സാന്റാ റാലിക്ക് ഒരുങ്ങി വിപണി? ശക്തമായി വ്യാപാരം അവസാനിപ്പിച്ച് സൂചിക-പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്
ഇന്നത്തെ വിപണി വിശകലനം
ഇന്ന് ഗ്യാപ്പ് അപ്പിൽ 18288 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 150 പോയിന്റുകൾക്ക് മുകളിലായി മുന്നേറ്റം കാഴ്ചവെച്ചു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 151 പോയിന്റുകൾ/0.83 ശതമാനം മുകളിലായി 18420 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
43346 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ഇന്ന് 43100ൽ സപ്പോർട്ട് രേഖപ്പെടുത്തി. എന്നാൽ 43440 മറികടന്നതിന് പിന്നാലെ സൂചിക താഴേക്ക് വീണു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 194 പോയിന്റുകൾ/ 0.45 ശതമാനം മുകളിലായി 43413 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
19153 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ഫിൻ നിഫ്റ്റി 19200 എന്ന പ്രതിബന്ധം മറികടന്ന് മുന്നേറി. ശേഷം 19266 എന്ന തടസവും മറികടന്ന സൂചിക ശക്തമായി നിലകൊണ്ടു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 165 പോയിന്റുകൾ/ 0.87 ശതമാനം മുകളിലായി 19277 എന്ന നിലയിൽ ഫിൻ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
Nifty Auto (+1.5%), Nifty Finserv (+0.87%), Nifty FMCG (+1.4%), Nifty Metal (+1.2%) എന്നിവ നേട്ടത്തിൽ അടച്ചു. മറ്റുള്ളവ ഫ്ലാറ്റായി അടച്ചു.
ഏഷ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ലാഭത്തിൽ കാണപ്പെടുന്നു.
നിർണായക നീക്കങ്ങൾ
Adani Ports (+3.7%) ഓഹരി നേട്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.
TCS (-1.1%), Infy (-0.98%) എന്നിവ നഷ്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.
M&M (+3.1%), Eicher Motors (+2.9%), Bajaj Auto (+2.2%), Ashoke Leyland (+2%), Hero MotoCorp (+2%) എന്നിവ 2 ശതമാനത്തിൽ ഏറെ നേട്ടത്തിൽ അടച്ചു.
വിൻറ്റർ കാലത്തേക്ക് 21 അധിക ഫ്ലൈറ്റുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ IndiGo (+3.%) ഓഹരി നേട്ടത്തിൽ അടച്ചു.
പി.എസ്.യു ഫിൻ കമ്പനികളിൽ നിന്ന് കമ്പനിയുടെ ഭൂരിഭാഗവും വാങ്ങാൻ ടാറ്റ ഗ്രൂപ്പ് അവസാന ചർച്ചയിലാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ UTI AMC (+11.4%) മുന്നേറ്റം നടത്തി. പിന്നീട് ഈ വാർത്ത തെറ്റാണെന്ന് തെളിഞ്ഞു.
ഓക്ടോബറിൽ ജിയോ 14.1 ലക്ഷം വരിക്കാരെ ചേർത്തു. Bharti Airtel (+2.3%) 8.05 ലക്ഷം വരിക്കാരെയാണ് ചേർത്തത്. അതേസമയം Vodafone Idea (+0.61%)-ക്ക് 35.1 ലക്ഷം വരിക്കാരെ നഷ്ടമായി.
വിപണി മുന്നിലേക്ക്
വിപണി ഇന്ന് മുകളിലേക്ക് നീങ്ങി നേട്ടത്തിൽ അടച്ചു. എന്നാൽ വളരെ ശക്തമായ ഒരു നീക്കത്തിന് വിപണി തയ്യാറാടുത്തതായി കാണുന്നില്ല. ആഗോള, ഏഷ്യൻ വിപണികൾ എല്ലാം തന്നെ ദുർബലമായി കാണപ്പെടുന്നു.
ഈ ആഴ്ചയിൽ വിപണി ശാന്തമായി നീങ്ങുമെന്ന് പ്രതീക്ഷിക്കാം.
നിഫ്റ്റിയിൽ 18,440 - 18,220 എന്ന ലെവൽ ശ്രദ്ധിക്കുക.
ബാങ്ക് നിഫ്റ്റിയിൽ 43,440, 43,750, 43,330, 43,100, 42,900 എന്നിവ ശ്രദ്ധിക്കുക. ഫിൻ നിഫ്റ്റിയിൽ 19,160, 19,200, 19,220, 19260, 19,360 എന്നിവ ശ്രദ്ധിക്കുക.
വൊഡഫോൺ തുടർച്ചയായി വരിക്കാരെ നഷ്ടമാക്കി വരികയാണ്. 2 കോടിയിൽ ഏറെ വരിക്കാരെയാണ് ഈ വർഷം കമ്പനിക്ക് നഷ്ടമായത്. നിങ്ങൾ ഒരു വിഐ ഇൻവെസ്റ്റർ ആണോ? എങ്കിൽ വിഐയിലെ നിക്ഷേപം തുടരാനുള്ള കാരണം എന്താണ്? കമന്റ് ചെയ്ത് അറിയിക്കുക.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Post your comment
No comments to display