പവർ കാണിച്ച് റിലയൻസ്, എക്കാലത്തെയും ഉയർന്ന നില സ്വന്തമാക്കി നിഫ്റ്റി - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

Home
market
reliance-power-nifty-at-fresh-all-time-high-post-market-analysis
undefined

ഇന്നത്തെ വിപണി വിശകലനം

ഇന്ന് ഗ്യാപ്പ് ഡൌണിൽ 18528 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് ശക്തമായ മുന്നേറ്റമാണ് കാഴ്ചവെച്ചത്. എക്കാലത്തെയും ഉയർന്ന നിലയായ 18614 രേഖപ്പെടുത്തിയതിന് പിന്നാലെ സൂചിക അസ്ഥിരമായി നിന്നു.

തുടർന്ന്
കഴിഞ്ഞ ദിവസത്തേക്കാൾ 50 പോയിന്റുകൾ/0.27 ശതമാനം മുകളിലായി 18562 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

42757 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ഓപ്പണിംഗ് നിലയ്ക്ക് മുകളിൽ നിൽക്കാൻ ഏറെ പ്രയാസപ്പെട്ടു. ശേഷം 43000 മറികടന്ന സൂചിക അതിന് മുകളിലായി നിലനിന്നു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 36 പോയിന്റുകൾ/ 0.08 ശതമാനം മുകളിലായി 43020 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

ഗ്യാപ്പ് ഡൌണിൽ 19096 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ഫിൻ നിഫ്റ്റി 19200 എന്ന പ്രതിബന്ധം മറികടന്ന് ശക്തമായ മുന്നേറ്റം നടത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 16 പോയിന്റുകൾ/ 0.09 ശതമാനം താഴെയായി 19200 എന്ന നിലയിൽ ഫിൻ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

Nifty Auto (+0.61%), Nifty Metal (-1.1%) എന്നിവ ശ്രദ്ധേയമായ നീക്കം കാഴ്ചവെച്ചു. ബാക്കിയുള്ളവ കയറിയിറങ്ങി കാണപ്പെട്ടു.

ഏഷ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികളും നഷ്ടത്തിൽ കാണപ്പെടുന്നു. 

നിർണായക നീക്കങ്ങൾ

BPCL (+5%),  Reliance (+3.4%) എന്നിവ നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

മെറ്റൽ ഓഹരികളായ Hindalco (-2.1%), JSW Steel (-1.4%), Tata Steel (-1.2%) എന്നിവ ഇന്ന് നഷ്ടത്തിൽ അടച്ചു.

HDFC Bank (-1%), HDFC (-0.84%) എന്നീ ഹെവിവെയിറ്റ് ഓഹരികളും ഇന്ന് നഷ്ടത്തിൽ അടച്ചു.

ക്രൂഡ് ഓയിൽ വില ഇടിഞ്ഞതിന് പിന്നാലെ പെയിന്റ് ഓഹരികൾ ശക്തി കൈവരിച്ചു.

Asian Painst (+1.3%), Nerolac (+2%), Indigo Piants (+1.5%)  എന്നിവ നേട്ടത്തിൽ അടച്ചു.

Max Life Insurance-ന്റെ ഓഹരി വിഹിതം ഏറ്റെടുത്തത് ഐആർഡിഎഐ അംഗീകരിച്ചതായി Max Financial Services (+2.8%) പറഞ്ഞു.

വാഹനങ്ങളുടെ വില 1500 രൂപ വരെ വർദ്ധിപ്പിച്ചതിന് പിന്നാലെ Hero MotoCorp (+2.7%)  ഓഹരി നേട്ടത്തിൽ അടച്ചു.

ഏഷ്യൻ ഡെവലപ്പ്മെന്റ് ബാങ്കുമായി കാരിൽ 200 കോടി രൂപയുടെ ഏർപ്പെട്ടത്തിന് പിന്നാലെ VA Tech Wabag (+4.2%) ഓഹരി നേട്ടത്തിൽ അടച്ചു.

IGL (+3%), MGL (+2.1%), Guj Gas (+2.4%) എന്നിവ നേട്ടത്തിൽ അടച്ചു.

Apollo Tyres  (+6.6%) എന്നിവ നേട്ടത്തിൽ അടച്ചു. 

വിപണി മുന്നിലേക്ക് 

നിഫ്റ്റി എക്കാലത്തെയും ഉയർന്ന നില രേഖപ്പെടുത്തി. ഏറെ ദിവസങ്ങളായി നമ്മൾ ഇതിനായി കാത്തിരിക്കുകയായിരുന്നു.

ചൈനയിൽ കൊവിഡ് നിയന്ത്രണങ്ങൾക്ക് എതിരെയുള്ള പ്രതിഷേധത്തെ തുടർന്ന് ആഗോള വിപണികൾ ദുർബലമായി കാണപ്പെട്ടിരുന്നു. എന്നിരുന്നാലും ഇന്ത്യൻ വിപണി ബുള്ളിഷാണ്. എങ്കിലും ആഗോള വിപണികളിലേക്ക് ശ്രദ്ധിക്കുക.

ഫിൻ നിഫ്റ്റി 19200, ബാങ്ക് നിഫ്റ്റി 43000 നിഫ്റ്റി എന്നിവ പുതിയ ഉയരങ്ങൾ കീഴടക്കി.

റിലയൻസ് ഓഹരി ഓപ്പണിംഗ് നിലയിൽ നിന്നും 8 ശതമാനത്തിന്റെ മുന്നേറ്റമാണ് കാഴ്ചവെച്ചത്. എന്നാൽ നിഫ്റ്റിക്ക് ഈ നേട്ടം നിലനിർത്താൻ സാധിച്ചില്ല.

നിഫ്റ്റി മിഡ്ക്യാപ്പ്, സ്മോൾ ക്യാപ്പ് എന്നിവക്ക് ഇപ്പോഴും പുതിയ ഉയരങ്ങൾ കീഴടക്കാൻ സാധിച്ചില്ല.

ഇന്ത്യൻ ബാങ്ക് ലോൺ ഗ്രോത്ത് ശക്തമായി നിലനിൽക്കുമെന്ന് ഫിച്ച് റേറ്റിംഗ്സ് പറഞ്ഞു.

2023 സാമ്പത്തിക വർഷത്തെ ജിഡിപി വളർച്ച 7 ശതമാനം ആയി എസ് ആൻ പി വെട്ടികുറച്ചു.

നിഫ്റ്റി വൈകാതെ 19000 കീഴടക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോെ?

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023