മൂലധനത്തിന് മുകളിൽ ഓർഡറുകൾ, വമ്പൻ നേട്ടം കെെവരിച്ച് PSP Projects, നിക്ഷേപത്തിന് അനവധി അവസരങ്ങൾ
വിപണിയുടെ മൂലധനത്തേക്കാൾ ഓർഡറുകൾ ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ ചില ദിവസങ്ങളിലായി PSP Projects Limited എന്ന നിർമ്മാണ കമ്പനി വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഈ സാഹചര്യത്തിൽ കമ്പനിയെ പറ്റിയും അവയിലെ നിക്ഷേപ സാധ്യതകളെ പറ്റിയും വിലയിരുത്താം.
PSP Projects Ltd – കൂടുതൽ അറിയാം
അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്നതും രാജ്യത്ത് ദ്രുതഗതിയിൽ വളർന്നു കൊണ്ടിരിക്കുന്നതുമായ ഒരു കൺസ്ട്രക്ഷൻ കമ്പനിയാണ് PSP Projects Limited. 2008ൽ പ്രവർത്തനം ആരംഭിച്ച കമ്പനി വ്യാവസായിക, സ്ഥാപന, പാർപ്പിട, സാമൂഹിക ഇൻഫ്രാസ്ട്രക്ചർ പദ്ധതികൾക്ക് വേണ്ട നിർമ്മാണം നടത്തിവരുന്നു.
രാജ്യത്തെ ഏറ്റവും മികച്ച ഇൻഫ്രാസ്ട്രക്ചർ കമ്പനികളിൽ ഒന്നാണ് PSP Projects. കമ്പനി സി.ഇ.ഒ പ്രഹളാദ്‌ഭായ് ശിവ്രംഭായ് പട്ടേലിന് സിവിൽ നിർമ്മാണ മേഖലയിൽ 20 വർഷത്തെ പ്രവർത്തിപരിചയമാണുള്ളത്. കമ്പനിയുടെ വളർച്ചയിൽ അദ്ദേഹത്തിന്റെ സംഭാവനയും പങ്കാളിത്തവും വളരെ വലുതാണ്. പി.എസ്.പി പ്രോജക്ട്സിന്റെ 51 ശതമാനം ഓഹരികളും അദ്ദേഹം കെെവശംവച്ചിരിക്കുകയാണ്. കമ്പനിയുടെ മൊത്തം പ്രൊമോട്ടിംഗ് ഓഹരികൾ 74.18 ശതമാനമാണ്.
ബാക്കി വരുന്ന 26 ശതമാനം ഓഹരികൾ ഉടൻ തന്നെ ഏറ്റടുക്കുമെന്നും കമ്പനി അടുത്തിടെ വ്യക്തമാക്കിയിരുന്നു.
സാമ്പത്തിക വളർച്ച
കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ കൺസ്ട്രക്ഷൻ മേഖല 5.03 ശതമാനം നേട്ടം കെെവരിച്ചപ്പോൾ പി.എസ്.പി പ്രോജക്ടിന്റെ പ്രതിവർഷ വരുമാനം 39.64 ശതമാനമാണ് വളർച്ച കെെവരിച്ചത്. ഇതേകാലയളവിൽ കമ്പനിയുടെ ലാഭം 56.22 ശതമാനം CAGR (സംയോജിത വാർഷിക വളർച്ചാ നിരക്ക്) ആയി ഉയർന്നു. ROCE 40.67 ശതമാനമായി ഉയർന്നു. നിർമ്മാണ മേഖലയിലെ മത്സരം കണക്കിലെടുത്ത് നോക്കിയാൽ ഇത് വളരെ വലുതാണ്. ഇതിന് അർത്ഥം ഓരോ നൂറ് രൂപയുള്ള മൂലധനത്തിനും പി.എസ്.പി പ്രോജക്ട്സ് 40 രൂപ വീതം നേടുന്നു. വർഷാവർഷം കൃത്യമായി ഇടക്കാല ലാഭവിഹിതവും കമ്പനി പ്രഖ്യാപിക്കാറുണ്ട്. ശക്തമായ പണമൊഴുക്കിലൂടെ (cash flow) കമ്പനിക്ക് തങ്ങളുടെ കടങ്ങൾ കൃത്യമായി നിയന്ത്രിച്ചു കൊണ്ടു പോകാൻ സാധിക്കുന്നു.
