ത്രി എ രാജയും മറ്റ് പ്രമുഖ രാഷ്ട്രീയക്കാരും ലൈസൻസിന് പകരമായി സ്വാൻ ടെലികോം, റിലയൻസ് ടെലികമ്മ്യൂണിക്കേഷൻ, യൂനിനോർ തുടങ്ങിയ കമ്പനികളിൽ നിന്ന് കൈക്കൂലി വാങ്ങിയതായി അന്ന്  കണ്ടെത്തിയിരുന്നു.
ഇക്കാരണത്താൽ തന്നെ ടെലികോം സ്പെക്ട്രം ലേലം ഇപ്പോൾ ഏറെ സുതാര്യവും ലളിതവുമാക്കി.


എല്ലാ കണക്കുകളെയും കാറ്റിൽ പറത്തിയുള്ള മികച്ച മുന്നേറ്റമാണ് ഇക്കഴിഞ്ഞ സ്പെക്ട്രം ലേലത്തിൽ കാണാനായത്. Reliance Jio, Bharti Airtel എന്നീ കമ്പനികൾ  ഉപഭോക്താക്കൾക്കായി മികച്ച സേവനം നൽകാൻ പദ്ധതിയിടുന്നതായി ഇതിൽ നിന്നും വ്യക്തമാണ്. ടെലികോം മേഖലയിൽ ജിയോ വൻ മുന്നേറ്റത്തിന് ഒരുങ്ങുന്നുവെന്ന് വേണം മനസിലാക്കാൻ. അതേസമയം സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുന്ന  Vodafone Idea ക്ക് ലേലത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചില്ല.

5 ജി സ്പെക്ട്രത്തിനായുള്ള ലേലം ഉടൻ തന്നെ നമുക്ക് കാണാൻ സാധിക്കും. ഇന്ത്യൻ ടെലികോം മേഖല ഭാവിയിൽ ശക്തമായ മുന്നേറ്റം നടത്തുമെന്നത് തീർച്ചയാണ്. 

Post your comment

No comments to display

  Full name
  WhatsApp number
  Email address
  * By registering, you are agreeing to receive WhatsApp and email communication
  Upcoming Workshop
  Join our live Q&A session to learn more
  about investing in
  high-risk, high-return trading portfolios
  Automated Trading | Beginner friendly
  Free registration | 30 minutes
  Saturday, December 9th, 2023
  5:30 AM - 6:00 AM

  Honeykomb by BHIVE,
  19th Main Road,
  HSR Sector 3,
  Karnataka - 560102

  linkedIntwitterinstagramyoutube
  Crafted by Traders 🔥© marketfeed 2023