ഷുഗർ ഓഹരികളിലെ റാലി തുടർന്നേക്കുമോ? കൂടുതൽ അറിയാം

Home
editorial
sugar-stocks-rally-to-continue
undefined

കൊവിഡ് വെെറസ് വ്യാപനം രൂക്ഷമായതിന് പിന്നാലെ ഷുഗർ നിർമാണ കമ്പനികൾ മികച്ച അറ്റാദായം രേഖപ്പെടുത്തിയിരുന്നു. ഹാൻഡ് സാനിറ്റൈസറുകളിൽ ഉപയോഗിക്കുന്ന  എഥനോളിന്റെ നിർമാണത്തിലേക്ക് കമ്പനികൾ തിരിഞ്ഞതായിരുന്നു ഇതിന് കാരണം. കരിമ്പിൽ നിന്നുമാണ് ഷുഗർ കമ്പനികൾ ഈ  എഥനോൾ വേർതിരിച്ചെടുത്തിരുന്നത്.

2021 ഫെബ്രുവരിയിൽ നിങ്ങൾ ഷുഗർ കമ്പനികളായ Rana Sugars Ltd., Dalmia Bharat Sugar Industries Ltd, Balrampur Chini Mills Ltd എന്നിവയിൽ നിക്ഷേപം നടത്തിയിരുന്നെങ്കിൽ നിങ്ങളുടെ ഈ നിക്ഷേപം മൂന്ന് മാസത്തിനുള്ളിൽ തന്നെ ഇരട്ടിയായേനെ. നവംബറിൽ ഞങ്ങൾ പറഞ്ഞത് മുതൽ തന്നെ ഷുഗർ ഓഹരികളിൽ ശക്തമായ മുന്നേറ്റം നടക്കുന്നുണ്ട്. കയറ്റുമതിയിൽ ഇന്ത്യൻ ഷുഗർ വിപണിക്ക് വലിയ ഭാവി ഉള്ളതായി നിക്ഷേപകർ കരുതുന്നു. ലോകമെമ്പാടുമുള്ള പ്രധാന കയറ്റുമതി രാജ്യങ്ങളായ ബ്രസീൽ, തായ്ലൻഡ്, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിൽ ആഗാളപരമായി ഉണ്ടായ ഷുഗർ ക്ഷാമമാണ് ഇതിന് കാരണം. നിലവിലെ വിപണി സാഹചര്യത്തിൽ ഇന്ത്യൻ ഷുഗർ വ്യവസായത്തിന്റെ ഭാവിയെന്താകുമെന്നാണ് മാർക്കറ്റ്ഫീഡ് എന്ന് പരിശോധിക്കുന്നത്. 

കത്തിക്കയറാൻ ഒരുങ്ങി ഷുഗർ ഓഹരികൾ

ചുവടെ നൽകിയിരിക്കുന്ന ടേബിളിൽ നിന്നും ഷുഗർ ഓഹരികൾ വളരെ ഉയർന്ന റിട്ടേൺ നൽകുന്നതായി കാണാം. Dalmia Bharat Sugar ഓഹരി 300 ശതമാനം റിട്ടേണാണ് നൽകിയത്. കഴിഞ്ഞ ഒരു മാസമായി ഷുഗർ ഓഹരികൾ നിഫ്റ്റി, സെൻസെക്സ് എന്നീ സൂചികകളെ മറികടന്ന് ശക്തമായ മുന്നേറ്റം കാഴ്ചവയ്ക്കുകയാണ്. രണ്ട് സൂചികകളും കഴിഞ്ഞ മാസം ഉയർച്ച താഴ്ച്ചകൾ നേരിട്ടപ്പോൾ ഷുഗർ ഓഹരികൾ മാത്രം ശക്തമായി മുകിലേക്ക് കയറികൊണ്ടിരുന്നു. ആഗോള ക്ഷാമത്തെ തുടർന്ന് ഇത്തവണത്തെ ഷുഗർ കമ്പനികളുടെ നാലാം പാദ ഫലങ്ങൾ മികച്ചതായിരിക്കുമെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു.

