റിപ്പോ നിരക്ക് 50 പോയിന്റ് ഉയർത്തി ആർബിഐ, ആഴ്ചയിൽ ശാന്തമായി അടച്ച് നിഫ്റ്റി  - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

Home
market
rbi-raises-repo-rate-by-50-bps-a-calm-ending-to-the-week-post-market-analysis
undefined

ഇന്നത്തെ വിപണി വിശകലനം

ഇന്ന് 17423 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 4 മണിക്കൂറോളം അസ്ഥിരമായി നിന്നു. ശേഷം താഴേക്ക് വീണ സൂചിക 17350ൽ സപ്പോർട്ട് രേഖപ്പെടുത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 15 പോയിന്റുകൾ/0.09 ശതമാനം മുകളിലായി 17397 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

37868 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 38150 ശക്തമായ സപ്പോർട്ട് ആയി മാറി. ഇവിടെ നിന്നും തിരികെ കയറിയ സൂചിക നേരിയ നേട്ടം കൈവരിച്ചു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 165 പോയിന്റുകൾ/ 0.44 ശതമാനം താഴെയായി 37920 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

Nifty Auto (-1%) ശതമാനം നഷ്ടത്തിൽ അടച്ചു. ഏറെയും സൂചികകളും രാവിലെ നട്ടം കൈവരിച്ചെങ്കിലും പിന്നീട് കയറി ഇറങ്ങി കാണപ്പെട്ടു.

ഏഷ്യൻ വിപണികൾ ഇന്ന് നഷ്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണികൾ ഫ്ലാറ്റായി ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക നീക്കങ്ങൾ

Ultra Tech Cements (+2.8%) ഓഹരി നേട്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. താഴ്ന്ന നിലയിൽ നിന്നും 30 ശതമാനത്തിന്റെ മുന്നേറ്റമാണ് ഓഹരി കാഴ്ചവച്ചത്.

Shree Cements (+2.6%), Ramco Cements (+2.8%), ACC (+1.4%), Grasim (+1.2%) and JK Cement (+3.3%)
എന്നീ സിമന്റ് കമ്പനികളുടെ ഓഹരികളും നേട്ടത്തിൽ അടച്ചു.

Hindalco (-2.5%) ഓഹരി ലാഭമെടുപ്പിന് വിധേയമായി നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

828ലെ പ്രതിബന്ധം മറികടന്ന ICICI Bank (+2.1%) ഓഹരി ശക്തമായ മുന്നേറ്റം കാഴ്ചവച്ചു.
 
ഒന്നാം പാദത്തിൽ പ്രതിവർഷ അറ്റാദായം 13 ഇരട്ടി ഉയർന്ന് 793 കോടി രൂപയായതിന് പിന്നാലെ Titan (+0.38%) ഓഹരി നേട്ടത്തിൽ അടച്ചു.

പ്രതിവർഷ അറ്റാദായം 67 ശതമാനം ഉയർന്ന് 1430 കോടി രൂപയായതിന് പിന്നാലെ M&M (-2%) ഓഹരി നഷ്ടത്തിൽ അടച്ചു.

ഒന്നാം പാദത്തിൽ പ്രതിവർഷ അറ്റാദായം 31 ശതമാനം ഇടിഞ്ഞതിന് പിന്നാലെ Manappuram Finance (+6.3%) ഓഹരിയിൽ ശക്തമായ ബൈയിംഗ് കാണപ്പെട്ടു. അതേസമയം മുൻ പാദത്തെ അപേക്ഷിച്ച് കമ്പനിയുടെ അറ്റാദായം 9 ശതമാനം വർദ്ധിച്ചിട്ടുണ്ട്. Muthoot Finance (+3.9%) ഓഹരിയും ശക്തമായ മുന്നേറ്റം നടത്തി.

മൂന്ന് എക്സിറ്റ് ഡോറുള്ള വിമാനം അവതരിപ്പിച്ചതിന് പിന്നാലെ Indigo (+4.7%) ഓഹരി നേട്ടത്തിൽ അടച്ചു. SpiceJet (+5.2%) ഓഹരിയും നേട്ടത്തിൽ അടച്ചു.

ഒന്നാം പാദത്തിൽ അറ്റാദായം 96.8 ശതമാനം ഇടിഞ്ഞ് 4.8 കോടി രൂപയായതിന് പിന്നാലെ Jindal Saw (-4.8%) നഷ്ടത്തിൽ അടച്ചു.

ഒന്നാം പാദത്തിൽ അറ്റാദായം 52.5 കോടി രൂപയായതിന് പിന്നാലെ  Minda Corp (+5.3%) ഓഹരി നേട്ടത്തിൽ അടച്ചു.

ഇന്ന് ഒന്നാം പാദഫലങ്ങൾ വരാനിരിക്കെ CAMS (-3%), Venkeys (-11.4%), Graphite (-5.5%) എന്നീ ഓഹരികൾ നഷ്ടത്തിൽ അടച്ചു.

ഇന്നലെ ഒന്നാം പാദഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ Britannia (-2.3%), Bal Krishna and (-6.7%), Adani Trans (-6.1%), GAIL (-5.1%) ഓഹരി നഷ്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക് 

ആർബിഐ ഇന്ന് 50 ബേസിസ് പോയിന്റായി റേപ്പോ നിരക്ക് ഉയർത്തി. ഇത് പ്രതീക്ഷിച്ചതായിരുന്നു.

2023 സാമ്പത്തിക വർഷത്തെ ജിഡിപി പ്രതീക്ഷ 7.2 ശതമാനമായി കേന്ദ്ര ബാങ്ക് ഉയർത്തി. ആവറേജ് സിപിഐ എന്നത് 6.7 ശതമാനമായി തന്നെ തുടരും.

നിഫ്റ്റി, ബാങ്ക് നിഫ്റ്റി എന്നിവ മൂന്ന് ആഴ്ചയായി 1 ശതമാനത്തിലേറെ ഉയർന്ന് വരികയാണ്. 17480 എന്നനിലയിൽ ഉള്ള പ്രതിബന്ധം
ഇപ്പോൾ വ്യക്തമാണ്. 17150  എന്ന സപ്പോർട്ടിലേക്ക് ശ്രദ്ധിക്കുക.

ബാങ്ക് നിഫ്റ്റിയിൽ ദിവസത്തെ കാൻഡിൽ 38200 മറികടന്നതായി കാണാം. ഇത് സൂചിക കൂടുതൽ മുകളിലേക്ക് കയറിയേക്കാം എന്ന നൽകുന്നു. വരുന്ന ആഴ്ചയിൽ 36,800-37000 എന്ന സപ്പോർട്ട് ആയി പരിഗണിക്കാം.

നിഫ്റ്റി ഐടി ആഴ്ചയിൽ മിന്നുംപ്രകടനം കാഴ്ചവച്ചു. അത് കൊണ്ട് തന്നെ മുന്നിലേക്ക് കയറുന്നതായി കാണാം. സൂചികയ്ക്ക് ഇനിയും മകളിലേക്ക് കയറാനുള്ള ശക്തി ഉണ്ടെന്ന് കാണാം. ശ്രദ്ധിക്കുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

Post your comment

No comments to display

  Honeykomb by BHIVE,
  19th Main Road,
  HSR Sector 3,
  Karnataka - 560102

  linkedIntwitterinstagramyoutube
  Crafted by Traders 🔥© marketfeed 2023