പിടിവലി ശക്തമാക്കി കരടികൾ, വിട്ടുകൊടുക്കാതെ ബുള്ളുകൾ, 18000 നിർണായകമാകും - പ്രീമാർക്കറ്റ് റിപ്പോർട്ട് 

Home
market
pullback-or-reversal-18k-to-decide-pre-market-analysis
undefined

പ്രധാനതലക്കെട്ടുകൾ

Jubilant Foodworks: നേപ്പാളിൽ ഡോമിനോസ് പിസ്സ ബിസിനസ്സ് നടത്തുന്നതിന് ഒരു അനുബന്ധ സ്ഥാപനം സ്ഥാപിക്കുന്നതിന് കമ്പനിക്ക്  ബോർഡിന്റെ അനുമതി ലഭിച്ചു.

JK Paper:  578 കോടി രൂപയ്ക്ക് ഹൊറൈസൺ പാക്ക്സ് ആൻഡ് സെക്യൂരിപാക്സ് പാക്കേജ് എന്നിവ ഘട്ടംഘട്ടമായി ഏറ്റെടുക്കുമെന്ന് കമ്പനി അറിയിച്ചു.

Force Motors: ഷെയർ മൊബിലിറ്റി പ്ലാറ്റ്‌ഫോമായ അർബാനിയയുടെ ഉത്പാദനം ആരംഭിച്ചതായി അറിയിച്ചു.

ഇന്നത്തെ വിപണി സാധ്യത

ഗ്യാപ്പ് ഡൌണിൽ 18262 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് നീങ്ങി. മണിക്കൂറുകളോളം വശങ്ങളിലേക്ക് നീങ്ങിയ സൂചിക
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 147 പോയിന്റുകൾ/0.8 ശതമാനം താഴെയായി 18160 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

42352 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി 42200ൽ സപ്പോർട്ട്  രേഖപ്പെടുത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 91 പോയിന്റുകൾ/ 0.2 ശതമാനം താഴെയായി 42347 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി 1.6 ശതമാനം നഷ്ടത്തിൽ അടച്ചു.

യുഎസ്
വിപണി, യൂറോപ്യൻ വിപണി എന്നിവ നഷ്ടത്തിൽ അടച്ചു.

നിക്കി ഒഴികെയുള്ള ഏഷ്യൻ വിപണികൾ നഷ്ടത്തിലാണ്  ഇപ്പോൾ വ്യാപാരം നടത്തുന്നത്.

യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യൂച്ചേഴസ് എന്നിവ ഫ്ലാറ്റായി കാണപ്പെടുന്നു.

SGX NIFTY 18240-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

18,130, 18,100, 18,030 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട്  ഉള്ളതായി കാണാം. 18,210, 18,270, 18,330 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 42,200, 42,000, 41,850 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 42,620,  42,700, 43,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ഫിൻ നിഫ്റ്റിയിൽ 18,920, 18,900, 18,800 എന്നിവിടെ സപ്പോർട്ട് പ്രതീക്ഷിക്കാം. 19,000, 19,025, 19,080  എന്നിവിടെ പ്രതിബന്ധം അനുഭവപ്പെട്ടേക്കാം.

നിഫ്റ്റിയിൽ 18400ൽ ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു. 18300ൽ ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 42500ൽ ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു. 42000ൽ ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1600 കോടി രൂപയുടെ നെറ്റ് ഓഹരികൾ  വിറ്റഴിച്ചപ്പോൾ. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1300 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.

ഇന്ത്യ വിക്സ് 14.7 ആയി കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റി ഇന്നലെ ഔട്ട് പെർഫോം ചെയ്തു. രാവിലെ സൂചിക താഴേക്ക് വീണതുമില്ല, ഉച്ചയ്ക്ക് ശേഷം വീണ്ടെടുക്കലിന് ശ്രമം നടത്തി. സൂചികയ്ക്ക് ശക്തി നഷ്ടപ്പെട്ടിട്ടില്ല.

ഇന്നലെ ഹെവിവെയിറ്റ് ഓഹരികളിൽ ശക്തമായ വിൽപ്പന അരങ്ങേറി. ഐസിഐസിഐ ബാങ്ക് ശാന്തായി നിന്നും. മിഡ്ക്യാപ്പ് സ്റ്റോക്ക്സ് മിന്നുംപ്രകടനം കാഴ്ചവെച്ചു.

33800 മുകളിലേക്ക് കയറാൻ ഡൌ പ്രയാസപ്പെടുകയാണ്. ഇത് തകർന്നാൽ വലിയ നീക്കം പ്രതീക്ഷിക്കാം.

ആഗോള സൂചനകൾ പോസിറ്റീവ് ആയാൽ ഇന്ത്യൻ വിപണിക്ക് ആശങ്കപ്പെടാൻ ഒന്നും തന്നെയില്ല.

നിഫ്റ്റിയിൽ 18000 ശ്രദ്ധിക്കുക. റിലയൻസിൽ 2530 ശ്രദ്ധിക്കുക. ഐടി സൂചികയുടെ നീക്കവും നിർണായകമാണ്.

ഇന്ന് ഫിൻനിഫ്റ്റി എക്സ്പെയറി ആണ്. ബാങ്ക് നിഫ്റ്റി വലിയ നീക്കങ്ങൾ ഒന്നും തന്നെ നടത്തുന്നില്ല. എന്നാൽ ഫിൻ നിഫ്റ്റി എക്സ്പെയറി ഇപ്പോൾ ജനശ്രദ്ധ നേടിയിരിക്കുകയാണ്. ഓപ്ഷൻ സെല്ലേഴ്സ് സൂചികകളെ നിയന്ത്രിക്കുകയാണോ? അതോ, വിക്സ് കുറഞ്ഞതിനാൽ വിപണി വശങ്ങളിലേക്ക് നീങ്ങുകയാണോ?

ഫിൻ നിഫ്റ്റിയിൽ താഴേക്ക്  18,795, മുകളിലേക്ക് 19,070 എന്നിവ ശ്രദ്ധിക്കുക. 18,800-19,100 എന്ന റേഞ്ചിൽ സൂചിക എക്സ്പെയർ ആകുമെന്നാണ് ഒഐ സൂചിപ്പിക്കുന്നത്.

നിഫ്റ്റിയിൽ മുകളിലേക്ക് 18250 താഴേക്ക് 18,030 എന്നിവ ശ്രദ്ധിക്കുക. 

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

Post your comment

No comments to display

  Honeykomb by BHIVE,
  19th Main Road,
  HSR Sector 3,
  Karnataka - 560102

  linkedIntwitterinstagramyoutube
  Crafted by Traders 🔥© marketfeed 2023