Stock NameROE Annual %Stock Performance Since 1 Yr %
EID Parry (India) Ltd.13.29%~175%
Balrampur Chini Mills21.49%~215%
Triveni Engineering & Industries25.03%~ 250%
Dalmia Bharat Sugar12.72%~350%
Dhampur Sugar Mills15.9%~157%
Dwarikesh Sugar Industries15.18%~160%

ഇന്ത്യയിലെ എഥനോൾ ബ്ലെണ്ടിംഗ്

2003ലാണ്  ഇന്ത്യയിൽ ആദ്യമായി ബയോഇഥനോൾ പെട്രോളുമായി കലർത്തുന്ന എഥനോൾ ബ്ലെൻഡിംഗ് പ്രോഗ്രാം ആരംഭിച്ചത്. ഇത് മറ്റ് രാജ്യങ്ങളിൽ നിന്ന് ക്രൂഡ് പെട്രോളിയം ഇറക്കുമതി ചെയ്യുന്നതിന്റെ ഭാരം കുറയ്ക്കാൻ സഹായിച്ചു. ഇതിലൂടെ  പരിസ്ഥിതി സൗഹൃദ ഘടന, കരിമ്പ്‌ ഉത്പാദകർ‌ക്കുള്ള അധിക വരുമാനം, കുറഞ്ഞ ചെലവ് എന്നീവ ഉറപ്പുവരുത്താൻ സാധിക്കും. 2022 ൽ പെട്രോളുമായി 10 ശതമാനം എഥനോൾ മിശ്രിതവും 2025 ഓടെ 20 ശതമാനം എഥനോൾ മിശ്രിതവും ചേർക്കാൻ സർക്കാർ ലക്ഷ്യമിടുന്നു. 2020ൽ 4.3 ശതമാനമായിരുന്ന ഇന്ത്യയിലെ  എത്തനോൾ ബ്ലെണ്ടിംഗ് ഇപ്പോൾ 7.2 ശതമാനമാണ്. 

ആഗോള ഷുഗർ ക്ഷാമം

 • ഇന്ത്യയിലെ പഞ്ചസാര ഉത്പാദനത്തിന്റെ ചെലവ്  ആഗോള പഞ്ചാസാര വിലയേക്കാൾ വളരെ കൂടുതലായിരുന്നു ഇക്കാരണത്താൽ തന്നെ ഇന്ത്യയിൽ നിന്നും വിദേശ രാജ്യങ്ങളിലേക്ക് പഞ്ചസാര അധികം കയറ്റുമതി ചെയ്തിരുന്നില്ല. കർഷകർ കൃത്യമായി കരിമ്പ് എത്തിച്ചെങ്കിലും കമ്പനികൾക്ക് ഇതിൽ നിന്നും നേട്ടമുണ്ടാക്കാൻ സാധിച്ചിരുന്നില്ല.

 • ഇതേതുടർന്ന് സർക്കർ കയറ്റുമതിക്കായി സബ്‌സിഡി നൽകാൻ തീരുമാനിച്ചു. 2019-2020 സാമ്പത്തിക വർഷം 6268 കോടി രൂപയുടെ സബ്സിഡിയാണ് അനുവദിച്ചത്. ഈ വർഷം 3500 കോടി രൂപ അനുവദിച്ചു കഴിഞ്ഞു. ഗതാഗതം, മാർക്കറ്റിംഗ്, പാക്കേജിംഗ് തുടങ്ങിയ കാര്യങ്ങൾക്ക് ഇത് ഉപയോഗിക്കും. ഈ  വർഷം 60 ലക്ഷം ടൺ പഞ്ചസാര കയറ്റി അയക്കുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യം.
 • കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ആഗോള ക്രൂഡ് ഓയിൽ വില 150 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്.  ബ്രസീലും തായ്‌ലൻഡുമാണ് ലോകത്തെ ഏറ്റവും വലിയ കയറ്റുമതിക്കാർ.
  ബ്രസീലിലെ ശരാശരി എഥനോൾ മിശ്രിതം ഏകദേശം 48 ശതമാനമാണ്. ഇത് ഇന്ത്യയുടെ 7.2 ശതമാനത്തേക്കാൾ വളരെ കൂടുതലാണ്. ബ്രസീൽ ഇപ്പോൾ കരിമ്പിന്റെ വിളവെടുപ്പ് വഴിതിരിച്ചു വിട്ടു കൊണ്ട് പെട്രോളുമായി മിശ്രിതമാക്കാൻ എഥനോൾ ഉത്പാദപ്പിക്കുന്നു. തായ്ലാൻഡും യൂറോപും വളരെ കുറച്ചു ഷുഗർ മാത്രമാണ് ഉത്പാദിപ്പിക്കുക. ബ്രസീലിൽ നിന്നുള്ള പഞ്ചസാരയുടെ വരവ് കുറഞ്ഞതോടെ അന്താരാഷ്ട്ര വിപണിയിലുളള പഞ്ചസാരയുടെ വില ഉയർന്നു.

