നിഫ്റ്റിക്ക് വീണ്ടും പിന്തുണ നൽകി റിലയൻസ്, നഷ്ടത്തിൽ അടച്ച് സാമ്പത്തിക ഓഹരികൾ - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

Home
market
reliance-supports-nifty-again-financial-stocks-close-in-red-post-market-report
undefined

ഇന്നത്തെ വിപണി വിശകലനം

വീണ്ടും വിപണിക്ക് പിന്തുണ നൽകി റിലയൻസ്.

ഇന്ന് ഗ്യാപ്പ് ഡൌണിൽ 15717 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി. 170 പോയിന്റുകളോളം വ്യാപാരം നടത്തിയ സൂചിക കഴിഞ്ഞ ദിവസത്തെ ഉയർന്ന നിലയിൽ സമ്മർദ്ദം രേഖപ്പെടുത്തി. അവസാന നിമിഷം ഉണ്ടായ വിൽപ്പന സമ്മർദ്ദത്തെ തുടർന്ന് സൂചിക താഴേക്ക് വീണു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 51 പോയിന്റുകൾ/0.32 ശതമാനം താഴെയായി 15799 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ഇന്ന് 33342 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് വീണു. 33200 എന്ന നിലയിൽ സപ്പോർട്ട് എടുത്ത സൂചിക തിരികെ കയറി. സൂചിക ഇന്ന് മൊത്തത്തിൽ 200 പോയിന്റുകൾക്ക് ഉള്ളിലാണ് വ്യാപാരം നടത്തിയത്. അവസാന നിമിഷം താഴേക്ക് വീണു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 372 പോയിന്റുകൾ/ 1.11 ശതമാനം താഴെയായി 33269 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

ബാങ്ക് നിഫ്റ്റി, നിഫ്റ്റി എഫ്.എം.സി.ജി, ഐടി എന്നിവ ഇന്ന് നഷ്ടത്തിൽ അടച്ചു. മറ്റു മേഖലാ സൂചികകൾ അസ്ഥിരമായി കാണപ്പെട്ടു.

ഏഷ്യൻ വിപണികളും ഏറെയും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഇപ്പോൾ ഒരു ശതമാനം നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക നീക്കങ്ങൾ

അന്താരാഷ്ട്ര വിപണിയിൽ ഓയിൽ വില ഉയർന്നതിന് പിന്നാലെ ONGC (+3.2%), Reliance (+2%) എന്നിവ വീണ്ടും നേട്ടത്തിൽ അടച്ചു.

മറ്റു ഊർജ്ജ ഓഹരികളായ NTPC(+2.2%), IOC(+1.3%), Coal India (+1.2%), OIL (+4.7%), GAIL (+1.7%) എന്നിവ നേട്ടത്തിൽ അടച്ചു.

കസിനോയ്ക്ക് മുകളിൽ 28 ശതമാനം ജിഎസ്ടി ഏർപ്പെടുത്താനുള്ള തീരുമാനം പിൻവലിച്ചതിനെ തുടർന്ന് Delta Corp (+1.6%) ഓഹരി നേട്ടത്തിൽ അടച്ചു. പിന്നീട് ഓഹരി താഴേക്ക് വീണു.

120 കോടി രൂപയുടെ ഓഹരികൾ തിരികെ വാങ്ങുന്നതിന് കമ്പനി അംഗീകാരം നൽകിയതിന് പിന്നാലെ Route Mobile (+6.5%) ഓഹരി നേട്ടത്തിൽ അടച്ചു.

യൂറോപ്പിന് പുറത്ത് ബെംഗളൂരുവിൽ കമ്പനിയുടെ രണ്ടാമത്തെ വലിയ ആഗോള സ്മാർട്ട് ക്യാമ്പസ് പ്രധാനമന്ത്രി മോദി ഔദ്യോഗികമായി അനാച്ഛാദനം ചെയ്യാനിരിക്കെ Bosch India’s (+5.9%) ഓഹരി നേട്ടത്തിൽ അടച്ചു.

HDFC Life (-4.3%) ഓഹരി താഴേക്ക് വീണു നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു. Axis Bank (-2.6%), Bajaj Finserv (-2.2%) Kotak Bank (-1.5%) എന്നീ ഓഹരികളും നഷ്ടത്തിൽ അടച്ചു.

300 എന്ന സപ്പോർട്ട് നിലയിൽ നിന്നും Jindal Steel (+2.3%) ശക്തമായ വീണ്ടെടുക്കൽ നടത്തുന്നതായി കാണാം.

ബ്ലിൻകിറ്റുമായി കൈകോർത്തത് ഒരാഴ്ച പിന്നിട്ടിട്ടും Zomato ഓഹരി ഇന്ന് 5 ശതമാനം ഇടിഞ്ഞു. 

വിപണി മുന്നിലേക്ക്

യൂറോപിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കുമെന്ന് ബൈഡൻ പറഞ്ഞത് യുഎസും റഷ്യയും തമ്മിലുള്ള സംഘർഷം വർദ്ധിക്കാനുള്ള സാധ്യത ഉയർത്തുന്നു.

കഴിഞ്ഞ പാദത്തെ യുഎസ് ജിഡിപി കണക്കുകൾ ഇന്ന് രാത്രി പുറത്തുവന്നേക്കും. ഇന്ത്യ വിക്സ് 9 ദിവസത്തെ ഉയർന്ന നിലയിലാണുള്ളത്. വലിയ രീതിയിലുള്ള വാർത്തകൾ വിപണിയിൽ നിന്നും നിക്ഷേപകർ പ്രതീക്ഷിക്കുന്നുണ്ട്.

റിലയൻസ് ഓഹരി ആഴ്ചയിൽ ശക്തമായി കാണപ്പെട്ടു. നാളത്തെ എക്സ്പെയറിയിൽ ഓഹരിയിൽ എന്ത് സംഭവിക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്.

ബാങ്ക് നിഫ്റ്റിയിൽ 33000ൽ ശക്തമായ പുട്ട് ബിൽഡ്അപ്പ് ഉള്ളതായി കാണാം. നിഫ്റ്റിയിൽ 15500, 15600, 15700 എന്നിവിടെയും ശക്തമായ പുട്ട്ബിൽഡ് അപ്പ് ഉള്ളതായി കാണാം.

ഇതിനാൽ തന്നെ ഏതെങ്കിലും കാരണത്താൽ നാളെ ഈ നിലയ്ക്ക് താഴെയായി വിപണി ഗ്യാപ്പ് ഡൌണിൽ തുറന്നാൽ ശക്തമായ ഒരു പതനം വിപണിയിൽ സംഭവിച്ചേക്കാം. ശ്രദ്ധിക്കുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

Post your comment

No comments to display

  Honeykomb by BHIVE,
  19th Main Road,
  HSR Sector 3,
  Karnataka - 560102

  linkedIntwitterinstagramyoutube
  Crafted by Traders 🔥© marketfeed 2023