ഒരു ശതമാനത്തിൽ ഏറെ നഷ്ടത്തിൽ അടച്ച് റിലയൻസ്, ഇൻഫി, എച്ച്.ഡി.എഫ്.സി ഓഹരികൾ- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്
ഇന്നത്തെ വിപണി വിശകലനം
ഇന്ന് ഗ്യാപ്പ് ഡൌണിൽ 18230 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 18250 രേഖപ്പെടുത്തിയെങ്കിലും കുത്തനെ താഴേക്ക് വീണു. 18000ലേക്ക് വീണ സൂചിക തിരികെ കയറാൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല.
തുടർന്ന്കഴിഞ്ഞ ദിവസത്തേക്കാൾ 189 പോയിന്റുകൾ/1.04 ശതമാനം താഴെയായി 18042 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
43417 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് വീണു. 43300- 43500 എന്ന സപ്പോർട്ട് സൂചിക മാനിച്ചില്ല. ഉച്ചയ്ക്ക് ശേഷം സൂചിക 43000 ഉം നഷ്ടപ്പെടുത്തി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 466 പോയിന്റുകൾ/ 1.07 ശതമാനം താഴെയായി 42958 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
19172 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ഫിൻ നിഫ്റ്റി ആദ്യം താഴേക്ക് വീണെങ്കിലും 19000ൽ സപ്പോർട്ട് രേഖപ്പെടുത്തി തിരികെ കയറി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 189 പോയിന്റുകൾ/ 0.98 ശതമാനം താഴെയായി 19007 എന്ന നിലയിൽ ഫിൻ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
എല്ലാ മേഖലാ സൂചികകളും ഇന്ന് നഷ്ടത്തിൽ അടച്ചു. Nifty Bank (-1%), Nifty Finserv (-0.98%), Nifty IT (-0.98%), Nifty Media (-1.5%), Nifty Metal (-2.1%), Nifty PSU Bank (-1.8%), Nifty Realty (-2%) എന്നിവ നഷ്ടത്തിൽ അടച്ചു.
ഏഷ്യൻ വിപണികൾ കയറിയിറങ്ങി വ്യാപാരം അവസാനിപ്പിച്ചു. യൂറോപ്യൻ വിപണികൾ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.
നിർണായക നീക്കങ്ങൾ
JSW Steel (-4.1%), Hindalco (-3.8%), Coal India (-3.1%), Tata Steel (-2.2%) എന്നീ മെറ്റൽ ഓഹരികൾ കുത്തനെ താഴേക്ക് വീണ് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.
Vedanta (-3.5%), SAIL (-3.5%), JSL (-3.3%) എന്നിവയും നഷ്ടത്തിൽ അടച്ചു.
കഴിഞ്ഞ വർഷം മൊത്തം നിക്ഷേപം 19.9 ശതമാനം വളർന്നതായി രേഖപ്പെടുത്തിയതിന് പിന്നാലെ HDFC Bank (-1.7%) എന്നിവ നേട്ടത്തിൽ അടച്ചു.
അദാനി ഗ്രൂപ്പ് പ്രമോട്ടർ വിഹിതം വാങ്ങാൻ പദ്ധതിയിടുന്നതിനെ തുടർന്ന് Orient Cements (+4.7%) ഓഹരി നേട്ടത്തിൽ അടച്ചു.
186 കോടി രൂപയുടെ ഓർഡറുകൾ ലഭിച്ചതിന് പിന്നാലെ
Railtel (+1.7%) ഓഹരി നേട്ടത്തിൽ അടച്ചു.
ജനുവരി 9ന് റൈറ്റ് ഇഷ്യു പരിഗണിക്കാൻ യോഗം ചേരാൻ ഇരിക്കെ Aarti Surfactants (+4.7%) ഓഹരി നേട്ടത്തിൽ അടച്ചു.
AU Small Finance Bank’s (-1.4%) ഓഹരി നഷ്ടത്തിൽ അടച്ചു.
വിപണി മുന്നിലേക്ക്
ഇന്ന് രാത്രി നടക്കാൻ ഇരിക്കുന്ന ഫെഡ് യോഗത്തെ തുടർന്ന് വിപണിയിൽ ഭയം നിലനിൽക്കുന്നത് കാണാം.
എന്നാൽ ഫലങ്ങൾ വരാൻ തുടങ്ങിയാൽ വിപണി അതിനെ മാനിക്കുമെന്ന് കരുതാം.
പ്രധാന സൂചികകൾ ഒന്നും തന്നെ അതിന്റെ ലെവലുകൾ മാനിക്കുന്നില്ലെന്ന് കാണാം. നിഫ്റ്റി ഇന്ന് 18,000-18,200 എന്ന റേഞ്ചിനുള്ളിലാണ് വ്യാപാരം നടത്തിയത്.
17,940-18,230 എന്ന റേഞ്ചിനുള്ളിൽ നിഫ്റ്റി നാളെ നിൽക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
ബാങ്ക് നിഫ്റ്റി ഏറ്റവും ഉയർന്ന കോൾ ഒഐയിലാണ്(43500) ഇന്ന് ഓപ്പൺ ആയത്. നിക്ഷേപ സ്ഥാപനങ്ങൾ വിപണിയെ നിയന്ത്രിക്കാൻ ശ്രമിക്കാൻ സാധ്യതയുണ്ട്.
42,800 നഷ്ടമായാൽ ബാങ്ക് നിഫ്റ്റി കൂടുതൽ താഴേക്ക് വീണേക്കാം.
ഒരു മാസത്തിനുള്ളിൽ യൂണിയൻ ബഡ്ജറ്റ് ഉണ്ടായേക്കും. പ്രഖ്യാപനം നടക്കുമ്പോൾ നേട്ടം കൈവരിക്കാൻ സാധ്യതയുള്ള ഓഹരികളെ കണ്ടെത്താൻ ശ്രമിക്കുക.
ശ്രദ്ധിക്കേണ്ട ഒരു കാര്യം, പ്രധാന സമ്പദ്‌വ്യവസ്ഥകളിലൊന്നായ ചൈന അതിന്റെ പുനരാരംഭിക്കൽ പൂർത്തിയാക്കുകയാണ്, അതിനാൽ തന്നെ അവിടേക്ക് പണമൊഴുക്ക് ഉണ്ടായേക്കാം. ഇത് ഇവിടുത്തെ എഫ്.ഐഐ പ്രവർത്തനങ്ങളെ ബാധിക്കുമോ?
ഡിസംബറിലെ നിർമാണ പിഎംഐ 58.5 ആയി രേഖപ്പെടുത്തി. നേരത്തെ ഇത് 56.4 ആയിരുന്നു.
നാളെ നിഫ്റ്റി എവിടെ നിൽക്കുമെന്നാണ് നിങ്ങൾ കരുതുന്നത്? കമന്റ് ചെയ്ത് അറിയിക്കുക.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Post your comment
No comments to display