30ന് മുകളിലായി S&P VIX, ടിസിഎസ് ഓഹരിയിൽ ശ്രദ്ധിക്കുക - പ്രീമാർക്കറ്റ് റിപ്പോർട്ട് 
പ്രധാനതലക്കെട്ടുകൾ
HDFC Bank: രണ്ട് വർഷം മുമ്പ് ഏറ്റെടുത്ത ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ ജോലിയുടെ പകുതിയിലധികവും ബാങ്ക് പൂർത്തിയാക്കി.
HCL Technologies: സംരംഭങ്ങൾക്കായുള്ള ഡിജിറ്റൽ സേവനങ്ങൾ ത്വരിതപ്പെടുത്തുന്നതിന് ഗൂഗിൾ ക്ലൗഡുമായുള്ള പങ്കാളിത്തം വിപുലീകരിച്ച് കമ്പനി.
Titan: സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ പ്രതിവർഷ വിൽപ്പന 18 ശതമാനം ഉയർന്നു.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ഗ്യാപ്പ് അപ്പിൽ 17382 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഉച്ചയ്ക്ക് 2:30 വരെ 90 പോയിന്റുകൾക്ക് ഉള്ളിലായി വശങ്ങളിലേക്കാണ് നീങ്ങിയത്. 17420ൽ നിന്നും ഉണ്ടായ വിൽപ്പന സമ്മർദ്ദത്തെ തുടർന്ന് സൂചിക കുത്തനെ താഴേക്ക് വീണു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 58 പോയിന്റുകൾക്ക് മുകളിലായി 17332 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
39307 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 39500 മറികടന്ന് ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. പിന്നീട് ഉണ്ടായ വിൽപ്പന സമ്മർദ്ദത്തെ തുടർന്ന് സൂചുക താഴേക്ക് വീണു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 173 പോയിന്റുകൾക്ക് മുകളിലായി 39289 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഐടി 1.6 ശതമാനം നേട്ടത്തിൽ അടച്ചു.
യുഎസ്, യൂറോപ്യൻ വിപണികൾ ഇന്നലെ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഏഷ്യൻ വിപണികളും താഴ്ന്ന നിലയിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്. ചൈനീസ് വിപണി അവധിയാണ്.
യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യൂച്ചേഴസ് എന്നിവ ഉയർന്ന നിലയിൽ കാണപ്പെടുന്നു.
SGX NIFTY 17290-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൌൺ ഓപ്പണിഗിനുള്ള സൂചന നൽകുന്നു.
17,280, 17,230, 17,180 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,360, 17,430, 17,500 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 39,200, 39,000, 38,700 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 39,400, 39,600, 40,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ഇന്ത്യ വിക്സ് 19.3 ആയി കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 280 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 40 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചു.
നിഫ്റ്റി നേട്ടത്തിൽ അടച്ചിട്ട് പോലും ദിവസത്തെ കാൻഡിൽ ഒരു ഉറപ്പ് നൽകുന്നില്ല. ശക്തമായ വിൽപ്പന സമ്മർദ്ദമാണ് സൂചികയിൽ കാണപ്പെട്ടത്. ഇന്ത്യൻ വിപണി വശങ്ങളിലേക്ക് നീങ്ങിയിരുന്നില്ല എന്നാൽ വളരെ പെട്ടെന്ന് തന്നെ റിവേഴ്സ്ൽ കാണപ്പെട്ടു. ഇത് ആഗോള വിപണിയിലെ ചാഞ്ചാട്ടത്തെ തുടർന്നായിരുന്നു.
S&P വിക്സ് 30ന് മുകളിലായി കാണപ്പെടുന്നു. ഇത് ട്രേഡേഴ്സിനുള്ള ഒരു അപകട സൂചനയാണ്. ഇത് പോസിഷനുകൾ ഓവർനൈറ്റ് ഹോൾഡ് ചെയ്യുന്ന സെല്ലേഴ്സിന് പ്രതിസന്ധി സൃഷ്ടിച്ചേക്കും.
ലോക ബാങ്ക് ഇന്ത്യയുടെ ജിഡിപി വളർച്ച 7.5 ശതമാനത്തിൽ നിന്നും 6.5 ശതമാനമായി കുറച്ചു. ഇത് ഇന്ത്യൻ വിപണിക്ക് നല്ലതല്ല.
യുഎസില തൊഴിൽ കണക്കുകൾ ഇന്ന് പുറത്തുവരും. ഇത് നവംബർ 3ന് നടക്കാനിരിക്കുന്ന ഫെഡ് പലിശ നിർണയത്തിൽ കാര്യമായ സ്വാധീനം ചെലുത്തും.
ഒപെക് ഉത്പാദനം നിർത്തിയതിന് പിന്നാലെ ക്രൂഡ് ഓയിൽ വില ഉയർന്നു. ശ്രദ്ധിക്കുക.
തിങ്കളാഴ്ച ഫലങ്ങൾ വരാനിരിക്കെ ടിസിഎസ് ഓഹരിയിലേക്ക് നോക്കകു.
നിഫ്റ്റിയിൽ മുകളിലേക്ക് 17430 ശ്രദ്ധിക്കുക. താഴേക്ക് 17,200 എന്നിവ ശ്രദ്ധിക്കുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.
Post your comment
No comments to display