2020 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ പി.എസ്.പി പ്രോജക്ട്സിന്റെ പ്രതിവർഷ വരുമാനം 44 ശതമാനം വർദ്ധിച്ച് 1499.26 കോടി രൂപയായി. 2008ൽ കമ്പനി ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഇത്രയും ഉയർന്ന വരുമാനം രേഖപ്പെടുത്തിയത്. ഇതേകാലയളവിൽ കമ്പനി 129.13 കോടി രൂപയുടെ അറ്റാദയം രേഖപ്പെടുത്തി.
മൂന്നാം പാദത്തിൽ പി.എസ്.പി പ്രോജക്ട്സിന്റെ സാമ്പത്തിക പ്രവർത്തനങ്ങൾ എങ്ങനെയാണെന്ന് നമുക്ക് വിലയിരുത്താം.
കമ്പനിയുടെ പ്രതിവർഷ അറ്റാദായം 20.13 ശതമാനം ഇടിഞ്ഞ് 29.17 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ കമ്പനി 36.52 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തിയിരുന്നു. പ്രതിവർഷ വരുമാനം 7.78 ശതമാനം ഇടിഞ്ഞ് 390.16 കോടി രൂപയായി. അതേസമയം കമ്പനി തങ്ങളുടെ നിലവിലെ പ്രവർത്തനങ്ങളും പദ്ധതികളും വരും മാസങ്ങളിൽ പൂർത്തികരിക്കാൻ ഒരുങ്ങുകയാണ്.
അനേകം പ്രോജക്ടുകൾ
55 വ്യാവസായിക പദ്ധതികളും 21 സർക്കാർ പദ്ധതികളും ഉൾപ്പെടെ 2020 മാർച്ച് 31 വരെ 143 പദ്ധതികളാണ് പി.എസ്.പി പ്രോജക്ടുകൾ പൂർത്തീകരിച്ചത്. ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങി നിരവധി നിർമ്മാണങ്ങളും കമ്പനി
പൂർത്തീകരിച്ചു. വലിയ ഫാർമ കമ്പനികളിൽ നിന്നും പ്ലാന്റ് നിർമ്മാണത്തിനുള്ള കരാറുകളും പി.എസ്.പി പ്രോജക്ടുകൾക്ക് ലഭിച്ചിട്ടുണ്ട്.
ലോകത്തെ ഏറ്റവും വലിയ ഓഫീസ് കോംപ്ലെക്സായ Surat Diamond Bourse- ന്റെ നിർമ്മാണ പ്രവർത്തനങ്ങളിലാണ് കമ്പനി ഇപ്പോൾ.
ഗുജറാത്തിലെ ഖാദോജ് ഡ്രീം സിറ്റിയിൽ നടക്കുന്ന നിർമ്മാണ പദ്ധതിയുടെ കോൺട്രാക്ട് വില 1575 കോടി രൂപയാണ്. ഗുജറാത്തിൽ മെഡിക്കൽ കോളേജ് ആശുപത്രികൾ നിർമ്മിക്കുന്നതിനും മഹാരാഷ്ട്രയിൽ ഭവന നിർമ്മാണത്തിനും കമ്പനി കരാർ ഏറ്റെടുത്തിട്ടുണ്ട്.
സമീപകാല പ്രഖ്യാപനങ്ങൾ
അഹമ്മദാബാദിലെ സ്വകാര്യ ഡവലപ്പറിൽ നിന്നും 588.62 കോടി രൂപയുടെ പദ്ധതിക്കായി താത്പര്യം അറിയിച്ചു കൊണ്ട് കത്ത് ലഭിച്ചതായി (Letter of Intent) ഫെബ്രുവരി 4ന് പി.എസ്.പി പ്രോജക്ട്സ് പ്രഖ്യാപിച്ചു. 1249.41 കോടി രൂപയുടെ പദ്ധതികൾക്കായി റെഗുലേറ്ററി അതോറിറ്റി കമ്പനിയെ ഏറ്റവും കുറഞ്ഞ ബിഡ്ഡായി തിരഞ്ഞെടുത്തു. ഉത്തർ പ്രദേശിലെ വിവിധ ഇടങ്ങളിലായി മെഡിക്കൽ കോളേജ് നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ടാണ് പദ്ധതി.
