വിൽപ്പന രൂക്ഷം, 17000ന് താഴെ നഷ്ടത്തിൽ അടച്ച് നിഫ്റ്റി - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്
ഇന്നത്തെ വിപണി വിശകലനം
ഇന്ന് ഗ്യാപ്പ് ഡൌണിൽ 16870 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 17000 മറികടക്കാൻ ശ്രമം നടത്തി. ഇവിടെ നിന്നും ദിവസത്തെ താഴ്ന്ന നിലയിലേക്ക് വീണ സൂചിക പിന്നീട് 16820ന് അടുത്തായി സപ്പോർട്ട് രേഖപ്പെടുത്തി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 148 പോയിന്റുകൾ/0.87 ശതമാനം താഴെയായി 16858 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
38081 നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി. 38300ന് മുകളിലേക്ക് കയറാൻ സൂചിക ശ്രമം നടത്തിയിരുന്നു. എന്നാൽ ഉച്ചയ്ക്ക് ശേഷം സൂചിക താഴേക്ക് വീണ 37600 രേഖപ്പെടുത്തി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 599 പോയിന്റുകൾ/ 1.56 ശതമാനം താഴെയായി 37759 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
Nifty IT (+0.24%), Nifty Auto (+0.06%), Nifty Pharma (+0.85%) എന്നിവ ഒഴികെയുള്ള എല്ലാ സൂചികകളും നഷ്ടത്തിൽ അടച്ചു. Nifty Finserv (-1.23%), Nifty FMCG, Nifty Metal (-1.94%), Nifty PSU Bank (-2.07%) എന്നിവ കുത്തനെ താഴേക്ക് വീണു.
പ്രധാന ഏഷ്യൻ വിപണികൾ ഇന്ന് 1 മുതൽ 3 ശതമാനം വരെ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികളും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
നിർണായക നീക്കങ്ങൾ
ക്രൂഡ് ഓയിൽ വില ഇടിഞ്ഞതിന് പിന്നാലെ Asian Paints (+2.88%) ഓഹരി ഇന്ന് നേട്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിൽ ഇടംനേടി.
ഫാർമ ഓഹരികൾ ശക്തമായി കാണപ്പെട്ടു. SunPharma (+2.31%) ഓഹരി 52 ആഴ്ചയിലെ ഉയർന്ന നില രേഖപ്പെടുത്തി. Dr. Reddy’s (+2.11%), Glenmark (+2.2%), ZydusLife (+2.44%) എന്നിവ നേട്ടത്തിൽ അടച്ചു.
Axis Bank (-2.51%) ഓഹരി കുത്തനെ താഴേക്ക് വീണു. ഓഹരി 200 ദിവസത്തെ മൂവിംഗ് ആവറേജ് മറികടന്നു. താഴേക്ക് പോകാനുള്ള സൂചനയാണ് കാണുന്നത്.
പി.എസ്.യു ബാങ്കുകൾ കുത്തനെ താഴേക്ക് വീണു. SBI ഓഹരി 2.71 ശതമാനം താഴേക്ക് വീണു. Union Bank (-2.09%), PNB (-5.04) എന്നിവയും താഴേക്ക് വീണു.
ITC (-2.96%) ഓഹരി ലാഭമെടുപ്പിന് വിധേയമായി.
മെറ്റൽ ഓഹരികൾ കുത്തനെ താഴേക്ക് വീണു. Hindalco (-3.44%), JSW Steel (-3.22%), Tata Steel (-2.51%) എന്നിവ നിഫ്റ്റിയുടെ ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.
വിപണി മുന്നിലേക്ക്
ആഗോള വിപണികൾ ബെയറിഷായി തന്നെ തുടരുകയാണ്. ഇതിനാെപ്പം ഇന്ത്യൻ വിപണി 17000ന് താഴേക്ക് വീണു. എന്നിരുന്നാലും വിപണി പിടിച്ചു നിർത്താൻ കാളകൾ ശക്തമായി ശ്രമംനടത്തിയതായി കാണാം. എങ്കിലും ആഗോള വിപണികളുടെ പിന്തുണയോടെ വന്ന കരടികൾ വിപണിയെ താഴേക്ക് വലിച്ചുകൊണ്ട് പോയി. നിഫ്റ്റിയിൽ താഴേക്ക് 16750 ആണ് ഇനി ശ്രദ്ധിക്കേണ്ടത്.
നാസ്ഡാകിനെ പിന്തുടർന്ന് ഐടി സൂചിക മാത്രമാണ് മുകളിലേക്ക് കയറിയത്. സൂചിക ഏറെ നാളായി നഷ്ടത്തിലാണ് കാണപ്പെട്ടത്. ഇക്കാരണത്താൽ തന്നെ ഐടി ഓഹരികൾ ആകും ആദ്യം വീണ്ടെടുക്കൽ നടത്തുക എന്ന് പ്രതീക്ഷിക്കാം. എന്നിരുന്നാലും സുപ്രധാന നിലകൾ തകർക്കപ്പെട്ടതിനാൽ തന്നെ ഐടി ഓഹരികളിൽ വിൽപ്പന നടക്കാനുള്ള സാധ്യത തള്ളികളയാനാകില്ല.
ആഗോള വിപണികൾ വീണ്ടെടുക്കൽ നടത്തുന്നത് വരെ വില ഉയരുമ്പോൾ വിൽക്കുകയാണ് ഏവരുമെന്ന് കാണാം. ആഗോള വിപണികൾ തിരികെ കയറാതെ ഇന്ത്യൻ വിപണി വീണ്ടെടുക്കൽ നടത്തിയേക്കില്ല.
യൂറോപ്യൻ വിപണികൾ ബെയറിഷായി കാണപ്പെടുന്നു. ഇത് മറ്റൊരു ഗ്യാപ്പ് ഡൌണിനുള്ള സാധ്യത തുറക്കുന്നു. നാളെ എക്സ്പെയറി ആതിനാൽ തന്നെ വിപണിയിൽ ചാഞ്ചാട്ടം രൂക്ഷമായേക്കാം.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Post your comment
No comments to display