ഗ്യാപ്പ് ഫില്ലിംഗിന് പിന്നാലെ വീണ്ടെടുക്കൽ നടത്തി ബാങ്കിംഗ് സൂചിക, തോളോടുതോള്‍ ചേർന്ന് ഫിൻ നിഫ്റ്റി- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

Home
market
recovery-rally-after-bnf-fills-opening-gap-similar-day-candles-in-key-indices-post-market-analysis
undefined

ഇന്നത്തെ വിപണി വിശകലനം 

ഇന്ന് ഗ്യാപ്പ് അപ്പിൽ 18211 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി
ആദ്യ പകുതിയിൽ ദുർബലമായി കാണപ്പെട്ടു. ശേഷം 18060ൽ സപ്പോർട്ട് എടുത്ത സൂചിക യൂറോപ്യൻ വിപണി തുറന്നതിന് പിന്നാലെ 150 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു.

തുടർന്ന്
കഴിഞ്ഞ ദിവസത്തേക്കാൾ 85 പോയിന്റുകൾ/0.47 ശതമാനം മുകളിലായി 18202 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

41740 നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി
എക്കാലത്തെയും ഉയർന്ന നിലയിൽ നിന്നും അനുഭവപ്പെട്ട ലാഭമെടുപ്പിനെ തുടർന്ന് കുത്തനെ താഴേക്ക് വീണു. 41300ലേക്ക് വീണ സൂചിക പിന്നീട് അവിടെ നിന്നും ശക്തമായ നീക്കം കാഴ്ചവെച്ചു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 428 പോയിന്റുകൾ/ 1.04 ശതമാനം മുകളിലായി 41686 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

ഗ്യാപ്പ് ഡൌണിൽ 18751 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ഫിൻ നിഫ്റ്റി ഇന്ന് ആദ്യ പകുതിയിൽ താഴേക്ക് വന്നു. പിന്നീട് സൂചിക ശക്തമായ മുന്നേറ്റം നടത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 139 പോയിന്റുകൾ/ 0.75 ശതമാനം മുകളിലായി 18739 എന്ന നിലയിൽ ഫിൻ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

Nifty Pharma (-1.4%) ഒഴികെയുള്ള എല്ലാ മേഖലാ സൂചികകളും ഇന്ന് ലാഭത്തിൽ അടച്ചു. Nifty Bank (+1%), Nifty Auto 9+1.3%), Nifty Metal (+1.5%), Nifty PSU Bank (+4.4%), Nifty Realty (+1%) എന്നിവ ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു.

ഏഷ്യൻ വിപണികൾ ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ നേട്ടത്തിൽ അടച്ചു.

നിർണായക നീക്കങ്ങൾ

രണ്ടാം പാദഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ Britannia (+8.8%), SBI (+3.4%) എന്നിവ നേട്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

രണ്ടാം പാദത്തിൽ അറ്റാദായം 18 ശതമാനം ഇടിഞ്ഞതിന് പിന്നാലെ
Divis Lab (-8.8%)
കുത്തനെ താഴേക്ക് വീണു.

Adani Ent (+3.3%) നേട്ടത്തിൽ അടച്ചു.

Hind Copper (+4.4%), JSW Steel (+1.1%), JSL (+7%), Jindal Steel (+3.5%), National Aluminum (+3.4%), SAIL (+3.5%), Tata Steel (+1.8%) എന്നിവ നേട്ടത്തിൽ അടച്ചു.

ഫലങ്ങൾ വരുന്നതിന് മുന്നോടിയായി BPCL (+2.%) ഓഹരി ഇന്ന് നേട്ടത്തിൽ അടച്ചു.

KPR Mills (-3.2%) India Cements (+1.1%), Sundaram Clayton(+2.5%), RateGain (+3.2%), Sundaram Finance (%), Ujjivan Small Finance Bank (+5%), Aditya Birla Capital (+3.5%) ഓഹരികൾ തങ്ങളുടെ രണ്ടാം പദഫലങ്ങൾ പ്രസ്ദ്ധീകരിച്ചു.