ഫെബ്രുവരി 5ന് വലിയ അളവിലുള്ള ഓർഡറുകളാണ് കമ്പനിക്ക് ലഭിച്ചത്. ഗുജറാത്തിലെ സ്ഥാപന പദ്ധതിക്കായി 236 കോടി രൂപയുടെ ഓർഡറും കമ്പനിക്ക് ലഭിച്ചു. ഈ പ്രഖ്യാപനങ്ങൾക്ക് പിന്നാലെ PSP Project’s-ന്റെ ഓഹരി വില 16 ശതമാനം നേട്ടം കെെവരിച്ചു.
പി.എസ്.പി പ്രോജക്ട്സ് യഥാർത്ഥ വിലയിലും താഴെയോ ?
2020 ഏപ്രിലിൽ പി.എസ്.പി പ്രോജക്ടുകളുടെ ഓഹരി വില 53 ശതമാനമാണ് ഉയർച്ച നേടിയത്. 1710 കോടി രൂപയോളം മാർക്കറ്റ് കാപ്പിറ്റലും കമ്പനി രേഖപ്പെടുത്തി. വലിയ ഓർഡറുകൾ നിലനിൽക്കുന്നതും വിപണി മൂലധനത്തേക്കാൾ ഉയർന്ന വരുമാനമുള്ളതിനാലും പി.എസ്.പി പ്രോജക്ടുകളുടെ ഓഹരി യഥാർത്ഥ വിലയേക്കാൾ കുറവാണെന്ന് പറയാം.
(P/E) റേഷിയൊ 24.1 ആണ്. മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ വലുതാണ്. Larsen & Toubro’s (P/E) റേഷിയൊ 19.04 ആണ്. GMR Infra’s (P/E) -5.3 ആണ്. ഉയർന്ന (P/E) റേഷിയൊ നിക്ഷേപകർ കൂടുതൽ പണം കമ്പനിയിൽ നിക്ഷേപിക്കാൻ തയ്യാറാണെന്നതിന്റെ സൂചന നൽകുന്നു. കമ്പനി ദീർഘകാല നേട്ടം കെെവരിക്കുമെന്നും നിക്ഷേപകർ പ്രതീക്ഷിക്കുന്നു.
കമ്പനിയുടെ (P/B) റേഷിയൊ 3.8 ആണ്. ഇത് മേഖലയുടെ ശരാശരി അളവിനേക്കാൾ ഏറെ കൂടുതലാണ്. (P/B) റേഷിയെ കമ്പനിയുടെ വിപണി മൂല്യത്തെ സൂചിപ്പിക്കുന്നു. കമ്പനിയുടെ ബിസിനസ് വളർച്ചയ്ക്ക് നിക്ഷേപകർ പണം നൽകാൻ തയ്യാറായതിന്റെ കണക്കും ഇത് സൂചിപ്പിക്കുന്നു.
ശക്തമായ ഒരു മാനേജ്മെന്റിന്റെ നേതൃത്വം ഉള്ളതിനാലാണ് കഴിഞ്ഞ പത്ത് വർഷമായി പി.എസ്.പി പ്രോജക്ട്സ് സുസ്ഥിരമായ വളർച്ച കെെവരിച്ചുവരുന്നത്. ഇത് ഗുജറാത്തിലെ തന്നെ ഏറ്റവും വലിയ നിർമ്മാണ കമ്പനിയായി പി.എസ്.പി പ്രോജക്ട്സിനെ മാറ്റി. അടുത്തിടെ കമ്പനിക്ക് ലഭിച്ച പുതിയ ഓർഡറുകൾ നിക്ഷേപകരിൽ കൂടുതൽ സ്വാധീനം ചെലുത്തി. ശക്തമായ മത്സരം അരങ്ങേറുന്ന നിർമ്മാണ മേഖലയിൽ കമ്പിയുടെ മുന്നിലേക്കുള്ള പ്രവർത്തനങ്ങൾ എങ്ങനെയാകുമെന്ന് നമുക്ക് കണ്ടുതന്നെ അറിയാം.
Post your comment
No comments to display