സാമ്പത്തികമാന്ദ്യം പടിവാതിൽക്കൽ? ആശങ്കയിൽ മുങ്ങി ആഗോള വിപണികൾ - പ്രീമാർക്കറ്റ് റിപ്പോർട്ട്

Home
market
recession-worries-in-the-global-markets-share-market-today
undefined

പ്രധാനതലക്കെട്ടുകൾ

ICICI Bank, Axis Bank: ആഗോള റേറ്റിംഗ് ഏജൻസിയായ മൂഡീസ് ഇൻവെസ്റ്റേഴ്സ് ഇരുബാങ്കുകളുടെയും സർവീസ് അടിസ്ഥാന ക്രെഡിറ്റ് മൂല്യനിർണ്ണയങ്ങൾ അപ്ഗ്രേഡ് ചെയ്തു. ക്രെഡിറ്റ് അടിസ്ഥാന കാര്യങ്ങളിലെ, പ്രത്യേകിച്ച് ആസ്തി നിലവാരത്തിലെ മെച്ചപ്പെടുത്തലുകളാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.

Cipla: അച്ചിറ ലാബ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ 21.05 ശതമാനം ഓഹരികൾ 25 കോടി രൂപയ്ക്ക് ഏറ്റെടുക്കുമെന്ന് കമ്പനി പറഞ്ഞു.

Adani Wilmar: ചരക്കുകളുടെ ഇറക്കുമതി തീരുവ കുറയ്ക്കാനുള്ള സർക്കാർ നീക്കത്തെ തുടർന്ന് കമ്പനി ഭക്ഷ്യ എണ്ണകളുടെ വില 10 രൂപ കുറച്ചു.

Aurobindo Pharma : ഓങ്കോളജി ബിസിനസിൽ പ്രവർത്തിക്കുന്ന, ഹൈദരാബാദിൽ നിർമ്മാണ സൗകര്യമുള്ള GLS ഫാർമയുടെ 51 ശതമാനം ഓഹരികൾ കമ്പനി ഏറ്റെടുത്തു.

ഇന്നത്തെ വിപണി സാധ്യത

വെള്ളിയാഴ്ച നേരിയ ഗ്യാപ്പ് ഡൌണിൽ 15305 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി അസ്ഥിരമായി കാണപ്പെട്ടു.15400ൽ സമ്മർദ്ദം അനുഭവപ്പെട്ട സൂചിക പിന്നീട് താഴേക്ക് വീണു. തുടർന്ന് 67 പോയിന്റുകൾക്ക് താഴെയായി 15294 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി
ഗ്യാപ്പ് ഡൌണിൽ 32488 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ മുകളിലേക്ക് കയറി അസ്ഥിരമായി നിന്നു.
അവസാന നിമിഷം സൂചികയിൽ ശക്തമായ വാങ്ങൽ കാണപ്പെട്ടു.

തുടർന്ന് 126 പോയിന്റുകൾ/ 0.39 ശതമാനം താഴെയായി 32743 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി 1.5 ശതമാനം ഇടിഞ്ഞു.

യൂഎസ് വിപണി കയറിയിറങ്ങി ഡൌ 0.1 ശതമാനം നഷ്ടത്തിൽ അടച്ചു. യൂറോപ്പ്യൻ വിപണിയും കയറിയിറങ്ങി  DAX  0.7 ശതമാനം നേട്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ കയറിയിറങ്ങിയാണ് കാണപ്പെടുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് ഫ്ലാറ്റായും യൂറോപ്യൻ ഫ്യുച്ചേഴ്സ്  നേരിയ തോതിൽ ഉയർന്ന നിലയിലുമാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY 15,290 ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ടു ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

15,315, 15,250, 15,175 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 15,460, 15,580, 15,630 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 32,500, 32,170, 32,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 32,870, 33,000, 33,120 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ഇന്ത്യ വിക്സ് 22.9 ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 8,000 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 6,100  കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.

വെള്ളിയാഴ്ച ദിവസം ആഗോള വിപണികൾ കയറിയിറങ്ങിയാണ് കാണപ്പെട്ടത്.  കൂടാതെ, ജൂൺടീൻ ദിനത്തെ തുടർന്ന് യുഎസ് വിപണികൾ അവധിയായിരുന്നു. അതിനാൽ തന്നെ യൂറോപ്യൻ വിപണികൾ നൽകുന്ന സൂചനകളെ ആശ്രയിക്കാം.

മാറ്റു വിപണികളെ പോലെ ചൈനീസ് വിപണി താഴേക്ക് വീണിട്ടില്ലെന്ന് കാണാം. ചൈനയ്‌ക്കെതിരായ ചില താരിഫുകൾ ബിഡൻ നീക്കം ചെയ്യുമെന്ന റിപ്പോർട്ട് ബ്ലൂചിപ്പ് ഓഹരികളെ സഹായിച്ചേക്കും. അതിനൊപ്പം കൊവിഡ് വ്യാപാനവും ആശങ്ക ഉയർത്തുന്നു.

പെട്ടെന്ന് ഉണ്ടാകുന്ന പുൾബാക്കുകളിൽ നിങ്ങൾ അകപ്പെട്ട് പോകില്ലെന്ന് ഉറപ്പുവരുത്തുക. ഇത് ബെയർ മാർക്കറ്റിന്റെ സ്വഭാവമാണ്. താഴേക്ക് നിഫ്റ്റിയിൽ 15000 ശ്രദ്ധിക്കുക.

ഇസിബി പ്രസിഡന്റ് ക്രിസ്റ്റീൻ ലഗാർഡെ ഇന്ന് സംസാരിക്കും. ഇത് ശ്രദ്ധിക്കാവുന്നതാണ്. ബുധൻ, വ്യാഴം ദിവസങ്ങളിൽ യുഎസ് കോൺഗ്രസിൽ ജെറോം പവലിന്റെ പ്രസംഗം ശ്രദ്ധിക്കുക. ഇതിനൊപ്പം മറ്റു ഫെഡ് അംഗങ്ങളുടെ പ്രസംഗങ്ങളും ശ്രദ്ധിക്കാവുന്നതാണ്.

നിഫ്റ്റിയിൽ താഴേക്ക് 15200 ശ്രദ്ധിക്കുക. മുകളിലേക്ക് 15400 എന്നിവ ശ്രദ്ധിക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

Post your comment

No comments to display

  Honeykomb by BHIVE,
  19th Main Road,
  HSR Sector 3,
  Karnataka - 560102

  linkedIntwitterinstagramyoutube
  Crafted by Traders 🔥© marketfeed 2023