 • ഒരു വർഷം കൊണ്ട് ആഗോളതലത്തിൽ പഞ്ചസാരയുടെ വില 50 ശതമാനമാണ് കുതിച്ചുയർന്നത്. കയറ്റുമതി സബ്സിഡറി കൂടി ലഭിച്ചതിന് പിന്നാലെ ഇന്ത്യൻ ഷുഗർ നിർമാണ കമ്പനികൾക്ക് മികച്ച ലാഭം നേടാനായി. കർഷകർക്കും ഇതിന്റെ ഗുണമുണ്ടായി.

മുന്നിലേക്ക് എങ്ങനെ?

ഇന്ത്യ ഇപ്പോഴും ആവശ്യത്തിൽ അധികം ഷുഗർ നിലനിർത്തുന്നു. ലോകത്ത് ഏറ്റവുമധികം പഞ്ചസാര ഉത്പാദിപ്പിച്ചിട്ടും, അന്താരാഷ്ട്ര വിപണിയിൽ ന്യായമായ മൂല്യം നേടാൻ കഴിയാതിരുന്നത് തിരിച്ചടിയായിരുന്നു. ഇത് പഞ്ചസാരയുടെ വില വീണ്ടും ഇടിയാൻ കാരണമായേക്കും. കാര്യക്ഷമത, സാങ്കേതികവിദ്യ, വിപണനം എന്നിവ മെച്ചപെടുത്തിയാൽ മാത്രമെ ഇന്ത്യയുടെ കയറ്റുമതി  വർദ്ധിക്കുകയുള്ളു. 2 വർഷമായി ഇന്ത്യയിലെ ആഭ്യന്തര വിപണിയിൽ ഷുഗറിന്റെ വില കൂടി വന്നിരുന്നു. ഇപ്പോൾ വില അസ്ഥിരമായി നിൽക്കുകയാണ്. ഇന്ത്യയുടെ ആഭ്യന്തര വില മെച്ചപ്പെടുത്തുന്നതിനുള്ള ഏക മാർഗ്ഗം അന്താരാഷ്ട്ര വിപണികളിലേക്ക് കയറ്റുമതി ചെയ്യുക എന്നതാണ്. ഇതിനൊപ്പം എഥനോൾ ബ്ലെൻഡിംഗ് പ്രോഗ്രാം വർദ്ധിപ്പിക്കുകയും ചെയ്യാം. ഇതിലൂടെ നിലവിൽ ഉത്പാദിപ്പിച്ച് വച്ചിട്ടുള്ള യൂണിറ്റുകൾ ഉപയോഗിച്ചു കൊണ്ട് സാവധാനം വിലവർദ്ധിപ്പിക്കാം. അതേസമയം നിലവിലെ ആഗോള വിലക്കയറ്റം ഉപയോഗപ്പെടുത്തുന്നതിന് ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കേണ്ടതുണ്ട്.

Post your comment

No comments to display

  Honeykomb by BHIVE,
  19th Main Road,
  HSR Sector 3,
  Karnataka - 560102

  linkedIntwitterinstagramyoutube
  Crafted by Traders 🔥© marketfeed 2023