ആർബിഐ പ്രഖ്യാപനം ഇന്ന്, കുത്തനെ ഇടിഞ്ഞ് ക്രൂഡ് ഓയിൽ വില - പ്രീമാർക്കറ്റ് റിപ്പോർട്ട്
പ്രധാനതലക്കെട്ടുകൾ
Vedanta: കടപത്രങ്ങൾ വിതരണം ചെയ്തു കൊണ്ട് 500 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിടുന്നതായി കമ്പനി അറിയിച്ചു.
Vodafone Idea: പലിശ കുടിശ്ശിക ഇക്വിറ്റിയായി മാറ്റുന്നത് സംബന്ധിച്ച് സർക്കാരിൽ നിന്ന് ഒരു പ്രതികരണം ലഭിക്കാത്തതിനെ തുടർന്ന്
മൊബൈൽ ടവർ വെണ്ടറായ എടിസി ടെലികോം ഇൻഫ്രാസ്ട്രക്ചറിന് 1,600 കോടി രൂപയുടെ കടപ്പത്രങ്ങൾ നൽകാനുള്ള ടെലികോം കമ്പനിയുടെ നീക്കം നടന്നില്ല.
Bikaji Foods International: കമ്പനിയുടെ പ്രതിവർഷ അറ്റാദായം 43.5 ശതമാനം ഉയർന്ന് 40.92 കോടി രൂപയായി.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ നേരിയ ഗ്യാപ്പ് ഡൌണിൽ 18629 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി അസ്ഥിരമായി ഒരു റേഞ്ചിനുള്ളിൽ തന്നെ കാണപ്പെട്ടു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 58 പോയിന്റുകൾക്ക് താഴെയായി 18643 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
43173 എന്ന നിലയിൽ നഷ്ടത്തിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി പതിയെ താഴേക്ക് വീണു. തുടർന്ന് 194 പോയിന്റുകൾക്ക് താഴെയായി 43139 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഐടി 1.45 ശതമാനം നഷ്ടത്തിൽ അടച്ചു.
യുഎസ് വിപണി നഷ്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണിയും നഷ്ടത്തിൽ അടച്ചു.
ഏഷ്യൻ വിപണികൾ നഷ്ടത്തിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.
യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യൂച്ചേഴസ് എന്നിവ നേരിയ തോതിൽ ലാഭത്തിൽ കാണപ്പെടുന്നു.
SGX NIFTY 18,725-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു നേരിയ ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
18,600, 18,675, 18,600, 18,550 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 18,650, 18,730, 18,780, 18,850 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 43,000, 42,880, 42,600 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 43,200, 43,350, 43,500 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ഫിൻ നിഫ്റ്റിയിൽ 19,200, 19,170, 19,090 എന്നിവിടെ സപ്പോർട്ട് പ്രതീക്ഷിക്കാം. 19,280, 19,320, 19,370, 19,430, 19,480 എന്നിവിടെ പ്രതിബന്ധം അനുഭവപ്പെട്ടേക്കാം.
നിഫ്റ്റിയിൽ 18600ൽ ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു. 19000ൽ ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു.
ബാങ്ക് നിഫ്റ്റിയിൽ 43200ൽ ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു. 43000ൽ ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 650 രൂപയുടെ നെറ്റ് ഓഹരികൾ വിറ്റപ്പോൾ, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 550 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചു.
ഇന്ത്യ വിക്സ് 14 ആയി കാണപ്പെടുന്നു.
ആഗോള വിപണികളലിക്ക് നോക്കിയാൽ ഡൌ നേരത്തെയുള്ള സ്വിഗ് പോയിന്റായ 33600 മറികടന്നതായി കാണാം. വ്യക്തിപരമായ ആഡ് എക്സ്പീരിയൻസ് ഉപഭോക്താക്കളോട് ആവശ്യപ്പെടരുതെന്ന് മെറ്റയോട് ഇയു പറഞ്ഞതിന് പിന്നാലെ ഓഹരി 6 ശതമാനം ഇടിഞ്ഞു. സൂചിക 34000ന് മുകളിലേക്ക് വന്നാൽ മാത്രമെ ബുള്ളിഷ് ആകു.
ആർബിഐയുടെ പ്രഖ്യാപനം ഇന്ന് 10 മണിക്ക് പുറത്ത് വരും. 25-35 ബേസിസ് പോയിന്റ് പലിശ വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. പണപ്പെരുപ്പം 7 ശതമാനത്തിൽ താഴെയാണ് ഇപ്പോൾ.
പ്രഖ്യാപനത്തിന് ശേഷമുള്ള ആർബിഐ ഗവർണറുടെ പ്രസംഗം ശ്രദ്ധിക്കുക. ഇത് വിപണിയെ സ്വാധീനിച്ചേക്കാം.
ക്രൂഡ് ഓയിൽ വലി 80 ഡോളറിൽ താഴെയായി. ഇത് ഇന്ത്യൻ വിപണിക്ക് നല്ലതാണ്.
ഇന്ത്യൻ വിക്സ് ഇപ്പോൾ 14 ലായി കാണപ്പെടുന്നു. യുഎസ് വിക്സ് 22 ആയി കാണപ്പെടുന്നു. ഇത് പ്രീമിയം കുറയാനും ചാഞ്ചാട്ടത്തിനും കാരണമാകുന്നു. 3 മണിയോടെ വലിയ നീക്കം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. S&P വിക്സ് ഇന്നലെ 7 ശതമാനം ഉയർന്നിരുന്നു. ആർബിഐ പ്രഖ്യാപനം ഉള്ളതിനാൽ തന്നെ ഇന്ത്യൻ വിപണിയിലും ഉയർന്ന പ്രീമിയം കാണപ്പെട്ടേക്കാം. പ്രഖ്യാപനത്തിന് ശേഷം ഐവി കുറഞ്ഞേക്കാം.
18600 നിലനിർത്തേണ്ടത് വിപണിക്ക് അത്യാവശ്യമാണ്. ഗുജറാത്ത് ഇലക്ഷനെ തുടർന്ന് വിപണിയിൽ ചാഞ്ചാട്ടം രൂക്ഷമായേക്കാം.
നിഫ്റ്റിയിൽ മുകളിലേക്ക് 18730 താഴേക്ക് 18,600 എന്നിവ ശ്രദ്ധിക്കുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.
Post your comment
No comments to display