ഗ്യാപ്പ് ഡൗൺ സൂചന നൽകി എസ്.ജി.എക്സ് സൂചിക, നിഫ്റ്റി തിരികെ കയറുമോ? - പ്രീമാർക്കറ്റ് റിപ്പോർട്ട്

Home
market
sgx-nifty-indicates-a-gap-down-can-nifty-bounce-after-opening-share-market-today
undefined

പ്രധാനതലക്കെട്ടുകൾ


Reliance Industries: ഡൽഹി ആസ്ഥാനമായുള്ള പ്യുവർ ഡ്രിങ്ക്‌സ് ഗ്രൂപ്പിൽ നിന്ന് ഹോം ഗ്രോ എന്ന ശീതളപാനീയ ബ്രാൻഡിനെ കാമ്പനി ഏറ്റെടുത്തു.

NTPC: മൂലധന ചെലവുകൾക്കായി പ്രൈവറ്റ് പ്ലേസ്‌മെന്റ് അടിസ്ഥാനത്തിൽ നോൺ-കൺവെർട്ടിബിൾ ഡിബഞ്ചറുകൾ ഇഷ്യൂ ചെയ്യുന്നതിലൂടെ 12,000 കോടി രൂപ വരെ സമാഹരിക്കുന്നതിന് കമ്പനിക്ക് ഓഹരി ഉടമകളുടെ അനുമതി ലഭിച്ചു.

Havells India: രാജസ്ഥാനിലെ ഗിലോത്ത് പ്ലാന്റിൽ വാഷിംഗ് മെഷീൻ ഉൽപ്പാദന ശേഷി വർധിപ്പിക്കാൻ പദ്ധതിയിടുകയാണെന്ന് കമ്പനി പറഞ്ഞു. ഇതിനായി 130 കോടി രൂപ നിക്ഷേപിക്കും.

ഇന്നത്തെ വിപണി സാധ്യത

ചൊവ്വാഴ്ച 17415  എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി പാശ്ചാത്യ വിപണികൾക്ക് ഒപ്പം നെഗറ്റീവ് ആയി നിൽക്കാതെ ശക്തമായ മുന്നേറ്റമാണ് കാഴ്ചവെച്ചത്. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 446 പോയിന്റുകൾക്ക് മുകളിലായി 17519 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

38522 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 38760ന് അടുത്തായി സമ്മർദ്ദം അനുഭവിച്ചെങ്കിലും പിന്നീട് ഇത് ശക്തമായി മറികടന്നു. തുടർന്ന് 39537 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി 2.6 ശതമാനം നേട്ടത്തിൽ അടച്ചു.

യുഎസ് വിപണി വീണ്ടും നഷ്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണികളും നഷ്ടത്തിലാണ്  വ്യാപാരം അവസാനിപ്പിച്ചത്.

ചൈന ഒഴികെയുള്ള ഏഷ്യൻ വിപണികൾ നഷ്ടത്തിൽ കാണപ്പെടുന്നു. യുഎസ് ഫ്യൂച്ചേഴ്സ് , യൂറോപ്യൻ ഫ്യുച്ചേഴ്സ് എന്നിവ നേരിയ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY 17,480-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു വലിയ ഗ്യാപ്പ് ഡൌൺ ഓപ്പണിഗിനുള്ള സൂചന നൽകുന്നു.

17,540, 17,500, 17,400, 17,370 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട്  ഉള്ളതായി കാണാം. 17,650, 17,790, 17,900, 18,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ  39,500, 39,200, 39,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 39,600, 39,700, 40,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

18000, 17500 എന്നിവിടെയാണ് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ കോൾ ഒഐയുള്ളത്. 17000, 17300 എന്നിവിടെ ഏറ്റവും കൂടുതൽ പുട്ട് ഒഐയും കാണപ്പെടുന്നു.

41000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ ഉള്ളത്. 38000, 39000 എന്നിവിടെ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നത്.

ഇന്ത്യ വിക്സ് 18.7 ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 4200 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 700 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചു.

ചൊവ്വാഴ്ച ശക്തമായ മുന്നേറ്റമാണ് വിപണി കാഴ്ചവെച്ചത്. ഇന്നലെ വിനായക ചതുർത്ഥിയെ തുടർന്ന് വിപണി അയതിനാൽ തന്നെ വിപണി അവധി ആയിരുന്നു.

കഴിഞ്ഞ 2 ദിവസങ്ങളായി യുഎസ് വിപണി വലിയ സമ്മർദ്ദത്തിലായിരുന്നു. പണപ്പെരുപ്പത്തെ നിയന്ത്രിക്കാൻ കൂടുതൽ സമയമെടുക്കുമെന്ന് ഫെഡറൽ റിസർവേഷൻ ഉദ്യോഗസ്ഥനായ ലോറെറ്റ മെസ്റ്റർ പറഞ്ഞു. ഇത് വിപണിയിൽ നെഗറ്റീവ് സെന്റിമെൻസ് സൃഷ്ടിച്ചു. റഷ്യയിലും ചൈനയിലുമുള്ള ചിപ്പ് വിൽപ്പന നിർത്താൻ യുഎസ് ഗവൺമെന്റ് തങ്ങളോട് ആവശ്യപ്പെട്ടതായി NVIDIA പറഞ്ഞു. ഓഹരി കുത്തനെ ഇടിഞ്ഞു.

മാസത്തെ അവസാനമായതിനാൽ തന്നെ ഇന്ത്യൻ നിക്ഷേപ സ്ഥാപനങ്ങൾക്ക് വിപണി ബുള്ളിഷാക്കി നിർത്തേണ്ടുന്നതിന്റെ  പ്രാധാന്യം നിങ്ങൾക്ക് അറിയുമെന്ന് വിശ്വസിക്കുന്നു.

ഐടി സൂചിക ശക്തമായ റാലി നടത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും 28500ന് മുകളിലായി വ്യാപാരം അവസാനിപ്പിക്കാൻ സൂചികയ്ക്ക് സാധിച്ചില്ല. വരും ദിവസങ്ങളിൽ ഐടിയുടെ നീക്കം നിർണായകമാകും. ഇന്ത്യയുടെ ജിഡിപി കണക്കുകൾ പുറത്തുവന്നു. 13.5 ശതമാനമാണ് ഇത്. എന്നാൽ പ്രതീക്ഷിച്ചിരുന്നത് 15 ശതമാനത്തിൽ ഏറെയാണ്.

നിഫ്റ്റിയിൽ താഴേക്ക് 17,400 മുകളിലേക്ക് 17,540  എന്നിവ ശ്രദ്ധിക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

Post your comment

No comments to display

  Honeykomb by BHIVE,
  19th Main Road,
  HSR Sector 3,
  Karnataka - 560102

  linkedIntwitterinstagramyoutube
  Crafted by Traders 🔥© marketfeed 2023