അഡ്വാൻസ്ഡ് കെമസ്ട്രി സെൽ നിർമിക്കാനുള്ള പിഎൽഐ പദ്ധതിയിലേക്ക് തിരഞ്ഞെടുത്തതിന് പിന്നാലെ Rajesh Exports (+2%) ഓഹരി നേട്ടത്തിൽ അടച്ചു.

രണ്ടാം പാദഫലങ്ങൾ പുറത്ത് വന്നതിന് പിന്നാലെ Bank of Baroda (+9.5%), Titan (-1%), Marico (-6.3%) എന്നിവ ശ്രദ്ധേയമായ നീക്കം കാഴ്ചവെച്ചു.

MRF (+4%), Apollo Tyre (+4.1%), JK Tyre (+1.6%) എന്നീ ടയർ ഓഹരികളും ഇന്ന് നേട്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക്

കഴിഞ്ഞ ഏറെ ദിവസങ്ങളായി നിഫ്റ്റി എസ്.ജി.എക്സ നിഫ്റ്റിക്ക് സമാനമായി അല്ല ഓപ്പൺ ആയി കൊണ്ടിരുന്നത്. വലിയ ഗ്യാപ്പ് ഫോർമേഷൻ, ഗ്യാപ്പ് ഫില്ലിംഗ്, പെട്ടെന്നുള്ള ലാഭമെടുപ്പ് എന്നിവ കുറയ്ക്കുന്നതിനാൽ ഇത് നല്ലതാണെന്ന് പറയാം.

നിഫ്റ്റി 18000ന് മുകളിലായി അസ്ഥിരമായി നിൽക്കുകയാണ്. സൂചിക അടുത്ത മുന്നേറ്റത്തിനായി തയ്യാറെടുക്കുകയാണെന്ന് കരുതാം. സൂചിക ഡോജി കാൻഡിൽ രൂപപ്പെടുത്തിയെങ്കിലും ബുള്ളിഷ് സൂചന നൽകുന്നു.

ബാങ്ക് നിഫ്റ്റി എക്കാലത്തെയും ഉയർന്നനിലയിൽ നിന്നും 150 അകലെയാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി എക്കാലത്തെയും ഉയർന്ന നില ഗ്യാപ്പ് അപ്പ് ഇല്ലാതെ മറികടക്കുമെന്ന് പ്രതീക്ഷിക്കാം. ബാങ്ക് നിഫ്റ്റി ഗ്യാപ്പ് ഫില്ലിംഗ് നടത്തിയതിന് ശേഷമാണ് നിഫ്റ്റി മുന്നേറ്റം നടത്താൻ ആരംഭിച്ചത്.

ഫിൻ നിഫ്റ്റിയുടെ ദിവസത്തെ കാൻഡിൽ ബാങ്ക് നിഫ്റ്റിക്ക് സമാനമാണ്, ഇതും ബുള്ളിഷ് സൂചന നൽകുന്നു.

റിലയൻസ് 2600 എന്ന സമ്മർദ്ദ രേഖ മറികടക്കുന്നു. എച്ച്.ഡി.എഫ്.സി 2500ന് മുകളിലായി അസ്ഥിരമായി നിൽക്കുന്നു. എച്ച്.ഡി.എഫ്.സി ബാങ്ക് 1500 എന്ന പ്രതിബന്ധം മറികടക്കാൻ കഷ്ടപ്പെടുന്നു. അതേസമയം ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഐസിഐസിഐ ബാങ്ക് രണ്ടാം പാദഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ അസ്ഥിരമായി കാണപ്പെടുന്നു.

Nykaa, Paytm, Policybazaar, Delhibvery എന്നീ ഓഹരികളിലേക്ക് ശ്രദ്ധിക്കുക.
നാളെ ഗുരു നാനാക്ക് ജയന്തി ആയതിനാൽ വിപണി അവധി ആയിരിക്കും.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023