വരാനിരിക്കുന്നത് ബജറ്റിന് മുന്നോടിയായ അവസാന എക്സ്പെയറി  - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

Home
market
something-big-is-on-the-cards-post-market-analysis
undefined

ഇന്നത്തെ വിപണി വിശകലനം

ഇന്ന് ഗ്യാപ്പ് അപ്പിൽ 18118 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീണെങ്കിലും 18060ൽ സപ്പോർട്ട് എടുത്തതിന് പിന്നാലെ തിരികെ കയറി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 90 പോയിന്റുകൾ/0.55 ശതമാനം താഴെയായി 181187 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

42891 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി പിന്നീട് താഴേക്ക് വീണെങ്കിലും വെള്ളിയാഴ്ചത്തെ ഉയർന്ന നിലയിൽ നിന്നും മുകളിലേക്ക് കയറി 42720 രേഖപ്പെടുത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 314 പോയിന്റുകൾ/ 0.74 ശതമാനം മുകളിലായി 42821 നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

18897 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ഫിൻ നിഫ്റ്റി 18840ൽ നിന്നും രണ്ട് തവണ മുന്നേറ്റം നടത്താൻ ശ്രമിച്ചു. എന്നിരുന്നലും ഓപ്പണിംഗ് ലെവലിൽ തന്നെ സൂചിക കാണപ്പെട്ടു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 115 പോയിന്റുകൾ/ 0.61 ശതമാനം മുകളിലായി 18887 എന്ന നിലയിൽ ഫിൻ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

ഏറെയും മേഖലാ സൂചികകളും ഇന്ന് ലാഭത്തിൽ അടച്ചു. Nifty Auto (+0.83%), Nifty FMCG (+0.83%), Nifty IT (+1.8%) and Nifty Pharma (+0.89%) എന്നിവ നേട്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ നേട്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണികൾ ഫ്ലാറ്റായാണ് വ്യാപാരം നടത്തുന്നത്.

നിർണായക നീക്കങ്ങൾ

HUL (+1.8%) ഓഹരി ഇന്ന് ശക്തമായ നീക്കം നടത്തി നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

Ultratech Cements (-4.5%) എന്നിവ നഷ്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

Shree Cem (-5.6%), India Cement (-3.4%), Dalmia Cement (-3.9%), Ambuja Cement (-3.2%), JK Cement (-3%), Grasim (-1.4%), ACC (-1.3%), Ramco Cements (-2.1%) എന്നീ സിമന്റ് കമ്പനികളും നഷ്ടത്തിൽ അടച്ചു.

Coforge (+6.2%), Persistent (+6.2%), LTTS (+2.8%), TechM (+1.8%), Mphasis (+1.7%), TCS (+1.5%), Infy (+1.4%) തുടങ്ങിയ ഐടി കമ്പനികൾ ലാഭത്തിൽ അടച്ചു..

Tata Elxsi (+4.3%), Intellect (+4.2%) എന്നിവയും നേട്ടത്തിൽ അടച്ചു.

Reliance (-0.51%), ICICI Bank (+0.16%), Kotak Bank (+1.1%) എന്നിവ തങ്ങളുടെ മൂന്നാം പാദഫലങ്ങൾ പുറത്തുവിട്ടു.

Canara Bank (+1.2%), Karur Vyasa Bank (+3.1%) എന്നിവയുടെ ഫലങ്ങൾ ഇന്ന് പുറത്ത് വരും.

മൂന്നാം പാദത്തിൽ അറ്റാദായം 62 ശതമാനം ഉയർന്ന് 5853 കോടി രൂപയായതിന് പിന്നാലെ Axis Bank (+0.23%) ഓഹരി നേട്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക് 

നിഫ്റ്റി ഒരു ഇൻട്രാഡേ ട്രെൻഡ് ലൈൻ പ്രതിബന്ധം രേഖപ്പെടുത്തിയതായി കാണാം. ഇത് നാളത്തെ സൂചികയുടെ മുന്നേറ്റത്തെ തടഞ്ഞേക്കാം.

18,020, 18,060 എന്നിവ സുപ്രധാന നിലയായി കഴിഞ്ഞ ചില ദിവസങ്ങളായി കാണപ്പെടുന്നു. 18,165, 18,183, 18,204, 18,250 എന്നീ പ്രതിബന്ധ രേഖകൾ കൂടി ശ്രദ്ധിക്കുക.

42,700 ന് മുകളിലാണ് ബാങ്ക് നിഫ്റ്റി ഇപ്പോഴും വ്യാപാരം നടത്തുന്നത്. 42,400-500 എന്നീ സപ്പോർട്ടുകൾ ചെറിയ വീഴ്ചയ്ക്ക് കൈത്താങ്ങ് ആയേക്കും.

രാവിലെ നേട്ടത്തിൽ തുറന്ന് മുന്നേറുന്ന സൂചിക പിന്നീട് ശക്തമായ വിൽപ്പനയ്ക്ക് ഇരയാകുന്നു. ഇത് തന്നെയാണ്
കഴിഞ്ഞ ഏറെ ദിവസങ്ങളായി ഫിൻ നിഫ്റ്റിയിൽ കണ്ട് വരുന്നത്. ഇത്തരം സാഹചര്യങ്ങളിലാണ് വ്യാപാരികളുടെ ക്ഷമ നഷ്ടപ്പെടുന്നതും. ശക്തമായ ഡയറക്ഷണൽ നീക്കത്തിന് അത് കാരണമാവുകയും ചെയ്യുന്നത്.

പ്രധാന ബാങ്കുകളും റിലയൻസും തങ്ങളുടെ മുന്നാം പാദഫലങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. എന്നാൽ ഇത് വിപണിക്ക് പിന്തുണ നൽകിയില്ല.

HDFC, HDFC ബാങ്ക് എന്നിവ മുകളിലേക്ക് നീക്കം നടത്തി, എന്നിരുന്നാലും വോള്യം കുറവായിരുന്നു. തങ്ങളുടെ പോസിഷൻ മാനേജ് ചെയ്യാൻ നിക്ഷേപ സ്ഥാപനങ്ങൾ ഈ ഓഹരികളെ ഉപയോഗിക്കും.

വ്യാഴാഴ്ച അവധി ആയതിനാൽ തന്നെ ഈ വരുന്ന ബുധനാഴ്ച ആകും മാസത്തെയും ആഴ്ചയിലെയും എക്സ്പെയറി. ബഡ്ജറ്റിന് മുന്നോടിയായി നടക്കുന്ന എക്സ്പെയറി ആയതിനാൽ തന്നെ 

ശക്തമായ ബൈയിംഗും സെല്ലിംഗും നടക്കാനും സാധ്യതയുണ്ട്. ശ്രദ്ധിക്കുക.

17,750-18250 എന്ന നിലയിൽ നിന്നും ഒരു ബ്രേക്ക് ഔട്ടോ ബ്രേക്ക് ഡൌണോ പ്രതീക്ഷിക്കാവുന്നതാണ്.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023